Translate

Friday, March 20, 2015

ളോഹയുടെ രാഷ്ട്രീയം ഇനി വേവുമോ, മിസ്റ്റർ പവ്വത്തിൽ?

(Pasted from Face Book)

ബിഷപ്പ് പദവിയിൽ നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുന്ന ചങ്ങനാശ്ശേരി മുൻ ബിഷപ്പ് ജോസഫ് പവ്വത്തിൽ അറിയാൻ,

അങ്ങയും അങ്ങ് അടങ്ങുന്ന ക്രിസ്ത്യൻ സമൂഹത്തിലെ മിഷനറിമാരും കാക്കത്തൊള്ളായിരം മതംമാറ്റ ദൈവരാജ്യഗ്രൂപ്പുകളും ഈ രാജ്യത്ത് നടത്തിയ, നടത്തുന്ന ഭീകരവാദ- തീവ്രവാദ- അന്യമതനിന്ദ വേറെയാരും സമീപകാലത്തൊന്നും നടത്തിയിട്ടില്ല.


"നിന്റെ ദൈവം കള്ളം, നിന്റെ വിശ്വാസം കപടം, നീ പാപി, എന്റെ ദൈവം മാത്രം സത്യം, എന്റെ പുസ്തകം മാത്രം വാസ്തവം, വിഗ്രഹാരാധന പാപം, നീയൊക്കെ പിശാചുക്കളുടെ സന്തതികൾ, എന്നെ വിശ്വസിച്ചാൽ മാത്രം സ്വർഗം, അല്ലെങ്കിൽ നരകം" എന്നൊക്കെ അച്ചടിച്ചുവച്ച കൊടുംഭീകരവാദ പുസ്തകങ്ങൾ ഞങ്ങളുടെയൊക്കെ വീടുകളിൽ ഇപ്പോഴും പ്രചരിപ്പിക്കുന്ന ബിഷപ്പിന്റെ ആളുകളേക്കാൾ വലിയ മതരാഷ്ട്ര- മതഭീകരവാദികളുണ്ടോ ഈ ലോകത്ത്?


കവലകളിൽ മൈക്ക് കെട്ടിവച്ച് ഹിന്ദുവിനെയും അവന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഗ്രന്ഥങ്ങളെയും പച്ചയ്ക്കു തെറിവിളിക്കുന്ന വേറെയേതെങ്കിലും മതഭീകരരുണ്ടോ ഈ ലോകത്ത്? അങ്ങ് മിണ്ടിയിട്ടില്ല..! ഇനിയാണെങ്കിലും മിണ്ടില്ല..! അതൊക്കെ അങ്ങേയ്ക്ക് ഉദാത്തമായ ദൈവവേലകൾ..!


'ദീപിക'യിലെ ലേഖനത്തിലൂടെ ആറെസ്സെസ്സിനെയും ഇസ്‌ലാമിക് സ്റ്റേറ്റിനെയും ഒരേ വണ്ടിയിൽ കെട്ടുന്ന പവ്വത്തിൽ ബിഷപ്പേ, കേരളത്തിലെ ക്രിസ്ത്യൻ കൂട്ടത്തിലെ തമ്മിലടിച്ചു തല കീറുന്ന, പള്ളികൾ കൈയേറുന്ന, പള്ളികൾ തകർക്കുന്ന, ശവവുമായി തെരുവിലടിക്കുന്ന, കല്ലും കട്ടയും കമ്പിപ്പാരയും മുളകുപൊടിയുമായി നേർക്കുനേർ നിൽക്കുന്ന മെത്രാൻ കക്ഷിയെയും ബാവാ കക്ഷിയെയും ഒന്നിച്ചു് ഒരു പെഗ് വീഞ്ഞടിക്കാൻ അങ്ങ് വിളിക്കുമോ?


മീൻ മണക്കുന്ന ലത്തീൻ സഭക്കാരെ കെട്ടാൻ മടിക്കുന്ന റബ്ബർ മണമുള്ള റോമൻ കക്ഷികളെ മാനസാന്തരപ്പെടുത്തുമോ? "കെട്ടെടാ ചെക്കാ, കേട്ടെടീ പെണ്ണേ, എല്ലാം ക്രിസ്തുവിന്റെ സന്തതികൾ" എന്ന് പറയുമോ?


മതം മാറ്റിയ പുലയനെയും പറയനെയും കുറവനെയും റോമൻ- ലത്തീൻ- സിറിയൻ പള്ളിയിൽ കയറ്റുമോ? ഇടവകക്കാരാക്കുമോ? അവർക്ക് ബിഷപ്പ് പട്ടം വേണ്ടാ, അച്ചൻ പട്ടമെങ്കിലും കൊടുക്കുമോ, കപ്യാരാക്കുമോ, അവരിലൊരു പെണ്ണിനെ കന്യാസ്ത്രീയാക്കുമോ? "ദലിത് ക്രിസ്ത്യൻ" എന്ന വിളി ഒഴിവാക്കുകയെങ്കിലും ചെയ്യുമോ?


ആറെസ്സെസ്സ്, ഇസ്‌ലാമിക് സ്റ്റേറ്റ് എന്നിവയെ തുലനം ചെയ്യുന്ന മുൻ ബിഷപ്പേ, ആറെസ്സെസ്സ് അങ്ങയെ, അങ്ങയുടെ സഭകളെ, അങ്ങയുടെ കുഞ്ഞാടുകളെ എന്താണ് കേരളത്തിലടക്കം ചെയ്തത്? കാവിയുടുപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ നിരത്തിനിർത്തി കഴുത്തറുത്തോ? അതോ ബലമായി ഹിന്ദുമതത്തിൽ ചേർത്തോ? അതുമല്ലെങ്കിൽ പള്ളികൾ തകർത്തോ?


അങ്ങയുടെ മതം ലോകത്തു നടത്തിയ കുരിശുയുദ്ധം പോലൊന്നും ഈ രാജ്യത്ത് ആരും ഒന്നും ചെയ്തിട്ടില്ലല്ലോ. ഗോവയിൽ നിന്ന് ജീവനുംകൊണ്ട് ഓടി കേരളത്തിൽ വന്ന കൊങ്കിണികളോട് ചോദിച്ചാലറിയാം കുരിശിന്റെയും "വിശുദ്ധ" ഫ്രാസിസിസിന്റെയും മഹത്വം. എന്തായിരുന്നു ക്രൈസ്തവ സാഹോദര്യം എന്ന് കൊങ്കിണികൾ പറയട്ടെ..!


ആഫ്രിക്കയുടെ ഏതോ പ്രവിശ്യയിൽ അങ്ങയുടെ അനുയായികൾ നൂറുകണക്കിന് മുസ്‌ലിം പള്ളികളാണ് തീയിട്ടത്, ഇക്കഴിഞ്ഞദിവസം. എന്തിനായിരുന്നു? ബീഫും പോർക്കും വീഞ്ഞും കഴിക്കുന്നതിനിടെ ബിഷപ്പ് ഹൗസിലെ സമാധാന പ്രാവുകളിൽ ഒരെണ്ണത്തിനെ അങ്ങോട്ട്‌ പറത്താമായിരുന്നു..! തെരേസാ മദറിനെപ്പോലോരാളെ അങ്ങോട്ട്‌ വിടാമായിരുന്നു.


ആറെസ്സെസും ഇസ്‌ലാമിക് സ്റ്റേറ്റും ഒന്നല്ല എന്നറിഞ്ഞിട്ടും എന്തിനാണ് അങ്ങ് ഈ പ്രായത്തിൽ രണ്ടിനെയും കൂട്ടിക്കെട്ടുന്നത് എന്ന് കട്ടൻചായയും കടുംകാപ്പിയും കുടിക്കുന്ന ഹിന്ദുവിനു പോലും മനസ്സിലാകും. ക്രിസ്ത്യൻ ഉടായിപ്പ് കച്ചവടം പലതും അടുത്തകാലത്ത്‌ പൂട്ടി. അതുതന്നെ. കോടാനുകോടികൾ കുഴലിലൂടെ കൊണ്ടുവന്നു നടത്തിയിരുന്ന ദൈവരാജ്യസ്ഥാപനം മുടങ്ങി. ഹവാലയുടെ സകലമാന വഴികളും അടയുന്നു. വത്തിക്കാൻ എന്നുകേട്ടാൽ മുട്ടിടിക്കുന്ന ഇന്ത്യൻ ഭരണം പോയി. ക്രിസ്ത്യൻ എൻജിഓകളോട് പണി മതിയാക്കിക്കോ എന്ന് പറയാതെപറയുന്ന സർക്കാർ രാജ്യം ഭരിക്കുന്നു. സോണിയയും വത്തിക്കാനും ചേർന്നാൽ എല്ലാമായി എന്ന പരിപാടി അവസാനിച്ചു.അപ്പൊ ഒരേയൊരു വഴി. "അയ്യോ ഞങ്ങളെ കൊല്ലുന്നേ, പീഡിപ്പിക്കുന്നേ, റേപ്പ് ചെയ്യുന്നേ, പള്ളി പൊളിക്കുന്നേ, പ്രതിമ തകർക്കുന്നേ, മതസ്വാതന്ത്ര്യം നിഷേധിക്കുന്നേ, ന്യൂനപക്ഷാവകാശം ധ്വംസിക്കുന്നേ, ഓടിവായോ..." എന്ന് നിലവിളിക്കുക. അതാണിത്. അതുമാത്രമാണിത്.


അഭയ അടക്കം പല കന്യാസ്ത്രീകൾ ദുരൂഹമായി മരിച്ചപ്പോൾ, ഒട്ടേറെ കന്യാസ്ത്രീകൾ സഭയ്ക്കെതിരെ ആരോപണങ്ങളുമായി വന്നപ്പോൾ, കൈവെട്ടിമാറ്റപ്പെട്ട ജോസഫ് എന്ന പ്രൊഫസർ അടക്കം പലരും പലപല സങ്കടങ്ങൾ പറഞ്ഞപ്പോൾ വായിൽ പന്നിയും പോത്തും ചൂരയും കേരയും മോതയും പൊരിച്ചത് തിരുകിവച്ച് മിണ്ടാതിരുന്ന പവ്വത്തിൽ പിതാവേ...


ഒരേയൊരു ചോദ്യം: അങ്ങേയ്ക്കടക്കം ളോഹയിട്ട ആർക്കും തെല്ലും നാണമില്ലേ ഈ പച്ചക്കള്ളങ്ങൾ വിളമ്പാൻ? ഈ നാട്ടിലെ ഹിന്ദുവിനെ പരസ്യമായി അപമാനിക്കാൻ? ആറെസ്സെസ്സ് എന്താണെന്ന് അറിഞ്ഞിട്ടും അതിനെ അവഹേളിക്കാൻ തരിമ്പും ലജ്ജയില്ലേ?


അതോ, മുപ്പത്തിമൂന്നുകോടി ദൈവങ്ങളുള്ള, ക്രിസ്തുവും നബിയും അടക്കം ഇനിയും കുറേക്കൂടി ദൈവങ്ങളായാലും കുഴപ്പമില്ല എന്നു കരുതുന്ന ഹിന്ദുവിനെ "ഞാനല്ലാതെ വേറൊരു ദൈവം നിനക്കില്ല" എന്ന സെമിറ്റിക് വാചകം വീണ്ടും വീണ്ടും പഠിപ്പിക്കാനുള്ള, അവരെ മാർഗം കൂട്ടാനുള്ള, നാഗാലാൻഡ് മോഡൽ സൃഷ്ടിക്കാനുള്ള പാഴ് വേലയുമായാണോ പുറപ്പാട്?


അതിന്റെ കാലം പോയി, പവ്വത്തിൽ പിതാവേ. രാജ്യവും ഹിന്ദുവും ഒരുപാടൊരുപാട് മാറിപ്പോയി. അങ്ങയെക്കാൾ വലിയ വർഗീയവാദി ഇല്ല എന്നായി. സാരമില്ല. എല്ലാം അങ്ങയുടെ മതവും മതപഠനവും നൽകുന്ന വിശ്വാസം. അങ്ങയുടെ വിശ്വാസം അങ്ങയെ രക്ഷിക്കട്ടെ.


Last Lap: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി എന്നു കരുതി അസഹിഷ്ണുത ഇങ്ങനെയൊക്കെ ആകാമോ? ഹിന്ദുക്കളെല്ലാം ആറെസ്സെസ്സ് അല്ല. എന്നാൽ അവരെയെല്ലാം അതാക്കിയേ അടങ്ങൂ എന്നാണെങ്കിൽ ഒന്നും പറയാനില്ല. ഗുജറാത്തിലെ സംഭവങ്ങൾക്ക് മുഖ്യമന്ത്രി മോദിയാണ് ഉത്തരവാദി എങ്കിൽ ബംഗാളിലെ സംഭവങ്ങൾക്ക് മമതയല്ലേ ഉത്തരവാദി?

ജനങ്ങൾക്ക്‌ വിവരമുണ്ട് സർ.

(ശ്രീ. പവ്വത്തിലിന്റെ ലേഖനം "മദർ തെരേസയും മതപരിവർത്തനവും"
ഈ പേജിൽ വായിക്കാം: http://www.deepika.com/feature/leader_page.aspx)

1 hr · 

3 comments:

  1. "ഈജനം കണ്ണുഉണ്ടെങ്കിലും കാണുന്നില്ല ,ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല" എന്ന ക്രിസ്തുവിന്റെ ദു:ഖ ജനമേ , ഇതൊരുവട്ടം/അല്ല ഒരുവട്ടംകൂടി വയ്ക്കണേ ...ഈസ്റെറിനുമുന്‍പേ നിങ്ങള്‍ ആത്മീകാന്ധതയില്‍ നിന്നും ഉയിര്‍ത്തെഴുനേല്ക്കും ഹാപി ഈസ്റെര്‍ !

    ReplyDelete
  2. ഇതെഴുതിയ ആളെ ഞാന്‍ അറിയില്ല, എങ്കിലും പറയട്ടെ, കേരള കത്തോലിക്കാ സഭയെ ഇന്നത്തെ ഈ പരിതാപകരമായ അവസ്ഥയിലേക്ക് തള്ളിയിട്ടതില്‍ മാര്‍ പവ്വത്തിലിനു നല്ലൊരു പങ്കുണ്ട്. കൂടെ കൂടി ഓശാന പാടിയ സഹപ്രവര്‍ത്തകരും കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കണ്ട. പണ്ട്, അനുകൂലിച്ചാലും ഇല്ലെങ്കിലും ഒരു മെത്രാനെ എത്ര ബഹുമാനത്തോടെയായിരുന്നു എല്ലാവരും സംബോധന ചെയ്തിരുന്നത്. ഒരു ചാനല്‍ ഇന്റെര്‍വ്യുവില്‍ തൃശ്ശൂര്‍ മെത്രാനെ 'താങ്കള്‍' എന്നാണ് വിളിച്ചത്. പത്ര മാധ്യമങ്ങള്‍ നോക്കൂ, അഭിവന്ദ്യ തുടങ്ങിയ അലങ്കാര പദങ്ങള്‍ സഭാ പുസ്തകങ്ങളില്‍ മാത്രമേ കാണൂ. ഈ പോസ്റ്റിന്റെ തലക്കെട്ടില്‍ മിസ്ടര്‍ പവ്വം എന്നാണു കാണുന്നത്. അങ്ങിനെ വിളിക്കുന്ന ഒരാളോട് അഞ്ചു വര്ഷം മുമ്പുണ്ടാകുമായിരുന്ന വികാരമല്ല ഇന്നുള്ള വിശ്വാസികള്‍ക്കുള്ളതെന്നും ശ്രദ്ധിക്കുക. കത്തോലിക്കര്‍ അന്യ മതസ്ഥരെ കെട്ടരുത്, അന്യ ആരാധനാ സമ്പ്രദായങ്ങള്‍ സ്വീകരിക്കരുത്, മറ്റു സ്കൂളുകളില്‍ പഠിക്കരുത് തുടങ്ങി അനേകം സൂക്തങ്ങള്‍ അദ്ദേഹം കേരളത്തിന് സംഭാവന ചെയ്തു. ഏതൊ വലിയ പാരമ്പര്യം അറക്കുള്ളില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചു വളര്‍ത്തിയെടുത്ത സീറോ മലബാര്‍ സഭയില്‍, BJP അന്യ മതസ്ഥര്‍ക്ക് അംഗത്വം കൊടുക്കുന്നതുപോലെ മാത്രമേ മറ്റു സമുദായങ്ങളില്‍ പെട്ടവര്‍ക്ക് അംഗത്വം കൊടുത്തിട്ടുള്ളൂ. വംശ ശുദ്ധിയില്‍ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ആഗ്രഹിച്ച അദ്ദേഹത്തോളം വലിയ മത തീവ്രവാദികള്‍ കേരളത്തില്‍ കുറവായിരിക്കും. അദ്ദേഹം എന്താണോ ഇതുകൊണ്ടൊക്കെ ഉദ്ദേശിച്ചത് ആതിന്റെ വിപരീത ഫലം നാട്ടില്‍ മുളച്ചു കഴിഞ്ഞു. അടുത്തിടെ ഒരു ലേഖനത്തില്‍ വായിച്ചത്, അപമാനിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കും, ആരാധനാലയങ്ങള്‍ക്കും വേണ്ടി വാദിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ആരും തന്നെയില്ലായെന്നാണ്. ഇവര്‍ക്ക് വേണ്ടി വാദിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ലഭിക്കാന്‍ പോകുന്നില്ലായെന്ന ഒരു ചിന്ത തന്നെ വ്യാപകമാണോ എന്ന് ഞാന്‍ സംശയിക്കുന്നു. അതാണ്‌ ഞാന്‍ സൂചിപ്പിച്ചത് നമ്മുടെ കുഴി നാം തന്നെ തീര്‍ത്തു എന്ന്. മോഡി ഉദ്ദേശിച്ചാല്‍ ഒരു നിമിഷം കൊണ്ട് തീരുന്നതെയുള്ളൂ ഈ പ്രശ്നം. പക്ഷെ, മോഡി അതുദ്ദേശിക്കില്ല....ഒരിക്കലും. അതാണ്‌ മോഡിയുടെ ചരിത്രം...
    വടക്കേ ഇന്ത്യയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നതില്‍ ഭൂരിപക്ഷവും കേരളിയരാണ്. അവര്‍ക്ക് ആ അനുഭവങ്ങള്‍ക്കുള്ള പശ്ചാത്തലം ഒരുക്കിയത് നമ്മുടെ ചട്ടവട്ടങ്ങളും. പൊതു സമൂഹത്തോട് ഇഴുകിച്ചേരാന്‍ നമ്മെ ഒരിക്കലും അനുവദിക്കാത്ത അധികാരി വര്‍ഗ്ഗം മാര്‍പ്പാപ്പായുടെ വാക്കുകള്‍ക്കു പോലും വില കല്‍പ്പിക്കുന്നില്ല. വരാന്‍ പോകുന്ന വിപത്തു കാണാന്‍ കണിയാന്‍ ആകണമെന്നില്ല.

    ReplyDelete
  3. 2011 ഡിസംബർ രണ്ടാം തിയതി അല്മായ ശബ്ദത്തിൽ ഞാൻ പോസ്റ്റ്‌ ചെയ്ത് ഈ കുറിപ്പ് ഇന്ന് വായിച്ചപ്പോൾ രസകരമായി തോന്നുന്നു. ശ്രീ പവ്വത്തെന്ന ബിഷപ്പ് എന്നും സഭയ്ക്കൊരു ശാപമായിരുന്നു. ഇദ്ദേഹത്തിന്റെ വൈകൃത ചിന്തകളാണ് സീറോ മലബാർ സഭയെ ഒരു ഭ്രാന്തൻ സഭയാക്കിയത്. കുരുത്തോല പെരുന്നാൾ ദിനങ്ങളിൽ ശ്രീ പവ്വത്തിനും ഓശാന പാടുന്നു.


    "അമേരിക്കന്‍ ഭദ്രാസനരൂപത വാണരുളുന്ന അങ്ങാടിയത്ത് തിരുമനസു കൊണ്ട് കുഞ്ഞാടുകളെ അറിയിക്കുന്നതായത്,നമ്മുടെ പ്രിയ സഹോദരന്‍ പവ്വത്ത്തിരുമേനി അമേരിക്കന്‍ ഭദ്രാസനം സന്ദര്‍ശി ക്കുന്നതായി നിങ്ങള്‍ ഭക്തജനങ്ങള്‍ക്ക്‌ അറിവുള്ളതാണല്ലോ. തിരുമേനിക്ക് പള പള തിളങ്ങുന്ന ലിമോസിനില്‍ വരുവാന്‍ നമ്മുടെ കൈക്കാരന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. എല്ലാ ചിലവുകളും നാം വഹിക്കുന്നതായിരിക്കും. ‍അതില്‍ ഇടവകമക്കള്‍ പ്രയാസപ്പെടെണ്ട.

    അങ്ങടിയത്ത്തിരുമേനിയും പവ്വത്ത്തിരുമേനിയും പാത്രിയാക്കീസ് ആലഞ്ചെരിയുടെ കല്‍പ്പന അനുസരിച്ചു മാര്‍ത്തോമ്മായുടെ നിയമം കര്‍ശനമായി നടപ്പാക്കുവാന്‍ ഇടയലേഖനം തയാറാക്കിയതായി അറിയുന്നു. ഈ നിയമം ക്രിസ്തുമസിനു മുമ്പ് പ്രാബല്യത്തിലാകും.

    ഇടയലേഖനം ഇങ്ങനെ,

    പ്രിയമുള്ള അമേരിക്കന്‍ പ്രവാസിമക്കളെ,

    മാര്‍ത്തോമ്മാ പഠിപ്പിച്ച കുരുത്തോല പെരുന്നാള്‍ എന്നു ഉച്ചരിക്കുവാന്‍ അമേരിക്കന്‍ സീറോമലയാളി കുഞ്ഞുങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണെന്നു നാം പവ്വത്ത് തിരുമനസ്സുകൊണ്ട് മനസ്സിലാക്കുന്നു. ആയതുകൊണ്ട് മാര്‍തോമ്മായുടെ വേദപുസ്തകത്തില്‍ Weed Sunday എന്നുള്ളത് അങ്ങാടിയത്ത് തിരുമേനി തിരുവചനം വായിച്ചപ്പോള്‍ തെറ്റായി palm sunday എന്നു കഴിഞ്ഞ ഇടയലേഖനത്തില്‍
    വായിച്ചു. ഈ തിരുവചനത്തില്‍ വന്ന പിശകു നമ്മുടെ അമേരിക്കന്‍ ഭദ്രാസനമക്കള്‍ക്ക്‌ അറിവുള്ളതാണല്ലോ. ആയതിനാല്‍ ഇന്നുമുതല്‍ കുഞ്ഞുമക്കള്‍ കുരുത്തോലപെരുന്നാളിനെ Weed Sunday എന്നു പറയണം. മാതാപിതാക്കള്‍ കുരുത്തോലപെരുന്നാളിന് പകരം മരുവാണ പെരുന്നാളെന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ ഇപ്പോള്‍ പാത്രിയാക്കീസ് മാര്‍ പവ്വത്തും എന്‍റെ പ്രിയ സേവകന്‍ അങ്ങാടിയത്ത് തിരുമേനിയുമൊന്നിച്ചു നാം കല്‍പ്പിക്കുന്നു. മാര്‍ത്തോമ്മായുടെ പുസ്തകത്തില്‍ വിശുദ്ധ തോമാ മറ്റു ശ്ലീഹാന്മാരുമായി കഴുതപ്പുറത്ത് യാത്രചെയ്തപ്പോള്‍ വഴിമദ്ധ്യത്തില്‍ ‍ മരുവാന വില്‍ക്കുന്ന ഒരു പ്രഭുവിനെ കണ്ടുമുട്ടിയതായി വിശുദ്ധ സീറോവേദഗ്രന്ഥം പഠിപ്പിക്കുന്നു. മറുവാനപ്രഭുവും കൂട്ടരും അന്ന് മാര്‍തോമ്മായെ സ്വീകരിച്ചത് മരുവാനകൊണ്ടായിരുന്നു. ആയതിന്‍റെ ഓര്‍മ്മക്കായി നാം ഇനിമുതല്‍ കുരുത്തോല പെരുന്നാളിന് പകരം മരുവാണ പെരുന്നാളായിരിക്കും കൊണ്ടാടുക.

    അതുപോലെ നമ്മുടെ അമേരിക്കന്‍ ഭദ്രാസനരൂപതയുടെ അധീനതയിലുള്ള പള്ളികളിലെ അനേകം പുരോഹിതര്‍ ബാലികാബാലന്‍മാരെ പീഡിപ്പിക്കുന്നതായി നാം അറിയുന്നു. ഇത്രയും കാലം സ്വവര്‍ഗരതികളില്‍ ശൂരന്‍മാരായവരെ അമേരിക്കന്‍പോലീസ് പിടികൂടാത്തതില്‍ ദൈവത്തിനു സ്തോത്രം. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്ക്ക് അറിയാമല്ലോ കോടതിചെലവുമായി ഒരു പുരോഹിതന് ശരാശരി രണ്ടുലക്ഷത്തിഅമ്പതിനായിരം ഡോളര്‍ ചെലവ് വരും. ആയതു കരുതലിനായി ആ സാമ്പത്തികഭാരം വഹിക്കുവാന്‍ നിര്‍വാഹം ഇല്ലാത്തതിനാല്‍ ഇന്നുമുതല്‍ എല്ലാ പള്ളികളിലെയും ഞായറാഴ്ചയിലുള്ള രണ്ടാമത്തെ പിരിവു സ്വവര്‍ഗ വൈദിക ക്ഷേമനിധിക്കായി ഉപയോഗിക്കുന്നതായിരിക്കും. കൂടാതെ ഇത്തരം കേസുകള്‍ വന്നാല്‍ ചിലവുകള്‍ രൂപതയ്ക്ക് വഹിക്കുവാന്‍ സാധ്യമല്ലാത്തതിനാല്‍ ‍ എല്ലാ വൈദികരും മാള്‍പ്രാക്ടീസ് ഇന്‍ഷുറന്‍സ് എടുത്തു സ്വയം പ്രീമിയം അടച്ചുകൊള്ളണമെന്നു നാം കല്‍പ്പിക്കുന്നു. അങ്ങനെയുള്ള കേസിന്‍റെ ബാധ്യതകള്‍ രൂപത വഹിക്കുന്നതല്ലായിരിക്കും. (സീറോ മലബാര്‍ അമേരിക്കന്‍ ഭദ്രാസന രൂപതയുടെ ഇടയ ലേഖനത്തിന്‍റെ കരടുരേഖ)"

    ReplyDelete