Translate

Wednesday, March 18, 2015

KCRM പ്രതിമാസ ചർച്ചാപരിപാടി


മാർച്ചുമാസ ചർച്ചാസമ്മേളനം രണ്ടു കാര്യങ്ങൾ ചർച്ചചെയ്യുന്നു

1. കൊച്ചി ദേശീയസമ്മേളനത്തിന്‍റെ അവലോകനം, ഭാവി കർമ്മപരിപാടികൾക്കു രൂപം കൊടുക്കൽ

2. കേരളസഭയിൽനിന്നും സ്വവംശവിവാഹനിഷ്ഠ തുടച്ചുനീക്കാൻ സ്വീകരിക്കേണ്ട കർമ്മപരിപാടികളുടെ രൂപീകരണം

2015  മാർച്ച് 28, ശനിയാഴ്ച 2 PM മുതൽ പാലാ ടോംസ് ചേമ്പർ ഹാളിൽ

KCRM-ന്‍റെ മുൻകൈയിൽ, വൈദിക സമൂഹത്തിനും സഭാവസ്ത്രം ഉപേക്ഷിച്ചവർക്കും വേണ്ടി ഫെബ്രു. 28-ന് കൊച്ചി, പാലാരിവട്ടത്തു നടത്തിയ ദേശീയസമ്മേളനം കത്തോലിക്കാ സഭയിൽ ചരിത്രമായിത്തീർന്നിരിക്കുന്നു. ഇനി ഈ മഹാസമ്മേളനത്തിൽ രൂപംകൊണ്ട, 'കെ.സി.ആർ.എം. പ്രീസ്റ്റ്‌സ് & എക്‌സ് പ്രീസ്റ്റ്‌സ് - നൺസ് അസ്സോസിയേഷ'ന്‍റെ പദ്ധതികൾക്കും ഭാവി കർമ്മപരിപാടികൾക്കും വ്യക്തമായി രൂപം കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട്, നമ്മുടെ മാർച്ചുമാസ പരിപാടിയിൽ ഈ വിഷയത്തിലൂന്നിയുള്ള ചർച്ചയാകും ആദ്യം നടക്കുക.

കേരളസഭയിൽനിന്നും 'സ്വവംശവിവാഹനിഷ്ഠ' എന്ന ദുരാചാരം തുടച്ചുനീക്കാനുദ്ദേശിച്ച് ജനു. 31-ന് നാം രൂപംകൊടുത്ത 'KCRM- ക്‌നാനായ ഫ്രീഡം മൂവ്‌മെന്റി'ന്‍റെ കർമ്മപരിപാടികൾക്കു രൂപംകൊടുക്കുവാൻ വേണ്ടിയുള്ള ചർച്ചകളാണു രണ്ടാമതു നടക്കുന്നത്.

2 പി.എം-ന്, KCRM   സംസ്ഥാന പ്രസിഡന്റ് ശ്രീ കെ. ജോർജ് ജോസഫിന്‍റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചർച്ചാസമ്മേളനത്തിന്, പുതുതായി രൂപംകൊണ്ട ഈ രണ്ടു സംഘടനകളുടെയും നേതാക്കളായ സർവ്വശ്രീ കെ. കെ. ജോസ് കണ്ടത്തിൽ, റെജി ഞള്ളാനി, പ്രൊഫ. ഇപ്പൻ, ഫാ. കെ.പി. ഷിബു, ഫാ. മാണി പറമ്പേട്ട്, ടി. ഒ. ജോസഫ് തോട്ടുങ്കൽ, സി.കെ. പുന്നൻ, ലൂക്കോസ് മാത്യു, പുന്നൂസ് കുന്നുംപുറം, ജോർജ് ജെ. പൂഴിക്കാലാ, ജോയി ഒറവണക്കുളം, അഡ്വ. ഇന്ദുലേഖാ ജോസഫ് മുതലായവർ നേതൃത്വം നൽകും.

കേരള സഭാചരിത്രത്തിൽ വഴിത്തിരിവു സൃഷ്ടിക്കാൻപോകുന്ന ഈ രണ്ടു പ്രസ്ഥാനങ്ങൾക്കും അവയുടെ കർമ്മപരിപാടികൾക്കും ഊർജ്ജം പകരുന്നതിനായി, ഈ പരിപാടിയിലേക്കു കടന്നുവരാൻ എല്ലാവരെയും ഹാർദ്ദമായി ക്ഷണിക്കുന്നു.

കെ. കെ. ജോസ് കണ്ടത്തിൽ  (KCRM സംസ്ഥാന ജന. സെക്രട്ടറി)  ഫോൺ: 8547573730

No comments:

Post a Comment