Translate

Wednesday, March 4, 2015

Is Sr. Anitta's choice wise?

Reji Njallani shared a link.

Published on 03 Mar 2015
epaper.newindianexpress.com

Zacharias Nedunkanal This poor sister is going the wrong way. If she really wishes to continue as a nun, despite her horrifying experiences, why doesn't she request entry into another congregation? Can anyone expect her original congregation to treat her with love and respect any more? I would suggest a spiritual counseling for her before she takes any drastic action like hunger strike.

5 comments:

  1. സക്കറിയാസ് സാർ,

    M.T യുടെ വാരിക്കുഴി എന്ന സിനിമ കണ്ടിട്ടുണ്ടോ?. വാരിക്കുഴിയിൽ വീണ ആനയും നായകൻ സുകുമാരനും ആ സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ചട്ടം പഠിപിക്കാൻ ആനയെ ക്രൂരമായി മർദികുന്നു. ഇത് കണ്ടു അനുകമ്പ തോന്നി സുകുമാരൻ മറ്റാരും ഇല്ലാത്തപ്പോൾ ആനക്ക് കൂട് തുറന്ന് കൊടുക്കുന്നു. പക്ഷെ ആന പോകുന്നില്ല. പോടാ എന്ന് അലറി വിളിക്കുന്ന സുകുമാരനെ ദയനീയമായി നോക്കുന്ന ആനയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു വീഴുന്നു. ക്രൂര മർദനം ഉണ്ടെങ്കിലും കൂടിന്റെ സുരക്ഷിതത്വം ആണ് ഇഷ്ടം. തിരിച്ചു കാട്ടിൽ ചെന്നാൽ മറ്റ് ആനകൾ സ്വീകരിക്കുമൊ എന്ന ഭയം എല്ലാ തീരുമാനങൾക്കും തടസമാകുന്നു. ആനയെപ്പോലെ മനുഷ്യനും ഒരു സാമൂഹിക ജീവിയാണല്ലോ. കത്തോലിക്കാ സഭയുടെ വാരിക്കുഴിയിൽ വീണ ഇവർക്ക് രക്ഷപെടെണ്ട. പീഡനങ്ങളും സഹിച്ചു അടുക്കള ജോലികളും ചെയ്തു കൂട്ടിൽ തന്നെ കിടന്നാൽ മതി. വേറെ ഒരു കൂട്ടിൽ ( another congregation) പോയാലും ഇതൊക്കെ തന്നെ അല്ലെ അവിടെയും? ഹൈസ്കൂൾ ടീച്ചറായ ഇവർ നാലു പിള്ളാർക്ക് tuition എടുത്ത് തന്റേടത്തോടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാം. ആ തന്റേടം അവര്ക്കുണ്ടാക്കാൻ നമ്മൾ ശ്രമിക്കണം.

    ReplyDelete
  2. ശ്രി സക്കറിയാസ് സാര്‍ ഉന്നയിച്ച സംശയം ന്യായം തന്നെ, പക്ഷെ അദ്ദേഹത്തിന്റെ് അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. ഈ സഹോദരിയെ എന്ത് കാരണത്താലാണ് മഠത്തില്‍ നിന്ന് പുറത്താക്കിയതെന്നതിനെപ്പറ്റി അവരുടെ സഭാധികാരികളുടെ വിശദീകരണം ഇത് വരെ പുറത്തു വന്നിട്ടില്ല; എന്തുതരം ഒരു സമീപനമാണ് അവരുടെ വീട്ടുകാര്‍ എടുത്തിരിക്കുന്നതെന്നും വ്യക്തമല്ല. ഈ ചെറു പ്രായത്തില്‍ ഒരു അഭയം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ് എന്നുള്ള തിരിച്ചറിവായിരിക്കണം അവരെ ഇങ്ങിനെ ഒരു തീരുമാനത്തിനു പ്രേരിപ്പിച്ചത്. അത് വരെ പ്രായേണ സുരക്ഷിതമായ ഒരു താവളം മാത്രമായിരിക്കാം ആ സഹോദരി അന്വേഷിക്കുന്നത്. സഹനത്തിലൂടെ മോക്ഷപ്രാപ്തി എന്നൊരു ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇങ്ങിനെ ഒരു യുദ്ധം അവര്‍ പ്രഖ്യാപിക്കുകയുമില്ലായിരുന്നല്ലോ.
    ഈ സഹോദരിയെ നിത്യവൃതവാഗ്ദാനം ചെയ്യിപ്പിക്കുന്നിടം വരെ സ്വഭാവദൂഷ്യം കണ്ടിരുന്നില്ലെങ്കില്‍ ഈ സിസ്റര്‍ പറയുന്നതില്‍ കാര്യമുണ്ട്. അവരെ മാന്യമായി പുനരധിവസിപ്പിക്കേണ്ട ചുമതലയില്‍ നിന്ന് കത്തോലിക്കാ സഭ ഒഴിഞ്ഞു മാറുന്നത് ശരിയുമല്ല. കേട്ട സംഭവങ്ങള്‍ ശരിയെങ്കില്‍ വളരെ ക്രൂരമായാണ് അവരെ കൈകാര്യം ചെയ്തത്; ഒരു സഹജീവിയോട് ഒരിക്കലും അങ്ങിനെ പാടില്ലായിരുന്നു എന്നത് സത്യമാണ്.

    ReplyDelete
    Replies
    1. മറ്റപ്പള്ളി സാർ എന്നോട് വിയോജിച്ചത് എവിടെയെന്നാണ് എന്റെ സംശയം. ആ കുട്ടിയെ രക്ഷിക്കണം, പക്ഷേ അത് അവരെ ആട്ടിയോടിച്ച മഠത്തിൽ പുനപ്രവേശനം നേടിക്കൊടുത്തുകൊണ്ടാവരുത് എന്ന് ഞാൻ പറഞ്ഞത്, അവിടെ അവര്ക്ക് മാനുഷികമായ പരിഗണന കിട്ടുക സാദ്ധ്യമല്ല എന്ന വിശ്വാസം കൊണ്ടാണ്. എന്നാൽ നല്ല രീതിയിൽ മുന്നോട്ടുപോകുന്ന ധാരാളം മഠങ്ങൾ ഈ നാട്ടിലുണ്ട് എന്നത് തർക്കമറ്റ കാര്യമാണ്. Sr. അനിറ്റ നിരാഹാരമെടുത്ത് വെറുതേ ആരോഗ്യം നശിപ്പിക്കുന്നത് ബുദ്ധിമോശമാണ് എന്നാണ്, അതവരെ പറഞ്ഞുമനസ്സിലാക്കാൻ നോക്കണം എന്നാണ് ഞാൻ കുറിച്ചത്. സംഭവം ഇത്രയും വലിയ ഒരു വിവാദമായ നിലക്ക് അവരോട് ദയ കാണിക്കാനും ക്രിസ്തീയമായ താത്പര്യത്തോടെ അവരെ ഒരു സന്യാസിനിയായി തങ്ങളുടെ കൂടെ സ്വീകരിക്കാനും തീർച്ചയായും ഏതെങ്കിലും സന്യാസസഭ സഭ മുന്നോട്ടുവരാതിരിക്കില്ല. ഇനി അത് സംഭവിച്ചില്ലെങ്കിൽ തന്നെ ഈ സിസ്റ്ററിന്‌ ഒരു ജോലിയും താമസ സൌകര്യവും തരപ്പെടുത്താനും സന്നദ്ധത കാണിക്കുന്നവർ ധാരാളമുണ്ടാവും. ഈയുള്ളവനും വേണ്ടത് ചെയ്യാൻ തയ്യാറാണ്. അത് പ്രയോജനപ്പെടുത്തുക എന്നതായിരിക്കും അവരുടെ മനുഷ്യത്വമില്ലാത്ത മുൻസഭയെ നല്ലപാഠം പഠിപ്പിച്ചശേഷം അവരെ അതിലേയ്ക്ക് തിരിച്ചയക്കുന്നതിലും വിവേകം എന്ന് ഒന്നുകൂടെ ഞാൻ ആവർത്തിക്കുന്നു.

      Delete
  3. Alex Kaniamparambil
    യേശു ക്രിസ്തുവും പുറത്താക്കപ്പെട്ട കന്യാസ്ത്രീയും...

    ആരായിരുന്നു ക്രിസ്തു എന്ന ചോദ്യത്തിന് ഉത്തരം പലര്‍ക്കും പലതാണ്.

    എന്റെ ഉത്തരം ലളിതമാണ്.. താന്‍ ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്ത് സമൂഹത്തില്‍ നടമാടിയിരുന്ന അനീതികളോട് സന്ധിയില്ലാസമരം നടത്തുകയും, ആശരണരോട് സമഭാവന വച്ചുപുലര്‍ത്തുകയും ചെയ്ത, സെമിനാരിയുടെ പടിപോലും കണ്ടിട്ടില്ലാത്തയൊരാള്‍.

    അദ്ദേഹത്തിന്റെ എന്തെങ്കിലും സ്വഭാവഗുണങ്ങള്‍ ഉള്ളവരാണോ, ഇന്ന് പ്രതിപുരുഷന്മാരാണെന്നു സ്വയം അവകാശപ്പെടുന്നത്? ഒരു ദിവസത്തില്‍ 45 മിനിട്ടുനേരം മാത്രം കുര്‍ബാനവേല ചെയ്യുകയും, ബാക്കി സമയം മുഴുവന്‍ സകലവിധ സുഖഭോഗങ്ങളിലും മുഴുകി ജീവിക്കുകയും ചെയ്യുന്നവര്‍ എങ്ങിനെയാണ് ക്രിസ്തുവിന്റെ പ്രതിപുരുഷന്മാര്‍ ആകുന്നത്?

    ഈ സംഭവത്തില്‍, യാതൊരു ഉളിപ്പും ഇല്ലാതെ ആ കന്യാസ്ത്രീയെ തിരികെ എടുക്കുകയില്ലെന്നു സീറോമലബാര്‍ സഭയുടെ വക്താവായ തേലക്കാട്ടച്ചന്‍ പറയുന്നു. എന്തായിരുന്നു അവര്‍ ചെയ്ത പാതകം? അവരെ കയറിപ്പിടിച്ച വൈദികന് എന്തെങ്കിലും ശിക്ഷയുണ്ടാവുമോ?

    കാലം ഇത്ര പുരോഗമിച്ചിട്ടും, ഇങ്ങനെയൊക്കെ പറയുന്നവരും, സ്വന്തം സ്ഥാനമാനങ്ങള്‍ക്ക്‌ ഹാനികരമായതൊന്നും സംഭവിക്കാതിരിക്കാനായി മൌനം ദീക്ഷിക്കുന്നവരും അഭിവന്ദ്യര്‍ ആണത്രേ...

    കര്‍ത്താവേ, പണ്ടെടുത്ത ആ ചാട്ടവാറിന്റെ കുറ്റിയെങ്കിലും കൈയിലുണ്ടെങ്കില്‍ ഒന്നു തരണമേ...

    ReplyDelete
  4. പട്ടിണികിടന്നു ജീവിതം വീണ്ടും 'നാ' നക്കിയതുപോലാകാതെ ഈ കന്യാസ്ത്രീ എത്രയും വേഗം സാധാരണ സ്ത്രീയാകട്ടെ ! അവരെ കല്യാണം കഴിപ്പിച്ചു വിടാന്‍ പള്ളിയും കത്തനാരും ഇല്ലാതെയാകട്ടെ ! കത്തനാരുടെ എച്ചിലാകാത്ത ഈ പെന്മാനിയെ ഒരു നല്ലപുരുഷനോടോത്തു ജീവിക്കാന്‍ നാം അനുവദിക്കണം സഹായിക്കണം ആശര്‍വദിക്കണം ..അതാണ്‌ ക്രിസ്തീയത /നല്ല ശമാരായന്‍ ! ഹിന്ദു മൈത്രിക്കുഞ്ഞുങ്ങള്‍ പെണ്ണ് ചോദിച്ചു വരും മുന്‍പേ ഒരു നല്ലവന്‍ വിവാഹമോതിരവുമായി മുന്നോട്ടു വരട്ടെ ...ഈ കരുണയില്ലാത്ത കത്തനാരന്മാര്‍ പള്ളിളിച്ച് കാട്ടും മുന്നേ ...സിസ്ടരെ നീ വേഗന്‍ അമ്മയാകൂ ..ധന്യയാകൂ...

    ReplyDelete