Translate

Sunday, March 29, 2015

പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം


ആലുവ: വൈദികന്‍റെ പീഡനം ചെറുത്തതിന് സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീയ്ക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായി. ഫാ. പോൾ തേലേക്കാട്ടിന്‍റെ സാന്നിദ്ധ്യത്തിൽ പീഡനം ചെറുത്ത കണ്ണൂർ സ്വദേശിനിയായ സിസ്റ്റർ അനിതയും പുറത്താക്കിയ ശേഷം കന്യാസ്ത്രീക്ക് ഇതുവരെ സംരക്ഷണം നൽകിയ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, സിസ്റ്റർ അനിതയുടെ ബന്ധു ബെന്നിചാക്കോ എന്നിവരുമായി ഇന്നലെ തോട്ടയ്ക്കാട്ടുകര സ്നേഹപുരം പള്ളിയിൽ നടന്ന ചർച്ചയിലാണ് 12 ലക്ഷം നഷ്ടപരിഹാരം നൽകാൻ ധാരണയായത്.
ആലുവ തോട്ടയ്ക്കാട്ടുകരയിലെ സിസ്റ്റേഴ്സ് ഓഫ് സെന്റ് ആഗാത്ത കോൺവെന്റിന് കീഴിലുള്ള പ്രൊവിഡൻസ് കോൺവെന്റിലെ മദർ സുപ്പീരിയർ അനിതാമ്മയാണ് നഷ്ടപരിഹാരം നൽകാൻ സന്നദ്ധമാണെന്ന് അറിയിച്ചത്. ധാരണയനുസരിച്ച് സഭാവസ്ത്രം തിരിച്ചു കൊടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സിസ്റ്റർ അനിത സമ്മതിച്ചു. ധാരണയുടെ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കിടരുതെന്നും വ്യവസ്ഥയുണ്ട്. സന്ന്യാസജീവിതവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹമെന്നും തിരിച്ചെടുത്തില്ലെങ്കിൽ മരണം വരെ നിരാഹാരം അനുഷ്ടിക്കുമെന്ന് സിസ്റ്റർ അനിത സഭയെ അറിയിച്ചിരുന്നു. തിരിച്ചെടുത്തില്ലെങ്കിൽ ന്യായമായ നഷ്ടപരിഹാരം നൽകാൻ സഭാ അധികൃതർ തയ്യാറാകണമെന്നും അവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മദ്ധ്യസ്ഥ ചർച്ചകൾ നടത്തിയത്. എട്ടും പൊട്ടും തിരിയാത്തപ്പോൾ എടുത്തണിഞ്ഞ തിരുവസ്ത്രം വലിച്ചെറിഞ്ഞാൽ എന്ത് സംഭവിക്കും? അനുഭവങ്ങൾ പറയാൻ എക്സ് വൈദികരും കന്യാസ്ത്രീകളും ഒത്തു ചേർന്നപ്പോൾ പുറത്താക്കിയ കന്യാസ്ത്രീയെ തിരിച്ചെടുക്കില്ലെന്ന് സീറോ മലബാർ സഭ; അവരെ രണ്ട് തവണ പുറത്താക്കി; സിസ്റ്റർ ആരോപണങ്ങൾ ഉന്നയിക്കാതെ അനുയോജ്യമായ വഴി തിരഞ്ഞെടുക്കണമെന്ന് ഫാ. പോൾ തേലക്കാട്ട് മറുനാടനോട് മഠത്തിൽ നിന്ന് പുറത്താക്കാൻ ഞാൻ ചെയ്ത തെറ്റെന്താണ്? അരുതാത്തതു കണ്ടത് അറിയിച്ചതോ? അതോ വൈദികന്റെ ഇംഗിതത്തിനു വഴങ്ങാത്തതോ? പോകാനിടമില്ലാതെ ജനസേവാ കേന്ദ്രത്തിൽ അഭയം തേടിയ കന്യാസ്ത്രീക്കു പറയാനുള്ളത് തിരിച്ചെടുക്കും വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീയുടെ പത്രസമ്മേളനം; മരിക്കുന്നത് വരെ മഠത്തിന് മുമ്പിൽ നിരാഹാരം മതിൽചാടുന്നവർക്ക് തണൽവീട്; തിരുവസ്ത്രം ഉപേക്ഷിച്ച വൈദികർക്കും കന്യാസ്ത്രീകൾക്കും തൊഴിൽ പരിശീലനവും ഷെൽട്ടർ ഹോമും; കൊച്ചിയിലെ കൂട്ടായ്മയിൽ പദ്ധതിക്ക് തുടക്കമാകും.
40  കാരിയായ ഇവർ 13 വർഷം മുമ്പാണ് കന്യാസ്ത്രീ പട്ടം സ്വീകരിച്ചത്. ആലുവ തോട്ടക്കാട്ടുകരയിലെ സഭാ ആസ്ഥാനത്തായിരുന്നു ഏറെക്കാലം പ്രവർത്തിച്ചത്. അഞ്ച് വർഷം മുമ്പാണ് മദ്ധ്യപ്രദേശിലെ പാഞ്ചോറിൽ സഭയ്ക്ക് കീഴിലുള്ള സ്കൂളിൽ എത്തിയത്. ഇവിടെ അദ്ധ്യാപികയായിരിക്കെയാണ് ഇവിടത്തെ ധ്യാനഗുരുവായ ഇടുക്കി സ്വദേശിയായ വൈദികൻ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇത് സിസ്റ്റർ ചെറുത്തു. തുടർന്നാണ് സംഭവം പുറത്തറിയാതിരിക്കാൻ സിസ്റ്റർ അനിതയെ ഇറ്റലിയിലേക്കു മാറ്റിയത്. അവിടെ മൂന്നുവർഷം അടിമവേല ചെയ്യിച്ചു. പീഡനശ്രമം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ഫെബ്രുവരി എട്ടിന് ഇറ്റലിയിലെ മഠത്തിൽനിന്ന് സഭാവസ്ത്രം ഊരിയെടുത്ത് പുറത്താക്കി.
എന്നാൽ തിരികെ മാതൃസ്ഥാപനമായ ആലുവ കോൺവെന്റിലെത്തിയ സിസ്റ്റർ അകത്തു പ്രവേശിപ്പിച്ചില്ല. കൈവശമുണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞ സഭാ അധികാരികൾ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. ഇതോടെയാണ് പ്രശ്നം വഷളായി. പത്ത് മണിക്കൂറോളം ഗേറ്റിന് മുമ്പിൽ നിന്ന കന്യാസ്ത്രീയെ ഒടുവിൽ നാട്ടുകാരാണ് ആലുവ ജനസേവയിലെത്തിച്ചത്. തുടർന്നാണ് പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സഭാനേതൃത്വത്തോട് സിസ്റ്റർ ആവശ്യപ്പെട്ടത് സമരം തുടങ്ങിയത്. സഭയിൽനിന്നും പുറത്താക്കിയ കന്യാസ്ത്രീക്ക് സംരക്ഷണം നൽകിയത് ജനസേവ ശിശുഭവനായിരുന്നു. പീഡിപ്പിക്കാൻ ശ്രമിച്ച വൈദികന്റെ പേരു വെളിപ്പെടുത്താനോ നിയമനടപടിക്കോ സന്ന്യാസിനി എന്ന നിലയിൽ തയ്യാറാകുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
അതേസമയം, സഭാ വിശ്വാസമനുസരിച്ച് ജീവിക്കാത്തവരെ പുറത്താക്കാൻ അധികാരമുണ്ടെന്നാണ് സഭാ അധികാരികൾ വിശദീകരണം നൽകിയത്. ഇറ്റലിയിലെ സഭാ അധികൃതരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ഇവരെ നീക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തുന്നിയിരുന്നില്ല



സഭയുമായുള്ള തർക്കത്തിന്‍റെ പേരിൽ സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്ന, തൃശ്ശൂർ സെന്റ് മേരീസ് കോളേജിലെ മുൻ പ്രിൻസിപ്പൽ സിസ്റ്റർ ജെസ്മിയുടെ പാതയിലേക്കാണ് ഇപ്പോൾ സിസ്റ്റർ അനിതയും. കന്യാസ്ര്തീ ജീവിതം ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് സിസ്റ്റർ ജെസ്മി എഴുതിയ 'ആമേൻ' എന്ന ആത്മകഥ കേരളത്തിലെ കത്തോലിക്ക സഭയിലുണ്ടാക്കിയ പുകില് ഇനിയും അടങ്ങിയിട്ടില്ല. കന്യാസ്ത്രീ ജീവിതത്തിനിടയിലെ പീഡനങ്ങളെയും സ്വവർഗലൈംഗികതയെയും, ലൈംഗിക ചൂഷണങ്ങളെയും കുറിച്ച് തുറന്നെഴുതിയ സിസ്റ്റർ ജെസ്മി കത്തോലിക്കാ സഭയ്ക്ക് ഇന്നും വെറുക്കപ്പെട്ടവളാണ്.


13 comments:

  1. സന്തോഷംകൊണ്ടെനിക്ക് ഇരിക്കാന്‍മേലായേ....ഇത് k c r m ന്‍റെ വിജയമാണ് ! കേരള ക്രിസ്ത്യന്‍ reformation movement കഴിഞ്ഞ മാസം ഇരുപത്തിയെട്ടാം തീയതി ഏറണാകുളം പാലാരിവട്ടം sndp ഹാളില്‍ ഒന്നിച്ചികൂടി ഈ മകളെ ആശ്വസിപ്പിച്ചിരുന്നു ! എന്റെ തോട്ടടുത്താണീ മകള്‍ സ്റ്റേജില്‍ ഇരുന്നതും ! ഇവളാണ് കര്‍ത്താവിന്റെ യഥാര്‍ത്ഥ മണവാട്ടി ! കര്‍ത്താവിനുവേണ്ടി മണവാട്ടി വേഷംകെട്ടി കത്തനാരുടെ വെപ്പാട്ടിയാകുന്ന നിരവധി പെങ്കോലങ്ങള്‍ നിറഞ്ഞ മലങ്കരയില്‍ ഇവള്‍ വിശുദ്ധയാണ് ! വിശുദ്ധിയുടെ ധീരതയാണ് ! ഇവളുടെ നാമത്തില്‍ ഇനിയും നമുക്ക് കുരിശടികള്‍ പണിയാം....

    ReplyDelete
  2. ഈ പെണ്പെരുമയുടെ ജീവിതത്തെ ഇത്രയും പീഡിപ്പിച്ച ആ പറിഞ്ഞ പാതിരിയെ ഇനിയും കുര്‍ബാന/കൂദാശ ചെയ്യിക്കുന്ന സഭയെ നിനക്ക് നാണമില്ലേ ? അതിയാന്റെ മുന്നില്‍ തന്‍റെ ചിന്നപാപം ഏറ്റുപറയാന്‍ മുട്ടുകുത്തുന്ന ആടേ നീ ആടല്ല പോത്താണ് ! മകളെ ,നീ ഏകയായ് ഇരിക്കുന്നത് നന്നല്ല //വിവാഹിതയാകൂ ..കര്‍ത്താവിനു മണവാടിമാരെ വേണ്ടാ// വേണമായിരുന്നെകില്‍ അന്ന് മനുഷ്യാവതാരകാലത്ത് ദാവീദിനെപ്പോലെ പത്തായിരമ്എണ്ണത്തിനെ കേട്ടാമായിരുന്നല്ലോ! നാല്പതു വയസു യൂറോപ്പില്‍ വിവാഹപ്രായമാണ് കുഞ്ഞേ ! നിന്റെ അമ്മയെപ്പോലെ നീയും അമ്മയാകൂ ധന്യയാകൂ....

    ReplyDelete
  3. Why the synode rejected Pope Francis recent endeavor s to....

    ReplyDelete
  4. From V. K. Joy: http://joyvarocky.blogspot.in/2015/03/12.html
    വലിയ ആഴ്ചയിലെ വലിയ വീഴ്ചയാണ് കത്തോലിക്കാ സഭക്ക് സംഭവിച്ചിരിക്കുന്നത്. മാന്യത തൊട്ടുതീണ്ടിയിട്ടില്ലാത്ത തേലക്കാട്ട് എന്ന ഒരു സഭാവാക്താവിന്റെ വിജയമായി സഭ ഊറ്റം കൊള്ളുന്നുണ്ടാവാം. പീഡനവും, മനുഷ്യോര്‍ജ്ജ ചൂഷണവും, ഹരാസ്മെന്റും നടത്തിയിട്ടും സഭയുടെ കമ്മീഷന്‍ കഴിച്ചു 12 ലക്ഷം കൊടുത്ത് സെന്റ്‌ അഗത മഠത്തിലെ കന്യ്യാസ്ത്രിയെ പുറത്താക്കി കാര്യം സാധിച്ച, കദ്ദിനാള്‍ ആലഞ്ഞേരിയും സഭാ വക്താവും ഊറ്റം കൊള്ളണ്ട. നിങ്ങള്ക്കുള്ള നരകം സൃഷ്ടിക്കപ്പെടുകയാണ് എന്ന് ഓര്‍ക്കുന്നത് കൊള്ളാം. ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത് ഒരു പോത്തിന്റെ തൊലിയാണെന്ന് കാണിച്ചു കൊടുത്ത നിങ്ങള്‍ക്ക്, സമൂഹത്തിന്റെ മുമ്പില്‍ സ്ഥാനം എന്നേ നഷ്ടപ്പെട്ടു. പരിഹാസ്യ പാത്രങ്ങളായി തിന്നാനും, കുടിക്കാനും വേണ്ടി മാത്രം ജീവിക്കുന്ന മൃതസമാനരായി, നീചന്മാരായി ഇനിയും കുറച്ചു കാലം കൂടി നിങ്ങളിവിടെ കാണുമല്ലോ?

    ReplyDelete
  5. For more comments please visit http://www.marunadanmalayali.com/news/keralam/sister-anitha-gots-12-lakh-compensation-16324

    ReplyDelete
  6. പന്ത്രണ്ടു ലക്ഷം രൂപാ കൊണ്ട് ഈ കൊച്ചു കന്യാസ്ത്രി ആയുസിനെ എങ്ങനെ തള്ളി നീക്കും.? ഇനിയും നീണ്ട ജീവിതം അവരുടെ മുമ്പിലുണ്ട്. മത്തി വിൽക്കേണ്ടവനെ സഭാ വക്താവാക്കിയാൽ അയാളിൽ നിന്നും മാന്യതയുടെ വാക്കുകൾ പ്രതീക്ഷിക്കാൻ സാധിക്കില്ല. ഐ എസ് ആസ് നെ ക്കാളും ഭീകര ജന്തുക്കൾ ഇപ്പോൾ തെലെക്കാടൻ വക്താവായ സഭയെന്ന കാര്യം ശ്രീ പവ്വത്ത് ബിഷപ്പ് മറക്കുന്നു. ഒരു വൃദ്ധ കന്യാസ്ത്രിയെ മാനഭംഗ പ്പെടുത്തിയതിന് മുതല കണ്ണുനീർ ചോലുത്തിയ കേരളത്തിലെ യൂദാസ്സുകളായ ബിഷപ്പുമാർ ഇത്രയധികം പീഡനം സഹിച്ച സിസ്റ്റർ അനിറ്റയുടെ കണ്ണുനീർ എന്തേ കാണാതെ പോയി.

    ReplyDelete
  7. ഈ കത്തനാര് / പാസ്റെർ ലോകത്ത് ചെയ്യുന്ന തെമ്മാടിത്തം കണ്ടാൽ കയ്യാപ്പാവും കവലച്ഛട്ടംപികളും മൂക്കത്ത് വിരൽ വൈക്കും ! ഇത്രയൊക്കെ ആയിട്ടും ഒരു കൂസലുമില്ലാതെ ഇവന്മാര് കുംപസാരിപ്പിക്കുന്നു / മലര്ത്തിമുക്കുന്നു രക്ഷിക്കപ്പെടാൻ ! സഭ ഈ കുട്ടിയുടെ ജീവിതം കര്ത്താവിന്റെ മണവാട്ടിയെന്ന്പെരിൽ തുലച്ചിറ്റൊടുവിൽ ജനത്തിന്റെ പോക്കെട്ടില്നിന്നും അടിച്ചുമാറ്റിയ കാശിൽ നിന്നും വെറും 12 ലക്ഷം കൊടുക്കുന്നുപോലും ! ഭാരതസ്ത്രീയുടെ ഭാവശുദ്ധിക്കി പാതിരികൊടുക്കുന്ന വിലയാണോ ഇത് ഇവന്മാരുടെ അമ്മപെങ്ങന്മാര്ക്ക് ഇതാണോ വില ? കര്ത്താവിനു 30 വെള്ളിക്കാശു വിലപേശി ഉറപ്പിച്ച കയ്യാപ്പ കക്ഷികളല്ലേ ഇവറ്റകൾ? എന്റെ ഹിന്ടുമയ്ത്രീ ഇതിൽ ഒന്നിടപെടണേ ;ഞങ്ങള് തോറ്റു! സദാചാരപ്പോലിസ് ഒന്നിടപെടണേ കാലം അതിക്രമിച്ചു ! പള്ളികളുടെ നേരെയല്ല നിങ്ങൾ അക്രമം കാട്ടേണ്ടത്‌ ; ഈ സാത്താൻ വേഷധാരികളെ കണ്ടില്ലെന്നു നടിക്കരുതെ ... ...ഞാൻ ഈ മോളോട് ഇന്നലെ ഫോണിൽ സംസാരിച്ചു ; ഭയം ആ സ്വരത്തിലുണ്ട്! എങ്കിലും kcrm സിന്ദാബാദ് //ഇത് ക്രിസ്തുവിന്റെ വിജയമാണ് ....

    ReplyDelete
  8. PA Mathew
    Todays' logos quiz:
    ഒരു ആവരേജ് വിശ്വാസിയെ മനോരോഗിയാക്കി മാറ്റാന്‍ ഒരു ധ്യാനഗുരുവിന് എത്ര സമയം വേണം?
    Options:
    A. Two hours.
    B. One day.
    C. One live in retreat of five days.
    D. No time at all, because he is already that.
    E. All the above.
    ശെരിയുത്തരം നല്‍കുന്നവര്‍ക്ക് കേരളത്തിലെ ഏറ്റവും മികച്ച ധ്യാനകേന്ദ്രത്തിലോ മാനസികചികിത്സാ കേന്ദ്രത്തിലോ ഒരാഴ്ചത്തെ സൌജന്യ താമസം.

    ReplyDelete
  9. P.A Mathew in FB
    വിശ്വാസവും അതിലെ അപ്രായോഗികതകളും പൊള്ളത്തരങ്ങളും ചോദ്യം ചെയ്യപ്പെടുമ്പോള്‍, ഏറ്റവും കൂടുതല്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് കേരളത്തിലെ കത്തോലിക്കാ സഭാംഗങ്ങള്‍ ആണെന്ന് സമ്മതിക്കേണ്ടിവരും (with all respects to the thinking, silent majority). ശത്രുക്കളെ സ്നേഹിക്കുക, അയല്‍ക്കാരനെ സ്നേഹിക്കുക എന്നൊക്കെ പഠിപ്പിച്ച യേശുക്രിസ്തുവിന്റെ അനുയായികളെന്ന് അവകാശപ്പെടുന്ന ഇവര്‍, എതിര്‍ക്കുന്നവരോടുള്ള പകയും വെറുപ്പും, ശത്രുക്കളോടുള്ള സംഹാര മനോഭാവവും മനസ്സില്‍ പേറി നടക്കുന്നവരാണ്. അതവര്‍ തെരുവില്‍ നടപ്പാക്കുന്ന നാളുകളും വിദൂരമല്ലായിരിക്കാം.
    ഇടയസേവയാണ് ദൈവപൂജ എന്നും, അതാണ്‌ സ്വര്‍ഗത്തിലേക്കുള്ള എളുപ്പവഴി എന്നും വിശ്വസിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് അവര്‍ തരംതാഴ്ന്നിരിക്കുന്നു, the credit for which rightfully goes to the priestly community. ഈ അധപതനത്തെ ഫലപ്രദമായി ചൂഷണം ചെയ്ത്, ഒരിക്കലും അവരെ അതില്‍നിന്നും പുറത്തുവരാന്‍ അവസരമൊരുക്കാതെ, പുരോഹിതവര്‍ഗം ഭൂമിയില്‍ സ്വര്‍ഗജീവിതം നയിക്കുന്നു. ലോകത്തിന്റെ മറ്റുഭാഗങ്ങളിലെല്ലാം ഈ സ്ഥിതി മാറിയെങ്കിലും, കേരളം ഇനിയും കാത്തിരിക്കുന്നു, മാറ്റത്തിനായി................

    ReplyDelete
  10. Sebastian Kakkanad in FB
    'ശീറോചപ'യിലും നല്ല കാര്യങ്ങൾ നടക്കാൻ തുടങ്ങി, ഇനി പീഡിപ്പിക്കപ്പെടുന്ന കന്യസ്ത്രീകൾക്കു രക്ഷാമാർഗം ആയി! ഇത് തുടരട്ടെയെന്ന് ആശിക്കുന്നു, യേശുവിന്റെ സഭയെ ഈ കാട്ടാളന്മാരുടെ കയ്യിൽ നിന്നും വീണ്ടെടുക്കുന്നത് ഒരു 23 കൊല്ലം മുൻപ് തുടങ്ങേണ്ടതായിരുന്നു, സിസ്റർ അഭയയുടെ കൊലപാതകം മുതൽ തന്നെ

    ReplyDelete

  11. പത്തു പതിനഞ്ചു കൊല്ലം മുൻപ് ചങ്ങനാശ്ശേരി രൂപതയിൽ ഒരു വൈദികൻ ഒരു പെണ്‍കുട്ടിയെ അമ്മയാക്കി. അരമന പ്രശ്നം ഏറ്റെടുത്തു. കൊച്ചിനെ ഏതോ അനാധാലയത്തിതിലാക്കി. അരമനക്കോടതി അച്ഛന് വിധിച്ചത് സ്ഥലം മാറ്റം. പെണ്‍ കുട്ടിക്ക് ഉചിതമായ പണിക്കൂലിയും (adequate remuneration ).

    ഈ k c r m കാർ സഭക്കു വലിയ പാരയാണ്. അവർ കാരണം പീഡന കൂലി എത്ര കൂടിയിരിക്കുന്നു. ഇവൻമാരെ KCBC കൂടി ശപിച്ചു തള്ള്ക എങ്കിലും വേണം. അല്ലെങ്കിൽ അത്മീയ വ്യവസായത്തിൻറെ ലാഭമെല്ലാം പീഡനക്കൂലി ആയി കൊടുത്തു സഭ മുടിഞ്ഞു പോകും.

    ReplyDelete

  12. Alex Kaniamparambil:Wrote
    12 hrs ·
    ഇത് ഇലക്ട്രോണിക് മാധ്യമവിജയം
    ഇന്നത്തെ സാഹചര്യത്തില്‍ കേരള കത്തോലിക്കാസഭയുടെ വക്താവാകണമെങ്കില്‍ അപാര തൊലിക്കട്ടി വേണം. അതിനായി കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള ഒരാളെ അവര്‍ കണ്ടെത്തി..
    ഒരു വൈദികന്റെ പീഡനശ്രമങ്ങളെ സമര്‍ത്ഥമായി ചെറുക്കുക എന്ന മഹാപരാധം ചെയ്ത കണ്ണൂര്‍ സ്വദേശിനി സിസ്റ്റര്‍ അനിതയെ യാതൊരു കാരണവശാലും തിരിചെടുക്കുകയില്ലയെന്ന് റവ. ഫാ. കാണ്ടാമൃഗം വീറോടെ വാദിക്കുകയും ചെയ്തു.
    കത്തോലിക്കാവിശ്വാസങ്ങള്‍ക്കും അവരുടെ മഹത്തായ പാരമ്പര്യങ്ങള്‍ക്കും എതിരായിരിക്കും അത്തരം ചെറുത്തുനില്‍പ്പ്‌ എന്നാണല്ലോ ഇതില്‍ നിന്നും അനുമാനിക്കേണ്ടത്.
    പ്രശ്നം അവിടം കൊണ്ട് തീരേണ്ടതാണ്. ഒരു മാധ്യമങ്ങളും ഈവക കാര്യങ്ങള്‍ ഏറ്റെടുക്കുകയില്ല, ഒരു കുഞ്ഞാടും മോങ്ങുകയില്ല, ഒരു പട്ടിയും കുരയ്ക്കുകയില്ല. പീഡനശ്രമം നടത്തിയ വൈദികന്‍ ഈയാഴ്ചയില്‍ യേശുകൃസ്തുവിന്റെ പീഡാനുഭങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച് വിശ്വാസികള്‍ക്ക് രോമാഞ്ചമുണ്ടാക്കും.
    സരിതയുടെ അടിപ്പാവാടയുടെ നിറം അന്വേക്ഷിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ മധ്യപ്രദേശിലെ ഈ മലയാളി പുരോഹിതശ്രേഷ്ഠന്‍ ആരാണെന്ന് നാളിതുവരെ അന്വേക്ഷിച്ചു കണ്ടെത്തിയിട്ടില്ല.
    പക്ഷെ “അല്‍മായശബ്ദം” എന്ന ബ്ലോഗും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയും ഇതെറ്റെടുത്തു; സഭയെ നിരന്തരം നാണംകെടുത്തി. മറ്റു വഴികളൊന്നും ഇല്ലാതെ, നമ്മുടെ കാണ്ടാമൃഗവും കൂട്ടരും അനുരഞ്ജനത്തിനു തയ്യാറായി.
    ഒരു കന്യാസ്ത്രീയുടെ അഭിമാനത്തിന് ആ കാപാലികര്‍ വിലയിട്ടത് പന്ത്രണ്ടു ലക്ഷം രൂപ. കര്‍ത്താവിന്റെ മണവാട്ടിയുടെ വില അത്രയുമാണെങ്കില്‍ സാക്ഷാല്‍ കര്‍ത്താവിന് ഇവര്‍ എത്ര വിലയിടുമെന്നത് കുഞ്ഞാടുകളുടെ ഭാവനയ്ക്ക് വിട്ടുതരുന്നു.
    പക്ഷെ നിരവധി ഉപാധികളോടെയാണ് ഈ നഷ്ടപരിഹാരം നല്‍കിയിരിക്കുന്നത്.
    സമരം ഉപേക്ഷിക്കണം.
    വിധേയത്വമുള്ള മറ്റു കന്യകകളെ ഉടുപ്പിക്കാനും അഴിക്കുവാനുമായി സഭാവസ്ത്രം തിരിച്ചുനല്‍കണം.
    ഈ വിവരമൊന്നും മാധ്യമങ്ങളുമായി പങ്കിടരുത്.
    കണ്ണുള്ളവര്‍ കാണട്ടെ, ചെവിയുള്ളവര്‍ കേള്‍ക്കട്ടെ..
    ആമേന്‍.

    ReplyDelete
    Replies
    1. One of the best comments so far appeared on the matter. Great Alexji.

      Delete