Translate

Thursday, January 31, 2019

സഭാസ്വത്തുക്കള്‍ തിന്നുകൊഴുത്ത ഇടയന്മാര്‍ കുഞ്ഞാടുകളുടെ ചോരയ്ക്കായി കച്ചമുറുക്കുന്നു


സന്തോഷ് ജേക്കബ്  ഫോണ്‍:  9447297554



(JCC നിര്‍വ്വാഹക സമിതിയംഗം)

ഏതൊരു വ്യക്തിയോ  പ്രസ്ഥാനമോ ആകട്ടെ,  അല്ലെങ്കില്‍ സ്ഥാപനമോ രാജ്യംതന്നെയോ ആകട്ടെ, അതിന്റെ ആരോഗ്യകരമായ നിലനില്പിന് സാമ്പത്തികവും സാംസ്‌കാരികവുമായ  അച്ചടക്കം അനിവാര്യമാണ്. അതിനുവേണ്ടിയാണ് മനുഷ്യസമൂഹം സാമൂഹിക-സാമ്പത്തികസുരക്ഷാനിയമങ്ങള്‍ പാസ്സാക്കി നടപ്പിലാക്കി പ്പോരുന്നത് . പഴയനിയമത്തില്‍  പറയുന്ന ബാബിലോണിന്റെ ചരിത്രം പരിശോധിച്ചാല്‍,  ആ പ്രദേശത്തെ മനുഷ്യരുടെ സാമ്പത്തിക-സാംസ്‌കാരിക അരാജകത്വംമൂലമായിരുന്നു, അത്രയും ഉന്നതിയില്‍ നിന്നിരുന്ന നഗരം തകര്‍ന്നുതരിപ്പണമായതെന്നു കാണാനാവും. പുതിയനിയമത്തില്‍, ദേവാലയങ്ങളില്‍ നടന്നിരുന്ന പുരോഹിതരുടെയും ഫരിസേയരുടെയും സാമ്പത്തികചൂഷണവും അരാജകത്വവും ചോദ്യംചെയ്തുകൊണ്ടാണ് യേശു തന്റെ പരസ്യജീവിതം തുടങ്ങുന്നതുതന്നെ. ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്, പുരോഹിതരുടെയും ഭരണാധികാരികളുടെയും ചൂഷണങ്ങളും അധീശത്വവും ചോദ്യംചെയ്യപ്പെടേണ്ടതുണ്ടെന്നും അതിനു ക്രിസ്തുവിശ്വാസികളായ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നുമാണ്.
പുരോഹിതര്‍ സഭയുടെ  തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വംനല്‍കേണ്ടവരാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അവര്‍ ആ സ്ഥാനം ദുരുപയോഗംചെയ്തു സര്‍ക്കാരിനെയും സഭാമക്കളെയും ചൂഷണംചെയ്യുന്ന കാഴ്ച ക്രൈസ്തവമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശ്വാസിക്കും  വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ല. കാരണം, ഇത് അനുവദിച്ചാല്‍ നാളെ അവര്‍ നമ്മുടെ ദേവാലയംതന്നെ തകര്‍ത്തു നമ്മേ ചിതറിക്കും.  ഇതിനുള്ള മുന്നറിയിപ്പ് ജെറൂശലേം ദേവാലയത്തെ പരാമര്‍ശിച്ചുകൊണ്ട് യേശു നമുക്കു നല്‍കുന്നുണ്ട്.  പൗരോഹിത്യത്തിന്റെ പൊതു സ്വഭാവത്തെയും സമീപനത്തെയുംകുറിച്ച്  യേശു നമുക്കു നല്‍കിയിട്ടുള്ള പാഠങ്ങള്‍ നാമിവിടെ ഓര്‍ക്കുന്നത് ഉചിതമാണ്:
'അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലുകളില്‍ വച്ചുകൊടുക്കുന്നു, സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല'; 'മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്'; 'അവര്‍ തങ്ങളുടെ നെറ്റിപ്പട്ടങ്ങള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു'; 'വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാന പീഠവും നഗരവീഥികളില്‍ അഭിവാദനവും മനുഷ്യരില്‍നിന്ന് 'ഗുരോ' എന്ന സംബോധനയും മോഹിക്കുന്നു.' തുടര്‍ന്ന് യേശു കല്പിക്കുന്നു:  ''എന്നാല്‍ നിങ്ങള്‍ 'ഗുരു' എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളു. നിങ്ങളെല്ലാം സഹോദരന്മാര്‍ ആണ്. ഭൂമിയില്‍ നിങ്ങള്‍ ആരെയും 'പിതാവേ' എന്നു വിളിക്കരുത്. എന്തെന്നാല്‍  നിങ്ങള്‍ക്ക്  ഒരു പിതാവേയുള്ളൂ, സ്വര്‍ഗ്ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്; എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം'' (മത്താ. 23:4-11).
പുരോഹിതവര്‍ഗത്തിന്റെ അധികാരദുര്‍മ്മോഹങ്ങളെക്കുറിച്ചും, അവരെ നിയന്ത്രിച്ചുകൊണ്ടുപോകേണ്ടത് സഭയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം ആണെന്നതിനെക്കുറിച്ചും, അതെങ്ങനെ എന്നതിനെക്കുറിച്ചും വ്യക്തത ലഭിക്കാന്‍ നാം വേറെ എവിടെയും പോകേണ്ടതില്ല; മുകളില്‍ സൂചിപ്പിച്ച ബൈബിള്‍ വചനങ്ങള്‍മാത്രം മതിയാകും.
അഭിവന്ദ്യ  ഫ്രാന്‍സീസ് മാര്‍പാപ്പ ഈ അടുത്ത കാലത്തായി ധാരാളം ഏറ്റുപറച്ചിലുകള്‍ നടത്തുന്നുണ്ട്.  അതെല്ലാം, പുരോഹിതന്മാരില്‍നിന്നും ബിഷപ്പുമാരില്‍നിന്നുമെല്ലാം ഉണ്ടാകുന്ന  ക്രൂരവും നിന്ദ്യവുമായ പ്രവൃത്തികളില്‍ മനംനൊന്ത് നടത്തിയവയായിരുന്നു. ആധുനികസഭ ക്രൈസ്തവമൂല്യങ്ങളനുസരിച്ചു  പ്രവര്‍ത്തിച്ച് ലോകത്തിനു മാതൃകയായിത്തീരണം  എന്നതാണ് ഫ്രാന്‍സീസ് പാപ്പയുടെ  ഓരോ  സന്ദേശത്തിന്റെയും ലക്ഷ്യം.
ഈ വസ്തുതകളെല്ലാം നിലനില്‍ക്കുമ്പോഴാണ്,  വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊങ്ങോര്‍പ്പിള്ളി സെന്റ്ആന്റ്റണീസ് ദൈവാലയത്തില്‍  അംഗങ്ങളായിട്ടുള്ള കുടുംബങ്ങള്‍ക്ക്  പുതുതായി തയ്യാറാക്കി നല്‍കിയിരി ക്കുന്ന 'കുടുംബ രജിസ്റ്റര്‍' എന്ന ഫത്വയിലൂടെ, ബൈബിളിള്‍ വചനങ്ങള്‍ക്കും രാജ്യത്തെ പൗരാവകാശങ്ങള്‍ക്കും,  കത്തോലിക്കാസഭയുടെ ചട്ടങ്ങളും നിയമങ്ങളും ഉള്‍ക്കൊള്ളുന്ന കാനോന്‍ നിയമത്തിനുതന്നെയും  കടകവിരുദ്ധമായ ശാസനകള്‍ പുറത്തുവരുന്നത്! ഇത് വിശ്വാസിസമൂഹം ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.
ഒരു വ്യക്തി കത്തോലിക്കാസഭയില്‍ അംഗമാകുമ്പോള്‍മുതല്‍ അവന്റെ  മരണംവരെ ഓരോ ഘട്ടത്തിലും പല കൂദാശകളിലൂടെയും  കടന്നുപോകണം. അതിനെല്ലാം സഭ പല വിധത്തിലുള്ള നിരക്കുകളിലൂടെ കപ്പം പിരിച്ച് വരുന്നു. 'പസവാരം' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.  എന്നാല്‍ ഇതിനു ചില  മാനദണ്ഡങ്ങള്‍ കാനോന്‍ നിയമത്തില്‍ പറയുന്നുണ്ട്. കാനോന്‍ 848: 'കൂദാശകളുടെ ശുശ്രൂഷ ദാരിദ്ര്യംമൂലം നിഷേധിക്കരുത്' എന്നു പറയുന്നതിനോടൊപ്പം, കൂദാശകളുടെ പരികര്‍മത്തിന് ചുമതലപ്പെട്ട അധികാരി നിശ്ചയിക്കുന്ന കാണിക്കയില്‍ കൂടുതല്‍ കാര്‍മ്മികന്‍ ആവശ്യപ്പെടരുത് എന്നും പറയുന്നു. എന്നാല്‍ വരാപ്പുഴ അതിരൂപത വിശ്വാസികള്‍ക്കായി ഇറക്കിയിരിക്കുന്ന ശാസനയില്‍ പറയുന്നത് 'മനസ്സമ്മതത്തിനു വരുമ്പോള്‍ വിവാഹ സംഭാവനയും കുറിപ്പണവും കരുതിയിരിക്കണം' എന്നാണ്! മനസ്സമ്മതമെന്നത് ഒരു കൂദാശ  അല്ലാതിരുന്നിട്ടുകൂടി ഇത്രയ്ക്കു ധാര്‍ഷ്ട്യത്തോടെ ഒരു തുക (എത്രയെന്നത് രാജാവ് തീരുമാനിക്കും!) നല്‍കണമെന്ന് ഒരു രേഖയിലൂടെ കല്‍പിക്കുമ്പോള്‍, പുരോഹിതരുടെ വിശ്വാസികളോടുള്ള സമീപനം എന്തെന്ന് വ്യക്തമാകുകയാണ്. ഇതിലൂടെ സഭാംഗങ്ങളെ വ്യക്തിപരമായി തേജോവധംചെയ്യുവാനും പരമാവധി ചൂഷണംചെയ്യുവാനും വഴിതുറക്കുകയാണ്. ഇതംഗീകരിച്ചുകൊടുത്താല്‍ നാളെമുതല്‍ അവര്‍ സര്‍ക്കാരുകളെപ്പോലെ  നികുതി പിരിവ് തുടങ്ങില്ല എന്ന് ആര്‍ക്കു പറയാനാവും?
തീര്‍ച്ചയായും സഭയുടെ നിലനില്‍പ്പിന് സമ്പത്തു അത്യന്താപേഷിതം ആണ്. എന്നാല്‍ സഭയുടെ സമ്പത്ത് നാട്ടിലെ നിയമസംഹിത കണക്കിലെടുത്തുകൊണ്ടോ, കുറഞ്ഞപക്ഷം കാനോന്‍ നിഷ്‌കര്‍ഷിക്കുന്നതുപോലെ യെങ്കിലുമോ ആണോ കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സഭാധികാരികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സഭയുടെ സകല മേഖലകളിലും സമ്പത്ത് കൈകാര്യം ചെയ്യപ്പെടുന്നത് തീര്‍ത്തും കുത്തഴിഞ്ഞ വിധത്തിലാണെന്നത്, വിവിധ രൂപതകള്‍ക്കു വിദേശസഹായം ലഭിച്ചതിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സഭാപൗരോഹിത്യം ഒരു വശത്ത് സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി  ചൂഷണംചെയ്യുമ്പോള്‍,  ഭൂമികച്ചവടം മുതല്‍ വൈരക്കല്ല് തട്ടിപ്പുവരെ മറുവശത്ത് അരങ്ങേറുന്നു! ഇതില്‍നിന്നെല്ലാം വെളിവാകുന്നത,  പുരോഹിതര്‍  ക്രൈസ്തവമൂല്യങ്ങളില്‍നിന്നും സാമാന്യ മര്യാദയില്‍നിന്നുപോലും, എത്രകണ്ട് അകന്നുപോയി എന്നതാണ.് ഇത് തീര്‍ത്തും അപകടകരമായ അവസ്ഥയാണ്.
സാമ്പത്തിക അച്ചടക്കം എല്ലാ സംവിധാനങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്.  പക്ഷേ  ഭാരതകത്തോലിക്കാസഭയില്‍ അങ്ങനെ ഒരു സംവിധാനം കാണാന്‍ കഴിയില്ല . നമുക്ക് ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പള്ളികളിലെ കണക്കുകള്‍ (കാനോന്‍ നിയമവും അതാതു രാജ്യത്തെ നിയമങ്ങളും അന്താരാഷ്ട്ര അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സും അനുസരിച്ചു തയ്യാറാക്കിയിട്ടുള്ള കണക്കുകള്‍) ഇന്റര്‍നെറ്റില്‍ പരതിയാല്‍, ഓഡിറ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം കാണാം. എന്നാല്‍, നമ്മുടെ കണ്മുന്നില്‍ കാണുന്ന സ്വന്തം ഇടവകപ്പള്ളിയുടെ കണക്കുകള്‍ ഒരു കാരണവശാലും കാണാന്‍ കിട്ടുകയില്ല. എന്നുമാത്രമല്ല,  അത് ആരെങ്കിലും ചോദിച്ചാല്‍ അവനെ പള്ളിവിരുദ്ധനായി ഒറ്റപ്പെടുത്തുകയുംചെയ്യും!
ക്രിസ്തുവിനെ നിഷേധിച്ചുപറഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നിട്ടും അതിനു തയ്യാറാകാതെ, പതിനായിരക്കണക്കിനു വിശുദ്ധര്‍ ജീവന്‍ വെടിഞ്ഞു! ജറുശലേമില്‍ മുഴങ്ങിയ പത്രോസിന്റെ വാക്കുകളെ മുദ്രാവാക്യമാക്കിയ വിശുദ്ധരും സഭാപിതാക്കന്മാരും ഒഴുക്കിയ ചോരച്ചാലിലാണ് കത്തോലിക്കാസഭ വളര്‍ന്നുവന്നത്. ഭാരതകത്തോലിക്കാസഭ വിദ്യാഭ്യാസ-ആതുരശുശ്രൂഷാമേഖലകളില്‍ നല്കിയ സംഭാവനകള്‍ ഒരാള്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. എന്നാല്‍, ഇന്നത്തെ സഭ ഇതില്‍നിന്നെല്ലാം എത്രകണ്ട് വ്യതിചലിച്ചു എന്ന് ആത്മപരിശോധന നടത്തുവാന്‍ വിശ്വാസികളുടെ ഇടപെടലുകള്‍ അനിവാര്യമായി വന്നിരിക്കുന്നു.
അതിപുരാതന പള്ളികള്‍ സഭാധികാരികള്‍ നിര്‍ദ്ദയം പൊളിച്ചുകളയുന്ന കാഴ്ച ഇന്ന് സര്‍വസാധാരണം ആയിക്കൊണ്ടിരിക്കുന്നു. സഭ പൊളിച്ചുകളഞ്ഞ ശില്‍പഭംഗിയും ചരിത്രപ്രാധാന്യവുമുള്ള അനേകം പുരാതനദേവാലയങ്ങളുടെ നിരയിലേക്ക് ഇപ്പോഴിതാ, മൂഴിക്കുളം പള്ളികൂടി എണ്ണപ്പെട്ടിരിക്കുന്നു. പഴയ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ചരിത്രത്തില്‍നിന്നു മാറ്റിനിര്‍ത്താനാവാത്ത സ്ഥാനംവഹിക്കുന്ന പുരാതനദൈവാലയങ്ങളിലൊന്നാണ് മൂഴിക്കുളം സെന്റ് മേരീസ് ഫൊറോനാ പള്ളി. എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഈ ദൈവാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. രൂപതാ രേഖകളനുസരിച്ച്, മിശിഹാക്കാലം 601-ല്‍ സ്ഥാപിതമായി എന്ന് കാണുന്നു. അതിനും ഒരു നൂറ്റാണ്ടു മുന്‍പേ ക്രൈസ്തവര്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ഇവിടേയ്ക്ക് കുടിയേറി എന്ന് കരുതപ്പെടുന്നു. അന്ന് അങ്കമാലിയിലെ പടിഞ്ഞാറേ പള്ളിമാത്രമാണ് അടുത്തായി ഉണ്ടായിരുന്നത്. അതിനാല്‍ ഇവിടെ ഒരു ദേവാലയം  സ്ഥാപിക്കുക എന്നത് പൂര്‍വികരുടെ ആവശ്യംകൂടിയായിരുന്നു. ബര്‍ണാഡ് തൊമ്മ അദ്ദേഹത്തിന്റെ 'മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍' എന്ന പുസ്തകത്തില്‍ ഈ ദൈവാലയത്തെകുറിച്ചു പ്രതിപാദിച്ചിട്ടുണ്ടെന്നും രേഖകള്‍ പറയുന്നു. 
എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ പൗരാണികപള്ളി പൊളിച്ചുനീക്കിയത്. വിശ്വാസിസമൂഹത്തെ ചിതറിച്ച് അവരുടെ പ്രതികരണശേഷി നശിപ്പിച്ചതിനുശേഷമായിരുന്നു, നടപടി. പൗലോസ്ശ്ലീഹാ പറഞ്ഞിരിക്കുന്നത്, 'നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പി ക്കാനല്ല യേശു  ഞങ്ങള്‍ക്ക് അധികാരം നല്കിയിരിക്കുന്നത്'(2 കോറി. 10: 8) എന്നാണ്. വിശ്വാസികളുടെമേല്‍ സഭാശുശ്രൂഷകര്‍ക്കുള്ള അധികാരത്തിന്റെ സ്വഭാവവും പരിധിയും ഇവിടെ വ്യക്തമാണ്. ഇതിനപ്പുറമായ അധികാരമൊന്നും വിശ്വാസികളുടെമേല്‍ പ്രയോഗിക്കാന്‍ ആരെയും യേശു ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, വിശ്വാസിസമൂഹത്തിനുമേല്‍ സഭാധികാരികള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ  വിശ്വാസികള്‍തന്നെ മുന്നോട്ട് വന്നില്ലെങ്കില്‍, കത്തോലിക്കാസഭ പുരോഹിതരുടെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി മാറുകയും, വിശ്വാസികള്‍ മറ്റ് പ്രാര്‍ത്ഥനാവേദികള്‍  തേടിപ്പോകേണ്ട അവസ്ഥ ഉണ്ടാകുകയുംചെയ്യും.
ഇതിനൊരു പ്രതിവിധി ആയാണ്  നിര്‍ദ്ദിഷ്ട ചര്‍ച്ച് ട്രസ്റ്റ് ബില്‍ കേരള-ഗവണ്‍മെന്റിനു സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.  ഇത് നിയമമാക്കുവാനുള്ള പരിശ്രമത്തില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Wednesday, January 30, 2019

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ 2019 ജനുവരി 18-ലെ ഇടയലേഖനം: ഒരു അവലോകനം



ചാക്കോ കളരിക്കൽ

സീറോ-മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ ജനുവരി  07 മുതൽ 18 വരെ നടന്ന മെത്രാൻ സിനഡിനോട് അനുബന്ധിച്ച്‌ സഭാ തലവൻ മാർ ജോർജ് ആലഞ്ചേരി ജനുവരി 18, 2019- പ്രസിദ്ധീകരിച്ച സർക്കുലർ കഴിഞ്ഞ ദിവസം വായിക്കുവാനിടയായി. സിനഡിൽ സംബന്ധിച്ച മെത്രാന്മാർ എല്ലാവരുടെയും നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കുന്നതെന്ന് അദ്ദേഹം അതിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അപ്പോൾ സർക്കുലറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാ മെത്രാന്മാരുടെയും പൊതുവായ തീരുമാനമാണെന്നതിൽ സംശയിക്കേണ്ട കാര്യമില്ല.

അടുത്തകാലത്ത് സീറോ-മലബാർ സഭയിൽ നടന്ന പല അനഭിലഷണിയവും അരാജത്വം സൃഷ്ടിച്ചതുമായ സംഭവങ്ങളെ പരാമർശിക്കാതെ മനഃപൂർവം മറച്ചുവെച്ചുകൊണ്ട് വളരെ ഉപരിപ്ലവപരവും അത്യധികം അധികാര ദാർഷ്ട്യത്തോടെയും നീതിക്കുവേണ്ടി പോരാടുന്ന എല്ലാവരെയും കാനോൻ നിയമമെന്ന ഉമ്മാക്കി കാണിച്ച് അടിച്ചമർത്താമെന്നുള്ള തെറ്റായ ചിന്തയോടെയും എഴുതിവിട്ട സർക്കുലർ സാമാന്യബുദ്ധിയുള്ള ഒരു വിശ്വാസിക്കും ഉൾക്കൊള്ളാൻ സാധിക്കുന്ന ഒന്നല്ല.

മേജർ ആർച്ച് ബിഷപ്പിൻറെ ഭൂമി കള്ളക്കച്ചവടം, ഫ്രാങ്കോയുടെ കന്ന്യാസ്ത്രിയോടുള്ള ലൈംഗിക അതിക്രമം, പീലിയാനിക്കലിനെപ്പോലുള്ളവരുടെ സാമ്പത്തിക വെട്ടിപ്പ് തുടങ്ങിയ അനവധി കുറ്റകൃത്യങ്ങളെ സംബന്ധിച്ച് ഒരക്ഷരം മിണ്ടാതെ സത്യത്തിനും നീതിക്കും വേണ്ടി പോരാടിയവരെ നല്ലപാഠം പഠിപ്പിക്കുമെന്ന് താക്കീതു നൽകുന്ന ഈ സർക്കുലർ ഇൻക്വിസിഷൻ (Inquisition) കാലത്തെ മട്ടിലും ശൈലിയിലുമാണ് എഴുതി ഇറക്കിയിരിക്കുന്നത്!

സഭാതനയരുടെ കഠിന അദ്ധ്വാനഫലമായ എർണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ആ രൂപതയുടെ മെത്രാപ്പോലീത്തയായ മാർ ആലഞ്ചേരി കള്ളക്കച്ചവടം നടത്തിയെങ്കിൽ ആ തിരിമാറിയെപ്പറ്റി പഠിക്കേണ്ടതും പരിഹാരം കണ്ടെത്തേണ്ടതും റോമിലെ ഫ്രാൻസിസ് പാപ്പ നിയോഗിക്കുന്ന വ്യക്തിയാണോ? അത് ഇന്ത്യാഗവണ്മെൻറിൻറെ നിയമപ്രകാരമല്ലേ കൈകാര്യം ചെയ്യപ്പെടേണ്ടത്? അതുകൊണ്ട് മാനന്തോടത്ത് മെത്രാൻ സ്വീകരിച്ച നിലപാടുകൾക്കും നടപടികൾക്കും സിനഡ് എന്തിന് പിന്തുണ നൽകുന്നുയെന്ന് മനസ്സിലാകുന്നില്ല. കൂടാതെ, അദ്ദേഹം സ്വീകരിച്ച നിലപാടെന്ത്‌? നടപടിയെന്ത്? യാതൊരു വിശദികരണവുമില്ല. മെത്രാന്മാർ നാലുപേരുംകൂടി  ഒരുമിച്ചിരുന്ന് ചർച്ച ചെയ്‌താൽ ഒരു ക്രിമിനൽ കുറ്റം ഇല്ലാതാകുമോ? അതുസംബന്ധമായി എല്ലാവരും വാപൊത്തി ഇരുന്നുകൊള്ളണം എന്നാണ് സിനഡിൻറെ നിർദേശം പോലും! സഭാതനയരുടെ ഒരു ഗതികേടേ! കോടികൾ കൊണ്ടുപോയി തുലച്ചവരുതന്നെ മറ്റുള്ളവർ വായടച്ച് ഇരുന്നുകൊള്ളണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. എന്താ, അച്ചന്മാരും അല്മേനികളും ആടിമകാളാണെന്നാണോ മെത്രാന്മാർ കരുതുന്നത്?

സഭയിൽ അച്ചടക്ക രാഹിത്യം ആര്, എന്തിന് ഉണ്ടാക്കിയെന്ന് മെത്രാൻസംഘം വിലയിരുത്തണമായിരുന്നു. ഒന്നാമതായി, എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തു കള്ളക്കച്ചവടം നടത്തിയ സഭാതലവനായ മാർ ആലഞ്ചേരിയാണ്‌ ആദ്യം അച്ചടക്കലംഘനം നടത്തിയത്. കാനോൻ നിയമത്തെത്തനെ ആധാരമാക്കി അതിനെ ചോദ്യം ചെയ്തവർ എങ്ങനെ അച്ചടക്കലംഘകരാകും? വെട്ടിപ്പും തട്ടിപ്പും കാണിച്ചിട്ട് അത് ന്യായീകരിക്കാൻ പൗലോസ് അപ്പോസ്തലനെ കൂട്ടുപിടിച്ച് "അരാജകത്വത്തിൻറെ അരൂപിയെപ്പറ്റി" പ്രസംഗിക്കാൻ ഈ മെത്രാന്മാർക്ക് നാണമില്ലേ? പരിശുദ്ധാത്മാവിൻറെ അഭിഷേകവും നിത്യാരാധന നടത്തിയ കാര്യവുമെല്ലാം സർക്കുലറിൽ പരാമർശിക്കുന്നത് സഭാധികാരികളുടെ വൃത്തികേടുകളെ പുതപ്പിട്ടുമൂടാൻ ഉപയോഗിച്ചിരുന്ന പഴഞ്ചൻ ഭക്തിപ്രകടനമാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ഇന്നത്തെ മനുഷ്യർ വിദ്യാസമ്പന്നരാണ്. ഭൂമി കച്ചവടത്തിൽ മാർ ആലഞ്ചേരിക്ക് തെറ്റുപറ്റിയെങ്കിൽ അന്തസായി അത് ഏറ്റുപറഞ്ഞ് സഭയോട് ക്ഷമ പറയണം. തെറ്റ് ആർക്കും സംഭവിക്കാം. തെറ്റിനെ ക്ഷമിക്കാനുള്ള വലിയ മനസ്സ് സീറോ-മലബാർ വിശ്വാസികൾക്കുണ്ടെന്നാണ് എൻറെ വിശ്വാസം. മറിച്ച്, സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാനുള്ള പ്രവണത അഹങ്കാരത്തിൻറെ തള്ളൽകൊണ്ടാണ് ഉണ്ടാകുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സീറോ-മലബാർ സഭയിലുള്ള ശ്രേഷ്ഠപദവി എല്ലാവർക്കും അറിവുള്ളതാണ്. മെത്രാൻസിനഡിൻറെ പ്രത്യേക അനുസ്‌മരണം അതിന് ആവശ്യമില്ല. ആ അതിരൂപതയെ കടത്തിലാക്കിയതിൻറെ കാരണവും അതിന് കാരണക്കാരനായ വ്യക്തിയുടെമേൽ സിനഡ് എന്തു നടപടിയുമാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിശ്വാസികൾക്ക് അറിയേണ്ടത്. വിശ്വാസികളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം നിർത്തി കാര്യത്തിലേക്ക് കടന്ന് മെത്രാന്മാരെ നിങ്ങൾ സത്യം പറയുവിൻ. സഭയിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ആലഞ്ചേരിക്കും ഫ്രാങ്കോയ്ക്കും റോബിനും പീലിയാനിക്കലിനും മറ്റും നിങ്ങൾ എന്ത് ശിക്ഷണ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് എന്നെപ്പോലുള്ള സാധാരണ വിശ്വാസികൾക്ക് അറിയാൻ ആഗ്രഹമുണ്ട്. സഭയിൽ നടമാടുന്ന കൊള്ളരുതായ്മകളെയും പകൽ കൊള്ളകളെയും വെളിച്ചത്ത് കൊണ്ടുവരുന്ന മാധ്യമങ്ങളെയും സംഘടനകളെയും സഭാവിരുദ്ധ ഗ്രൂപ്പുകളാക്കി മുദ്രകുത്തി അറബിക്കടലിൽ തള്ളാമെന്ന് മെത്രാന്മാർ ചിന്തിക്കുന്നത് വെറും ബാലിശമല്ലേ? നോക്കണേ, ഇവരുടെ അവമതി! സോഷ്യൽ മീഡിയായെവരെ ഇവർ നിലയ്ക്ക് നിർത്തുമെന്നാണ് വീമ്പിളക്കുന്നത്. അതുകൊണ്ടാണല്ലോ സത്യം തുറന്നു പറയുന്ന ഓൺലൈൻ പത്രങ്ങളെയും നാമമാത്ര സംഘടനകളെയും നിലയ്ക്ക് നിർത്താൻ നിയമനടപടിയിലേയ്ക്ക് നീങ്ങാൻ മെത്രാന്മാർ തീരുമാനിച്ചത്. പണച്ചാക്കിൻറെ പുറത്തു കയറിയിരിക്കുന്ന ഇവർക്ക് ഓൺലൈൻ മാധ്യമങ്ങളെവരെ നിലയ്ക്കുനിർത്താൻ മോഹം കാണും. അത് ഫാസിസ്റ്റ് ചിന്താഗതിതന്നെ. ഓൺലൈൻ പത്രങ്ങൾ നടത്തുന്നവർക്കും അല്‌മായ സംഘടനകൾക്കും മെത്രാന്മാരുടെ അനുവാദത്തിൻറെ ആവശ്യമില്ല. ഗവൺമെൻറിൻറെ അംഗീകാരമാണ് വേണ്ടത്. മെത്രാന്മാർ മീഡിയ കമ്മീഷനെ നിയമിച്ച് എല്ലാം ശരിയാക്കാമെന്ന് വിചാരിക്കുന്നത് ഭോഷത്തമാണെന്ന് പറയാതിരിക്കാൻ വയ്യ. മെത്രാന്മാർക്ക് ഓശാന പാടാത്ത സംഘടനകൾ സഭാവിരുദ്ധ സംഘടനകൾ. അത്തരം സംഘടനകളെ മെത്രാൻസിനഡ് വെറുതെയങ്ങ് തള്ളിക്കളഞ്ഞിരിക്കുന്നു. ഫ്രാങ്കോ വിഷയത്തിൽ കേരളത്തിലെ നീതിബോധമുള്ള എല്ലാവരും ഒറ്റക്കെട്ടായിനിന്ന് സമരം നടത്തി. പക്ഷെ മെത്രാന്മാരുടെ അഭിപ്രായത്തിൽ ചുരുക്കം ചില വ്യക്തികളാണ് സമരത്തിന് പിന്നിൽ. സമരം മാധ്യമസൃഷ്ടിയാണെന്നുള്ള മെത്രാന്മാരുടെ കണ്ടുപിടുത്തത്തെ അംഗീകരിക്കുന്ന വിഡ്ഢികളാണോ വിശ്വാസികൾ? യഥാർത്ഥത്തിൽ സഭയിലെ അരാജകത്വത്തിന് ചുരുക്കം ചില വ്യക്തികളാണ് കാരണക്കാർ. അത് മറ്റാരുമല്ല. വിശ്വാസികൾ സമാഹരിച്ച വസ്തുവകകൾ കള്ളക്കച്ചവടം നടത്തുന്ന മെത്രാന്മാരും വൈദികരും; ലൈംഗിക അതിക്രമങ്ങൾ ചെയ്യുന്ന മെത്രാന്മാരും വൈദികരും. ആ  സത്യം മെത്രാൻസിനഡ് തിരിച്ചറിഞ്ഞ് വേണ്ട തിരുത്തൽ നടപടികൾ സ്വീകരിച്ചാൽ സഭയിലെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാകുമായിരുന്നു. കന്ന്യാസ്ത്രികളെയും വല്ലവരുടെ ഭാര്യമാരെയും പെൺമക്കളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചെന്ന് അറിഞ്ഞാൽ ആ കുറ്റവാളികളെ ന്യായീകരിച്ച് പിന്തുണയ്ക്കുന്ന സഭാ മേലധികാരികളുടെ പ്രവണത നിങ്ങൾ അവസാനിപ്പിക്കുക. മെത്രാന്മാർക്കും അച്ചന്മാർക്കും ഉള്ള അമിത അധികാരം, അവർ അർഹിക്കാത്ത ബഹുമാനം, അധിക സമ്പത്ത് എല്ലാം എടുത്തുകളയുക.  

രൂപതാധ്യക്ഷന്മാർക്കും മേജർ സുപ്പീരിയർമാർക്കുമേ വിവരമൊള്ളൂയെന്ന് ആ സർക്കുലർ വായിച്ചപ്പോൾ തോന്നിപ്പോയി. വൈദികരെയും കന്ന്യാസ്ത്രികളെയും കുട്ടികളെപ്പോലെ നോക്കിക്കാണുന്നത് ബാലിശമല്ലേ?

വഞ്ചി സ്‌ക്വയറിലെ  സമരത്തിൽ എന്തുകൊണ്ട്‌ വൈദികരും സന്ന്യസ്തരും പൊതുജനങ്ങളും പങ്കെടുത്തുയെന്ന് മെത്രാന്മാർ സിനഡിൽ ആലോചിക്കേണ്ടതായിരുന്നു. വൈദികരും കന്ന്യാസ്ത്രികളും എത്രയോ പ്രാവശ്യം എന്തെല്ലാം കാര്യങ്ങളിൽ കേരളത്തിലെ  പൊതുസമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും തോന്നാത്ത അച്ചടക്കലംഘനവും ശിക്ഷണനടപടികളും മെത്രാന്മാർക്കെതിരായി നടന്ന സമരമായപ്പോൾ പൊന്തിവന്നിരിക്കുന്നു. മേജറും ഫ്രാങ്കോയും റോബിനും പീലിയാനിക്കലുമൊക്കെ പുണ്യവാന്മാർ. നീതിക്കുവേണ്ടി സമരം ചെയ്‌തവർ സഭയിലെ അച്ചടക്ക ലംഘകർ! സഭാതനയർ കാലാകാലങ്ങളായി അദ്ധ്വാനിച്ചുണ്ടാക്കിയ സഭാവസ്‌തുക്കൾ വിറ്റു തുലച്ച മെത്രാന്മാർ വിശുദ്ധർ. അത് ചോദ്യംചെയ്‌ത വൈദികരും വിശ്വാസികളും അച്ചടക്ക ലംഘകർ!! വെറും മെത്രാനും, കർദിനാൾ മെത്രാനും ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്യപ്പെടുന്നത് സഭയെ സംബന്ധിച്ചിടത്തോളം ദയനീയമല്ലേ?

"സഭാതനയർ കാലാകാലങ്ങളിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ ഏല്പിക്കണമെന്നു വാദിക്കുന്ന സംഘടനകളെയും സഭയുടെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയും സിനഡ് പൂർണമായും തള്ളിക്കളയുന്നു." അമ്പമ്പോ! ഈ പച്ചക്കള്ളം സർക്കുലറിൽ എഴുതിവിടാൻ മെത്രാൻ സിനഡിന് നാണമില്ലാത്തത് അത്ഭുതം തന്നെ. പ്രധാനമായി രണ്ട് നുണകളാണ് ആ പ്രസ്‌താവനയിൽ ഉള്ളത്. ഒന്ന്: സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനെ ഏല്പിക്കുന്നു. സുപ്രീം കോടതി ജഡ്‌ജിയും നിയമ പരിഷ്‌ക്കരണ കമ്മീഷൻ ചെയർമാനുമായിരുന്ന അന്തരിച്ച ശ്രീ വി. ആർ. കൃഷ്‌ണ അയ്യർ നിയമമാക്കാൻവേണ്ടി കെരളാഗവണ്മെൻറിന് സമർപ്പിച്ചിരിക്കുന്ന "The Kerala Christian Church Properties And Institutions Trust Bill, 2009" എന്ന ബില്ലിൻറെ പേരുപോലും പറയാൻ മെത്രാന്മാർക്ക് അറപ്പുതോന്നുന്നു എന്ന് വ്യക്തം. സഭയുടെ സ്വത്തുക്കൾ ഇടവകകളാലും രൂപതാകളാലും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ വഴി സുതാര്യമായി ഭരിക്കപ്പെടണം എന്നതാണ് ആ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിസ്‌തീയ സഭകളുടെ സ്വത്തുക്കൾ ഭരിക്കാൻ ഇന്ന് നിലവിൽ നിയമമില്ല. ആ കുറവിനെ ഗവൺമെൻറ് നിയമത്തിലൂടെ തിരുത്തണമെന്നാണ് നിയമ പരിഷ്കരണ കമ്മീഷൻ ഗവൺമെൻറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പൂർവ പാരമ്പര്യവും പൈതൃകവുമായ പള്ളിപൊതുയോഗത്തിലൂടെ പള്ളികളുടെ സ്വത്തുക്കൾ ഭരിക്കുന്നതിനെ പുനഃസ്ഥാപിക്കൽ മാത്രമാണ് എന്ന് ആ  ബില്ലിനെ പഠിക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യമാകും. മറിച്ച്, സഭയുടെ വസ്‌തുക്കളും സ്ഥാപനങ്ങളും സർക്കാരിനെ ഏല്പ്പിക്കുകയല്ലാ ആ ബില്ലുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. പള്ളിസ്വത്തുക്കൾ മെത്രാന്മാരുടെ പിടിയിൽനിന്നും വിശ്വാസികളിലേയ്ക്ക് മാറുന്നത് അവർക്ക് താത്പര്യമുള്ള കാര്യമല്ല. അതുകൊണ്ടാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻവേണ്ടി ഇങ്ങനെയൊക്കെ പച്ചക്കള്ളം എഴുതിവിടുന്നത്. ഇത്തരം കാര്യങ്ങളിൽ വിശ്വാസികൾ ജാഗ്രത ഉള്ളവർ ആയിരിക്കണം എന്നാണ് എൻറെ അഭിപ്രായം. രണ്ട്: സഭയിലെ സുതാര്യതയ്ക്കുവേണ്ടി എന്ന വ്യാജേന സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെ സിനഡ് തള്ളിക്കളയുന്നു’. എറണാകുളം-അങ്കമാലി അതിരൂപതയിലെ വസ്തുക്കൾ കർദിനാൾ ആലഞ്ചേരി സുതാര്യതകൂടാതെ വിറ്റുതുലച്ചതിനെ ചേദ്യം ചെയ്തതും കന്ന്യാസ്‌ത്രിയെ ഫ്രാങ്കോ ലൈംഗീകമായി പീഡിപ്പിച്ച വിഷയത്തിൽ നീതിക്കുവേണ്ടി സമരം സംഘടിപ്പിച്ചതും സംഘടനകളുടെ സഭാവിരുദ്ധ പ്രവർത്തനങ്ങളാണോ? ‘ദൈവത്തിൽനിന്നും കിട്ടിയ അധികാരംകൊണ്ട് മെത്രാന്മാർക്ക് ഏതു കള്ളത്തരങ്ങളും കൊള്ളത്തരങ്ങളും ചെയ്യാം, അല്മായരോ അല്‌മായ സംഘടനകളോ അതിനെ ചോദ്യം ചെയ്യാൻ പാടില്ല എന്ന വ്യാജേന തട്ടിവിടുന്ന കടിച്ചാൽ പൊട്ടുകയില്ലാത്ത നുണകൾ പ്രബുദ്ധരായ വിശ്വാസികൾ വിഴുങ്ങുമോ? തലശ്ശേരി അതിരൂപതയിലെ സഹായമെത്രാൻ മാർ ജോസഫ് പാംബ്ളാനിയെപോലുള്ള, നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ടോയെന്ന് സംശയിക്കാവുന്ന, മെത്രാന്മാരും അച്ചന്മാരും 'ചർച്ച് ആക്ട്' നെപ്പറ്റി നുണപ്രചാരണത്തിന് പള്ളിപ്രസംഗങ്ങൾ ഉപയോഗിക്കുന്നത് ദൈവജനത്തോടുള്ള ഗുരുതരമായ വിശ്വാസ വഞ്ചനയല്ലേ? വീണ്ടും, വിശ്വാസികളെ നിങ്ങൾ ജാകരൂകരായിരിക്കുവിൻ. ദൈവവിശ്വാസമോ നീതിബോധമോ ഇല്ലാത്ത മെത്രാന്മാർ തങ്ങളുടെ നിലനില്‌പിനും അധികാരത്തിനും സുഖജീവിതത്തിനും വേണ്ടി ഏത് തറ നിലപാടിനും നുണപ്രചാരണത്തിനും തയ്യാറാകുമെന്ന് നാം മനസ്സിലാക്കണം.

സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന വ്യക്തികളും അവരുടെ സംഘടനകളും സഹനത്തിലൂടെ യേശുവിൻറെ ശിഷ്യരാകുമെന്നുള്ള പ്രത്യാശ നമ്മെ നയിക്കട്ടെ. കോൺസ്റ്റൻറൈൻ ചക്രവർത്തി സ്ഥാപിച്ച സഭയല്ല, യേശുവാണ് നമ്മുടെ ഗുരുവും മാർഗദർശിയും.

ആരുടെ ഭീഷണിക്കു മുൻപിലും അടിയറവു വെക്കില്ല... വിരട്ടലും അധിക്ഷേപവും വകവെയ്ക്കില്ല.

#ഈശോമിശിഹായ്ക്കും #സ്തുതിയായിരിക്കട്ടെ !!!

സി. എക്സ്. ഡോമിനിക് സാവിയോ

ജനുവരി 28 -ന്   ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച ഈ പോസ്റ്റ് രണ്ടു ദിവസത്തിനുള്ളിൽ 236 പേർ കമന്റിട്ടതും

അൻപതോളം പേര് പങ്കിട്ടതും 

  അങ്ങനെ ആയിരക്കണക്കിനാളുകൾ വായിച്ചതുമാണ്‌ . അതിലെ  ഒരു കമന്റ് മാത്രം പകർത്തുന്നു:

Joseph Tj  

ഇങ്ങനെ പത്തുപേർ, പത്തു സ്ഥലത്ത് നിന്ന് ഉറക്കെപ്പറഞ്ഞാൽ തീർന്നുകൊള്ളും അധികാരിമോഹികളുടെ ഗർവും വെല്ലുവിളികളും.



"എന്തെന്നാൽ, നമ്മൾ #മാംസത്തിനും #രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും അധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാർക്കും #സ്വർഗ്ഗീയയിടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്."
(എഫേസോസ്, 6:12)


ആരുടെ ഭീഷണിക്കു മുൻപിലും അടിയറവു വെക്കില്ല...
വിരട്ടലും അധിക്ഷേപവും വകവെയ്ക്കില്ല.
ആസനം താങ്ങികളുടെയും കൂലി എഴുത്തുകാരുടെയും ഫെയ്ക്ക് ID ക്കാരുടെ തെറിയ്ക്കും തന്തയ്ക്കു വിളിയുടെയും മുൻപിൽ പതറുകയോ ഭയപ്പെടുകയോ ചെയ്യില്ല.
Alexbaby Babythottakkara യെപോലുള്ള രാഷ്ട്രീയക്കാരന്റെ ഭീഷണിക്കും വിരട്ടലിലും ഒരിക്കലും പിന്തിരിഞ്ഞോടില്ല.
എൻ്റെ സഭാ... കത്തോലിക്കാ സഭ.
എൻ്റെ സഭയിൽ നടക്കുന്ന അനീതികൾക്കും കൊള്ളരുതായ്മകൾക്കുമെതിരെ ഞാൻ പ്രതികരിക്കും.
എൻ്റെ സഭാ മേലധികാരികൾ സഭയിൽ അനീതിയും അതിക്രമവും മ്ലേച്ഛതയും കാണിച്ചാൽ ഞാൻ അതിനെ ചോദ്യം ചെയ്യും. അതിന് എനിക്ക് ആരെയും ഭയപ്പെടേണ്ടതില്ല.
തോക്ക് ചൂണ്ടിയോ... കൂദാശകൾ കാണിച്ച് വിരട്ടിയോ ഭയപ്പെടുത്തിയോ കൂലിക്കാരെവെച്ചു തെറിവിളിപ്പിച്ചോ എന്നെ പിന്തിരിപ്പിക്കാൻ നോക്കിയാൽ... അത്‌ എന്റെയടുത്തു ഓടില്ല.
എൻ്റെ മാന്യതയ്ക്ക് അനുസരിച്ചു ഞാൻ പ്രതികരിക്കും... എൻ്റെ ഭാഷ മാന്യതയുടെ ഭാഷയാണ്... അത്‌ കൊള്ളേണ്ടിടത്തു ഇപ്പോൾ കൊള്ളുന്നുണ്ടെന്നു പ്രതികരണങ്ങളിലൂടെയും എന്റെനേരെയുള്ള തെറിവികളിലൂടെയും ഞാൻ മനസ്സിലാക്കുന്നു.
മലയാള ഭാഷയും മാന്യതയും തല്ക്കാലം എന്നെയാരും പഠിപ്പിക്കേണ്ട.
Babythottakkaraye പോലുള്ളവരെ ഗോദയിൽ ഇറക്കി തെറിവിളിപ്പിച്ചും തോക്കെടുത്തു വെടിവെക്കുമെന്നുള്ള ഭീഷണിയൊക്കെ കൈയ്യിൽവെച്ചാൽമതി.
ആ പരിപ്പൊന്നും എൻ്റെ അടുപ്പിൽ വേകില്ല.

ഇത് ഇനം വേറെയാണ് മച്ചാനേ... !
എൻ്റെ മാന്യതയെ ചോദ്യം ചെയ്യുന്ന നിന്റെയൊക്കെ മാന്യത സഭയിലെ പീഡകരെയും വ്യഭിചാരവും ബലാത്സംഗവും കൊച്ചുപിള്ളേര്ക്ക് ഗർഭവും ഉണ്ടാക്കുന്നവനെയൊക്കെ പിന്തുണക്കുന്നതോണോ...?
വ്യഭിചാരവും പീഡനവും ബലാത്സംഗവും നടത്തിക്കഴിഞ്ഞു അൾത്താരയിൽക്കയറി വിശുദ്ധ കുർബാന അർപ്പിക്കുന്നവനെയൊക്കെ പരസ്യമായി ചാട്ടവാറിനടിച്ചു സഭയിൽനിന്നും പുറത്താക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.
സഭയിലെ പീഡകരെയും വ്യഭിചാരികളെയും ബലാത്സംഗക്കാരെയും പാവപ്പെട്ട വിശ്വാസികളെ കൊള്ളയടിക്കുകയും ചൂഷണം ചെയ്യുന്നവരെയും ആലഞ്ചേരിയെപ്പോലെയുള്ള വസ്തു മോഷ്ട്ടാക്കളെയെല്ലാം നിയമത്തിനുമുൻപിൽ കൊണ്ടുവന്നു വിചാരണചെയ്തു ശിക്ഷിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
സഭയുടെ വിശുദ്ധീകരണമാണ് ഞങ്ങളുടെ ലക്ഷ്യം.
സഭയെ അശുദ്ധിപ്പെടുത്തുന്ന ആരായാലും എത്രവലിയ കൊമ്പനായാലും ഞങ്ങൾ എതിർക്കും പ്രതികരിക്കും ഏത് വഴിയിൽ വേണമെങ്കിലും നേരിടും....
കൂദാശ കാണിച്ച് വിരട്ടിയോ പഴയ തെമ്മാടി കുഴിയുടെ കഥകൾപറഞ്ഞു ഭയപ്പെടുത്തിയോ ഒതുക്കാമെന്നു നോക്കേണ്ട.... രാജ്യത്തെ കോടതികൾകയറി നീയൊക്കെ വിയർപ്പൊലിക്കേണ്ടിവരും.
ലൂസിമാരെയും കുറവിലങ്ങാട്ടെ സഹോദരിമാരെയും ഞങ്ങൾ പിന്തുണയ്ക്കും.
അവർക്കുവേണ്ടി, അവരുടെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി ഞങ്ങൾ ശബ്ദമുയർത്തും.

ക്രിസ്തുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും,
ക്രിസ്തുവിന്റെ പ്രബോധനങ്ങളെ പിൻതുടരുകയും,
ക്രിസ്തു പഠിപ്പിച്ച സ്നേഹം പരസ്പരം പങ്കുവെയ്ക്കുന്ന അനേകം അന്യ മതസ്ഥരും ഞങ്ങളോടൊപ്പമുണ്ട്.

പൂച്ചാണ്ടികാട്ടി വിരട്ടാൻ നോക്കേണ്ട... അതെല്ലാം അന്തകാലം.
ഓരോ ഇടവകകൾതോറും ക്രിസ്തുവിശ്വാസികൾ സംഘടിതരായിക്കൊണ്ടിക്കുന്നുവെന്നകാര്യം അധികാരികളെ നിങ്ങൾ മറക്കേണ്ട.
തിരുത്തുവാനും, തിരുത്തി, ക്രിസ്തുവിന്റെ സഭയുടെ ചൈതന്യത്തിൽ പങ്കുകാരാകുവാനും നിങ്ങൾക്ക് ഇനിയും സമയമുണ്ട്.
അതുകൊണ്ട് പിടിവാശിയും അതിക്രമങ്ങളും അവസാനിപ്പിച്ചു,
ശരിയായ ക്രിസ്തുവിന്റെ അനുയായികളായിമാറി വിശ്വാസികളെ വിശ്വാസത്തിന്റെ മാർഗത്തിൽ നയിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിച്ചു ഒരുങ്ങുക.

മാറുവാൻ ഉദ്ദേശമില്ലാത്തവനൊക്കെ, ക്രിസ്തുവിശ്വാസികൾ സംഘടിതരായി ഒരേറ്റുമുട്ടലിലേക്കു നീങ്ങി വരുന്നതിനുമുന്പായി നിന്റെയൊക്കെ സഭാവസ്ത്രം ഉപേക്ഷിച്ചു നീയൊക്കെ ആഗ്രഹിക്കുന്ന ജീവിതം നയിക്കുക.
ഇനിയും സഭയെയും ക്രിസ്തുവിശ്വാസികളെയും,
സഭയിലെ യേശുചൈതന്യത്തിൽ ജീവിയ്ക്കുന്ന മറ്റ് വൈദികരെയും അവഹേളിക്കാതെ,
സഭയുടെ വിശുദ്ധി ആഗ്രഹിക്കുന്ന ഞങ്ങളെയും പരീക്ഷിക്കാതെ.... സർപ്പത്തിൽനിന്നും ഉരുവായ സഭയിലെ സാത്താന്മാരേ കടക്ക് പുറത്ത് .... !!!!

NB:
ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന അലെക്‌സുമാരും, മറ്റ് കൂലിക്കാരും അറിഞ്ഞിരിക്കുന്നതിനുവേണ്ടി ഈ വചനം ഇവിടെ കുറിക്കുന്നു...

" നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുമ്പിൽവച്ചു കർത്താവ് തോല്പ്പിക്കും.
നിനക്കെതിരായി അവർ ഒരു വഴിയിലൂടെ വരും ;
ഏഴു വഴിയിലൂടെ പലായനം ചെയ്യും."
(നിയമാവർത്താനം, 28:7)

" കർത്താവിന്റെ നാമം നീ വഹിക്കുന്നത് കാണുമ്പോൾ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും. "
(നിയമാവർത്തനം, 28:10)

ഞങ്ങളുടെ സഭയിലെ യുദ്ധത്തിന്റെ രഹസ്യം ഇതാണ്.
ഞങ്ങളുടെകൂടെ കർത്താവുണ്ട്.
ഒരുത്തനേം പേടിക്കില്ല.
സധൈര്യം ഞങ്ങൾ മുന്നേറും.....

PRAISE THE LORD !!!
(ഇതാണ് ഞാൻ...!!! സി. എക്സ്. ഡോമിനിക് സാവിയോ... ഇനി എന്നെ ആരും കണ്ടില്ലെന്നു പറയരുത്. പ്രൊഫൈലിൽ ഫോട്ടോയില്ലെന്നു നുണ പറയരുത്.)

Tuesday, January 29, 2019

US Kerala Catholic Church Reform Movement (KCRMNA) to Indian bishops


Read below Kalarickal’s  open letter to Indian Church!


Dear brother bishops,
I am writing this letter on behalf of Kerala Catholic Church Reformation Movement North America (KCRMNA). KCRMNA is an independent non-profit registered Catholic Lay Organization in the United States of America.

The main objective of this Organization is to participate in international lay movements of the Catholic Church especially of the Syro-Malabar Catholic Church. We consider ourselves as indispensable people of God for the evangelical work of Jesus promoting LOVE and JUSTICE. Therefore, we also act as a watch-dog for the Catholic community that has certainly endured its fair share of blatant injustices from their higher-ranking authorities.  

We know that the Catholic Church in India is going through trying times.  Several incidents involving the Church leadership have made headlines in the past few months. As fellow Catholics we are concerned about the causes and consequences of these incidents.

This Letter is specifically in reference to the events that stemmed from the recent allegation against a Catholic Prelate brought by a Catholic Religious Sister.

Because the allegation is of criminal nature, it has to follow the legal course in a court of Law. The impact it is having on the Catholic Community has to be handled in keeping with the teaching of Jesus based on Truth, Love, Justice, Equality and mutual Respect.

We came to learn that the Catholic Nun who complained about repeated sexual assault by the Bishop had approached all levels of the Church Authority. But no one came to her rescue or assistance. She was treated unjustly. Finally supported by five religious companions she went to the Law enforcement system of the country.

While the people from the general public, who empathized with them, grew in numbers at the Vanchi Square, with their voices getting louder demanding justice for the victimized Religious Nun. The Church Authority distanced itself and maintained an ominous silence.

It was the admirable participation and support extended by a handful of Catholic and Non-Catholic Priests and Leaders from the Catholic Laity that bore witness to the Spirit and Message of Jesus. Fr. Augustine Vattoly and Sr. Lucy Kalapurackal are among these few who came to the assistance of the Nun and her companions who were demanding Justice.

We now hear that the Church Officials are turning on these two people with intent to take revenge on them for participating in the Vanchi Square demonstration.

At a time when the Catholic Church all over the world is reeling from the sad and abominable scandal of sexual abuse at the hands of priests and Bishops, the Church hierarchy should have tried to avoid such calamity striking us. We believe that as Bishops, you are participating in the deliberations and meetings under the leadership of the Holy Father, Pope Francis, to find ways to eradicate this curse from our Church.

Let us stand with the victims rather than with the perpetrators. Let us review and change the Policies and Practices that protect the Abuser and ignore the Abused. Let us remind everyone that Sexual Abuse is a crime requiring Legal Process and appropriate Punishment. No man, woman or child should live in fear or trauma resulting from abuse from a Religious Person.
With brotherly love,
Chacko Kalarickal,KCRMNA General Coordinator
************************
 


Note: The writer of the letter is Sri Chackochan Kalarical, KCRMNA General Coordinator, well known writer of books, articles and monthly conductor of international telephone conferences for the scattered world wide Syromalabar faithful.


The subject is the vindictive action taken against the Nuns – shunted  to God-forsaken places -- who made weeks long public protest and Dharna, against rape accused Jalandar bishop. What we see here is a repeat of the story of the ‘Good Samaritan’ but with a difference – victimized nun tortured further, beating the fallen warrior!

Here the victimized Nun is left abandoned on the road side, by church leadership in spite of repeated cries for help and knocking all doors. Many prominent groups of all faiths have sent repeated appeals and letters to Indian Hierarchy. Even CCV has written many articles and sent to all bishops, but to no avail, except stony silence.

Sheperds in wolves skin?
What else is this except the farce of a bunch of pastors  becoming wolves, whom Jesus described as “hypocrites and white-washed sepulchers”? What punishment do they deserve if not that of the wicked servants of God’s vineyard who murdered even his own own son?

Caught in similar situation bishops in Chile resigned en mass! In the      US the  laity is demanding the resignation of all bishops. It is high time to demand and get the resignation of all Indian bishops for their tacit approval sex abuse, now so rampant in the Church in India. Stop not until the goal is achieved!

 james kottoor, editor ccv.