Translate

Tuesday, January 15, 2019

കത്തോലിക്കാ സഭയിലെ ചില വിഷവിത്തുകൾ


Laiju Varghese in fb

12 JAN 2019


ഈയിടെ സമൂഹമാധ്യമങ്ങളിൽ മുഴുവൻ ഒരു സിസ്റ്റർ ആണ് നിറഞ്ഞു നില്ക്കുന്നത്. അവർ ചൂരിദാർ ധരിച്ചതുമൂലം കത്തോലിക്കാ സഭയും സന്യാസവും തകർന്നു എന്ന രീതിയിൽ ആണ് പ്രചാരണം. കത്തോലിക്കാ സഭയിലെ ചില പുരുഷകേസരികൾ അവരുടെ കൊതുകിനോളം പോന്ന ഒരു സഹപ്രവർത്തകയെ നശിപ്പിക്കാൻ വേണ്ടി ആറ്റം ബോംബും മെഷിൻ ഗണ്ണും ഒക്കെയുള്ള മുഴുവൻ സന്നാഹങ്ങളോടും കൂടി എത്തിയിരിക്കുന്നത് കാണാൻ കൗതുകമുണ്ട്. നാട്ടിലുള്ള പെണ്ണുങ്ങൾക്ക് ഗർഭം ഉണ്ടാക്കാൻ വിദഗ്ദ്ധനായ കൊട്ടിയൂരിലെ വൈദികന്റെ സുഹൃത്തും വഴികാട്ടിയുമായ ഒരു വൈദികൻ താനൊരു വൈദികനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ട് ദീപിക പത്രത്തിൽ ഈ സിസ്റ്റർക്കെതിരെ കഴിഞ്ഞ ദിവസം ഒരു ലേഖനം എഴുതി. അതിൽ 'പൗരോഹിത്യവും സന്യാസവും' എന്ന ഖണ്ഡികയിൽ പൗരോഹിത്യത്തെയും സന്യാസത്തെയും വേർതിരിച്ചു അദ്ദേഹം എഴുതിയ ഭാഗങ്ങൾ തികച്ചും വാസ്തവവിരുദ്ധവും വിചിത്രവും ആയി തോന്നി. സന്യാസ വൈദികർ പുരോഹിതർ അല്ലെന്നും പുരോഹിതർക്ക് ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വൃതങ്ങൾ ഇല്ലായെന്നും പുരോഹിതർ ഈ മൂന്നു വ്രതങ്ങളും അനുസരിക്കേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടു പിടുത്തം. ഈ കാള കത്തനാർ ധരിച്ചു വെച്ചിരിക്കുന്നത് ശരിയല്ല എന്ന് ഓർമിപ്പിക്കട്ടെ. ഒരു ളോഹ പോലും ഇല്ലാതെ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു സ്ഥിരം വിഡിയോ പോസ്റ്റ് ചെയ്യുന്ന ഇദ്ദേഹത്തെ പോലുള്ളവർ ആണ് കത്തോലിക്കാ സഭയുടെ ഇന്നത്തെ ശാപം. അദ്ദേഹത്തിന്റെ അറിവിലേക്കായി പറയുന്നു.

പുരോഹിതർ രണ്ടു രീതിയിൽ ഉണ്ട്. ഒന്ന് ഇടവക വൈദികർ. രണ്ട് സന്യാസവൈദികർ. സന്യാസവൈദികർ എന്ന് പറഞ്ഞതിൽ നിന്നും അവർ monk, hermit എന്നൊക്കെ ഉള്ള വിഭാഗത്തിൽ എന്ന് തെറ്റിദ്ധരിക്കരുത്. അവരും മുഴുവൻ അർത്ഥത്തിലും വൈദികർ എന്ന പുരോഹിതർ തന്നെ. ഇടവക വൈദികരുടെ തലപ്പത്തു ബിഷപ്. സന്യാസ വൈദികരുടെ തലപ്പത്തു superior general. ഭൂരിപക്ഷം സന്യാസസഭകളും മാർപാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ. സന്യാസ വൈദികർ അവരുടെ പേരിനു അവസാനം അവരുടെ സഭയുടെ പേരും കൂടി സാധാരണ ചേർക്കും. അതായതു SJ, SDV, CST, MSFS, VC, CMI, CMF എന്നൊക്കെ. ഇടവക ഭരിക്കുന്ന സന്യാസ വൈദികർ ഉണ്ട്. സന്യാസ വൈദികരും ഇടവക വൈദികരും പഠിക്കുന്നത് ഒരേ സെമിനാരിയിൽ അടുത്തടുത്തിരുന്നു ഒരേ സിലബസ് തന്നെ. സന്യാസ വൈദികരും ബിഷപ്പിന്റെ കൈവെപ്പോടു കൂടിയാണ് പട്ടം വാങ്ങുന്നത്. ബിഷപ്പ് ആയി രൂപതാഭരണം നടത്തുന്ന സന്യാസ സഭാംഗങ്ങളും ഉണ്ട്. ഇന്നത്തെ പാപ്പാ പോലും SJ എന്ന സന്യാസ സഭയിൽ നിന്നാണ്. ഇടവക വൈദികർക്ക് രണ്ടു വ്രതങ്ങൾ ആയ അനുസരണം, ബ്രഹ്മചര്യം എന്നിവ മാത്രം. സന്യാസ വൈദികർക്ക് ദാരിദ്ര്യം എന്ന മൂന്നാമത്തെ വ്രതം കൂടി ഉണ്ട്. ഇടവക വൈദികർ രഹസ്യവ്രതം എടുക്കുമ്പോൾ സന്യാസ വൈദികർ പരസ്യവ്രതം എടുക്കുന്നു എന്ന വ്യത്യാസമേ ഉള്ളൂ. സന്യാസ സഭക്കാർ സമൂഹജീവിതം നയിക്കുന്നു. ഇടവക വൈദികർക്ക് അതില്ല. ഇടവകവൈദികർ ദാരിദ്ര്യം ഒരു വ്രതമായി എടുത്തിട്ടില്ലെങ്കിലും ലാളിത്യത്തിൽ ജീവിക്കാൻ കടപ്പെട്ടവർ ആണ്. അവരുടെ വരവ് ചെലവുകൾ ബിഷപ്പിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. വിദേശത്തു പോകുന്നതുപോലത്തെ പ്രധാനപെട്ട കാര്യങ്ങൾ ബിഷപ്പിന്റെ മുൻ‌കൂർ അനുവാദത്തോടെയേ ചെയ്യാൻ പറ്റൂ. അതായതു ഇടവക വൈദികർ കാനൻനിയമം മാത്രം അനുസരിച്ചാൽ മതി, അവർക്കു വ്രതങ്ങൾ പാലിക്കേണ്ട ബാധ്യത ഇല്ല, അവർക്കു മുകളിൽ ആരുടെയും യാതൊരു നിയന്ത്രണവും ഇല്ല എന്നൊക്കെ ഉള്ള ലേഖനകർത്താവിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ സ്വപ്നം മാത്രമെന്ന് ചുരുക്കം.

ദാരിദ്ര്യവ്രതം എന്ന് പറഞ്ഞാൽ ദരിദ്രവാസി ആയി ജീവിക്കുക എന്നല്ല. എല്ലാ വൈദികരും പ്രധാനപെട്ട എല്ലാ കാര്യങ്ങളിലും അവരുടെ superior ന്റെ അനുവാദം വാങ്ങണം. ഇതു general permission, particular permission എന്ന രണ്ടു തരം ഉണ്ട്. ഇടവക വൈദികൻ ആണെങ്കിൽ ബിഷപ്പിന്റെയും സന്യാസ സഭ വൈദികൻ ആണെങ്കിൽ superior general ൻ്റെയും. പല കാര്യങ്ങളും superior ൻ്റെ മുൻ‌കൂർ അനുവാദം ഇല്ലെങ്കിലും presumed permission എന്ന ഗണത്തിൽപ്പെടുത്തി ചെയ്യാൻ അനുവാദം ഉണ്ട്.

ഇടവക വൈദികനായാലും സന്യാസവൈദികൻ ആയാലും അവർക്കു ലഭിക്കുന്ന പട്ടം ഒരു കൂദാശ ആണ്. കന്യാസ്ത്രീകൾക്കു പട്ടം എന്ന കൂദാശ ഇപ്പോഴില്ല. എന്ന് കരുതി അവർ പുരോഹിതരുടെ അടിമകൾ അല്ല. അവർ superior general ൻ്റെ കീഴിൽ ദാരിദ്രം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ അനുസരിച്ചു സമൂഹജീവിതം നയിക്കുന്നു. അവർ യാതൊരു രീതിയിലും വൈദികരുടെ hierarchy യിൽ വരുന്നില്ല. യാതൊരു വൈദികനും അവരെ അനുസരണവ്രതം കാണിച്ചു ചൊല്പടിയിൽ നിർത്താൻ പറ്റില്ല എന്ന് സാരം. ഇത് കൂടാതെ പൗരോഹിത്യം ഇല്ലാതെ സേവനം മാത്രം ലക്ഷ്യമാക്കി സമൂഹജീവിതം നയിക്കുന്ന 'brothers' മാത്രമുള്ള കോൺഗ്രിഗേഷനുകളും ഉണ്ട്.

ഇടവക വൈദികൻ ആയാലും സന്യാസവൈദികൻ ആയാലും ബ്രഹ്മചര്യം എന്ന വ്രതം കർശനമായി പാലിച്ചിരിക്കണം. ഇതിൽ കത്തോലിക്കാ സഭക്ക് യാതൊരു  വിട്ടുവീഴ്ചയും ആരോടും ഇല്ല.

സിസ്റ്റർ ചെയ്തു എന്ന് പറയുന്ന കുറ്റങ്ങൾ ex-post-facto permission കൊടുത്തു regularise ചെയ്യാവുന്നതേ ഉള്ളൂ. ഇത്രയും ഒച്ചപ്പാട് വേണോ? കുർബാനയുടെ സമയം മാത്രം അവർ habbit ധരിക്കും. യാത്ര ചെയ്യുമ്പോൾ, ഉറങ്ങുമ്പോൾ, കളിക്കുമ്പോൾ ഒക്കെ modest ആയ എന്ത് ധരിച്ചാലും നിങ്ങൾക്കൊക്കെ എന്ത്? അവർ ആരുടെയും അടിമ അല്ലല്ലോ?

കവിത എഴുതുന്നത് പാപം ആണെങ്കിൽ സിസ്റ്റർ ബനീജ്ഞ നരകത്തിൽ ആയിരിക്കുമല്ലോ? വാഹനം ഓടിക്കുന്ന എത്രയോ സിസ്റ്റർമാരെ നമ്മൾ ദിവസവും കാണുന്നു. അവർക്കൊന്നും warning letter കൊടുക്കാതെ ഈ സിസ്റ്ററിനു മാത്രം കൊടുത്തതിൽ നിന്നും മനസിലാകുന്നത് അവർ പീഡന വീരൻ ബിഷപ്പിനെതിരെ എടുത്ത നിലപാടുകൾ മാത്രമാണ് കാരണം എന്നല്ലേ? ളോഹ ഇടാതെ facebook ൽ വിഡിയോ പോസ്റ്റ് ചെയ്യുന്ന വൈദികൻ ബിഷപ്പിന്റെ permission വാങ്ങിയിട്ടുണ്ടോ? അത് പോലെ പത്രത്തിൽ എഴുതുന്നതിനും?

കത്തോലിക്കാ സഭയിൽ യാതൊരു സ്ഥാനമാനങ്ങളും ഇല്ലാത്ത കൊതുകുപോലത്തെ ഒരു സിസ്റ്ററിനെതിരെ ജെസിബി പോലത്തെ സന്നാഹങ്ങളുമായി ശക്തരായ ചില വൈദികർ വന്നെങ്കിൽ അതിനർത്ഥം സിസ്റ്റർ ഉയർത്തി പിടിക്കുന്ന principles ചിലരെ ഭയപ്പെടുത്തുന്നുണ്ട് എന്നല്ലേ? കള്ള കത്തനാരന്മാരുടെ ദുരുദ്ദേശ്യം നടക്കില്ല എന്ന അങ്കലാപ്പിൽ നിന്നുള്ള വേവലാതിയാണ് ഇതിനു പുറകിൽ എന്നാണ് മനസിലാക്കേണ്ടത്.

പീഡന വീരന്മാരായ വൈദികർ അവരുടെ കാമം കളയാൻ വേറെ മാർഗം അന്വേഷിക്കുക. ഇനിയും കത്തോലിക്കാ സഭയെ അപഹാസ്യമാക്കാതെ പ്രാർത്ഥന ജീവിതം നയിക്കുക. കാമം തോന്നുമ്പോൾ കൊന്ത ചൊല്ലിയാൽ മതി. ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങൾ തങ്ങൾക്കുള്ളതല്ല എന്ന് വിശ്വസിക്കുന്ന വിത്തുകാള കത്തനാർമാർക്കു കത്തോലിക്കാ സഭയിൽ സ്ഥാനമില്ല. അവരെ ചവിട്ടി പുറത്താക്കിയാൽ തന്നെ കത്തോലിക്കാ സഭ രക്ഷപെടും.

പീഡന വീരന്മാർ സഭയിൽ ഉണ്ടെങ്കിൽ ഇനിയും കന്യാസ്ട്രീകളുടെ മൃതദേഹം കിണറ്റിൽ പൊങ്ങാൻ സാധ്യത ഉണ്ട്. ഇങ്ങനെ ഉള്ള മൂരിക്കത്തനാർമാർക്കെതിരെ വിശ്വാസികൾ ജാഗരൂകരായിരിക്കുക.

1 comment:

  1. https://m.facebook.com/story.php?story_fbid=927058290835981&id=518367438371737

    ReplyDelete