ജോസഫ് ടി ജെ
·
ഒരു ദശകം
മുമ്പിലായിരുന്നു ഈ അഴിമതിയും വിൽപ്പനാ വിവാദവുംഉണ്ടായതെങ്കിൽ, മിക്കവാറുമൊക്കെ
ആരുമറിയാതെ
അവ കുഴിച്ചുമൂടപ്പെട്ടു പോകുമായിരുന്നു.
അവ കുഴിച്ചുമൂടപ്പെട്ടു പോകുമായിരുന്നു.
·
എന്നാൽ,ഇത്, കാലം മാറി
പിറന്നപിഴവായതുകൊണ്ട്,കുറെപ്പേർ ഞങ്ങൾ പിഴയാളികൾ ചൊല്ലേണ്ടി വരുന്നതിനപ്പുറമുള്ള ചില
അർത്ഥ തലങ്ങൾ ഈ സംഭവങ്ങൾക്കുണ്ട്.
·
ഏറെക്കാലമായി,ശ്രീജോസഫ്പുലിക്കുന്നേലിനെപ്പോലുള്ള
ക്രാന്തദർശികൾ സഭാ,സഭാന്തരവേദികളിൽ നിരന്തരമായി എതിർത്തു കൊണ്ടിരുന്ന സഭയുടെ
സ്ഥാപനവൽക്കരണവും അതുമൂലം സഭയക്കുണ്ടായിരിക്കുന്ന ജീർണ്ണതയും, ഇന്ന്, സഭയ്ക്കുള്ളിലും, പൊതുജനമദ്ധ്യത്തിലും
സജീവമായി ചർച്ചയ്ക്കെടുക്കണ്ട വിഷയമാണിതെന്ന വികാരം സംക്രമിപ്പിക്കുവാൻ, ഈ
അതിക്രമങ്ങൾക്കു കഴിഞ്ഞിരിക്കുന്നു.
·
നിരന്തരമായി, തൂലികയിലൂടെയും
പ്രസംഗങ്ങളിലൂടെയും പുലിക്കുന്നേലിനെപ്പോലുള്ളവർ, സഭാ മനസ്സാക്ഷിയെ നിർമ്മലമായ
വഴിയെ നയിക്കുവാൻ ഏറെപ്പണിപ്പെട്ടു നടത്തിയ യത്നങ്ങൾക്ക് അത്രയൊന്നും സഭാ സംവിധാനങ്ങളുടെ പ്രാകാരങ്ങൾക്കകത്ത്ഫലപ്രദമായ മാറ്റമുണ്ടാക്കുവാൻ
സാധിച്ചിട്ടില്ല എന്ന സത്യം ഒരു വഴിക്ക് നിൽക്കുമ്പോൾ, ധർമ്മച്യുതിയുടെ മുപ്പത്താറൊപ്പുകൾക്ക്,വിധിവൈപരിത്യമെന്നേ
പറയേണ്ടൂ, വേണ്ട സ്ഥലങ്ങളിൽ ആഴത്തിലുള്ള വിള്ളലുകൾ ഉണ്ടാക്കുവാൻ
സാധിച്ചു.!
·
പാറപ്പുറത്ത്, മണ്ണധികമില്ലാത്തിടത്ത്
വിതയ്ക്കപ്പെട്ടതൊക്കെ കരിഞ്ഞു പോയ്ക്കൊള്ളും. അതിനെ പറ്റി ആരും കരയണ്ട.
·
എന്നാൽ,സത്യം, നീർച്ചാലുകൾ
സ്വയം കീറി നിർബാധം ഒഴുകാൻ തുടങ്ങും. അതിനായിനി
വിശ്വാസികൾ ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ല.
·
സഭാ
സ്വത്തുക്കൾ, അതിന്റെ യഥാർത്ഥ സ്റ്റോക്ക് ഹോൾഡേഴ്സ് ജനാധിപത്യരീതിയിൽ, ഇൻഡ്യൻ
നിയമത്തിനു കീഴിൽ മാതൃകാപരമായും ഉത്തരവാദിത്വത്തോടെയും സുതാര്യമായും പരിപാലിക്കപ്പെടാൻ, ഈ കുടിലതകളും കുംഭകോണങ്ങളും വഴിതെളിച്ചു എന്ന് ഭാവിസഭാചരിത്രകാരന്മാർ കുറിക്കുമെന്നുറപ്പ്.
No comments:
Post a Comment