Translate

Wednesday, May 22, 2019

ആദിത്യയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു കുറ്റംസമ്മതിപ്പിച്ചു; കമ്പ്യുട്ടറില്‍ പോലീസ് കൃത്രിമമായി തെളിവുണ്ടാക്കി: അതിരൂപത

ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നവര്‍ തന്നെയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ നിലപാടുമായി മുന്നോട്ടുവന്ന വൈദികരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.


കൊച്ചി: കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കോന്തുരുത്തി സ്വദേശി ആദിത്യയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റസമ്മതിപ്പിച്ചതെന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്തും സഹമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനും സഹവൈദികരും പറഞ്ഞു.
ആലുവ എ.എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലാണ് ക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്. രേഖ വ്യാജമായി ഉണ്ടാക്കാന്‍ ഫാ.ടോണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടുവെന്ന് പറയാന്‍ നിര്‍ബന്ധിച്ചായിരുന്നു ആദ്യ മര്‍ദ്ദനം. കൊല്ലപ്പെടുമെന്ന തോന്നലുണ്ടായ ഘട്ടത്തില്‍ താന്‍ അങ്ങനെ പോലീസിനോട് പറഞ്ഞുവെന്ന് ആദിത്യ പറഞ്ഞതായും വൈദികര്‍ ചൂണ്ടിക്കാട്ടി.
ടോണി കല്ലൂക്കാരന്റെ സാന്നിധ്യത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ആദിത്യ തന്റെ നിലപാട് തിരുത്തി. എന്നാല്‍ കള്ളം പറയുന്നുവെന്ന് പറഞ്ഞ് പോലീസ് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. രേഖ ചോര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആദിത്യയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വോയിസ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഫാ.ടോണി പോലീസിനെ കേള്‍പ്പിച്ച് ബോധ്യപ്പെടുത്തിയതാണ്. അതിനു ശേഷമാണ് ഫാ.ടോണിയെ വിട്ടയച്ചത്.
എന്നാല്‍ ഒരു രാത്രി കൂടി നീണ്ട മര്‍ദ്ദനത്തിനു ശേഷം ഫാ.ടോണിക്കെതിരെ വീണ്ടും മൊഴി നല്‍കാന്‍ ആദിത്യനെ നിര്‍ബന്ധിച്ചു. ഇതിനു ശേഷമാണ് ഫാ.ടോണിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് പള്ളിയില്‍ എത്തിയത്. ഫാ.ടോണിയെ സമാനമായ രീതിയില്‍ മര്‍ദ്ദിച്ച് മറ്റ് വൈദികരെ കൂടി അറസ്റ്റുചെയ്യിക്കുകയായിരുന്നു ലക്ഷ്യം. ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നവര്‍ തന്നെയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ നിലപാടുമായി മുന്നോട്ടുവന്ന വൈദികരെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും വൈദികര്‍ ആരോപിച്ചു.
ആദിത്യയുമായി മൂന്നു തവണ അവരുടെ കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോലീസ് എത്തി. ആദ്യം കടയില്‍ നിന്നും ആദിത്യയുടെ ലാപ്‌ടോപ് പോലീസ് എടുത്തുകൊണ്ടുപോയി. പിന്നീട് അവര്‍ എഴുതി നല്‍കിയ കാര്യങ്ങള്‍ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്യിയ്യു. മൂന്നാം തവണയും കടയില്‍ കൊണ്ടുവന്ന് തൊണ്ടിമുതല്‍ ആയി ഈ ലാപ്‌ടോപ് എടുപ്പിക്കുകയായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു.
ആദിത്യനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് തൃക്കാക്കര സബ് ജയിലില്‍ സന്ദര്‍ശിച്ച ശേഷം ഇടവക വികാരി ഫാ. മാത്യൂ ഇടശേരി 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു. ആദിത്യന്‍ പറഞ്ഞതനുസരിച്ച് മൂന്നാലു ദിവസമായി ഉറങ്ങാന്‍ അനുവദിച്ചിട്ടില്ല. കാലില്‍ അടിച്ചു, നഖം വരെ പൊളിച്ചു. ചില പേരുകള്‍ പറഞ്ഞിട്ട് അവ പറയണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ആദ്യം തങ്ങളോട് തുറന്നു പറയാന്‍ ആദിത്യന്‍ തയ്യാറായില്ല. എന്നാല്‍ അവന്റെ പിതാവ് സക്കറിയാസും അഭിഭാഷകനും ആവശ്യപ്പെട്ടപ്പോള്‍ അവന്‍ കണ്ണീരോടുകൂടി എല്ലാം തുറന്നുപറയുകയായിരുന്നുവെന്ന് ഫാ.ഇടശേരി അറിയിച്ചു.

ഒരിക്കലും താന്‍ മനപൂര്‍വ്വം പറഞ്ഞതല്ല വൈദികരുടെ പേരുകള്‍. മര്‍ദ്ദിച്ച് പറയിപ്പിച്ച ശേഷം അതു പോലീസ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. മരണഭീതിയിലാണ് ടോണി അച്ചന്റെ പേര് പറഞ്ഞുപോയതെന്നും അതിന് ആ വൈദികനോട് മാപ്പുപറയുന്നതായും ആദിത്യന്‍ തന്റെ പിതാവിനോട് പറഞ്ഞതായും ഫാ.മാത്യൂ ഇടശേരി പറഞ്ഞു. അഭിഭാഷകനെ പോലും കാണാന്‍ അനുവദിക്കാതെ മജിസ്ട്രേറ്റിനു മുന്നിലെത്തിച്ച് റിമാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

ആലഞ്ചേരിയുടെ പേരു പരാമര്‍ശിക്കുന്നത് അഞ്ച്, ആറ് പേജുകളില്‍ മാത്രം ; രേഖയില്‍ ഉള്‍പ്പെട്ട പ്രമുഖന്‍ കര്‍ദിനാള്‍ മാത്രമല്ല ; അന്വേഷണം ഒരു ബിഷപ്പിലേക്കും പ്രമുഖ വൈദികനിലേക്കും

രാജു പോള്‍

Wednesday 22 May 2019 07.40 AM
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ അന്വേഷണം ഒരു ബിഷപ്പിലേക്കും പ്രമുഖ െവെദികനിലേക്കും. ഇവരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നു പോലീസ്. കേസിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. നിലവില്‍ ആദിത്യ, ഫാ. ടോണി കല്ലൂക്കാടന്‍ എന്നിവരെ മാത്രമാണു പ്രതിചേര്‍ത്തിരിക്കുന്നത്.
ഉന്നതര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നുമാണു പോലീസിന്റെ നിലപാട്. ജയിലിലെത്തി പിതാവും അഭിഭാഷകനും സന്ദര്‍ശിച്ചതിനു ശേഷം മാത്രമാണു പോലീസ് ഉപദ്രവിച്ചെന്ന് ആദിത്യ ആരോപിച്ചത്. കുറ്റം സമ്മതിപ്പിക്കാനായി നഖം പറിച്ചെടുക്കാന്‍ ശ്രമിച്ചെന്നു നേരത്തേ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞിരുന്നില്ല. കര്‍ദിനാളിനെതിരായ രേഖ വ്യാജമല്ലെന്നും വിവാദ ഭൂമിയിടപാട് കേസില്‍ പ്രതിയായതിന്റെ െവെരാഗ്യം തീര്‍ക്കാനാണ് ബോധപൂര്‍വം ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖക്കേസ് നല്‍കിയതെന്നുമാണ് അതിരൂപതാ നേതൃത്വത്തിന്റെ ആരോപണം.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി പുറത്തുവന്ന രേഖയുടെ നിജസ്ഥിതി കണ്ടെത്താന്‍ പോലീസ് സഞ്ചരിക്കുന്നതു നിഗൂഢത നിറഞ്ഞ ആ 39 പേജുകളിലൂടെ. രേഖയില്‍ ഉള്‍പ്പെട്ട പ്രമുഖന്‍ കര്‍ദിനാള്‍ മാത്രമായിരുന്നില്ലെന്നു തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. പോലീസ് ഇ-മെയില്‍ തുറന്ന് പ്രിന്റൗട്ട് എടുത്തപ്പോള്‍ ലഭിച്ച 39 പേജുകളില്‍ അഞ്ച്, ആറ് പേജുകളില്‍മാത്രമാണ് ആലഞ്ചേരിയുടെ പേരു പരാമര്‍ശിക്കുന്നതെന്നാണ് വിവരം. എന്നാല്‍, കേരളത്തിലെ മറ്റു പല ബിഷപ്പുമാരുടെയും പ്രമുഖരുടെയും പേരുകള്‍ ഈ രേഖയിലെ മറ്റു പേജുകളിലുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
സിറോ മലബാര്‍ സഭയിലെയും ലത്തീന്‍ റീത്തിലെയും മെത്രാന്മാരുടെ പേരുകള്‍ ഏതു സാഹചര്യത്തിലാണ് ഈ രേഖയില്‍ എഴുതപ്പെട്ടിരിക്കുന്നതെന്ന വിവരം വിശദപരിശോധനയ്ക്കു വിധേയമാകും. രേഖയുടെ ഉറവിടം സംബന്ധിച്ചു രണ്ടു ദിവസത്തിനകം കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. മാര്‍ ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടു തയാറാക്കിയതാണെങ്കില്‍ ''വ്യാജരേഖ''യില്‍ മറ്റു ബിഷപ്പുമാരെ പരാമര്‍ശിക്കേണ്ട കാര്യമെന്തെന്ന് വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ സംശയം പ്രകടിപ്പിക്കുന്നു.
കൊച്ചിയില്‍ ചേര്‍ന്ന ചില യോഗങ്ങളുടെ വിവരങ്ങള്‍, പണം െകെമാറ്റ സൂചനകള്‍, വന്‍ തുകകള്‍ എന്നിവ സംബന്ധിച്ച് അത് എഴുതിയ വ്യക്തിക്കോ ഗ്രൂപ്പിനോമാത്രം മനസിലാക്കാന്‍ കഴിയുംവിധം അവ്യക്തമായാണ് രേഖയില്‍ പരാമര്‍ശിക്കുന്നതെന്നാണ് സൂചന. അത് യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങളാണോ വ്യാജമായി സൃഷ്ടിച്ചതാണോ എന്ന് വ്യക്തമായി പറയാന്‍ കഴിയുന്നവരിലേക്ക് അന്വേഷണസംഘം എത്തിയിട്ടില്ല.
രേഖ റവ.ഡോ. പോള്‍ തേലക്കാട്ടിന് ഇ-മെയില്‍ ചെയ്തുകൊടുത്ത ആദിത്യ എന്ന യുവാവിന്റെ മൊഴിയുടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ മുമ്പോട്ടുപോകുന്നത്. റവ.ഡോ. തേലക്കാട്ടിന് ആദിത്യയെ പരിചയപ്പെടുത്തിയ ഫാ.ടോണി കല്ലൂക്കാരന്റെ െകെവശമുള്ള കമ്പ്യൂട്ടറില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു പോലീസ് കേസില്‍ അതിവേഗം മുന്നോട്ടുപോകുകയാണ്. ''മേലധികാരിക്കു െകെമാറിയ ആ രേഖ ഒരു പൊതുരേഖയല്ലാത്തതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാനില്ല. എന്താണ് സത്യമെന്ന് ആ രേഖകള്‍ സംസാരിക്കട്ടെ. രേഖ യഥാര്‍ത്ഥമാകാനും അല്ലാത്തതാകാനും സാധ്യതയുണ്ട്. ഗൂഢലക്ഷ്യം ഉണ്ടായിരുന്നെങ്കില്‍ അതു മേലധികാരിക്കു െകെമാറേണ്ട കാര്യമില്ലായിരുന്നു''-റവ.ഡോ. തേലക്കാട്ട് വ്യക്തമാക്കി.
രേഖ അയച്ചുതന്ന ആദിത്യനെ ഒരിക്കല്‍മാത്രമേ നേരില്‍ കണ്ടിട്ടുള്ളൂവെന്നും അയാള്‍ വ്യാജ രേഖയുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നതായി തോന്നിയിട്ടിെല്ലന്നും സഭയിലെ, വിവാദമുയര്‍ത്തിയ ഭൂമി ഇടപാടുമായി ഈ രേഖയ്ക്കു ബന്ധമുണ്ടെന്നു തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉള്‍പ്പെടെ മൂന്നു ബിഷപ്പുമാരും പുരോഹിതരും വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശിച്ചതോടെ പോലീസ് സമ്മര്‍ദത്തിലാണ്. മുഖ്യമന്ത്രി വിദേശത്തു പോയിരിക്കെ െവെദികരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സര്‍ക്കാരിനുള്ളില്‍നിന്നു പിന്തുണ ലഭിച്ചതിനാലാണെന്ന് ആരോമിച്ച മാര്‍ മനത്തോടത്ത്, അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് അന്വേഷിപ്പിക്കണമെന്നുമായിരുന്നു എറണാകുളം-അങ്കമായി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ആവശ്യപ്പെട്ടത്.

ഈ സാഹചര്യത്തില്‍ വ്യാജപരാതി നല്‍കിയതിനു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ മുഖ്യപ്രതിയാക്കി പോലീസില്‍ നേരിട്ടു പരാതി നല്‍കുന്നതിനെപ്പറ്റി അതിരൂപതാ നേതൃത്വം ആലോചിക്കുന്നുണ്ട്. മാര്‍ മനത്തോടത്ത് പരാതി നല്‍കാനാണ് സാധ്യത. അതേസമയം, വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാക്കോടതി സ്‌റ്റേ ചെയ്തു.


ഇന്ന് ആദിത്യനോടൊപ്പമായിരുന്നു. 72 മണിക്കൂർ നീണ്ട അനധികൃത കസ്റ്റഡിയും കൊടിയ പീഡനവുമായിരുന്നു കോടതിയിൽ ചർച്ച. ഒടുവിൽ മെഡിക്കൽ പരിശോധനയിൽ 5 ദിവസം ബെഡ് റെസ്റ്റാണ് ശുപാർശ. ശാരീരിക പീഡനത്തിൻ്റെ അടയാളങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ട കോടതി പൊലീസിനെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വരെ പറഞ്ഞു വച്ചു.
അടച്ചിട്ട മുറിയിൽ സകലരെയും പുറത്താക്കി കോടതി ആദിത്യൻ്റ സ്വകാര്യ മൊഴിയെടുത്തു. 33 പേജ്. രണ്ടര മണിക്കൂർ. കോടതി പിരിയുന്നത് രാത്രി 7 മണിക്ക്. മജിസ്ട്രേറ്റ് ഒരു സ്ത്രീയായിരുന്നു. ഒരു ചെറുപ്പം സ്ത്രീ. വളരെ ഇരുത്തം വന്ന ജഡ്ജിയെപ്പോലെ തോന്നി.
ഒടുവിൽ നാളെ വീണ്ടും കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.

No comments:

Post a Comment