Translate

Friday, May 3, 2019

'ധ്യാന'കേന്ദ്രങ്ങളെപ്പറ്റി ചില ഭാവാത്മക നിരീക്ഷണങ്ങള്‍


ടി. ജെ. ജോസഫ്

ഒന്ന്:ധ്യാനകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തണം, അതിനു വേണ്ടി ഒരു പ്രത്യേക ലൈസന്‍സിംഗ് പോളിസിക്കു സര്‍ക്കാര്‍ രൂപം കൊടുക്കണം. അവിടങ്ങളിലെ കൗണ്‍സലിംഗ് ,നിയമങ്ങള്‍ക്ക് വിധേയമാക്കണം, സൈക്കോളജിയിലും കൗണ്‍സലിങ്ങിലും അംഗീകൃതമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുള്ളവര്‍ മാത്രമേ അതു നടത്താവൂ എന്നാവണം നിയമം.
ധ്യാന'മെന്ന വാക്കിന് ഔദ്യോഗികമായ ഒരര്‍ത്ഥം നല്‍കി സര്‍ക്കാര്‍ നിര്‍വചനം നല്‍കണം. ഈ ആള്‍ക്കൂട്ടത്തില്‍ ധ്യാനം സാധ്യമാവുമോ?
ഈ കേന്ദ്രങ്ങളിലെ മൈക്ക് / ഉച്ചഭാഷിണികളുടെ സ്വര നിയന്ത്രണത്തിന് വാഹനങ്ങളിലെ സ്പീഡ് ഗവര്‍ണര്‍ പോലുള്ള ഒരു യന്ത്രം വേണം . പ്രതിവാര അടിസ്ഥാനത്തില്‍ അവയില്‍ രേഖപ്പെടുത്തുന്ന 'ഒച്ച തീവൃത' അനുവദനീയമായതിനേക്കാള്‍ കൂടുതലാണെന്നു കണ്ടെത്തുകയാണെങ്കില്‍, ആ വാരത്തില്‍ ധ്യാനത്തില്‍ പങ്കെടുത്ത എല്ലാവരേയും സ്വരശേഷി പരിശോധനയ്ക്ക് വിധേയരാക്കുകയുംകേള്‍വിക്ക് പ്രശനമുള്ളവരെ ധ്യാന ഇരകളായിപ്രഖ്യാപിച്ചു കൊണ്ട്, അവര്‍ക്കുള്ള നഷ്ടപരിഹാരം ഗവര്‍മെന്റ് നിശ്ചയിച്ച്, ധ്യാനകേന്ദ്ര ഉടമകളില്‍ നിന്ന് ഈടാക്കണം.
ഇതിനു ബദല്‍ ഗാരന്റിയായി ഓരോ ധ്യാനകേന്ദ്രത്തില്‍ നിന്നും സര്‍ക്കാര്‍, ലൈസന്‍സു കൊടുക്കുന്ന സമയത്ത്, സാമാന്യം വലിയ ഒരു തുക ഈ ധ്യാനകേന്ദ്ര ഉടമകളില്‍ നിന്ന് സമാഹരിച്ച് ഒരു കോര്‍പ്പസ് ഫണ്ടാക്കി മാറ്റിയിടണം.
ഈ കേന്ദ്രങ്ങളില്‍, ' ധ്യാന' ത്തില്‍ കൂടാന്‍ വരുന്നവരുടെ നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍... സാദാ മട്ടിലെങ്കിലും കണ്ടെത്തുവാന്‍ പര്യാപ്തമായ ഒരു ഹെല്‍ത്ത് ക്ലിനിക്കും (ഡോക്ടറടക്കമുള്ള പാരാമെഡിക്കല്‍ സ്റ്റാഫും) ഇവിടങ്ങളില്‍ ഉണ്ടായിരിക്കണം .ഇവര്‍,സര്‍ക്കാര്‍ സര്‍വീസിലുള്ളവരായിരിക്കണം.പ്രതിമാസ ശമ്പളച്ചിലവ്, ധ്യാനകേന്ദ്രത്തില്‍ നിന്ന്‌സര്‍ക്കാരിലേയ്ക്കടച്ച്, സര്‍ക്കാര്‍ ഇവര്‍ക്ക് ശമ്പളം കൊടുക്കണം. ഒരുപഞ്ചായത്തിലെ പകുതി ജനസംഖ്യ മിക്കവാറുമൊക്കെ ഈ കേന്ദ്രങ്ങളിലുണ്ടാവുമെന്ന അവകാശവാദങ്ങളുള്ളതിനാല്‍, ജല, ഖരമലിനീകരണം വളരെ വലിയ തോതില്‍ ഇവിടങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒരു സാനിട്ടറി/ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അവിടെ സ്ഥിരം സ്യൂട്ടിയിലുണ്ടാവണം. ഹെല്‍ത്ത് ക്ലിനിക്കിനു പറഞ്ഞ നിബന്ധന ഇയാളുടെ ഓഫീസിനും ബാധകം.(നമ്മുടെ ഡിസ്റ്റിലറികളിലും ബ്ലെന്‍ഡിംഗ് യൂണിറ്റുകള്‍ക്കുള്ളിലും സ്ഥാപിക്കപ്പെട്ട എക്‌സൈസ് യൂണിറ്റുകള്‍ മാതൃക.പക്ഷേ, അത്രേം പവര്‍ വേണ്ട.)
ഇവിടെ നടക്കുന്നതായ കഠിന രോഗങ്ങള്‍ക്കുണ്ടാവുന്ന രോഗശാന്തികള്‍, ജോലി കിട്ടലുകള്‍, കുഞ്ഞുണ്ടാകലുകള്‍, അതിര്‍ത്തിതര്‍ക്ക കുടിപ്പകകളുടെ പരിഹരിക്കപ്പെടലുകള്‍, തകര്‍ന്ന മാംഗല്യ കൂട്ടിച്ചേര്‍ക്കപ്പെടലുകള്‍, ഇവയൊക്കെ റിക്കോര്‍ഡ് ചെയ്ത് വേണ്ട ളീഹഹീം ൗു നടത്തുന്നതിനുള്ള സംവിധാനത്തിന്, ധ്യാനകേന്ദ്ര നടത്തിപ്പുകാരും സര്‍ക്കാരും കൂടിച്ചേര്‍ന്ന ഒരു സമിതിയുണ്ടണ്ടാണം. വ്യക്തിസ്വാതന്ത്ര്യത്തെ ഒരു തരത്തിലും ബാധിയ്ക്കരുതാത്ത, പൂര്‍ണ്ണമായും സ്വകാര്യമായി പ്രവര്‍ത്തിക്കുന്ന ഒരേജന്‍സിയായിരിയ്ക്കുമത്. ഇതു വഴിയുണ്ടാവുന്ന ഒരു വലിയ ഗുണം, ഇങ്ങനെയൊക്കെ നടക്കുന്നത് വസ്തുനിഷ്ഠാ പരമായി സത്യമെന്നു തെളിഞ്ഞാല്‍, സര്‍ക്കാരിന്, ആരോഗ്യമേഖലയിലും, സ്‌കില്‍ ഡിവലപ്പ്‌മെന്റ് തൊഴിലുറപ്പുപദ്ധതികളിലുമായും, ഫാമിലി കോര്‍ട്ട്, പോലീസിംഗിലും മറ്റുമായി ചിലവഴിക്കുന്ന ഒരു പാട് രൂപ ലാഭിക്കാനാവും. പ്രോസ്പക്ടീവ് ബനഫിഷ്യറീസിന്റെ ലിസ്റ്റില്ള്ളവരെ, ധ്യാനകേന്ദ്രങ്ങളിലേക്ക്, ക്രമമനുസരിച്ച് അയച്ചാല്‍ മതിയാവും. 'ധ്യാനകേന്ദ്രങ്ങള്‍ ജനത്തിനു വേണ്ടി ' എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം.

No comments:

Post a Comment