|
|
ജോസ് കല്ലിടുക്കിൽ
ഓഗസ്റ്റ് 10, 2019 ശനിയാഴ്ച്ച ഷിക്കാഗോയിൽവെച്ച് നടക്കാനിരിക്കുന്ന കെസിആർഎം നോർത്
അമേരിക്കയുടെ ഏകദിനസമ്മേളനത്തെ സംബന്ധിച്ചുള്ള സമ്മേളനകമ്മറ്റിയുടെ ചർച്ച മെയ് 28-ന്
നടക്കുകയുണ്ടായി. ചർച്ചയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു:
സമ്മേളനത്തെ സംബന്ധിച്ച
വിവരങ്ങൾ പത്രവാർത്തകൾ വഴിയും സോഷ്യൽ മീഡിയ വഴിയും പ്രസിദ്ധീകരിക്കുക. കഴിവതും
ആൾക്കാരെ അതിൽ സംബന്ധിപ്പിക്കാൻ എല്ലാവരും ശ്രമിക്കുക. മറ്റ് ക്രിസ്തീയ
സമുദായക്കാരെയും പ്രത്യേകിച്ച് യാക്കോബായ സമുദായത്തെയും എക്യുമെനിക്കൽ അച്ചന്മാരെയും
സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കാവുന്നതാണ്.
ടോമി മെത്തിപാറയും ജോസ്
കല്ലിടുക്കിലുംകൂടി സമ്മേളന ഹാളിൻറെയും, ഭക്ഷണത്തിൻറെയും കാര്യങ്ങൾ ഏറ്റെടുത്തു.
ഔദ്യോഗിക സമ്മേളന സമയം
രാവിലെ 9.30 മുതൽ 5.30 വരെ.
രാവിലെയും ഉച്ചതിരിഞ്ഞുമായി
രണ്ടു സെഷനുകൾ.
രാവിലത്തെ സെഷൻ
പള്ളിനിയമത്തെ (ചർച്ച് ആക്ട്) സംബന്ധിച്ചുള്ള ചർച്ചാ സമ്മേളനം. വിഷയം
അവതരിപ്പിക്കുന്നത് ജോസ് കല്ലിടുക്കിൽ. അതിനുശേഷം വിഷയത്തെ സംബന്ധിച്ചുള്ള ചെറു പ്രസംഗങ്ങളും ചർച്ചയും ഉണ്ടായിരിക്കും. രാവിലത്തെ സെഷൻ 1.00 pm-ന് അവസാനിക്കുന്നു. പിന്നീട് ഉച്ചഭക്ഷണം.
ഉച്ചകഴിഞ്ഞുള്ള സെഷൻ 2.00 pm-ന് ആരംഭിക്കുന്നു. ആ സെഷനിൽ കെസിആർഎം നോർത് അമേരിക്ക എന്ന സംഘടനയെ
വികസിപ്പിച്ച് അതിൻറെ പ്രവർത്തനങ്ങളെ എങ്ങനെ വിപുലീകരിക്കാൻ സാധിക്കും എന്ന വിഷയത്തെ സംബന്ധിച്ചതായിരിക്കും മുഖ്യചർച്ച.
ആ ചർച്ച ജയിംസ് കുരീക്കാട്ടിൽ നയിക്കുന്നതായിരിക്കും.
സമ്മേളനത്തിൽ വിനോദത്തിനായി
പാട്ടുകച്ചേരിയുംമറ്റും സംഘടിപ്പിക്കുന്നതാണ്.
സമ്മേളനത്തിനോടനുബന്ധിച്ച്
ഒരു സ്‍മാരകഗ്രന്ഥം (Souvenir) പ്രസിദ്ധീകരിക്കുന്നതായിരിക്കും. ലേഖനങ്ങൾ, ചെറുകഥകൾ, കവിതകൾ
തുടങ്ങിയവ സ്‍മാരകഗ്രന്ഥത്തിൻറെ എഡിറ്റർ ജയിംസ് കുരീക്കാട്ടിലിന്
അയച്ചുകൊടുക്കേണ്ടതാണ് (kureekkattil@gmail.com). സ്മരണികയുടെ പ്രസിദ്ധീകരണ ചിലവിലേയ്ക്കായി സുമനസ്ക്കർ പരസ്യങ്ങൾനൽകി
സഹായിക്കണമെന്ന് ജയിംസ് എടുത്ത് പറയുകയുണ്ടായി.
സമ്മേളനത്തിനുശേഷം
അനൗദ്യോഗികമായിട്ടുള്ള സാമൂഹിക ഒത്തുകൂടലിന് (social
gathering) സൗകര്യം
ഉണ്ടായിരിക്കുന്നതാണ്.
അമേരിക്കയിലെ വിവിധഭാഗങ്ങളിൽനിന്നും
സമ്മേളനത്തിൽ സംബന്ധിക്കാൻ ഷിക്കാഗോയിൽ എത്തുന്നവർക്ക് ഡിസ്‌കൗണ്ട് ഹോട്ടൽ
റൂമുകൾ സംഘടിപ്പിക്കാൻ ടോമി മെത്തിപാറ പരിശ്രമിക്കുന്നതായിരിക്കും.
|
Chairman
Lukose Pattiyal (Chicago)
M: 708-415-6827
Members
Jose
Kalliduckil (Chicago)
M:
773-202-1996
James
Kureekkattil (Detroit)
M:
248-837-0402
Tomy
Methipara (Chicago)
M:
773-405-0411
Joy
Oravanakalam (Chicago)
M:
630-415-6488
Mrs.
Mary Jose (Cleveland)
216-688-8817
George
Thaila (New York)
516-312-1037
George Neduvelil (Cooper City)
646-467-0445
george.neduvelil@gmail.com
|
|
Translate
Thursday, May 30, 2019
കെസിആർഎം ഷിക്കാഗോ സമ്മേളനം
Subscribe to:
Post Comments (Atom)
No comments:
Post a Comment