ജൂണ്‍ അഞ്ചിനകം
ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി
വൈദികരെ പകല്‍ 10 മണി മുതല്‍ നാലുമണി വരെ മാത്രമേ ചോദ്യം
ചെയ്യാവൂ. വൈദികര്‍ ആവശ്യപ്പെട്ടാല്‍ ഇടവേള നല്‍കണം. അഭിഭാഷകരുടെ സഹായവും ചോദ്യം
ചെയ്യല്‍ സമയത്ത് വൈദികര്‍ക്ക് തേടാം. രണ്ട് അഭിഭാഷകര്‍ സ്ഥലത്തുണ്ടാകണം. വൈദികരെ
ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ പാടില്ല. ഏഴു ദിവസത്തിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന
കര്‍ശന നിര്‍ദേശവും കോടതി നല്‍കി.
കൊച്ചി: സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ
അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട
ഫാ.പോള്‍ തേലക്കാട്ട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ അറസ്റ്റ്
എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. വൈദികര്‍ മറ്റന്നാള്‍ ചോദ്യം ചെയ്യലിന്
ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ജൂണ്‍ അഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്
നിര്‍ദേശിച്ച കോടതി കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു.
കേസിലെ
മൂന്നാം പ്രതിയായ ആദിത്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനായി മാറ്റി.
ആദിത്യയ്ക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്നത് ക്രൂരമായ ആരോപണമെന്ന്
പ്രോസിക്യൂഷന്‍ കോടതില്‍ പറഞ്ഞു. എന്നാല്‍ മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴി എങ്ങനെ
അവിശ്വസിക്കുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. മറ്റുള്ളവരുടെ സ്വാധീനത്താല്‍
പറഞ്ഞതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ആളെ
എങ്ങനെ സ്വാധീനിക്കുമെന്ന കോടതിയുടെ മറുചോദ്യത്തിന് മുന്നില്‍ പ്രോസിക്യൂഷന്
ഉത്തരംമുട്ടി. കര്‍ശന ഉപാധികളോടെയാണ് വൈദികനെ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. വൈദികരെ
പകല്‍ 10 മണി മുതല്‍ നാലുമണി വരെ മാത്രമേ ചോദ്യം ചെയ്യാവൂ. വൈദികര്‍ ആവശ്യപ്പെട്ടാല്‍
ഇടവേള നല്‍കണം. അഭിഭാഷകരുടെ സഹായവും ചോദ്യം ചെയ്യല്‍ സമയത്ത് വൈദികര്‍ക്ക് തേടാം.
രണ്ട് അഭിഭാഷകര്‍ സ്ഥലത്തുണ്ടാകണം. വൈദികരെ ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ പാടില്ല.
ഏഴു ദിവസത്തിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശവും കോടതി
നല്‍കി.
രേഖയില്‍ പറയുന്നത് മിസ്റ്റര്‍ ജോര്‍ജ് ആലഞ്ചേരി എന്നാണ്. കര്‍ദിനാള്‍ മാര്‍
ജോര്‍ജ് ആലഞ്ചേരി എന്നല്ല രേഖയില്‍ പറയുന്നതെന്നും പ്രതിഭാഗം അഭിഭാഷകര്‍
ചൂണ്ടിക്കാട്ടി. പേര് കണ്ട് പേടിച്ച് കൊടുത്ത കേസാണിത്. ഇത്
പരസ്യപ്പെടുത്തിയിരിക്കുന്ന രേഖയല്ല. അപകീര്‍ത്തിപരമല്ലെന്നും അഭിഭാഷകര്‍
ചൂണ്ടിക്കാട്ടി.
സഭയ്ക്ക് മാനഹാനിയുണ്ടാകാന്‍ സാധ്യതയുള്ള ഒന്ന് കണ്ടപ്പോള്‍ അത്
എടുത്തുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ഫാ.പോള്‍ തേലക്കാട്ടിന്റെ അഭിഭാഷകന്‍
ചൂണ്ടിക്കാട്ടി.
എല്ലാ വ്യാജരേഖയും കുറ്റകരമല്ലെന്ന നിരീക്ഷണവുംകോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
ചതിക്കുന്നതിനു വേണ്ടിയുള്ള വ്യാജരേഖയാണ് കുറ്റകരം. ആറ് മാസം അന്വേഷിച്ചിട്ടിണ്
എന്തു കിട്ടിയെന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.
മൂന്നു പേരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യുഷന്‍
ഉന്നയിച്ചു. ആദിത്യനെ ചോദ്യം ചെയ്തപോലെ ആണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
കര്‍ദിനാളിന്റെ സ്ഥാനം കളയാനുള്ള ഗൂഢാലോചനയാണെന്ന വാദം പ്രോസിക്യൂഷന്‍
മുന്നോട്ടുവച്ചു.
കേസില്‍ ഒന്നാം പ്രതിയാണ് ഫാ.തേലക്കാട്ട്. മാര്‍ ജേക്കബ് മനത്തോടത്ത് രണ്ടാം
പ്രതിയും ആദിത്യ മൂന്നാം പ്രതിയും ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് പ്രതികളാണ്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം.
തുടര്‍ നടപടികള്‍ പിന്നീട് ആലോചിക്കും.
കേസില്‍ ഒരേ സമയം വൈദികര്‍ക്ക് ആശ്വാസം നല്‍കിയ കോടതി, അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള അവസരവും പോലീസിന് അനുവദിച്ചിരിക്കുകയാണ്.
No comments:
Post a Comment