Translate

Monday, May 20, 2019

കെസിആർഎം നോർത് അമേരിക്ക ഷിക്കാഗോയിൽ സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം



ചാക്കോ കളരിക്കൽ

അടിമകളെയും അന്ധവിശ്വാസത്തെയും സൃഷ്ടിച്ചുകൊണ്ടാണ് അധികാരവ്യവസ്ഥ എന്നും നിലനിൽക്കുന്നത്. ക്രിസ്ത്യൻ സഭകളിലെ അധികാരവ്യവസ്ഥ ദൈവത്തിൽനിന്നും കിട്ടിയ ഹരാർക്കി ഭരണസമ്പ്രദായമാണെന്ന് വ്യാഖ്യാനിച്ച്‌ ക്രൈസ്തവരെ ഇന്നും അടക്കിഭരിക്കുകയാണ്. ക്രിസ്‌തുവും അപ്പോസ്തലന്മാരും പൂർണമായും നിഷേധിച്ച ഭൗതികഭരണം ക്രിസ്തുമതത്തിൻറെയോ വിശ്വാസത്തിൻറെയോ ഭാഗമല്ല. സമൂഹത്തിൻറെ ഭൗതികവസ്തുക്കളുടെ ഭരണം, ബൈബിളിൻറെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ, മുൻകാലങ്ങളിൽ പള്ളിയോഗങ്ങൾവഴി ജനാധിപത്യപരമായിട്ടായിരുന്നു നടന്നിരുന്നത്. മെത്രാന്മാർക്കോ പുരോഹിതർക്കോ പള്ളിയുടെയോ പള്ളിസ്വത്തിൻറെയോ ഭരണത്തിൽ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഈ അടുത്തകാലത്ത്, പൗരസ്ത്യസഭകളുടെ കാനോൻ നിയമം മാർതോമാ നസ്രാണി കത്തോലിക്കാ സഭയ്ക്കും ബാധകമാക്കി. പള്ളിയോഗഭരണരീതിയെ നിർജീവമാക്കി വികാരിയെ ഉപദേശിക്കാൻമാത്രം അവകാശമുള്ള പാരിഷ്കൗൺസിൽ സഭയിൽ നടപ്പിലാക്കി. അങ്ങനെ പള്ളികളുടെ ഭൗതകസ്വത്തുക്കൾ മുഴുവൻ പുരോഹിതപിടിയിലാക്കി. ആ സാഹചര്യത്തിൽ ക്രൈസ്‌തവരുടെ അടിയന്തര ആവശ്യം അവരുടെ പൊതുസമ്പത്ത് ഭരിക്കുന്നതിനുവേണ്ടിയുള്ള ഒരു പള്ളിനിയമം പാസ്സാക്കിയെടുക്കുക എന്നതാണ്. സഭാനവീകരണക്കാർ വീറോടെ വാദിക്കുന്നതും സർക്കാർ പള്ളിനിയമം നിർമിക്കണമെന്നാണ്.

മേൽ സൂചിപ്പിച്ചതിൻറെ അടിസ്ഥാനത്തിൽ, കെസിആർഎം നോർത് അമേരിക്ക ഓഗസ്റ്റ് 10, 2019-ന് ഷിക്കാഗോയിൽവെച്ച് ഒരു  ഏകദിന സമ്മേളനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങൾക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. എല്ലാവരുടെയും അറിവിലേയ്ക്കായി സമ്മേളനകമ്മറ്റിയിലെ  അംഗങ്ങളുടെ പേരുവിവരങ്ങൾ ചുവടെ ചേർക്കുന്നു. സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കമ്മറ്റിഅംഗങ്ങളുമായി നേരിൽ ബന്ധപ്പെടാവുന്നതാണ്. സമ്മേളനത്തിൽ പങ്കെടുത്ത് അതിനെ വിജയിപ്പിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.

Chairman
Lukose Pattiyal (Chicago)
M: 708-415-6827
alukose@yahoo.com

 
Members
Jose Kalliduckil (Chicago)
M: 773-202-1996
Jose.kalliduckil@gmail.com

 
James Kureekkattil (Detroit)
M: 248-837-0402
kureekkattil@gmail.com

 
Tomy Methipara (Chicago)
M: 773-405-0411
Tomy.methipara@sbcglobal.com

 
Joy Oravanakalam (Chicago)
M: 630-415-6488

 
Mrs. Mary Jose (Cleveland)
216-688-8817
tmnjalian@gmail.com

 
George Thaila (New York)
516-312-1037
gthaila2@gmail.com

No comments:

Post a Comment