Translate

Friday, November 6, 2020

മുഖ്യമന്ത്രീ, കാലം നിങ്ങള്‍ക്കു മാപ്പുതരില്ല!

അഡ്വ. ബോബന്‍ വര്‍ഗീസ്

(ജന.സെക്രട്ടറി, 'മക്കാബി') ഫോണ്‍: 9446433999

[ലേഖകന്‍ സെപ്തം. 23 നു നടത്തിയ പ്രസ്താവന]

ബര്‍ യൂഹാനോന്‍ റമ്പാച്ചന്റെ നിരാഹാരസമരം 36 ദിവസമായിട്ടും  ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലുള്ള ഈ സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന മുഖ്യമന്ത്രീ, കാലം നിങ്ങള്‍ക്കു മാപ്പു തരില്ല.  കത്തിയും കഠാരയും ഏന്തിയവരുടെ മുന്‍പില്‍ വിരിമാര്‍ കാണിച്ചു എന്ന് സ്വയം അവകാശപ്പെടുന്ന അങ്ങ് ഈ നിരാഹാരസമരത്തെ കാണാതെ പോകുന്നതിലുള്ള ഔചിത്യമെന്ത്?  ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമുള്ളതും ക്രിസ്ത്യാനിക്കില്ലാത്തതുമായ ഭരണഘടനാപരമായ ഒരു സിവില്‍ നിയമം പാസ്സാക്കി കിട്ടുന്നതിനുവേണ്ടിയാണ് റമ്പാച്ചന്‍ നിരാഹാരമനുഷ്ഠിക്കുന്നത്.  ഷബാനു ബീഗത്തിന്റെ കേസില്‍ സുപ്രീംകോടതിവിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി.  ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തി. അങ്ങനെ, നിയമനിര്‍മ്മാണത്തിലൂടെ സുപ്രീംകോടതിവിധികള്‍ മറികടന്നത് നമ്മള്‍ കണ്ടതാണ്. നിയമനിര്‍മ്മാണത്തിലൂടെ സുപ്രീം കോടതി വിധികള്‍ മറികടക്കാമെന്നും, ബഹുഭൂരിപക്ഷത്തിന് എതിരാണ് കോടതിവിധിയെങ്കില്‍ കറെക്റ്റീവ് പെറ്റീഷനും, അത് തള്ളിയാല്‍ റിവ്യൂ പെറ്റീഷനും കൊടുക്കാമെന്നും, അതും തള്ളിയാല്‍, നിയമനിര്‍മ്മാണത്തിലൂടെ കോടതിവിധി മറികടക്കാമെന്നും അത് ഒരിക്കലും ജുഡീഷ്യറിയുടെ മേലുള്ള കടന്നുകയറ്റമാവില്ലായെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര കണ്ണൂര്‍ കരുണാമെഡിക്കല്‍ കോളേജിന്റെ കേസില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് 2009-ലെ ചര്‍ച്ച് ആക്ട് പാസ്സാക്കിത്തരണം. നിയമനിര്‍മ്മാണകാര്യത്തില്‍ UDF, LDF, NDA മുന്നണികള്‍ നിലപാട് വ്യക്തമാക്കണം.
റമ്പാച്ചന്റെ നിരാഹാരസമരം 36 ദിവസം പിന്നിടുമ്പോഴും അതിനെതിരേ കണ്ണടയ്ക്കുന്ന രാഷ്ട്രീയ-മത നേതാക്കളേ, നിങ്ങള്‍ വെള്ളപൂശിയ ശവക്കല്ലറകളോ?  റമ്പാച്ചന്റെ ആരോഗ്യനില വളരെ മോശമാണ്. സര്‍ക്കാര്‍ എത്രയും വേഗം നിയമനിര്‍മ്മാണം നടത്തി അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കണം.

 

No comments:

Post a Comment