Translate

Friday, March 12, 2021

KCRM പ്രോഗ്രാം - പാലാ പുസ്തകപ്രകാശനവും ചർച്ചാസമ്മേളനവും!

2021 മാർച്ച് 13, രണ്ടാംശനി, ഉച്ചയ്ക്ക് 2 മണിക്ക്, പാലാ ടോംസ് ചേമ്പർ ഹാളിൽ 

   അദ്ധ്യക്ഷൻ: മാത്യു എം. തറക്കുന്നേൽ (ചെയർമാൻ, KCRM)

ബഹുമാന്യസുഹൃത്തുക്കളേ, 

കോവിഡ് മൂലം, 2020 ഫെബ്രുവരിയിൽ നടത്തിയ പരിപാടിയോടെ നിലച്ചുപോയിരുന്ന KCRM പ്രതിമാസപരിപാടി 2021 മാർച്ചുമുതൽ, കോവിഡ് പ്രോട്ടോക്കോൾ നിബന്ധനകൾ പാലിച്ചുകൊണ്ട്, പുനരാരംഭിക്കുന്നു! നാം വളരെ നാളായി കാത്തിരുന്ന, 'KCRM: ചരിത്രം, ഇടപെടലുകൾ, പഠനങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മത്തോടും അതിനനുബന്ധമായി നടത്തുന്ന ചർച്ചാസമ്മേളനത്തോടും കൂടിയായിരിക്കും ഈ പുതിയ തുടക്കം എന്ന് സന്തോഷത്തോടെ അറിയിക്കട്ടെ. 

പുസ്തകപ്രകാശനം 

KCRM സ്ഥാപകസെക്രട്ടറി ജോർജ് മൂലേച്ചാലിൽ രചനയും സമ്പാദനവും നിർവ്വഹിച്ച 'KCRM: ചരിത്രം, ഇടപെടലുകൾ, പഠനങ്ങൾ' എന്ന ഗ്രന്ഥം പരിചയപ്പെടുത്തി പ്രകാശനകർമ്മം നിർവ്വഹിക്കുന്നത്, ചിന്തകനും ഗ്രന്ഥകാരനും ഗഇഞങ വൈസ് ചെയർമാനുമായ പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റമാണ്; പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുന്നത് പ്രശസ്ത മനശ്ശാസ്ത്രജ്ഞനും KCRM നിർവാഹകസമതിയംഗവുമായ ഡോ. എം.കെ മാത്യുവും.

ചർച്ചാസമ്മേളനം 

വിഷയം: ചരിത്രത്തിൽനിന്ന് ഊർജ്ജം സ്വീകരിച്ച് വ്യാപകമാകുന്ന KCRM-ന്റെ ബന്ധങ്ങളും പ്രവർത്തനമേഖലകളും. 

വിഷയം അവതരിപ്പിച്ച് ചർച്ച നയിക്കുന്നത്: ആന്റോ മാങ്കൂട്ടം (ട്രഷറർ, KCRM) 

പ്രതികരണപ്രസംഗങ്ങൾ : കെ. ജോർജ് ജോസഫ് (സെക്രട്ടറി, KCRM) 

പ്രൊഫ. ഫിലോമിനാ ജോസഫ് (നിർവ്വാഹകസമിതിയംഗം, KCRM)

ദീപൂ ജോൺ (JSL) 

കൂടാതെ, പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ പ്രതികരണങ്ങളും ഉണ്ടാകും.  വളരെ നാളുകൾക്കുശേഷം വീണ്ടും ഒത്തുകൂടി സൗഹൃദം പങ്കുവയ്ക്കാനും, സുപ്രധാനമായ ഈ പരിപാടിയിൽ സജീവമായി പങ്കുകൊള്ളാനും KCRM -ന്റെ എല്ലാ പ്രവർത്തകരെയും സുഹൃത്തുക്കളെയും സത്യജ്വാല വായനക്കാരെയും ഹാർദ്ദമായി ക്ഷണിക്കുന്നു! 

സ്‌നേഹാദരവുകളോടെ, കെ. ജോർജ് ജോസഫ് (സെക്രട്ടറി, KCRM)   

കുറിപ്പ് : പരിപാടിദിവസം പുസ്തകം വാങ്ങുന്നവർക്ക് മുഖവില(400 രൂപാ)യുടെ പകുതി വില(200 രൂപാ)യ്ക്ക് ലഭിക്കുന്നതാണ്.


No comments:

Post a Comment