http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=310670&rndn=4PLM6FW3 ദീപിക റിപ്പോർട്ട്
http://beta.mangalam.com/print-edition/keralam/167368 മംഗളം റിപ്പോർട്ട്
http://beta.mangalam.com/print-edition/keralam/167368 മംഗളം റിപ്പോർട്ട്
സൂര്യനെല്ലിയിലെ പെണ്‍കുട്ടി എന്നത് വായിച്ചിട്ട് മറക്കാവുന്ന വെറുമൊരു കഥയല്ല, ദാരുണമായ ഒരു ജീവിതമാണ് എന്ന് യാഥാർഥ്യബോധത്തോടെ കുറിച്ചിട്ട ഈ വരികൾ (ലിങ്കിൽ വായിക്കുക) നമ്മെ ബോധ്യപ്പെടുത്തും.
നമ്മുടെ നാട്ടിൽ ഒരു മനുഷ്യജീവന് എത്ര തുശ്ചമായ വിലയാണ് നിയമപാലകരും ഭരണാധികാരികളും സാധാരണക്കാരും കല്പിച്ചുനല്കുന്നത് എന്നതിന് ഒരുദാഹരണം മാത്രമാണ് സൂര്യനെല്ലിയിലെ ഈ പെണ്‍കുട്ടി. ഇപ്പോൾ അവൾ 34 വയസുള്ള ഒരു വനിതയാണ്. നമ്മുടെതന്നെ സമൂഹത്തിലെ നികൃഷ്ടജീവികൾ അവരുടെ ജീവിതം ആവുന്നത്ര നശിപ്പിച്ചുകഴിഞ്ഞു. ഇത്രയും വൈകിയെത്തിയ ന്യായവിധി ഒരാശ്വാസമായി കണ്ടാലും അത് നിരസിക്കപ്പെട്ട നീതിയിൽ നിന്ന് അധികം വിഭിന്നമല്ല.
ഈ സാഹചര്യത്തിൽ നമ്മുടേതുപോലുള്ള ഒരു ഗ്രൂപ്പിന് എന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കേണ്ടതാണ്. ചുറ്റുമുള്ള ലോകം വെറുതേ കൈയുംകെട്ടി കാത്തിരുന്നത് എവിടെ അവസാനിച്ചുവെന്നത് സലോമിക്ക് സംഭവിച്ചത്തിൽ നിന്ന് നാം കണ്ടുകഴിഞ്ഞു. അത്ര പെട്ടെന്ന് നമുക്കത് മറക്കാനാവില്ല എന്നത് ഒരു സത്യമാണെങ്കിൽ, കുറേപ്പേർ അവരുടെ മനസ്സുകൊണ്ടെങ്കിലും ഈ കുടുംബത്തോടൊത്ത് നില്ക്കുന്നുണ്ട് എന്നവരെ അറിയിക്കുകയെങ്കിലും ചെയ്യുക നമ്മുടെ കടമയാണ്. അല്മായശബ്ദം വായിക്കുന്നവരിൽ നിന്ന് നിർദ്ദേശങ്ങൾ ആരായുകയാണ്.
അല്പമെങ്കിലും മനുഷ്യത്വമുണ്ടെങ്കിൽ, നമ്മൾ എഴുതുകയും പറയുകയും ചെയ്യുന്നതിൽ കഴമ്പുണ്ടെങ്കിൽ, ഈ സഹജീവിയെയും അവളുടെ കുടുംബത്തെയും നമ്മൾ മറക്കരുത്. നമ്മൾ അവരോടോത്തുണ്ട് എന്നത് അവരെ അറിയിക്കാനെങ്കിലും എന്തെങ്കിലും ഉടനേ ചെയ്യണം.
രാജാവിനും രാജപദവിയുള്ളവർക്കും ബഹുഭാര്യത്വം കാലത്തോളം പഴക്കമുള്ള സദാചാരമാണ് ! ബൈബിലെ ദാവീദുരാജാവിനും , മകൻ ജ്ഞാനിയായ സോളമനും 900? 1000? ഭാര്യമാരുണ്ടായിരുന്നു എന്ന് നാം സന്തോഷത്തോടെ മനസിലാക്കി ,ഇവറ്റകളെ നീതിമാന്മാരുടെ ഗണത്തിൽ പെടുത്തിയ യഹോവയെ ഹല്ലെലുയ്യ പാടി സ്തുതിക്കുന്നു! ഹിന്ദു പുരാണങ്ങളിലും ഇതുതന്നെ ഗതി ! ഇസ്ലാമിനും ഇതല്ലേ നീതി ? രാജാപ്പാർട്ടു കളിക്കുന്ന രാഷ്ട്രീയ /രാജകീയ പൌരോഹിത്യ സിംഹാസനസ്തർക്കും പിന്നാരെ കൂസണം ? സൂര്യനും സൂര്യനെല്ലിയും അവർ പുല്ലിനു തുല്യം കാണുന്നതും ദൈവനീതി ! സകലവും അവരുടെ കാൽക്കീഴിൽ മെതിക്കാൻ കൊടുത്ത ദൈവമേ , നിനക്ക് സ്തുതി !
ReplyDelete