തൃശശൂർ മെത്രാനും സഭാധികാരി കർദ്ദിനാളും എവിടെ പോയി?
മൗനം പാലിക്കുന്നതിനേക്കാൾ നല്ലത് ഈ ക്രിമിനലുകളുടെ തലവൻമാരായ നിങ്ങൾ
രാജി വയയ്ക്കുകയാണ് ഉത്തമം.
മൗനം പാലിക്കുന്നതിനേക്കാൾ നല്ലത് ഈ ക്രിമിനലുകളുടെ തലവൻമാരായ നിങ്ങൾ
രാജി വയയ്ക്കുകയാണ് ഉത്തമം.
മനുഷ്യകടത്തുകാരനായ പിഒസിയിലെ വൈദികനെ ഒളപ്പിച്ചുവെച്ചിരിപ്പിക്കുന്നതും നിങ്ങൾ തന്നെയല്ലേ?
By George Kuttikattu
ആദ്യ കുർബാന പാപമില്ലാതെ സ്വീകരിക്കുന്നത്
എങ്ങനെയെന്നു പഠിപ്പിക്കുകയാണ് തൈക്കാട്ടുശേരിയിലെ പുരോഹിതൻ രാജു കൊക്കാൻ ചെയ്തത്.ആദ്യപാപം എങ്ങനെ ചെയ്യൂന്നുവെന്ന് ഒരു തീയറിയും പ്രാക്റ്റിക്കലും ചെയ്തു കാണിച്ചവനെ സെമിനാരിയിലെ പ്രൊഫസ്സർ ആക്കി ഉയർത്തുന്നതിന് തൃശൂർ മെത്രാൻ ഇനി ഒട്ടും മടിക്കേണ്ടാ. എട്ടും, ഒൻപതും, പതിമൂന്നും വയസ്സുള്ള മൂന്നു ജർമ്മൻ പെണ്കുട്ടികളെ ലൈഗികപീഡ നം നടത്തിയതിനു ജർമ്മൻ കോടതിയിൽ ഇരുപത്തിരണ്ടു
മാസം തടവു ശിക്ഷ വിധിക്കപ്പെട്ട
വൈദികൻ
സാജു ജോർജു
.പി. എന്ന സഭാ വൈദികൻ അങ്കമാലിക്കാരനെ കേരളത്തിലെ മെത്രാന്മാർ ഇടപെട്ടു ജയിലിൽ നിന്നും മോചിപ്പിച്ചു. അതിനു ശേഷം ബാംഗ്ലൂരിലെ ജീവാലയാ ഇൻസ്ട്ട്യൂട്ടിൽ (മേജർ സെമിനാരി ) പ്രോഫസ്സർ ആക്കി നിയമിക്കാമെങ്കിൽ
മേൽപ്പറഞ്ഞതുപോലെ മെത്രാന്മാരും കർദ്ദിനാളും ചേർന്ന് ഒരു സസ്പെൻഷൻ നാടകം നടത്തി ചിറകിനുള്ളിൽ സംരക്ഷിക്കും.. പ്രൊ.ടി.ജെ.ജോസഫിനെ ഇടയലേഖനം എഴുതി ക്രൂശിച്ചു, സലോമിയെ സ്വയം കൊലക്കയർ എടുപ്പിച്ചു പരലോകത്തയച്ചു, സി.അഭയയെ രണ്ടു വൈദികരും കന്യാസ്ത്രിയും
ചേർന്ന്
കിണറ്റിൽ
എറിഞ്ഞു, ഫാ.പൊട്ടനാനിയെ സഹവൈദികർ ചേർന്ന് കൊന്നു, പഴയ തലമുറകളുടെ ത്യാഗത്തിന്റെ
നിഴല്പോലും മായിച്ചു പഴയ പള്ളികൾ പൊളിച്ചു കോടികൾ ചെലവു ചെയ്തു പുതിയ കൊട്ടരതുല്യ പള്ളികൾ പണിയുന്നു, ഇതിനായി ഇടവകക്കാരെ പീഡിപ്പിച്ചു പണം ഉണ്ടാക്കുന്നു. ഇത്തരം ക്രിമിനൽ കുറ്റങ്ങൾക്ക്
എതിരെ
ഇനിയിപ്പോൾ അല്മായർ ഇടയന്മാർക്കു നേരെ "ഇടയ ലേഖനം " എഴുതേണ്ടി വരും
.പിന്നെയെ, ഒരു കാര്യം ! അഭിഷിക്തരെ ചോദ്യം ചെയ്യുന്നവർ വെ ണ്ണീറായിപ്പോകും
എന്നാണു
ഈ പുരോഹിതർ പറയുന്നത്. അതായത്, എം.എം.മണി ശൈലിയിൽ വണ്‍,ടൂ
,ത്രീ ....എന്നാണു പുരോഹിത ലേഖനം.
ഇന്ന് kcrm ന്റെ മീറ്റിങ്ങിൽ ഈ വിഷയവും ചർച്ചയിൽ വന്നു. തൊടുപുഴയിൽ ജീവഭീഷണിയെ ഭയന്ന് പ്രൊഫ. റ്റി.ജെ. ജോസെഫ് ഒളിവിൽ പോയപ്പോൾ അദ്ദേഹത്തിൻറെ നിരപരാധിയായ മകനെ അന്യായമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചു നോക്കി അപ്പനെവിടെയാണെന്ന് കണ്ടുപിടിക്കാൻ. ഒരു കോടതിയിലും ന്യായീകരനാമില്ലാത്ത ഈ ക്രൂരകൃത്യത്തിന്റെ പേരിൽ ആരും ആ പാവം പയ്യനോട് മാപ്പുപോലും പറഞ്ഞില്ല. നഷ്ടപരിഹാരം കൊടുത്തില്ല. മീറ്റിംഗിൽ ഒരാള് നിർദ്ദേശിച്ചത്, തൃശൂർ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് നന്നായി ചോദ്യം ചെയ്‌താൽ കൊക്കനെവിടെയെന്നു കണ്ടെത്താം. കാരണം അയാളറിയാതെ കൊക്കൻ ഒളിക്കാനിടയില്ല. കൊക്കനു ബ്രഹ്മചര്യം പറഞ്ഞിട്ടില്ലെന്ന് മെത്രാൻ അറിയേണ്ടതുണ്ടായിരുന്നു.
ReplyDelete"അഭിഷിക്തരെ ചോദ്യം ചെയ്യുന്നവർ വെണ്ണീറായിപ്പോകും എന്നാണ് ഈ പുരോഹിതർ പറയുന്നത്." അറിവിത്തുറപ്പള്ളിയിലെ വികാരി ഓലിക്കലച്ചൻ നല്ല മനുഷ്യപ്പറ്റുള്ള ആളാണ്. വല്ല സഹായവും ചോദിച്ചു ചെല്ലുന്നവരോട് സഹായമനസ്കതയോടെ പെരുമാറും. എന്നാൽ അച്ചൻ ഒരു ഒപ്പീസ്ഭ്രാന്തനാണ്. കുർബാനകഴിഞ്ഞാൽ മരിച്ചവർക്കായുള്ള ഒപ്പീസ് എന്നും കാണും. പലരും ആ സമയത്ത് ഇറങ്ങിപ്പോകും. അച്ചൻ പുറകേ വിളിച്ചു പറയും: നിങ്ങളുടെയൊക്കെ ഒപ്പീസ് ഞാൻ നാളെ ചൊല്ലുമെടാ എന്ന്. പേടിയുള്ളവർ തിരികെക്കേറിവരും. 'അഭിഷിക്തരുടെ ശാപം പറഞ്ഞു ഭയപ്പെടുത്തിയാണ് പല പള്ളികളിലും സംഭാവനപോലും കൊടുപ്പിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ ഈ ഭയത്തിൽ ജീവിക്കുന്നവരാണ്.
ReplyDeleteഇത്തരം പേടികൾ ഇല്ലെങ്കിൽ എത്രപേർ പള്ളിയിൽ പോകും എത്രപേർ നേര്ച്ചയിടും എന്നൊക്കെ ആലോചിച്ചു നോക്കുക. ഒരു സംശയവുമില്ലാതെ പറയാം ഇന്ന് കത്തോലിക്കരായി കഴിയുന്നവരിൽ 99%വും ഭയപ്പെട്ടു ജീവിക്കുന്നവരാണ്. ആരെ? ദൈവത്തെയല്ല, കാരണം ദൈവം സ്നേഹമാണ്. അപ്പോൾ പിന്നെയാരെ? തീർച്ചയായും പുരോഹിതരെ! അവർക്ക് സ്നേഹമില്ല, പകരമുള്ളത് അജ്ഞതയും ഭയപ്പെടുത്തലും ആണ്.