Translate

Tuesday, April 1, 2014

പിരിച്ചുവിട്ട പ്രൊഫ. സെബാസ്റ്റ്യനെതിരെ സെന്റ് ആല്‍‌ബര്‍ട്ട് കോളേജ് മാനേജ്മെന്റ് സുപ്രീംകോടതിയിയില്‍

 



ഇത് പ്രഫസര്‍ സെബാസ്റ്റ്യന്‍ കെ ആന്റണി.... സെന്റ് ആല്‍‌ബര്‍ട്ട് കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹത്തെ 2009 ജനുവരി ഒന്നിന് കോളേജില്‍ നിന്നും പുറത്താക്കി. ഹൈക്കോടതിയും എം ജി യൂണിവേഴ്സിറ്റിയും അദ്ധ്യാപകനെ തിരികെയെടുക്കാന്‍ ഉത്തരവായെങ്കിലും കോളേജ് മാനേജ്മെന്റ് അതിനെതിരെ സുപ്രീം കോടതിയിയില്‍ ഹര്‍ജ്ജി നല്‍കിയിരിക്കുകയാണ്. പ്രഫസര്‍ ജോസഫിനുണ്ടായ ദുരന്തം ഇദ്ദേഹത്തിനും വരുന്നതുവരെ സഭ കാത്തിരിക്കുകയാണോ? (Face book-Appoos) 
http://www.youtube.com/watch?v=-VDF28ZtpsE
-----------------------------------------------------------------------------------
സഭാസേവനങ്ങളുടെ ഇരകള്‍....
സഭയുടെ വക്താക്കളും സഭാവിശ്വാസികളും ക്രൈസ്തവസഭകള്‍ വിദ്യാഭ്യാസ/ആതുര രംഗംഗളില്‍ നടത്തിവരുന്ന സേവനങ്ങളെറിച്ച വാചാലരാകാരുണ്ട്. പ്രത്യക്ഷത്തില്‍ സംഗതി ശരിയാണ്. നാട്ടില്‍ താമസിക്കുന്ന ഒരാള്‍ക്ക്‌ അസുഖം വരുമ്പോഴും, കുട്ടികളെ വിദ്യാഭ്യാസംസ്ഥാപനങ്ങളില്‍ ചെര്‍ക്കുമ്പോഴും സഭാസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്.
പക്ഷെ ഈ സ്ഥാപനങ്ങളുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ക്ക് ഈ സ്ഥാപനം നടത്തുന്നവരുടെ മനുഷ്യത്വം തൊട്ടുതേച്ചിട്ടില്ലാത്ത അനുഭവങ്ങള്‍ ധാരാളം ഉണ്ട്. പലപ്പോഴും പുറത്തു പറയാന്‍ ധൈര്യപ്പെടാറില്ല എന്നുമാത്രം.
കേരളത്തിലെ സഭകള്‍ എന്തുകൊണ്ട് ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. പലര്‍ക്കും അവരുടെതായ ഉത്തരങ്ങള്‍ കാണും. ഒരു ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാം എന്ന പ്രതീക്ഷയോടെ, എന്റെ ഉത്തരം ചുവടെ കൊടുക്കുന്നു.
പറങ്കികള്‍ വന്ന കാലംമുതലേ കത്തോലിക്കാസഭയുടെ ചരിത്രം കേരളത്തില്‍ തുടങ്ങുന്നു. എന്നാല്‍ ഇരുന്നൂറു വര്‍ഷത്തില്‍ താഴെയുള്ള ചരിത്രമേ ക്രൈസ്തവര്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ അവകാശപ്പെടാനുള്ളൂ. തുടക്കം കുറിച്ചത് ഇംഗ്ലീഷ് മിഷനറിമാരാണ്. ആംഗ്ലിക്കന്‍ സഭയോടും ഇംഗ്ലീഷ് ഭാഷയോടും തീരാത്ത പക വച്ചുപുലര്ത്തിയിരുന്ന കത്തോലിക്കാസഭ ഇംഗ്ലീഷ് പഠിക്കുന്നതില്‍ നിന്ന് തങ്ങളുടെ വിശ്വാസികളെ വിലക്കിയിരുന്നു. അവര്‍ ആദ്യം തുടങ്ങിയ വിദ്യാലയം സംസ്കൃതവിദ്യാലയമായിരുന്നു എന്നത് ഇന്ന് ഒരു തമാശയായി തോന്നാം. തദ്ദേശീയ മെത്രാന്മാര്‍ ഉണ്ടാകുന്നതിനു വളരെ മുമ്പേ ചങ്ങനാശ്ശേരിയില്‍ ഒരു കോളേജിനു അന്നത്തെ ഫ്രഞ്ച് സ്വദേശി ആയിരുന്ന മെത്രാന്‍ തറക്കല്ലിട്ടെങ്കിലും വര്‍ഷങ്ങളോളം അത് പണി തുടങ്ങുക പോലും ചെയ്യാതെ കിടന്നു. അതിനിടയില്‍ തൃശൂര്‍ പട്ടണത്തില്‍ കത്തോലിക്കരുടെ വക സെന്റ്‌ തോമസ്‌ കോളേജ് ഉണ്ടായി. ഇതാണ് കേരളത്തിലെ കത്തോലിക്കരുടെ ഉടമസ്ഥതയിലുള്ള ആദ്യ കലാലയം.
കര്‍ശനമായ വിലക്കുണ്ടായിട്ടും വിശ്വാസികള്‍ മറ്റു മതവിഭാഗങ്ങള്‍ നടത്തുന്ന കലാലയങ്ങളില്‍ പഠിക്കാന്‍ പോകുന്നത് ഇവരുടെ കണ്ണ് തുറപ്പിച്ചു. ആദ്യകാലത്ത് സൗജന്യമായാണ് ഇംഗ്ലീഷ് മിഷനറിമാര്‍ വിദ്യാഭ്യാസം നല്‍കിയിരുന്നത്. പിന്നീട് ഈ കച്ചവടത്തില്‍ ലാഭമുണ്ട് എന്ന് കണ്ടപ്പോഴാണ് കത്തോലിക്കാസഭ ഈ മേഖലയില്‍ പ്രവേശിക്കുന്നത്. ലാഭത്തെക്കാള്‍ ഉപരി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജോലിസാധ്യത, പിന്നെ അവരുടെ അധികരിച്ച അധികാരം (വര്‍ഷങ്ങളോളം എല്ലാ വിഭാഗങ്ങളുടെയും തലവന്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയ തസ്തികകള്‍ പുരോഹിതരുടെ കുത്തകയായിരുന്നു എന്നോര്‍ക്കുക).
അധ്യാപകരുടെ ശമ്പളത്തില്‍നിന്നും നല്ലയൊരു തുക അക്കാലത്ത് മാനേജ്മെന്റ് പിടുങ്ങിയിരുന്നു. ഒപ്പം വിദ്യാര്‍ത്ഥികളില്‍നിന്ന് ഫീസും ഈടാക്കിയിരുന്നു. സഭാസ്ഥാപനങ്ങളിലെ മാനേജ്മെന്റിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് അധ്യാപകര്‍ സമരം നടത്തിയാണ് അവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ഇന്നത്തെ അവസ്ഥ ഉണ്ടാകുന്നത്. അപ്പോഴേയ്ക്കും വരുമാനമാര്‍ഗത്തിന് മാനേജ്മെന്റ് മറ്റു വഴികള്‍ കണ്ടെത്തി. അതിന്റെ ഓമനപ്പേരായിരുന്നു ഡോണേഷന്‍. വിദ്യാര്‍ത്ഥിയ്ക്ക് പ്രവേശനവും അധ്യാപകന് ജോലിയും കിട്ടാന്‍ നല്‍കേണ്ട തുകയുടെ യഥാര്‍ത്ഥ നാമം കൈക്കൂലി എന്നാണെങ്കിലും സഭയുടെ നിഘണ്ടുവില്‍ അത് സംഭാവന ആയി.
കൊള്ളലാഭത്തെക്കാള്‍ സഭാധികൃതര്‍ ആസ്വദിച്ചു പോന്നത് അധികാരമാണ്. വിദ്യാഭ്യാസവും സ്വതന്ത്രമായി ചിന്തിക്കാന്‍ ശേഷിയുമുള്ള യുവാവിനെ/യുവതിയെ തങ്ങളുടെ സ്ഥാപനത്തില്‍ ജോലിയ്ക്ക് വച്ചാല്‍ പെന്‍ഷന്‍പ്രായം തികയുന്നതവരെ അവന്‍/അവള്‍ തങ്ങളുടെ വരുതിയ്ക്ക് നില്‍ക്കും. പിന്നെ അതവര്‍ക്കൊരു ശീലമായിക്കൊള്ളും. 55 വയസ്സുവരെ വളഞ്ഞിരുന്ന നട്ടെല്ല് പിന്നീടൊരിക്കലും നിവരുകയില്ല എന്നവര്‍ക്കറിയാം.
എതിര്‍പ്പിന്റെ ദുര്‍ബലശബ്ദം പുരപ്പെടുവിച്ചവരെയൊക്കെ അവര്‍ വകവരുത്തിയിട്ടുണ്ട്. ഒന്നാന്തരം ഉദാഹരണമാണ് എം.പി. പോള്‍.
ഉദാഹരണങ്ങള്‍ക്ക് ഇന്നും ക്ഷാമമില്ല.
സെന്റ്‌ ആല്‍ബര്‍ട്ട്സ് കോളേജിലെ മലയാളം വിഭാഗത്തിന്റെ മേധാവി ആയിരുന്ന പ്രൊഫ. സെബാസ്റ്യന്‍ കെ. ആന്റണിയുടെ അനുഭവം ചുവടെ കൊടുക്കുന്ന വീഡിയോയില്‍ കാണുക. പക തീര്‍ക്കാന്‍ പുരോഹിതവര്‍ഗം ഏതറ്റംവരെ പോകുമെന്നതിന്റെ ഉത്തമദൃഷ്ടാന്തം.
http://youtu.be/-VDF28ZtpsE
 

 
 

3 comments:

  1. രജിസ്റ്ററിൽ കൃത്രിമത്വം കാണിച്ചാൽ ലോകത്തിൽ ഏതു കമ്പനിയാണെങ്കിലും പിരിച്ചുവിടും. പണിയുന്ന ആശാരിപോലും ജോലികഴിഞ്ഞ് പണിയായുധങ്ങൾ മിനുക്കുന്നത് കാണാം. അവനു കിട്ടുന്ന അന്നത്തോട് അവൻ നന്ദി കാണിക്കുന്നു. പ്രൊഫ. സെബാസ്റ്റ്യൻ സ്വന്തം പണിയായുധമായ പേനാകൊണ്ട് കള്ളത്തരം കാണിച്ചത് നീതികരിക്കാനും പ്രയാസം. കോടതിയും യൂണിവെഴ്സിറ്റിയും കുറ്റവിമുക്തനാക്കിയ സ്ഥിതിക്ക് മാനേജ്മെന്റിന്റെ പക പോക്കാലോ ചതിയോ ആകാം.

    ReplyDelete
  2. അഭയാ കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ വരുത്തിയതും ഇതേ പ്രൊഫസര്‍ ആണോ?

    ReplyDelete
  3. വളരെ ആധികാരികമായി ചരിത്രത്തിന്റെ പിന്‍ ബലത്തോടെ ശ്രി. അലക്സ് സഭയുടെ ഇന്നത്തെ അവസ്ഥ അവതരിപ്പിച്ചിരിക്കുന്നു. ഈ അഞ്ചാം തിയതി പ്രസിദ്ധീകരിക്കാന്‍ പോകുന്ന രാജ്യത്തെ അഴിമാതികലെപ്പറ്റിയുള്ള ഡോ. ഈശാനന്ദ് വേമ്പെനിയുടെ പുസ്തകത്തിന്റെ പ്രിവ്യൂ വായിക്കാനിടയായി. സമൂഹത്തിന്റെ സര്‍വ്വ മേഖലകളിലും അഴിമതി വ്യാപിച്ചിരിക്കുന്നു, സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി നാം ചെയ്യുന്നതും, ചെയ്യാതിരിക്കുന്നതും എല്ലാം സമൂഹത്തില്‍ വരുത്തുന്ന പ്രത്യാഘാതങ്ങള്‍ അദ്ദേഹം നന്നായി വരച്ചു കാട്ടിയിരിക്കുന്നു. ഏറ്റവും വലിയ അഴിമതിയായി അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്‌ നമ്മുടെ പ്രതികരണം ഇല്ലായ്മ തന്നെയാണ്. ക്രൈസ്തവര്‍ വെറും 20 ശതമാനം മാത്രമേ കേരളത്തില്‍ ഉള്ളൂവെങ്കിലും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ അതിന്‍റെ ഇരട്ടിയിലാണ് നാം. കൊച്ചു കൊച്ചു തെറ്റുകള്‍ ആവാം എന്നാണ് സഭയുടെ നിലപാടും. ഒരു കാലത്ത് വികാരി അച്ചന്‍മാര്‍ നല്‍കുന്ന മാമ്മൊദീസാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിദേശ രാജ്യങ്ങള്‍ വില കല്‍പ്പിച്ചിരുന്നു, ഇന്ന് ഇവിടുത്തെ വില്ലേജ് ഓഫിസര്‍ പോലും സംശയത്തോടെയെ അതിനെ കാണുന്നുള്ളൂ. കോളേജുകളില്‍ വാങ്ങുന്ന ഡോനേഷനുകളും, ഇഷ്ടക്കാര്‍ക്ക് നല്‍കുന്ന സൌജന്യങ്ങളും, പാരിഷ് ഹോള്‍ നികുതി ഒഴിവാക്കാനുള്ള സ്ഥിരം സംവിധാനങ്ങളും എല്ലാം ഓരോ ക്രൈസ്തവനിലും ഉറപ്പിക്കുന്ന സന്ദേശം ചെറിയ ചെറിയ സൂത്രങ്ങള്‍ ആവാം എന്ന് തന്നെയാണ്. ജീവിത സ്റെജില്‍ ഈ വിത്തുകള്‍ വലിയ അഴിമതികളും ആവാം എന്നതിലേക്ക് വഴി മാറുന്നു.
    വിദ്യാര്‍ഥികളും ധാരാളമായി കള്ളഹാജര്‍ വെയ്ക്കാറുണ്ട്‌, സര്‍ക്കാര്‍ ആഫീസുകളില്‍ അതൊരു പ്രത്യേകതെയെ അല്ല. ശരി. സെബാസ്റ്യന്‍ അങ്ങിനെ തെറ്റായി ഒപ്പിട്ടിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. ചോക്കലേറ്റ് തിന്നുന്ന ദു:ശ്ശിലക്കാരനായ കുട്ടിയെ ശ്രിരാമകൃഷ്ണ പരമഹന്സര്‍ ശാസിച്ചത് അദ്ദേഹം ചക്കര തീറ്റ ഉപേക്ഷിച്ച ശേഷമാണ്.
    നല്ല മാതൃകകള്‍ പിതാക്കന്മാരും വൈദികരും കാണിച്ചു കൊടുത്തിട്ട് അദ്ദേഹത്തിന്‍റെ പേരില്‍ നടപടി എടുക്കണമായിരുന്നു. ഒന്നോ രണ്ടോ വൈദികര്‍ അവരുടെ കിഡ്നി സംഭാവന ചെയ്തു എന്നുള്ളത് അഴിമതി കാട്ടരുതെന്നതിനു മാതൃകയാവില്ല. സഭയില്‍ നടക്കുന്ന തെറ്റുകള്‍ക്ക് ഉദാഹരണം കാണിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.. ശ്രി സെബാസ്റ്യന്‍ ചെയ്ത തെറ്റിന് ഇത്രയും വലിയ ശിക്ഷ അദ്ദേഹം അര്‍ഹിക്കുന്നില്ല. തലവേദനയ്ക്ക് മരുന്ന് തല വെട്ടിക്കളയലല്ല. ഇന്ന് സഭയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വിപ്ലവകാരിക്കും ഒരു വേദനയുടെ കഥ പറയാനുണ്ടാവും. കുറഞ്ഞൊരു കാലഘട്ടം കൊണ്ട് വിമതരെ കൊണ്ട് മാത്രം സഭ നിറയുകയും ചെയ്യും.
    മാര്‍ത്തോമ്മയുടെ പൈതൃകം അന്വേഷിച്ചു സിറോ മലബാര്‍ സഭയുടെ വായില്‍ തല വെച്ച് കൊടുക്കരുതെന്ന് വിവരമുള്ളവര്‍ പറയുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ്. കൈയ്യില്‍ കിട്ടിയാല്‍ ക്രൂരമായി പെരുമാറാന്‍ നമ്മുടെ അഭിഷിക്തര്‍ക്ക് നന്നായി അറിയാം, സ്വന്തം നിലനില്‍പ്പിനു വേണ്ടി ഏതറ്റം വരെയും ഇവര്‍ പോവുകയും ചെയ്യും.

    ReplyDelete