അദ്ധ്യാപകനെ തിരിച്ചെടുത്തത് മാനുഷിക പരിഗണന കണക്കിലെടുത്തെന്ന് സഭ
Kerala Kaumudi
Posted on: Sunday, 06 April 2014
കോതമംഗലം: ചോദ്യപേപ്പർ വിവാദത്തിൽപെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ മുന്‍ അധ്യാപകന് പ്രൊഫ.ടി.ജെ ജോസഫിനെ തിരിച്ചെടുത്തത് കുറ്റവിമുക്തനായതു കൊണ്ടല്ലെന്നും മാനുഷിക പരിഗണന കണക്കിലെടുത്താണെന്നും കോതമംഗലം രൂപത പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ പറയുന്നു.
ജോസഫിനെ തിരിച്ചെടുത്തത് മൂലം സഭയ്ക്ക് മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചോദ്യപേപ്പര്‍ വിവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ജോസഫിനാണ്. ആരുടേയും സമ്മര്ദത്തിന് വഴങ്ങിയല്ല അദ്ദേഹത്തെ തിരിച്ചെടുത്തത്. സഭയ്ക്ക് ഏതെങ്കിലും മതവിഭാഗത്തോട് വിവേചനം പുലര്‍ത്തുന്ന സമീപനം ഉണ്ടായി എന്ന ആരോപണം വളരെ വേദനയുണ്ടാക്കി എന്നും പറയുന്നു.
ജോസഫിനെ തിരിച്ചെടുത്തത് മൂലം സഭയ്ക്ക് മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചോദ്യപേപ്പര്‍ വിവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ജോസഫിനാണ്. ആരുടേയും സമ്മര്ദത്തിന് വഴങ്ങിയല്ല അദ്ദേഹത്തെ തിരിച്ചെടുത്തത്. സഭയ്ക്ക് ഏതെങ്കിലും മതവിഭാഗത്തോട് വിവേചനം പുലര്‍ത്തുന്ന സമീപനം ഉണ്ടായി എന്ന ആരോപണം വളരെ വേദനയുണ്ടാക്കി എന്നും പറയുന്നു.
അഭിനവ പിലാത്തോസുമാർ.
By George Kuttikattu
പ്രൊ.ജോസഫിനെ ജോലിയിൽ തിരിച്ചെടുത്ത നടപടിയിൽ രൂപതയുടെ പ്രതികരണം മനുഷ്യമനസ്സാക്ഷിക്കു ചേർന്നതല്ല. കുറ്റങ്ങൾ നിരന്തരം ചെയ്യുന്ന വൈദികരുടെ മേൽ സഭയ്ക്ക് മാനസിക നഷ്ടവും സാമ്പത്തിക നഷ്ടവും സഭാ അംഗങ്ങളോടുള്ള ധാർമ്മികതയും ഉണ്ടെന്നും കരുതുന്നുണ്ടോ ? ഒരു വൈദികനെ മൂന്നു വൈദികർ ചേർന്ന് നിഷ്ടൂരമായി കൊല ചെയ്തു. അഭയ എന്ന ഒരു കന്യാസ്തിയെ രണ്ടു വൈദികരും ഒരു സഹ കന്യാസ്ത്രിയും ചേർന്ന് ക്രൂരമായി ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നു. ഇവയൊന്നും ഉണ്ടായപ്പോൾ സഭയ്ക്ക് മാനസ്സിക നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടായോ? കോടതി കുറ്റക്കാരാൻ അല്ലായെന്ന് വിധിച്ചിട്ടും സഭ ക്രൂരമായി അദ്ദേഹത്തോടും കുടുംബത്തോടും പെരുമാറി. ഒടുവിൽ കരുണ കാണിക്കേണ്ട സഭയും കൈവിട്ടു.വഴിമുട്ടിയ ഒരു കുടുംബനാഥ മാനസിക വേദനയും സാമ്പത്തിക നഷ്ടവും സഹിച്ചു. വഴിമുട്ടിയ അവർ സഭയ്ക്ക് മുൻപിൽ പണക്കൊതിയരായ സഭയിലെ മഹാപുരോഹിതർക്ക് അവരുടെ ജീവൻ പ്രൊ.ജോസഫിന്റെ ജീവനുവേണ്ടി സ്വയം ബലികൊടുത്തു. സഭയിലെ പോന്തിയൂസ് പിലാത്തുമാർ. "കർത്താവേ ഇവരോട് പൊറുക്കണേ "എന്നുവേണോ പറയാൻ.!
പ്രൊ.ജോസഫിനെ ജോലിയിൽ തിരിച്ചെടുത്ത നടപടിയിൽ രൂപതയുടെ പ്രതികരണം മനുഷ്യമനസ്സാക്ഷിക്കു ചേർന്നതല്ല. കുറ്റങ്ങൾ നിരന്തരം ചെയ്യുന്ന വൈദികരുടെ മേൽ സഭയ്ക്ക് മാനസിക നഷ്ടവും സാമ്പത്തിക നഷ്ടവും സഭാ അംഗങ്ങളോടുള്ള ധാർമ്മികതയും ഉണ്ടെന്നും കരുതുന്നുണ്ടോ ? ഒരു വൈദികനെ മൂന്നു വൈദികർ ചേർന്ന് നിഷ്ടൂരമായി കൊല ചെയ്തു. അഭയ എന്ന ഒരു കന്യാസ്തിയെ രണ്ടു വൈദികരും ഒരു സഹ കന്യാസ്ത്രിയും ചേർന്ന് ക്രൂരമായി ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നു. ഇവയൊന്നും ഉണ്ടായപ്പോൾ സഭയ്ക്ക് മാനസ്സിക നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടായോ? കോടതി കുറ്റക്കാരാൻ അല്ലായെന്ന് വിധിച്ചിട്ടും സഭ ക്രൂരമായി അദ്ദേഹത്തോടും കുടുംബത്തോടും പെരുമാറി. ഒടുവിൽ കരുണ കാണിക്കേണ്ട സഭയും കൈവിട്ടു.വഴിമുട്ടിയ ഒരു കുടുംബനാഥ മാനസിക വേദനയും സാമ്പത്തിക നഷ്ടവും സഹിച്ചു. വഴിമുട്ടിയ അവർ സഭയ്ക്ക് മുൻപിൽ പണക്കൊതിയരായ സഭയിലെ മഹാപുരോഹിതർക്ക് അവരുടെ ജീവൻ പ്രൊ.ജോസഫിന്റെ ജീവനുവേണ്ടി സ്വയം ബലികൊടുത്തു. സഭയിലെ പോന്തിയൂസ് പിലാത്തുമാർ. "കർത്താവേ ഇവരോട് പൊറുക്കണേ "എന്നുവേണോ പറയാൻ.!
From Kaumudi
ReplyDeleteComment by Sudhy Singer .University of Calicut
ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഒരാളെ കുറ്റ വിമുക്തൻ ആക്കിയാലും പുരോഹിത വര്ഗം ക്രൂശിച്ചേ അടങ്ങൂ.അതാണല്ലോ പുരോഹിത പാരമ്പര്യം!!
ഇവനിൽ ഞാൻ യാതൊരു കുറ്റവും കണ്ടെത്തിയില്ല എന്ന് വിധിച്ച ന്യായാധിപനായ പിലാതോസിനോട് അന്നത്തെ ഏറ്റവും വലിയ ശിക്ഷ ആയ കുരിശു മരണം തന്നെ ആണ് അന്നും പുരോഹിതർ കല്പിച്ചു നടപ്പിൽ വരുത്തിയത്..
മാനവ കുലത്തിന്റെ പാപം സ്വയം എട്ടു വാങ്ങി യാതനയുടെ മുൾക്കിരീടവും കൂർത്ത ആണികളും ദുഷിച്ച വാക്കുകളും അതി ക്രൂരമായ ദണ്ടനങ്ങളും ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ പേരില് സഭ തുടങ്ങിയ സഭക്ക് ഇന്ന് മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങൾ സഹിക്കാൻ കഴിയുന്നില്ല എന്നത് കേൾക്കുമ്പോൾ ഈ പുരോഹിതർ പിന്നെ എന്തിനെ ആണ് പ്രതിനിധാനം ചെയ്യുന്നത്?
ഇദ്ദേഹത്തെയും മക്കളെയും കൂടെ വെള്ള പുതപ്പിച്ചു കിടത്തിയാലെ സഭക്ക് തൃപ്തി വരുമായിരിക്കുള്ളൂ..
Comments from Kaumudi
ReplyDeleteajeshknr2012 (signed in using yahoo)
"""ജോസഫിനെ തിരിച്ചെടുത്തത് മൂലം സഭയ്ക്ക് മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. """
ലാഭം മാത്രം നോക്കിയാല് മതി. പ്രൊഫ.ടി.ജെ ജോസഫിന്റെ ഭാര്യയുടെ മരണത്തില് സഭ തലവന്മാരുടെ പേരില് കേസ്സെടുക്കണം.
Rohit Kr
He is being paid by Gvnt..Public money..Not The shit hole Sabhas money.....Church and their Dick head advocates are Bullshitting...and Full of Lies..
വേദവചനങ്ങൾ ജീവിതത്തിൽ പകർത്താൻ ഒരു ശ്രമവും നടത്താതെ, അന്യര്ക്ക് വേണ്ടി അവയെ പൊള്ളയായ ഭാഷയിലൂടെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് പുരോഹിതർക്ക് ഭാഷയുപയൊഗിക്കുന്നത് അർത്ഥം ദ്യോതിപ്പിക്കുന്ന വിധത്തിലായിരിക്കണം എന്നുപോലും അറിയില്ലെന്ന പരുവമായിട്ടുണ്ട്. നുണ പറഞ്ഞു പറഞ്ഞ് സത്യമേന്നൊന്നുണ്ടെന്നു പോലും സംശയിക്കാൻ ഇവർക്കാകുന്നില്ല. അത്രയ്ക്ക് കപടതയാണ് ഇവരുടെ 'അഭിഷിക്ത' തലകൾ നിറയെ. അതുകൊണ്ടാണ് ഇവർഏതു വിഷയത്തെക്കുറിച്ച് സംസാരിച്ചാലും അതിന്റെ അർത്ഥം എന്താണെന്ന് കേൾക്കുന്നവർക്ക് തിരിയാത്തത്. ക്ളാസ്സിക്കൽ ലാറ്റിൻ ആണ് സീസറിന്റെ കാലത്ത് റോമായിൽ ഉപയോഗത്തിലിരുന്നത്. ക. സഭ പള്ളിക്കാര്യങ്ങൾക്കും ദൈവശാസ്ത്രത്തിനും വേണ്ടി വേറൊരു പള്ളി ലത്തീൻ (ecclesiastical Latin) ഉണ്ടാക്കിയെടുത്ത് അതുപയോഗിച്ചായിരുന്നു പണ്ട് എഴുത്തും പഠിത്തവുമൊക്കെ. വന്നുവന്ന്, ഇപ്പോൾ ഇക്കൂട്ടർ ഇവിടെയുപയോഗിക്കുന്ന മലയാളവും പള്ളിമലയാളമാണ്. അതിൽ അവർ ചക്കെന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത് കൊക്കെന്നായിരിക്കും. നഷ്ടം എന്ന് പറയുന്നത് ലാഭം എന്ന് നമ്മൾ മനസ്സിലാക്കാണം. അതുകൊണ്ടാണ് ഇത്തരം വാർത്തകൾ മാദ്ധ്യമങ്ങളിൽ വരുമ്പോൾ മനുഷ്യർ അന്ധാളിച്ചു വായ് പൊളിക്കുന്നത്. ഏറ്റവും നന്ന്, ഇവർ പറയുന്നതൊന്നും ശ്രദ്ധിക്കാനേ പോകാതിരിക്കുകയാണ്. അല്ലെങ്കിൽ, ആദ്യം അവരുടെ പള്ളിമലയാളം പഠിക്കണം. ഈ ഭാഷ തന്നെയാണ് മടയലേഖനങ്ങളിലും ഉപയോഗിക്കുന്നത്. ഒരു നല്ല കുഞ്ഞാടിനും അത് മനസ്സിലാക്കാൻ പറ്റില്ല. നമ്മുടെ കുഞ്ഞുങ്ങളെ സ്കൂളിൽ പിടിച്ചുവച്ച് ഞായറാഴ്ചകളിൽ ഇവർ ഒതിക്കൊടുക്കുന്നത് ഇത്തരം ഭാഷയാണെങ്കിൽ സാവധാനം അവരെയും നമുക്ക് മനസ്സിലാകാത്ത ഒരവസ്ഥ ഉണ്ടായെന്നിരിക്കും. അതുകൊണ്ട് നിർബന്ധിത വേദപാഠം നിറുത്തലാക്കാൻ ഒരു സമരം തുടങ്ങേണ്ടതുണ്ട്.
ReplyDelete
ReplyDeleteതിരഞ്ഞെടുപ്പിന്റെ സമയത്ത് സ്ഥാനാർഥികളും സാക് പറഞ്ഞ പള്ളി മലയാളമാണോ ഉപയോഗിക്കുന്നത് എന്ന് സംശയം തോന്നുന്നു. ഉദാ. "ആരോഗ്യവും പാർപ്പിടവും അവകാശമാക്കും" എന്ന് രാഹുൽമോണ്‍ പറയുമ്പോൾ എന്താണ് മനസ്സിലാക്കേണ്ടത്? ഇതുവരെ ഇതൊന്നും മനുഷ്യരുടെ അവകാശമല്ലായിരുന്നോ? നാളെത്തുടങ്ങി ഇവ രണ്ടും അവകാശമാകുമോ? ആരുടെ? ഗാന്ധിയെന്ന കട്ടെടുത്ത കുടുംബപ്പേരുള്ളവരുടെയോ? അവകാശമെന്നു വച്ചാൽ എല്ലാവർക്കും ഇവ കിട്ടുമെന്നാണോ, കൊടുക്കുമെന്നാണോ, അതോ അവകാശം കാണിക്കുന്ന ആധാരം പോലെ വല്ല കടലാസും കൊടുക്കുമെന്നാണോ, അതോ വേറെ വല്ലതുമാണോ? ഇന്ന് രാവിലെ പത്തനം തിട്ട എല്ടിഎഫ് സ്ഥാനാര്ഥി തന്നിട്ടുപോയ നോട്ടിസിൽ അങ്ങേരു പറയുന്നു, ഗാഡ്ഗിൽ-കതൂരിരംഗൻ റിപ്പോർട്ടുകൾ ഉപേക്ഷിക്കണമെന്ന നിലപാട് സ്വീകരിച്ച ഇടതുമുന്നണിയുടെ നിലപാടു തന്നെയാണ് ജനങ്ങളുടെതുമെന്ന്. ഇവിടെ ഇയാൾ ജനങ്ങൾ എന്ന് പറയുന്നത് നോട്ടിസും കൊണ്ടുനടക്കുന്ന ഇയാളുടെ പണിക്കാരുടെ കാര്യമാണോ, ... ഈ റിപ്പോർട്ടുകൾ വായിച്ചിട്ടുപോലുമില്ലാത്ത മെത്രാന്മാരുടെ കാര്യമാണോ ...? ഇതുവരെ ഈ വിഷയം പരാമര്ശിച്ചുപോലും കേട്ടിട്ടില്ലാത്തവർ ഇങ്ങനെ ഓരോന്ന് പറഞ്ഞു നടക്കുമ്പോൾ ഇതിന് എന്നാ മലയാളമെന്നാണ് പേരിടേണ്ടത്?
Comment from Kaumudi
ReplyDeleteBy Chathamballi Churyai Bhargavan, Sharjah
മനസ്സാക്ഷി ഇല്ലാത്തവർക്ക് എന്ത് മാനുഷിക പരിഗണന ! ജനങ്ങളുടെ കണ്ണിൽ പൊടിയിടാനൊരു ജോയിൻ ചെയ്യിക്കലും രിടയർമെന്റും ! വന്നൊപ്പിട്ട സ്തിതിക്ക് ചില്ല കൊടുക്കേണ്ടിയും വന്നു .അതാണ് ഇടയ ലേഖനത്തിലെ സാമ്പത്തിക നഷ്ടം !
വിശുദ്ധയായ സലോമീ, നീയറിയുന്നുണ്ടോ നിന്റെ ജീവത്യാഗം കാര്യങ്ങളെയൊക്കെ മാറ്റിമറിച്ച കാര്യം? നിന്നെപ്പറ്റി ഒരിക്കലും കേട്ടിട്ടില്ലാത്തവരും ഇന്ന് നിന്നെ സ്നേഹപൂർവ്വം ഓർക്കുകയും അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന ഈ നാടിനുവേണ്ടി നീ പ്രാർഥിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയും ചെയുന്നു. സഭ ഔദ്യോഗികമായി പുണ്യവതി എന്ന് വിളിക്കുന്നവരേക്കാൾ നീ ഞങ്ങൾക്ക് പ്രിയങ്കരിയാണ്.
ReplyDeleteFrom Kaumudi
ReplyDeleteComment by
Joseph Parambi ,• Calicut university
മാനുഷിക പരിഗണന പോലും. Facebookലും, മംഗളം, കൌമുദി പോലുള്ള പത്രങ്ങളിലും, മറുനാടൻ മലയാളി പോലുള്ള ഓണ്ലൈൻ പത്രങ്ങളിലും, TV ചർച്ചകളിലും ഒക്കെ കേട്ട ചെവി തുളക്കുന്ന തെറി കേട്ട് നിവൃത്തി കേടുകൊണ്ടാണ് ഈ നികൃഷ്ട ജീവികൾ ജോസഫ് സാറിനെ തിരിച്ചെടുതത്. സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇവരുടെ ഒന്നും കുടുംബ സ്വത്തിൽ നിന്നല്ല കൊടുക്കുന്നത്. കുഞ്ഞാടുകൾ നേർച്ച ഇടുന്ന കാശിൽ ഈ കാശ് ഒഴിച്ചുള്ളതിനു ബെൻസ്ഉം, BMWയും ഒക്കെ വാങ്ങിയാൽ മത
From Kaumudi
ReplyDeleteComment by
Saji Kj • Govt.engg.college jhalawar
ഒരു നിരപരാധിയെ ജോലിയില് നിന്ന് പിരിച്ചുവിട്ടിട്ടും, സാമ്പത്തീകമായി ഒരു കുടുംബത്തെ തകര്ത്തിട്ടും, ഒരു വീട്ടമ്മയെ കൊണ്ട് ആത്മഹത്യ ചെയ്യിച്ചിട്ടും,................................ "സഭ" യുടെ മുറുമുറുപ്പ് മാറുന്നില്ല.............
സഭക്കെതിരെയും, വൈദികനെതിരെയും ഉള്ള പരാതികള് പോലീസ് അന്വേഷിക്കുക....................
ക്രിസ്തുവിനെ അവഹേളിക്കുന്ന "സഭ" യെ വിശ്വാസികള് ഇനിയെങ്കിലും തിരിച്ചറിയുക.............................
ഇനി ഇത്തരത്തിലുള്ള പ്രവര്ത്തികള് "സഭ" ആവര്ത്തിക്കാതിരിക്കാന് ................വിശ്വാസികള് അണിചേരുക.....
From Kaumudi
ReplyDeleteComment by
Vijay Kumar • Vtmnss dhanuvachapuram
Crusichcha oraale puthachchu moodiyaale ivarkku trupththy aavukaylloo.
joemarygeorge (signed in using yahoo)
This observation on Prof. Joseph by the so-called church official of idukki diocese is nothing but just bullshitting . If they still open their mouth with such nasty observation, we will lose our faith on them. Prof. Joseph has been an ideal teacher..but who knows who was behind him ... and lastly church didnt lose anything but the total loss is for Prof. Joseph only. Let Prof. Joseph live as a human being and please dont offend him any more.
"വിശുദ്ധയായ സലോമീ, " എന്ന സക്കരിയാച്ചയെന്റെ പൊന്നു നാവിൽ നിന്നും [തൂങ്ങി മരിച്ചു പ്രേതമായി എന്ന് സഭ വിശസിക്കുന്ന ] ശലോമിയുടെ ആത്മാവിനെ വിളിച്ചതു കേട്ടപ്പോൾ എനിക്ക് കോരിത്തരിച്ചുപോയി ! ദൈവത്തെ ഇന്നോളം അറിയാത്ത ഈ സഭകൾ എന്നും ക്രിസ്തുവിൽനിന്നും ആയിരം കാതം അകലെയാണ് സത്യം ! ഇവറ്റകളുടെ ഞായറാഴ്ച ജല്പനംകേൽക്കാൻ ഇനിയും സത്യാന്വേഷികളായ അച്ചായതലമുറ പള്ളിയിൽ പോകുകയില്ല നിശ്ചയം ! ഒരു കാര്യം വിശ്വസിക്കാൻ ഏതു മഠയനും , മടിയനും എളുപ്പമാണ് ; പക്ഷെ സത്യം സ്വയം കണ്ടത്തെണ്ടതാണ് >അതിനു മനസിന്റെ നിരന്തരമായ അന്വേഷണം അനിവാര്യവുമാണ് ! "അന്വേഷിപ്പീൻ നിങ്ങൾ കണ്ടെത്തും "എന്ന ക്രിസ്തുവചനമാകട്ടെ വരും തലമുറകൾക്കിനിയും വഴിവിളക്ക് ! കത്തനാർ അപ്പക്കഷണത്തിലാക്കി നാവിൽ വച്ചുതരുന്നതല്ല ,മറിച്ചു, നമ്മിലെ ജീവചൈതന്യമാണു ദൈവം എന്ന് സ്വയം മനസിന്റെ അറയിൽ കയറി മൌനമായി അന്വേഷിപ്പീൻ; രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവിനെ നിങ്ങൾക്കു അവിടെ കാണാം എന്നല്ലോ പാവം കുരിശിതൻ മൊഴിഞ്ഞതും ?
ReplyDeleteകോടതി കുറ്റവിമുക്തനാക്കിയ പ്രൊഫ. ജോസഫിനെ വീണ്ടും കുറ്റക്കാരനായിട്ട് ഇടയ ലേഖനമിറക്കി വിധിക്കുന്ന ബിഷപ്പ് വാസ്തവത്തിൽ ഇന്ത്യൻ നീതിന്യായ കോടതികളെത്തന്നെ ചോദ്യം ചെയ്യുകയാണ്. ഇന്ത്യൻ കോടതിവിധിയെപ്പോലും ധിക്കരിച്ചുള്ള പ്രസ്താവനയാണിത്. ഒരു കുടുംബം മുഴുവൻ നാമാവിശേഷമാക്കിയ കോതമംഗലം രൂപതയുടെ അഭിഷിക്തന് കലി തീർന്നിട്ടില്ല. പീഡിതരും ദുഖിതരും എന്റെ പക്കൽ വരൂവെന്ന ക്രിസ്തുവിന്റെ വചനങ്ങൾക്ക് വില കല്പ്പിക്കാതെ വീണ്ടും ആ കുടുംബത്തെ ഇടയ ലേഖനത്തിന്റെ മറവിൽ എന്തിനിവർ വേട്ടയാടുന്നു? പാവപ്പെട്ട ഒരു സ്ത്രീയുടെ ജീവത്യാഗത്തിൽക്കൂടി ഇവരുടെ കണ്ണ് തുറന്നുവെന്നു കരുതി.
ReplyDeleteജോസഫ് സാറിൻറെ കുടുംബത്തെ നശിപ്പിച്ചവർ ഇന്നും കുറ്റവിമുക്തരായി 'സാർ' ചക്രവർത്തിമാരെപ്പോലെ നമ്മുടെ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നതും തികച്ചും വേദനാജനകമാണ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസ് ഫയൽ ചെയ്യാത്തതെന്ത് ? കൈകൾ മുത്തി നടക്കുന്ന രാഷ്ട്രീയ മത സാമൂഹിക ഭരണത്തിലുള്ള നപുംസകങ്ങൾക്ക് അതിനുള്ള ചങ്കൂറ്റമില്ല. അവരത് ഒരിക്കലും ചെയ്യുകയില്ല. ക്രിസ്തു പറഞ്ഞ വെള്ളയടിച്ച കുഴിമാടങ്ങളായ ഈ ശവക്കല്ലറകള്‍ ചിന്തിക്കുന്നത് സഭയെന്നാൽ അവരാണ് ; വിശുദ്ധിയുടെ വഴി കാണിച്ചു കൊടുക്കുന്നതും അവർ തന്നെ ; അവരാണ് ജീവിക്കുന്ന ക്രിസ്തുവെന്നൊക്കെയാണ്. അന്ധമായി വിശ്വസിച്ചുനടക്കുന്ന ഭക്തലോകമുള്ളടത്തോളം ഇവരുടെ പേഗൻസാമ്രാജ്യം കെട്ടുറപ്പുള്ളതായിരിക്കും. ഒരു ജീവനു നൽകുന്ന വിലയായി ഇത്തരത്തിലുള്ള അഭിഷിക്തരുടെ മഠയലേഖനം ജനം കൂവിയാണ് സ്വീകരിക്കേണ്ടത്.
From Kaumudi
ReplyDeleteComment by Shaji Joseph • Works at CGI
What mistake Joseph Sir did? Kothamangalam Thirumeni and his surrounding criminals have to reveal it?Court has said he didn't do anything wrong...University said he didn't do anything wrong?How dare you Bishop to make allegations against a sincere and poor Teacher?Whose money you are spending for him?Was this money came from the dowry you received from your In Laws? Priests who cannot even pass a 10th standard in Kerala is dictating rules and trying to convince the common public with allegations against Joseph Sir? Which century you are living dear Priests and Bishops?Don't you know that this is a period of social,religious and political liberation? Come out of your palaces and try to live with the common people.