Translate

Saturday, April 12, 2014

വഴി തെറ്റിപോകുന്ന ഭാരത കത്തോലിക്കസഭ
By Joseph Mattapally

ഭാരത കത്തോലിക്കാ സഭക്ക് എന്ത് സംഭവിച്ചു? അടുത്ത കാലത്തിവിടെ നടന്ന ജനശ്രദ്ധ ആകര്ഷിച്ച നിരവധി സംഭവങ്ങള്‍ മുന്നില്‍ ഭൂതത്തെപ്പോലെ കണ്ണു തുറിച്ചു നോക്കുന്നു. ബാംഗ്ലൂരിലും ആന്ധ്രയിലും നടന്ന രണ്ടു വൈദികരുടെ കൊലപാതകങ്ങള്‍, തൊടുപുഴയില്‍ സലോമിയുടെ ആത്മഹത്യയിലൂടെ തുടരുന്ന ഇനിയാരും അറിയാനില്ലാത്ത കൈവെട്ടു കേസ്, ഇടുക്കിയിലെ രാഷ്ട്രിയവും തുടര്ന്നു്ണ്ടായ കോലാഹലങ്ങളും, ആലപ്പുഴയിലെ ശ്രേയയെന്ന സാധു പെണ്കുട്ടിയുടെ മരണം, താമരശ്ശേരിയില്‍ വൈദികരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫിസ് അഗ്നിക്കിരയാക്കിയ സംഭവം, തലോറില്‍ ഒരു പള്ളിയുടെ രില്‍ നടക്കുന്ന കോലാഹലങ്ങള്‍, ഞാറക്കല്‍ കന്യാസ്ത്രികളുടെ സ്കൂള്‍ പിടിച്ചെടുക്കല്‍, കാഞ്ഞിരപ്പള്ളിയിലെ മോനിക്കാ കേസ് ......... അങ്ങിനെ പലതും. ഇതിന് മുമ്പ്, സഭ ഇതുപോലെ ആകെ കുലുങ്ങിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. മാധ്യമങ്ങള്‍ കിട്ടിയ അവസരം ഉപയോഗിച്ച് സര്‍വ്വ വേദികളിലും സഭാ പിതാക്കന്മാരുടെ നേരെ ചെളി വാരി എറിയുന്നു. ഒരു മെത്രാനെ നികൃഷ്ടജീവി എന്ന് ഒരു MLA വിളിച്ചപ്പോള്‍ അതിനെതിരെ പ്രതിക്ഷേധിക്കാന്‍ യുവദീപ്തിക്കാര്‍ പോലും മുന്നോട്ട് വന്നില്ലായെന്ന് അറിയുക. എത്രമാത്രം മരവിപ്പിലാണ് വിശ്വാസികള്‍ എന്ന് കാണിക്കാന്‍ വേറെ ഒരു തെളിവും വേണ്ട. നിരവധി വൈദികരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും ലേഖനങ്ങളാണ് സഭയെ മുച്ചൂടും വിമര്‍ശിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള കത്തോലിക്കാ വായനക്കാരില്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നത്. 

ഇവിടെ മാര്ത്തോ്മ്മായുടെ പാരമ്പര്യം അടിച്ചല്പ്പിക്കുമ്പോള്‍ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത് വൈദികരുടെ ബാലപീഡന കഥകളായിരുന്നു. നിരവധി നവീകരണ പ്രസ്ഥാനങ്ങള്‍ അത്മായരുടെതായി സഭയില്‍ ഉണ്ടാകാന്‍ ഇത് കാരണമായി. പക്ഷെ, സഭയുടെ ഉരുക്ക് മുഷ്ടിയുടെ മുമ്പില്‍ പ്രായേണ നിസ്സഹായരായി നില്ക്കാനേ അവക്കൊക്കെ കഴിഞ്ഞുളളൂവെന്നു തന്നെ പറയാം. സഭയുടെ വാതായനങ്ങള്‍ അനേകം നൂറ്റാണ്ടുകള്ക്ക് ശേഷം മലര്ക്കെ തുറക്കപ്പെട്ടത്‌ ഫ്രാന്സിസ് മാര്പ്പാപ്പയുടെ വരവോടെയാണ്. എന്താണ് സഭ, അഭിഷിക്തര്‍ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ അദ്ദേഹം മുഖത്തു നോക്കി പറഞ്ഞു. പക്ഷെ, ശരികള്‍ ഇവിടെ വിശ്വാസികളുടെ ഇടയിലെത്തിക്കാന്‍ ഭാരതസഭ യാതൊരു ശ്രമവും നടത്തിയില്ല. കുടുംബ സര്‍വ്വേ നടക്കാത്ത രാജ്യങ്ങളില്‍ ഭാരതം മുമ്പില്‍ നില്ക്കു ന്നു. കേരളത്തില്‍ നിന്നുള്ള ഒരു സിറോ മലബാര്‍ മെത്രാന്‍ മറകൂടാതെ പറഞ്ഞത്മാര്പ്പാപ്പയെ ഗൌനിക്കുന്നില്ലഎന്നാണ്. പറഞ്ഞത് സോള്‍ ആന്ഡ്ല‌ വിഷന്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ്‌ എഡിറ്ററോട്. വിശ്വാസികളില്‍ പ്രത്യാശ വളര്ത്താന്‍ ഫ്രാന്സിമസ് മാര്പ്പാപ്പാക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്സാരമായ ഒരു കാര്യമല്ല; അദ്ദേഹത്തോടൊപ്പം പ്രവര്ത്തിച്ചിട്ടുള്ള ചില വൈദികരും, പ്രമുഖരായ അത്മായരും ചേര്ന്ന് ഒരു അന്തരദ്ദേ ശീയ അത്മായാ സംഘടനക്ക് രൂപം കൊടുക്കുകയും മാര്പ്പാ പ്പയുടെ നവീകരണ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യാന്‍ അതിടയായി. സംഘടനയിലൂടെ ലോകത്ത് സഭയുടെ പേരില്‍ നടക്കുന്ന സര്‍വ്വ ദുര്ഭടരണത്തിന്റെയയും കഥകള്‍ ഇപ്പോള്‍ വത്തിക്കാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്. 

ഭാരത സഭയില്‍ ഒരു നവീകരണം ആവശ്യമുണ്ട് എന്ന് ആദ്യം പ്രഖ്യാപിച്ചത് നമ്മുടെ വൈദികര്‍ തന്നെയാണ്. അവര്‍ തുടങ്ങി വെച്ച Indian Currents എന്ന പ്രസിദ്ധീകരണം അടുത്ത കാലത്താണ് രജതജൂബിലി ആഘോഷിച്ചത്. തിരുത്തല്‍ വേണ്ടത് എവിടെയൊക്കെയാണെന്ന് നിരവധി പണ്ഡിതര്‍ അതിലൂടെ തുടര്ച്ച യായി എഴുതി, ശരിയായ മാതൃകകള്‍ അവര്‍ എടുത്തു കാട്ടി. ബധിരകര്ണ്ണ ങ്ങളിലാണ് അവ പതിച്ചതെന്ന് പറയാതെ വയ്യ. പലരും ആരോപിക്കുന്നതുപോലെ വായനയും എഴുത്തും നമസ്കാര പുസ്തകങ്ങളില്‍ മാത്രം ഒതുക്കിയ SSLC + PhD ക്കാരായിരുന്നോ നമ്മുടെ പിതാക്കന്മാര്‍? മാനേജ്മെന്റ് വിഗ്ധരെയായിരുന്നോ മാത്തോമ്മാ കുരിശു തലക്കു പിടിച്ചവരെയായിരുന്നോ അതോ വിശ്വാസികള്ക്ക് മാതൃക കാട്ടാന്‍ കെല്പ്പുള്ളവരെയായിരുന്നോ മെത്രാന്മാരായി നാം നിയോഗിച്ചത്?


സഭയുടെ സിദ്ധാന്തങ്ങളെക്കാള്‍ വേഗത്തില്‍ ലോകം വളരുന്നുവെന്നത് ആരും കണ്ടില്ല. എല്ലാവര്ക്കും മൊബൈല്‍ ഉപയോഗിക്കാന്‍ അറിയാം, കൊള്ളാം! പക്ഷെ, മൊബൈല്‍ യുഗവും അവസാനിക്കുകയാണ്, ക്ലൌഡും, ഗൂഗിള്‍ ഗ്ലാസ്സുകളും, നാനോ പെയിനുകളും പുറത്തിറങ്ങിക്കഴിഞ്ഞു. മെത്രാന്മാര്‍ അതിനപിറകെ ഇപ്പോഴേ ഓടണം എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷെ, ലോകം എങ്ങിനെ ചിന്തിക്കുന്നു, അവര്ക്കെന്താണ്‌ വേണ്ടത് എന്നറിയാന്‍ അവര്‍ ശ്രമിക്കുകയെങ്കിലും വേണമെന്നാണ് താനും. മേജര്‍ ആര്ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരിക്ക് ഇമെയില്‍ നോക്കാന്‍ അറിയില്ലായെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. ഏതായാലും, വിരുദ്ധ അഭിപ്രായങ്ങളുള്ള അത്മായരുമായി ഒരു ഡയലോഗ് അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്ന് സ്പഷ്ടമാക്കിക്കഴിഞ്ഞു. ഇത് രണ്ടും ഒരു സഭാ ഭരണാധികാരിക്ക് ഒരു വലിയ കുറവല്ല; പക്ഷെ, കീഴിലുള്ള മെത്രാന്മാരെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയും, ഒരു മാതൃകയായി മാറാനുള്ള വൈമനസ്യവും കൂടി ഒപ്പം ചേര്ന്നാ ല്‍ അത് വിഷം തന്നെയാകുമെന്ന് പറയാതെ വയ്യ. പതിനേഴു ലക്ഷം രൂപയുടെ (പിരിച്ചെടുത്തത്) സ്വീകരണം അഹമ്മദാബാദില്‍ ഏറ്റു വാങ്ങുകയും, അമേരിക്കയില്‍ ലിമോസിനില്‍ സഞ്ചരിക്കുകയും ചെയ്യുന്ന നമ്മുടെ മേജര്‍ ആര്ച്ച്യ ബിഷപ്പിന്റെി കാര്യമാണ് ഞാന്‍ പറഞ്ഞത്. 

കേരളത്തില്‍ ഒരു ജോസഫ് പുലിക്കുന്നനെന്ന ഒറ്റയാള്‍ സൈന്യത്തെ ചെറുക്കാനെ സഭക്ക് കഴിഞ്ഞുള്ളു, തോല്പ്പിക്കാന്‍ ആയിട്ടില്ല. ഇന്നത്‌ അനേകം അണികളുള്ള ഒരു സേനയായി മാറി; സഭയും പിതാക്കന്മാരും പതറിയും തുടങ്ങി. അതാണ്‌ കോതമംഗലത്ത് നാം കണ്ടതും, ഇനി പലയിടത്തും കാണാന്‍ പോകുന്നതും. സൌമ്യരെന്ന് ഞാന്‍ കരുതിയവര്‍ പോലും സഭാ പിതാക്കന്മാര്ക്കെതിരെ ഫെയിസ് ബുക്കിലൂടെ പരസ്യമായി എഴുതിയത് ഞാന്‍ വായിച്ചു. ഏതൊരു ന്യൂമാന്‍ കോളെജിന്റെെ പേരിലാണോ അവിടെ മെത്രാന്‍ ഊറ്റം കൊള്ളുന്നത്‌ കോളേജ് അത്മായരുടെ വിയര്പ്പി്ല്‍ നിന്ന് രൂപം കൊണ്ടതാണ്. ഒരത്മായന് സഭ ഭരിക്കുന്ന ഒരു സ്ഥാപനവും ഇതെന്റെതും കൂടിയാണെന്ന് പറയാന്‍ ധൈര്യമില്ലാത്ത ഒരവസ്ഥയാണ് സംജാതമായിട്ടുള്ളത്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് വരും തലമുറകള്ക്കു കൂടി പാര പണിയെണ്ടായെന്ന ചിന്ത പ്രൊഫ. ജോസഫിനെയും പിടി കൂടിയില്ലേ? ജൊസഫ് സാര്‍ ഉദ്ദരിച്ച വാചകം ശ്രി. പി. റ്റി കുഞ്ഞുമുഹമ്മദിന്റെപ സിലബസ്സിലുള്ള പാഠഭാഗത്ത് നിന്നുള്ളതാണെങ്കില്‍ പ്രൊഫ. ജൊസഫ് ഒരു തെറ്റും ചെയ്തിട്ടില്ല. അതാണ്‌ കോടതിയും യൂണിവേഴ്സിറ്റിയും പറഞ്ഞത്. കൊള്ളാത്ത സിലബസ് തലയില്‍ കയറ്റി വെച്ചത് ആരാണ്? 

യേശുവിന്റെെ വചനങ്ങള്ക്കല മൂല്യച്യുതി സംഭവിച്ചത്, സഭ അതിന് കൊടുത്ത വ്യാഖ്യാനങ്ങള്ക്കാണ് തകരാര്‍. തെറ്റല്ലാത്തതെല്ലാം ശരിയെന്ന് യേശു പറഞ്ഞിട്ടില്ല, അങ്ങിനെ ഉദ്ദേശിച്ചിട്ടുമില്ല. സഭ യേശുബന്ധിതമായി മാറുകയെന്നതല്ലാതെ മറ്റൊരു മാര്ഗ്ഗവും നമ്മുടെ രക്ഷക്ക് എനിക്ക് നിര്ദ്ദേശിക്കാനില്ല. നോന്‍ നിയമങ്ങളല്ല സ്നേഹത്തിന്റെവ നിറവാണ് നമ്മുടെ വഴികാട്ടിയാവേണ്ടത്; ശിക്ഷാനടപടികളല്ല ക്ഷമയാണ് നമുക്കാവശ്യം; അറിവല്ല, ജ്ഞാനമാണ് നമുക്കാവശ്യം; സംഘടനകളെയല്ല സാന്മാര്‍ഗ്ഗികളെയാണ് നാം സൃഷ്ടിക്കേണ്ടത്‌; പുണ്യവാന്മാരെയല്ല പ്രബോധകരെയാണ് നമുക്ക് വേണ്ടത്, സിദ്ധന്മരെയല്ല ഗുരുക്കന്മാരെയാണ് നമുക്ക് വേണ്ടത്; ഭരിക്കുന്നവരെയല്ല നയിക്കുന്നവരെയാണ് നമുക്ക് വേണ്ടത്; ഇരുളല്ല വെളിച്ചമാണ് നമ്മില്‍ നിറയേണ്ടത്‌. പണ്ടത്തേതു പോലെ സഭയെ ഉപേക്ഷിച്ചു പോകാതെ അതെന്റെ ജന്മാവകാശമാണെന്ന് കണ്ട് സമഗ്ര നവീകരണത്തിനു വേണ്ടി സുധീരം പൊരുതുന്ന അത്മായസഹോദരങ്ങളോട് ഒരു വാക്ക്, ദൈവേഷ്ടം ഇവിടെയും നടപ്പാകാന്‍ വേണ്ടി നിങ്ങള്‍ ചിന്തുന്ന വിയര്പ്പു തുള്ളികള്‍ ഒരിക്കലും വ്യര്ത്ഥമാവില്ല, ഭാരം ചുമക്കുന്നവരുടെ അത്താണിയായി എന്നും ഒപ്പമുണ്ടാവും, യേശുവെന്ന മഹാഗുരു. 

11 comments:

  1. From Facebook
    Albert Kaliakavilai
    Man of God killed by priests; it is shameful thing to me and my family and friends. What a cruel thing it is? I am shameful to say that I am a Catholic. priest killed a priest? what a nasty, to hear about this? May be for little money or power! what happened the theology they studied? what happened the wows of poverty, chastity and obedience they took in front of God and people, at the time of their ordination. I am shameful to say, I am Catholic. I can not believe, priest killed a priest.
    prince albert

    ReplyDelete
  2. Report : By George Kuttikattu
    പുരോഹിതരുടെ ബാലലൈംഗിക പീഡനം: ഫ്രാന്സിസ് മാര്പാപ്പയും മാപ്പപേക്ഷിച്ചു
    Posted on: 12 Apr 2014
    വത്തിക്കാന് സിറ്റി: ക്രൈസ്തവപുരോഹിതര് നടത്തിയ ബാലലൈംഗികപീഡനങ്ങള്ക്ക് ഫ്രാന്സിസ് മാര്പാപ്പയുടേയും മാപ്പപേക്ഷ. ഇന്റര്നാഷണല് കാത്തലിക് ചൈല്ഡ് ബ്യൂറോ പ്രതിനിധികളുടെ യോഗത്തിലാണ് ഫ്രാന്സിസ് മാര്പാപ്പ സഭയ്ക്കുവേണ്ടി മാപ്പപേക്ഷ നടത്തിയത്. വത്തിക്കാന് റേഡിയോ ആണ് ഇക്കാര്യം അറിയിച്ചത്.
    'കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തവരുണ്ടാക്കിയ ഹാനിയുടെ പശ്ചാത്തലത്തില് വ്യക്തിപരമായി മാപ്പപേക്ഷിക്കാന് ഞാന് നിര്ബന്ധിതനായിരിക്കുന്നു'- ഫ്രാന്സിസ് പാപ്പ പറഞ്ഞു. കുറ്റക്കാരായ പുരോഹിതര് വളരെ കുറവാണെന്ന് പറഞ്ഞ മാര്പാപ്പ, പ്രശ്നം പരിഹരിക്കുന്നതിലും കുറ്റക്കാര്ക്കെതിരെ ശിക്ഷാനടപടിയെടുക്കുന്നതിലും ഒരടിപോലും പിന്നോട്ടില്ലെന്നും വ്യക്തമാക്കി.
    ക്രൈസ്തവപുരോഹിതര്ക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള് കഴിഞ്ഞ കുറേ കാലങ്ങളായി ഉയര്ന്നുവരികയായിരുന്നു. ഇത്തരം പ്രവൃത്തികള്ക്കെതിരെ വത്തിക്കാന് നടപടികളെടുത്തുവരുന്നതായും വാര്ത്തകളുണ്ടായിരുന്നു. ഫ്രാന്സിസ് പാപ്പയുടെ മുന്ഗാമി ബെനഡിക്ട് പതിനാറാമനും പുരോഹിതരുടെ ബാല ലൈംഗികപീഡനത്തിന്റെ പേരില് മാപ്പ പേക്ഷിച്ചിട്ടുണ്ട്.

    ReplyDelete
  3. Sex Abuse And Murder ,Catholic Priest Suspected
    From :UCAN,India
    Thiruvananthapuram:17.02.2014., Police have named a Catholic priest as the chief suspect in the
    2010 murder of a 12-year old girl at a retreat center in Kerala in southern India.The Crime Branch
    wing of the state police named Fr. Mathukutty Munnattumugham of Changanassery archdiocese
    as their main suspect in a report filed on Thursday before the Kerala High Court. Father Mathukutty
    was assistant director of the center. The victim, a girl named Sreya, was attending a Christmas retreat
    camp in the Accept Kripa Bhavan, near Alapuzha along with 67 Sunday school students. She was
    found dead in a pond on December 17, 2010. The death was not accidental "but" a homicide, the
    report said. Kerala police name priest as chief murder suspect.

    ReplyDelete
  4. നാളെ ഓശാന ഞായർ! ദേ , ഇന്നും രാവിലത്തെ jaihind tv ന്യൂസ്‌ സ്ക്രീൻ നിറയെ നമ്മുടെ ഫ്രാൻസിസ് മാർപ്പാപ്പ ! പാവം ലോകത്തോട്‌ മാപ്പ് ചോദിക്കുന്നു <കുട്ടികളെ homOsex (ബാലപീഢനം ) ചെയ്ത അനേകം പുരോഹിത നിക്രിഷ്ട ജീവികൽക്കുവേണ്ടി! കൂടെക്കൂടെ മാപ്പ് ചോദിച്ചു നാണംകെട്ടു രാജിരാമം ചെയ്ത ബനടിക്റ്റ് അപ്പച്ചനേയും കാണിച്ചു ! കൂടെക്കൂടെ മാപ്പുചോദിക്കേണ്ടിവരുന്നതുകൊണ്ടാകാം ഇവരെ നാം "മാർപ്പാപ്പ"(മാപ്പ് മാപ്പ് മാപ്പാപ്പ ) എന്ന് വിളിക്കുന്നതും ! അകക്കണ്ണ് തുറക്കെന്റെ അച്ചായ സമൂഹമേ..കുരിശിത രൂപത്തെക്കാളും ദയനീയമായിരുന്നു മാർപ്പാപ്പയുടെ മുഖം ,മാപ്പുചോടിക്കുന്ന സമയം !"ആ സമയം ദയനീയം"... എന്ന ദുഖവെള്ളി പള്ളിപ്പാട്ട് ഞാൻ അറിയാതെ ഓർത്തുപോയി ! ഈ മഹാപാപി കത്തനാരന്മാര്ക്ക് പ്രപഞ്ച സൃഷ്ടാവിനെ നിങ്ങളുടെ നാവിൻതുമ്പിൽ എങ്ങിനെ ആവാഹിച്ചു നല്കാനാകും? മനനം ചെയ്യാത്ത മനാസുകളെ, നിങ്ങൾക്ക് കഷ്ടാനുഭവം !

    ReplyDelete
  5. പരാതി നല്‍കി

    Report ; Mangalam.
    Sent by George Kuttikattu

    പ്രഫ. ടി.ജെ. ജോസഫ്‌ പ്രശ്‌നത്തില്‍ രൂപതയ്‌ക്കെതിരേ പരാതി നല്‍കി Story Dated: Sunday, April 13, 2014 01:09 തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളജ്‌ പ്രഫ. ടി.ജെ. ജോസഫിനെ കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാതെ ഭാര്യ സലോമിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്‌ കോതമംഗലം രൂപതയും കോളജ്‌ മാനേജ്‌മെന്റുമാണെന്ന്‌ കോതമംഗലം രൂപതാ അംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി മുണ്ടയ്‌ക്കല്‍ എം.ജെ. ഷാജി ആരോപിച്ചു. കോളജ്‌ മാനേജര്‍ മോണ്‍ ഫ്രാന്‍സീസ്‌ ആലപ്പാട്ട്‌, പ്രിന്‍സിപ്പല്‍ ടി.എം. ജോസഫ്‌, മാനേജ്‌മെന്റ്‌ അഡൈ്വസര്‍ എന്നിവര്‍ക്കെതിരെ സലോമിയുടെ ആത്മഹത്യാ പ്രേരണാകുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുവാറ്റുപുഴ ഡിവൈ.എസ്‌.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിട്ടുണ്ടെന്ന്‌ ഇദ്ദേഹം പറഞ്ഞു.. സഭയിലെ ചില വൈദികരെയും കോളജ്‌ പ്രിന്‍സിപ്പലിനെയും സംരക്ഷിക്കാന്‍ രൂപത ഇറക്കിയ പ്ര?ഫ. ടി.ജെ. ജോസഫിനെതിരെയുള്ള ഇടയലേഖനം പിന്‍വലിക്കണമെന്ന്‌ എം.ജെ. ഷാജി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു - See more at: http://www.mangalam.com/print-edition/keralam/170541#sthash.J7hvOTll.dpuf

    ReplyDelete
  6. by James Kochery, fearlessdiscussion.blogspot.com
    സലോമി മാപ്പു
    ഹെരൊദോസ് സലോമിയുടെ നൃത്തം കണ്ടു മതി മറന്നു സ്നാപകയോഹന്നനെ കഴുത്ത് വെട്ടിക്കൊന്നത് പഴയ കഥ. അന്ന് സലോമി ഹെറോദൊസിന്റെ വെപ്പാട്ടി. സ്നാപകൻ അത് വിളിച്ചു പറഞ്ഞത്, അദ്ദേഹത്തിൻറെ അവസാനത്തിന്റെ തുടക്കമായി.

    ഇന്നു പക്ഷെ കഥ മാറി. ഹെറോദൊസിന്റെ കൊട്ടാരത്തിൽ ഇന്ന് വസിക്കുന്നത് ക്രിസ്തുവിന്റെ കുറച്ചു പുരോഹിത പ്രമുഖർ. സലോമി ഇന്ന് പതിവൃതയായി ജീവിക്കുന്നു. സ്നാപകന്റെ വംശം പാടെ അന്യം നിന്നത് പോലെയായി. സലോമിമാരുടെ ജീവനാണ് ഇന്ന് അപകടത്തിൽ പെടുന്നത്. ശബ്ദമുയർത്താൻ ഇടയന്മാരുടെ നേതാക്കളില്ല. അവർ കരിങ്കൽ ക്വാറികൾ നഷ്ടപെടും എന്നാ ഭീതിയിൽ ഭരണകർത്താക്കൾക്കെതിരെ തെറിവിളിയും ഭയപ്പെടുത്തലും ആയി നടക്കുന്നു. മറ്റു ചില ഇടയന്മാര്ക്ക് സലോമിയുടെ മരണം ഒരു പതിവ് കാഴ്ച.

    ഹൃദയത്തിൽ കാരുണ്യത്തിന്റെ ഉറവ വറ്റി എന്ന് "മാനുഷിക പരിഗണനയി"ലൂടെ തെളിയിച്ചു ഈ പിതാക്കന്മാർ. ഇവർ മാനുഷികപരിഗണന അല്ല കാട്ടേണ്ടിയിരുന്നതിവിടെ, നീതിയായിരുന്നു. തെറ്റ് ചെയ്തിട്ടില്ലന്നു നീതിപീഠം പറഞ്ഞാൽ, തിരിച്ചെടുക്കെണ്ടതായിരുന്നില്ലേ, ജോസെഫിനെ. കാരണം, തെറ്റ് ചെയ്തു എന്നു പറഞ്ഞാണല്ലോ നിങ്ങൾ അയാളെ പിരിച്ചു വിട്ടത്. അദ്ദേഹത്തെ, കോടതി വിധി വന്നുടനെ ഒരു നിമിഷവും വയ്കാതെ തിരിച്ചെടുക്കുന്നതായിരുന്നു, നീതിയും ശരിയും. നീതി പ്രവർത്തിച്ചില്ലന്നതോ പോകട്ടെ, കാരുണ്യമെങ്കിലും കാണിക്കേണ്ടതായിരുന്നു. വചനം പറയന്നു, ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്, എന്ന്‌.

    തെറ്റ് പറ്റി എന്നു പറഞ്ഞു, ജോസെഫിനെ തിരിച്ചെടുക്കെണ്ടതിനു പകരം, നിങ്ങൾ ടിവിയിലൂടെ നടത്തിയ ന്യായീകരണങ്ങൾ കേട്ടു. നിങ്ങളുടെ തെറ്റ് തിരുത്താൻ നിങ്ങൾ ആരുടെ ഉത്തരവിനെ ആണ് കാത്തിരുന്നത്. സമയത്തിന് ബ്രെയ്ക്ക് ചവിട്ടിയില്ലെങ്കിൽ വണ്ടിയിടിക്കും എന്ന് നിങ്ങൾക്കറിയില്ലേ? സമയത്തിന് മരുന്ന് കൊടുത്തില്ലെങ്കിൽ രോഗി മരിക്കും എന്നറിയാത്തവരാണോ നിങ്ങൾ? എന്നിട്ടും കാത്തിരുന്ന് പോലും, ട്രിബുണൽ വിധി വരാൻ. നിങ്ങളുടെ തെറ്റ് തിരുത്താൻ ട്രിബുണൽ വിധി നിങ്ങൾ കാത്തു നിന്നത് മറ്റൊരു തെറ്റ്. തെറ്റുകളെ ന്യായീകരിക്കാൻ നിങ്ങൾ മുതിര്ന്നല്പ്പോൾ, നാണക്കെടുകൊണ്ട് സഭാതനയരുടെ ശിരസ്സ്‌ കുനിഞ്ഞുപോയി. ഈ കുരുത്തം കെട്ടവൻ എന്റെ വയറ്റിൽ വന്നു പിറന്നല്ലോ എന്നു സ്വന്തം കുഞ്ഞിനെ ശപിക്കുന്ന ഒരു അമ്മയുടെ മനസ്സോടെയാണ് "ഇവർ ഞങ്ങളുടെ ഇടയന്മാരയല്ലോ ദൈവമെ" എന്നു നിങ്ങളുടെ ന്യായീകരണങ്ങൾ കേട്ടു ഈ സമൂഹം നിങ്ങളെ ശപിച്ചത്‌.

    കുറ്റകരമായ മൌനം പാലിച്ച ഇടയശേഷ്ടരെ, ഈ പാപത്തിന്റെ കറ നിങ്ങളുടെ കൈകളിൽ നിന്നും പോകാൻ, തലയിൽ ചാരം പൂശി, ചാക്ക് വസ്ത്രവും ഉടുത്തു ഉപവാസം ഇരിക്കണം, ഈ നോമ്പിന്റെ നാളുകളിൽ നിങ്ങൾ. ക്രിസ്തുവിൽ നിന്നും അവന്റെ മനോഭാവത്തിൽ നിന്നും ഏറെ അകലെയാണ് എന്നു സ്വയം വിളിച്ചു പറയുകയാണ്‌ നിങ്ങൾ, ഇതുപോലെയുള്ള സംഭവങ്ങളിലൂടെ. കഴുത്തിൽ തിരികല്ല് കെട്ടുന്നതിനെ പറ്റി ക്രിസ്തു പറഞ്ഞത് നിങ്ങൾ വായിച്ചിട്ടുണ്ടെന്നു കരുതുന്നു. നിങ്ങൾ അതു നടപ്പിലാക്കേണ്ട സമയമായി. തിരിക്കല്ലു സ്വന്തം കഴുത്തിൽ ആണത് കെട്ടേണ്ടത്, എന്നിട്ട് അവനവനാണ് കടലിൽ ചാടേണ്ടത്‌. അല്ലാതെ അജഗനങ്ങളുടെ കഴുത്തിൽ കെട്ടി അവരെ കടലിൽ തള്ളിയിടുകയല്ല.

    ഈ ലേഖനം വായിക്കുന്ന സഹോദരീ സഹോദരരെ, ന്യായത്തിനും നീതിക്കും വേണ്ടി നമ്മൾ ഇനിയും ശബ്ധിക്കാതെ, ഇടയന്മ്മാരുടെ തെറ്റുകള്ക്ക് നിശബ്ദമായി ഇനിയും കൂട്ടുനിന്നാൽ സലോമിമാരുടെ മരണത്തിൽ നമ്മൾ കണക്കു പറയേണ്ടി വരും. ഒരു പക്ഷെ സലോമി, നമ്മളുടെ അപ്പനോ,അമ്മയോ, മകനോ, മകളോ, സഹോദരനോ, സഹോദരിയോ ആകാം. നീതി നിഷേധിക്കപ്പെടുന്ന ആരും സലോമിമാരാണ്. നമ്മുടെ നിശബ്ദത ഇനി ആരുടേയും ആത്മീയമോ, ശാരീരികമോ, സാമൂഹികമോ ആയ ജീവൻ നഷ്പ്പെടുവാൻ കാരണമാകതിരിക്കട്ടെ. സലോമി മാപ്പു.

    ReplyDelete
  7. സി. കേശവൻ പണ്ടു പറഞ്ഞു "ഒരു അമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും." എന്നാൽ ഒരു സീറോ മലബാർ പള്ളി ഇല്ലാതായാൽ ആന്ധ വിശ്വാസം മാത്രമല്ല, അത്രയും അഴിമതിയും ഭക്തരുടെ കഴുതകളിയും ഭൂമി നശിപ്പിക്കലും കുപ്പായ ഗുണ്ടാകളും കുറയും .

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ശ്രീ.ജോസഫ്‌ മാത്യുസ് എഴുതിയ "സീ . കേശവൻ പണ്ടു പറഞ്ഞു "ഒരു അമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും." എന്നാൽ ഒരു സീറോ മലബാർ പള്ളി ഇല്ലാതായാൽ ആന്ധവിശ്വാസം മാത്രമല്ല, അത്രയും അഴിമതിയും ഭക്തരുടെ കഴുതകളിയും ഭൂമി നശിപ്പിക്കലും കുപ്പായ ഗുണ്ടാകളും കുറയും" ഈ കുറിപ്പ് എത്രയോ മനോഹരം <സത്യം! ഇതിൽ "കുപ്പായഗുണ്ടാകൾ" എന്നപ്രയോഗം ഉദാത്തമായി ! ഈ നീചഗുണ്ടാകൾക്ക് എങ്ങിനെ അപ്പകഷണത്തിലും , മുന്തിരിനീരിലും ദൈവപുത്രനെ ആവാഹിക്കാനാകും? " ചിന്തിക്കെന്റെ അച്ചായാ...പിന്നെ ഭക്തരുടെ കഴുതകളി മാറാൻ "ഭഗവത്ഗീത" നാം മനസിലുമാക്കണം ! ചുരുക്കിപ്പറഞ്ഞാൽ ,നമ്മുടെ പിതാക്കന്മാർ ഉപേക്ഷിച്ച ഉപനിഷത്തുകളെ നാം വാരിപ്പുണരണം ! തന്റെ പിതാവായ തേരഹിന്റെ വിശ്വാസങ്ങളോടു ഒരുദിവസം "goodby " പറഞ്ഞ അബ്രഹാമിനെപ്പോലെ നാമും സത്യാന്വേഷികളാകണം !"അന്വേഷിപ്പീൻ കണ്ടെത്തും",ദൈവത്തെ മനസിനുള്ളിൽ അന്വേഷിപ്പീൻ ,അവനെ മനസിലെ മൌനത്തിൽ നമുക്ക് സ്വയം കണ്ടെത്താനാകും ! ക്രിസ്തു നമുക്ക് സത്ഗുരുവുമാകും സുമനസുകളേ ....

    ReplyDelete
  10. അന്ധവിശ്വാസമാണ് സുഖപ്രദം. ഇടവക വികാരിയുടെ ആത്മസ്ഥിതി പുസ്തകത്തിൽ നമ്മുടെ ആത്മാവിനെപറ്റി എല്ലാം എഴുതപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാം. വട്ടായിയും ,പുന്നത്തറയും ഏലിയ, ഏലീഷമാരെപ്പോലെ കലികാല പ്രവാചകന്മാരാണെന്നു വിശ്വസിക്കാം.പ്രകൃതി ശക്തികളെ അറിഞ്ഞിരുന്ന കാറ്റിനെയും കടലിനെയും നിയന്ത്രിച്ച മരിച്ചവരെ ഉയർപ്പിച്ച മറ്റുള്ളവരുടെ കർമ്മങ്ങൾ ഏറ്റെടുക്കാൻ കഴിവുണ്ടായിരുന്ന ദൈവപുത്രൻ പാപം മോചിച്ചു എന്ന് പറഞ്ഞതിന്റെ പേരിൽ കൂദാശ തട്ടിക്കൂട്ടി കുമ്പസാരത്തിലൂടെ നമ്മുടെ പാപങ്ങൾ ഫ്രീആയി മോചിച്ചു തരുന്ന പുരോഹിതരെ കണ്ണടച്ച് വിശ്വസിക്കാം. അവർ പറയുന്നവർക്ക് വോട്ടുകുത്താം. പ്രൈസ് ദി ലോർഡ്‌

    ReplyDelete
  11. This comment has been removed by the author.

    ReplyDelete