Church Authorities Neglect Natural Justice, Kingdom Values
By Father Anand Muttungal
The Catholic Church in India is grabbing headlines these days for wrong reasons giving ample opportunities to those opposed to it to question about the values and principles it preaches. The suicide of Salomi, the wife of Professor T J Joseph whose hand was chopped off by Muslim fundamentalists for an alleged error in setting question paper for his students in Church run Newman College, Thodupuzha, Kerala state.
The very fact of the college management’s refusal to reinstate him even after court cleared his name from the alleged charges makes to believe the allegation that the college management too sided with the fundamentalists and removed him from service. Salomi would not have taken the cruel step, if the college management had acted positively, at least, after the court order, if not before respecting the law of the land. Even now, the higher authorities of the Church have not taken any action against its college authorities whose failure to reinstate the Professor even after court exonerated from his all alleged charges that forced the house wife to commit suicide. After widespread media criticism and public opinion against the college management, it relented, but by then, the damages were done beyond repair. If his reinstatement was possible legally then why hesitated to this extend? Why should not police initiate suo motto or public demand for registering abetment of suicide case against the erring authorities?
In yet another shocking incident, two Catholic priests and a lay person were arrested for allegedly killing a Catholic priest, Father K J Thomas, who was the Rector of a major seminary in Bangalore, Karnataka state. What seems to be an interesting turn of events in the arrest of priests in the priest’s murder case, other priests sympathetic with the arrested priests are now accusing their Archbishop of Bangalore in public for implicating them (arrested priests) in the crime. But they have not put up any evidence to support their allegations. The Church needs to take these allegations seriously as it involves serious criminal issue demanding investigation. If the allegations lack evidence then punitive measures needs to be initiated against the offenders.
The above instances are fresh in our memories among a series of such brazen violations of law and allegations of immoral activities by the people who vowed to stand for “Kingdom values” even at the cost of their lives. The laxity of the Church to face independent enquiries has caused serious damages. There are classical cases of such nature where in the Archbishop of Bhopal along with two of his priests are facing criminal charges for attempting to poison a fellow priest. Besides these, there are a few cases of Church authorities also facing charges of corruption and sexual abuses among other host of charges.
The rise in crime involving religious persons seems to be a gradual breakdown of the administration of the Church as a whole. The resentment among the religious persons and the laity when not addressed within time. The recent incidents tend us to believe that it gradually paves way for such violent reactions of taking lives. The Church mechanism of addressing complaints seems to be totally paralysed with no one taking responsibility on issues that crop up between priests, priests-bishops, nuns-priests and Church hierarchy and laity and a host of other issues for the effective functioning of the Holy Catholic Church.
Despite such heinous charges against the Church authorities, the Church has not taken action against them instead letting them to carry on with their same duties in the same positions. According to the principle of natural justice and the law, when a person is accused of heinous crimes, he/she is forced to stay away from the very office at least until the completion of the probe. But when it comes to the Catholic Church, it seldom follow even such established public practices leaving one to wonder how will it preach the teachings of Lord Jesus Christ? If the Church continues to function in this fashion, it may not be too far that the laity and committed priests distance themselves from the Church authorities and take recourse in the civil law.
Alex Paikada
ReplyDeleteEmile Zola felt that human civilization will be perfected only when the last stone of the last church falls on the last priest. I have no interest in the multinational corporation know as the catholic church.
Comment by George Kuttikattu
ReplyDeleteഅഭിനവ പിലാത്തോസുമാർ.
പ്രൊ.ജോസഫിനെ ജോലിയിൽ തിരിച്ചെടുത്ത നടപടിയിൽ രൂപതയുടെ പ്രതികരണം മനുഷ്യമനസ്സാക്ഷിക്കു ചേർന്നതല്ല. കുറ്റങ്ങൾ നിരന്തരം ചെയ്യുന്ന വൈദികരുടെ മേൽ സഭയ്ക്ക് മാനസിക നഷ്ടവും സാമ്പത്തിക നഷ്ടവും സഭാ അംഗങ്ങളോടുള്ള ധാർമ്മികതയും ഉണ്ടെന്നും കരുതുന്നുണ്ടോ ? ഒരു വൈദികനെ മൂന്നു വൈദികർ ചേർന്ന് നിഷ്ടൂരമായി കൊല ചെയ്തു. അഭയ എന്ന ഒരു കന്യാസ്തിയെ രണ്ടു വൈദികരും ഒരു സഹ കന്യാസ്ത്രിയും ചേർന്ന് ക്രൂരമായി ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നു. ഇവയൊന്നും ഉണ്ടായപ്പോൾ സഭയ്ക്ക് മാനസ്സിക നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടായോ? കോടതി കുറ്റക്കാരാൻ അല്ലായെന്ന് വിധിച്ചിട്ടും സഭ ക്രൂരമായി അദ്ദേഹത്തോടും കുടുംബത്തോടും പെരുമാറി. ഒടുവിൽ കരുണ കാണിക്കേണ്ട സഭയും കൈവിട്ടു.വഴിമുട്ടിയ ഒരു കുടുംബനാഥ മാനസിക വേദനയും സാമ്പത്തിക നഷ്ടവും സഹിച്ചു. വഴിമുട്ടിയ അവർ സഭയ്ക്ക് മുൻപിൽ പണക്കൊതിയരായ സഭയിലെ മഹാപുരോഹിതർക്ക് അവരുടെ ജീവൻ പ്രൊ.ജോസഫിന്റെ ജീവനുവേണ്ടി സ്വയം ബലികൊടുത്തു. സഭയിലെ പോന്തിയൂസ് പിലാത്തുമാർ. "കർത്താവേ ഇവരോട് പൊറുക്കണേ "എന്നുവേണോ പറയാൻ.!
From Kerala Kaumudi
ReplyDeleteComment by Tom Chacko Kanjirappally , Mahatma Gandhi University
Prof. Joseph has been suffered deeply because of his freigious authority's dictatorship. He shouldn't go back and serve this evil religious institution again. People should this religious histories of how they control this church thro'the internet. We have last 65 years secular democratic govt.has been ruling the country. But they never liberated the people from religious dominations and slavery. All the politicians want to keep everybody under religious tyranny. Most of the western nations people are christians but they are completely free from religions. Govt. of India can introduce same kind of legislation in India. Why they are afraid?
Comment by Thonnika
ReplyDeletehttp://motivatione-books.blogspot.in/
ഇടയലേഖനം.
ഏപ്രില് 7 ലെ മാതൃഭൂമി പത്രത്തില്
7-ാം പേജിലെ വാര്ത്ത "തിരിച്ചെടുത്തെങ്കിലും പ്രൊഫ.ടി.ജെ ജോസഫ് കുറ്റവിമുക്തനല്ലെന്ന് സഭ"
അതുശരി .
അപ്പോള് നാട്ടുകാരുടെ തെറിപേടിച്ച് തിരിച്ചെടുത്തതാണോ ?
ഹേ...ഒരിക്കലുമല്ല...
പിന്നെന്തു പറ്റി ?
പണ്ട് സ്നാപക യോഹന്നാന്റെ തല വെള്ളിത്താലത്തില് രാജസന്നിധിയില് എത്തിയപ്പോള്
ഹേറോദോസിനുണ്ടായ ഞെട്ടല് പോലെ
സലോമിയുടെ ശരീരം വെള്ളയില് പൊതിഞ്ഞു കണ്ടപ്പോള്
കോതമംഗലം മെത്രാനുണ്ടായ ഞെട്ടല് വിട്ടുമാറിയോ...
എന്തായാലും കര്ദ്ദിനാള് മാര് ജോര്ജ്ജ് ആലഞ്ചേരി
അന്നേ ദിവസം അതേ പത്രത്തിന്റെ 11-ാം പേജില്
" സഭാവിശ്വാസികള് മൂല്യങ്ങള് കാത്തുസൂക്ഷിക്കണം" എന്ന് പറഞ്ഞിരിക്കുന്നത്
കോതമംഗലം രൂപതയുടെ മെത്രാനെ ഉദ്ദേശിച്ചു തന്നെയാണ്.
'അരീം തിന്ന് ആശാരിച്ചിയേം കടിച്ച പട്ടിക്ക് പിന്നേം മുറുമുറുപ്പ്'
എന്ന് പറഞ്ഞപോലെയാണ് കോതമംഗലം രൂപതയുടെ ഇടയലേഖനം.
സത്യത്തില് ഇവന്മാരെ വിളിക്കേണ്ട പദമാണ്
കഴിഞ്ഞ ദിവസം പിണറായി വിജയന് പ്രേമചന്ദ്രനെ വിളിച്ച് പാഴാക്കിയത്.
രബീന്ദ്രനാഥ ഠാക്കൂർ (ടാഗോർ) ക്രിസ്തുവിന്റെക്കുറിച്ചെഴുതിയ ഒരു ഗാനത്തിൽ ഇങ്ങനെയുണ്ട്: "ആരാണാവോ അവനെ കൊന്നത്, അവർ തന്നെ വീണ്ടും ജന്മമെടുത്ത് അവന്റെ സഭയിൽ ഭക്തരായും ഭക്തരെ നയിക്കുന്നവരായും വന്നിരിക്കുന്നു." മുകളിൽ ലേഖനത്തിൽ കൊടുത്തിരിക്കുന്ന അടുത്തകാലത്തെ ഉദാഹരണങ്ങളെല്ലാം വായിക്കുമ്പോൾ, ഇതെത്രയോ ശരി എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുകയും നമ്മെ നിരാശതയിൽ ആഴ്ത്തുകയും ചെയ്യുന്നു. അധികാരസ്ഥാപനമായി മാറിയ ക്രിസ്തുമതത്തെ ഇതിൽകൂടുതൽ എങ്ങനെ വിമർശിക്കാനാണ്? ഠാക്കൂരിനെപ്പോലെ ക്രിസ്തുവിനെ ആഴമായി പഠിച്ച ഗാന്ധിജിയും അത് ചെയ്തത് മതത്തെ ഉദ്യോഗമാക്കിയ ആളുകളിൽ നിന്നല്ല എന്നത് ഭാഗ്യം. ഇന്ന് ക്രിസ്തുസഭയിൽ മെത്രാന്മാരും വൈദികരും ക്രിസ്തുവിനെപ്പറ്റി പഠിക്കുന്നത് മുകളിൽ പറഞ്ഞ നമ്മുടെ മഹാത്മാക്കളും ടോൾസ്റ്റൊയിയും ചെയ്തതുപോലെ സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും അഹിംസാസമരങ്ങളിലൂടെയും അല്ല, മറിച്ച്, വത്തിക്കാൻ തൊട്ട് കാഞ്ഞിരപ്പള്ളിയും പാലായും വരെയുള്ള ക്രൈസ്തവ കോട്ടക്കൊത്തളങ്ങളിലെ ബഹുവിധ സ്ഥാപനങ്ങളുടെ നടത്തിപ്പുക്രമങ്ങളിൽ നിന്നാണ് എന്നതാണ് ഇന്നത്തെ മൂല്യ്ച്യുതിക്കെല്ലാം കാരണം എന്ന് വേണം മനസ്സിലാക്കാൻ. ക്രിസ്തു ചെയ്തതുപോലെ മനുഷ്യനിൽ ദൈവികത്വമുണ്ടെന്നു കാണാനുള്ള പരിശീലനം നമ്മുടെ മതമേലാളർക്ക് കിട്ടിയിട്ടില്ല. അതിനി സംഭവിക്കാനും പോകുന്നില്ല. മനുഷ്യനെയുപയോഗിച്ചുള്ള ധനസമ്പാദനമാണ് അവരുടെ അജണ്ട. അതുകൊണ്ട് ചെയ്യാവുന്നതും ചെയ്യേണ്ടതും ഒന്നുമാത്രം - ഇന്നത്തെ പുരോഹിതസംവിധാനത്തെ സമൂലം അഴിച്ചുപണിയുക. വ്യക്തമായി പറഞ്ഞാൽ, സഭയിൽ നിന്ന് പൌരോഹിത്യത്തെ നിർമാർജനം ചെയ്യുക.
ReplyDeleteComment by Joseph Mattappally, April 8, 2014 at 6:50 AM
ReplyDeleteഭാരത കത്തോലിക്കാ സഭക്ക് എന്ത് സംഭവിച്ചു? അടുത്ത കാലത്തിവിടെ നടന്ന ജനശ്രദ്ധ ആകര്ഷിച്ച നിരവധി സംഭവങ്ങള്‍ മുന്നില്‍ ഭൂതത്തെപ്പോലെ കണ്ണു തുറിച്ചു നോക്കുന്നു. ബാംഗ്ലൂരിലും ആന്ധ്രയിലും നടന്ന രണ്ടു വൈദികരുടെ കൊലപാതകങ്ങള്‍, തൊടുപുഴയില്‍ സലോമിയുടെ ആത്മഹത്യയിലൂടെ തുടരുന്ന ഇനിയാരും അറിയാനില്ലാത്ത കൈവെട്ടു കേസ്, ഇടുക്കിയിലെ രാഷ്ട്രിയവും തുടര്ന്നു്ണ്ടായ കോലാഹലങ്ങളും, ആലപ്പുഴയിലെ ശ്രേയയെന്ന സാധു പെണ്കുട്ടിയുടെ മരണം, താമരശ്ശേരിയില്‍ വൈദികരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫിസ് അഗ്നിക്കിരയാക്കിയ സംഭവം, തലോറില്‍ ഒരു പള്ളിയുടെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍, ഞാറക്കല്‍ കന്യാസ്ത്രികളുടെ സ്കൂള്‍ പിടിച്ചെടുക്കല്‍, കാഞ്ഞിരപ്പള്ളിയിലെ മോനിക്കാ കേസ് ......... അങ്ങിനെ പലതും. ഇതിന് മുമ്പ്, സഭ ഇതുപോലെ ആകെ കുലുങ്ങിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. മാധ്യമങ്ങള്‍ കിട്ടിയ അവസരം ഉപയോഗിച്ച് സര്‍വ്വ വേദികളിലും സഭാ പിതാക്കന്മാരുടെ നേരെ ചെളി വാരി എറിയുന്നു. ഒരു മെത്രാനെ നികൃഷ്ടജീവി എന്ന് ഒരു MLA വിളിച്ചപ്പോള്‍ അതിനെതിരെ പ്രതിക്ഷേധിക്കാന്‍ യുവദീപ്തിക്കാര്‍ പോലും മുന്നോട്ട് വന്നില്ലായെന്ന് അറിയുക. എത്രമാത്രം മരവിപ്പിലാണ് വിശ്വാസികള്‍ എന്ന് കാണിക്കാന്‍ വേറെ ഒരു തെളിവും വേണ്ട. നിരവധി വൈദികരുടെയും ദൈവശാസ്ത്രജ്ഞന്മാരുടെയും ലേഖനങ്ങളാണ് സഭയെ മുച്ചൂടും വിമര്‍ശിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള കത്തോലിക്കാ വായനക്കാരില്‍ അനുദിനം എത്തിക്കൊണ്ടിരിക്കുന്നത്.
ഇവിടെ മാര്ത്തോ്മ്മായുടെ പാരമ്പര്യം അടിച്ചേല്പ്പിക്കുമ്പോള്‍ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത് വൈദികരുടെ ബാലപീഡന കഥകളായിരുന്നു. നിരവധി നവീകരണ പ്രസ്ഥാനങ്ങള്‍ അത്മായരുടെതായി സഭയില്‍ ഉണ്ടാകാന്‍ ഇത് കാരണമായി. പക്ഷെ, സഭയുടെ ഉരുക്ക് മുഷ്ടിയുടെ മുമ്പില്‍ പ്രായേണ നിസ്സഹായരായി നില്ക്കാനേ അവക്കൊക്കെ കഴിഞ്ഞുള്ളൂവെന്നു തന്നെ പറയാം. സഭയുടെ വാതായനങ്ങള്‍ അനേകം നൂറ്റാണ്ടുകള്ക്ക് ശേഷം മലര്ക്കെ തുറക്കപ്പെട്ടത് ഫ്രാന്സിസ് മാര്പ്പാപ്പയുടെ വരവോടെയാണ്. എന്താണ് സഭ, അഭിഷിക്തര്‍ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ അദ്ദേഹം മുഖത്തു നോക്കി പറഞ്ഞു. പക്ഷെ, ആ ശരികള്‍ ഇവിടെ വിശ്വാസികളുടെ ഇടയിലെത്തിക്കാന്‍ ഭാരതസഭ യാതൊരു ശ്രമവും നടത്തിയില്ല. കുടുംബ സര്‍വ്വേ നടക്കാത്ത രാജ്യങ്ങളില്‍ ഭാരതം മുമ്പില്‍ നില്ക്കു ന്നു. കേരളത്തില്‍ നിന്നുള്ള ഒരു സിറോ മലബാര്‍ മെത്രാന്‍ മറകൂടാതെ പറഞ്ഞത് ‘മാര്പ്പാപ്പയെ ഗൌനിക്കുന്നില്ല’ എന്നാണ്. പറഞ്ഞത് സോള്‍ ആന്ഡ്ല വിഷന്‍ എന്ന പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററോട്. വിശ്വാസികളില്‍ പ്രത്യാശ വളര്ത്താന്‍ ഫ്രാന്സിമസ് മാര്പ്പാപ്പാക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്സാരമായ ഒരു കാര്യമല്ല; അദ്ദേഹത്തോടൊപ്പം പ്രവര്ത്തിച്ചിട്ടുള്ള ചില വൈദികരും, പ്രമുഖരായ അത്മായരും ചേര്ന്ന് ഒരു അന്തര്ദ്ദേ ശീയ അത്മായാ സംഘടനക്ക് രൂപം കൊടുക്കുകയും മാര്പ്പാ പ്പയുടെ നവീകരണ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യാന്‍ അതിടയായി. ഈ സംഘടനയിലൂടെ ലോകത്ത് സഭയുടെ പേരില്‍ നടക്കുന്ന സര്‍വ്വ ദുര്ഭടരണത്തിന്റെയയും കഥകള്‍ ഇപ്പോള്‍ വത്തിക്കാനില്‍ എത്തി തുടങ്ങിയിട്ടുണ്ട്.
ഭാരത സഭയില്‍ ഒരു നവീകരണം ആവശ്യമുണ്ട് എന്ന് ആദ്യം പ്രഖ്യാപിച്ചത് നമ്മുടെ വൈദികര്‍ തന്നെയാണ്. അവര്‍ തുടങ്ങി വെച്ച Indian Currents എന്ന പ്രസിദ്ധീകരണം അടുത്ത കാലത്താണ് രജതജൂബിലി ആഘോഷിച്ചത്. തിരുത്തല്‍ വേണ്ടത് എവിടെയൊക്കെയാണെന്ന് നിരവധി പണ്ഡിതര്‍ അതിലൂടെ തുടര്ച്ച യായി എഴുതി, ശരിയായ മാതൃകകള്‍ അവര്‍ എടുത്തു കാട്ടി. ബധിരകര്ണ്ണ ങ്ങളിലാണ് അവ പതിച്ചതെന്ന് പറയാതെ വയ്യ. പലരും ആരോപിക്കുന്നതുപോലെ വായനയും എഴുത്തും നമസ്കാര പുസ്തകങ്ങളില്‍ മാത്രം ഒതുക്കിയ SSLC + PhD ക്കാരായിരുന്നോ നമ്മുടെ പിതാക്കന്മാര്‍? മാനേജ്മെന്റ് വിഗ്ധരെയായിരുന്നോ മാത്തോമ്മാ കുരിശു തലക്കു പിടിച്ചവരെയായിരുന്നോ അതോ വിശ്വാസികള്ക്ക് മാതൃക കാട്ടാന്‍ കെല്പ്പുള്ളവരെയായിരുന്നോ മെത്രാന്മാരായി നാം നിയോഗിച്ചത്?
Comment by Joseph MatthewApril 7, 2014 at 7:52 AM
ReplyDeleteകോടതി കുറ്റവിമുക്തനാക്കിയ പ്രൊഫ. ജോസഫിനെ വീണ്ടും കുറ്റക്കാരനായിട്ട് ഇടയ ലേഖനമിറക്കി വിധിക്കുന്ന ബിഷപ്പ് വാസ്തവത്തിൽ ഇന്ത്യൻ നീതിന്യായ കോടതികളെത്തന്നെ ചോദ്യം ചെയ്യുകയാണ്. ഇന്ത്യൻ കോടതിവിധിയെപ്പോലും ധിക്കരിച്ചുള്ള പ്രസ്താവനയാണിത്. ഒരു കുടുംബം മുഴുവൻ നാമാവിശേഷമാക്കിയ കോതമംഗലം രൂപതയുടെ അഭിഷിക്തന് കലി തീർന്നിട്ടില്ല. പീഡിതരും ദുഖിതരും എന്റെ പക്കൽ വരൂവെന്ന ക്രിസ്തുവിന്റെ വചനങ്ങൾക്ക് വില കല്പ്പിക്കാതെ വീണ്ടും ആ കുടുംബത്തെ ഇടയ ലേഖനത്തിന്റെ മറവിൽ എന്തിനിവർ വേട്ടയാടുന്നു? പാവപ്പെട്ട ഒരു സ്ത്രീയുടെ ജീവത്യാഗത്തിൽക്കൂടി ഇവരുടെ കണ്ണ് തുറന്നുവെന്നു കരുതി.
ജോസഫ് സാറിൻറെ കുടുംബത്തെ നശിപ്പിച്ചവർ ഇന്നും കുറ്റവിമുക്തരായി 'സാർ' ചക്രവർത്തിമാരെപ്പോലെ നമ്മുടെ സമൂഹത്തിൽ സ്വതന്ത്രരായി നടക്കുന്നതും തികച്ചും വേദനാജനകമാണ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസ് ഫയൽ ചെയ്യാത്തതെന്ത് ? കൈകൾ മുത്തി നടക്കുന്ന രാഷ്ട്രീയ മത സാമൂഹിക ഭരണത്തിലുള്ള നപുംസകങ്ങൾക്ക് അതിനുള്ള ചങ്കൂറ്റമില്ല. അവരത് ഒരിക്കലും ചെയ്യുകയില്ല. ക്രിസ്തു പറഞ്ഞ വെള്ളയടിച്ച കുഴിമാടങ്ങളായ ഈ ശവക്കല്ലറകള് ചിന്തിക്കുന്നത് സഭയെന്നാൽ അവരാണ് ; വിശുദ്ധിയുടെ വഴി കാണിച്ചു കൊടുക്കുന്നതും അവർ തന്നെ ; അവരാണ് ജീവിക്കുന്ന ക്രിസ്തുവെന്നൊക്കെയാണ്. അന്ധമായി വിശ്വസിച്ചുനടക്കുന്ന ഭക്തലോകമുള്ളടത്തോളം ഇവരുടെ പേഗൻസാമ്രാജ്യം കെട്ടുറപ്പുള്ളതായിരിക്കും. ഒരു ജീവനു നൽകുന്ന വിലയായി ഇത്തരത്തിലുള്ള അഭിഷിക്തരുടെ മഠയലേഖനം ജനം കൂവിയാണ് സ്വീകരിക്കേണ്ടത്.