Translate

Saturday, April 26, 2014

ഇന്നത്തെ ചിന്താവിഷയം: കൊക്കന്മാരുടെ ബ്രഹ്മചര്യം

കൊക്കനച്ചനെ വെറുതെ വിടുക; ഫ്രാന്‍സിസ് പാപ്പായെയും ആലഞ്ചേരിയെയും ജയിലില്‍ അടയ്ക്കുക.


മനുഷ്യന് മരണം പോലെതന്നെ അനിവാര്യമായ ഒന്നാണ് ലൈംഗികമോഹങ്ങള്‍. മരണത്തെ അതിജീവിക്കാന്‍ ശ്രമിച്ച ഒരാളും വിജയിച്ചിട്ടില്ല. എതിര്‍ലിംഗത്തില്‍ പെട്ടവരോടുള്ള അഭിനിവേശത്തില്‍ നിന്ന് മുക്തി നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നവര്‍ കണ്ടേക്കാം. പക്ഷേ, അവരുടെ അവകാശവാദം എത്ര സത്യസന്ധമാണ്‌ എന്നറിയാന്‍ നമുക്ക് മാര്‍ഗമൊന്നും ഇല്ല. ഒരു കാര്യം സ്പഷ്ടമാണ് – അടിച്ചമര്‍ത്താന്‍ ശ്രമിക്കുംതോറും ശക്തമാകുന്ന ഒരു വികാരമാണത്.

ജന്തുലോകത്തില്‍ സ്വന്തം നഗ്നതയില്‍ നാണിക്കുന്ന ഏക ജന്തു മനുഷ്യനാണ്. ഡല്‍ഹിയില്‍ ഒരു പീഡനകേസ് കോളിളക്കം സൃഷ്ടിച്ചപ്പോള്‍ ഒരു സ്വാമിയുടെ വിവാദപരമായ പ്രസ്താവന ഉണ്ടായിരുന്നു – സ്ത്രീകള്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് എന്ന തരത്തില്‍. അതില്‍ യാതൊരു സത്യവും ഇല്ലെന്ന് അല്പമൊന്നു ചിന്തിച്ചാല്‍ മലയാളികള്‍ക്കെങ്കിലും മനസിലാകും. കഷ്ടിച്ച് നൂറു വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളും മാറ് മറയ്ക്കാന്‍ തുടങ്ങിയിട്ട്. അന്നൊന്നും കേരളം ഒരു പീഡനസംസ്ഥാനമായിരുന്നില്ല. എന്നാല്‍ നൂറു ശതമാനം സ്ത്രീകളും നഗ്നത മറച്ചുനടക്കുന്ന ഇന്നത്തെ കേരളത്തില്‍ ബാല്യത്തിനുപോലും കാമാന്ധരുടെ ആക്രമണങ്ങളില്‍ നിന്ന് മോചനമില്ല.
ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ഒരു കാര്യത്തിലെയ്ക്കാണ് – വിലക്കപ്പെട്ട കനിയ്ക്ക് മധുരമേറും.
കാമവികാരം പ്രകൃതിയുടെ ഒരു വരദാനം തന്നെയാണ്. മനുഷ്യബന്ധങ്ങളുടെ അടിസ്ഥാനം തന്നെ ഈ വികാരമാണ്. കാമത്തിന്റെ സംസ്കൃത രൂപമാണ് പ്രണയം. പ്രണയത്തോളം പാടിപുകഴ്ത്തപ്പെട്ടിട്ടുള്ള മറ്റൊരു മനുഷ്യവികാരം സാഹിത്യത്തിലോ കലകളിലോ ഇല്ല. ഹൈന്ദവ വിശ്വാസങ്ങളില്‍ ഭഗവാന്‍ കൃഷ്ണന്റെ “ലീലാവിലാസങ്ങള്‍” മ്ളേച്ചമായ ഒന്നല്ല.

എന്നാല്‍ ക്രിസ്തുമതം മനുഷ്യനെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധങ്ങളാണ് മരണവും കാമവികാരവും. സാമാന്യബുദ്ധിയുള്ള എല്ലാവര്ക്കും അറിയാം, ജനിച്ചാല്‍ മരിക്കണമെന്ന്. പക്ഷെ മരണം, മരണം എന്നുപറഞ്ഞ് മനുഷ്യനെ ഭയപ്പെടുത്തുക ക്രിസ്തുമതത്തിന്റെ ക്രൂരവിനോദങ്ങളില്‍ ഒന്നാണ്. “മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്ത്യാ, നീ.” എന്തിനാണീ അനാവശ്യമായ ഓര്‍മ്മപ്പെടുത്തല്‍? ലൈഫ് ഇന്സ്റ്റിങ്ക്റ്റ്‌ എന്ന ഒന്നുമായാണ് മനുഷ്യന്‍ ജനിക്കുന്നത്. അതില്ലെങ്കില്‍ ഒരോ പ്രശ്നങ്ങളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോഴും മനുഷ്യന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചേനെ. ജീവിതത്തോടുള്ള ആ സ്നേഹത്തെ ചൂഷണ ഉപകരണമാക്കാനാണ് മരണത്തിന്റെ പേര് പറഞ്ഞു ഇവര്‍ മനുഷ്യനെ ഭയപ്പെടുത്തുന്നത്‌.

ചൂഷണത്തിന്റെ അതിലും ശക്തമായ ഉപകരണമാണ് ലൈംഗികത. ലൈക്ഗികവികാരങ്ങളില്‍ നിന്ന് സ്ത്രീയ്ക്കും പുരുഷനും മോചനമില്ല എന്ന് മതമേധാവികള്‍ക്ക് നല്ലവണ്ണം അറിയാം. ആ നിലയ്ക്ക് അതിന്റെ പേരില്‍ കുറ്റബോധം സൃഷ്ടിച്ചാല്‍ മനുഷ്യകുലം മൊത്തം പാപഭാരവും പേറി ജീവിക്കും. പാപബോധം ഉണ്ടായികിട്ടിയാല്‍ പാപമോചനത്തിന്റെ കുത്തകമുതലാളിമാരായ പുരോഹിതര്‍ക്ക് കുശാലായി. ലോകം മൊത്തം അവരുടെ വരുതിയില്‍ നില്‍ക്കും.
ഈ ചൂഷണോപാധിയെ അതിവിദഗ്ദമായി ഉപയോഗിക്കുക എന്നൊരു ലക്‌ഷ്യം മാത്രമേ പുരോഹിതര്‍ ബ്രഹ്മചര്യം പാലിക്കുന്നതിന്റെ പിന്നിലുള്ളൂ....

“Look Here, ഞങ്ങള്‍ കാമം പോലുള്ള അധമവികാരങ്ങളില്‍ നിന്ന് മുക്തിനേടിയവരാണ്. ഞങ്ങള്‍ നിങ്ങളെക്കാള്‍ ശ്രേഷ്ടരാണ്.” – കത്തോലിക്കാ വൈദികരുടെ സെലിബസി ഒരു സാദാവിശ്വാസിക്കു നല്‍കുന്ന സന്ദേശം ഇതുമാത്രമാണ്.
കത്തോലിക്കാ വൈദികരുടെ ബാലപീഡനങ്ങളുടെ കഥകള്‍ പുറത്തു വരാന്‍തുടങ്ങിയ ഘട്ടത്തില്‍ വത്തിക്കാനിലെ ഒരു ഉന്നതനുമായി നടത്തിയ അഭിമുഖത്തിന്റെ അവ്യക്തമായ ഓര്‍മ്മകള്‍ എനിക്കുണ്ട്. “ഇനിയെങ്കിലും ഈ സെലിബസി എന്ന പ്രഹസനം നിര്‍ത്തിക്കൂടെ?” എന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി “വൈദികരുടെ ബ്രഹ്മചര്യം കത്തോലിക്കാസഭയുടെ അടിസ്ഥാനതത്വങ്ങളില്‍ ഒന്നാണ്. അതിനെ പുനഃപരിശോധിക്കേണ്ട ആവശ്യം പോലും ഇല്ല!”
ദൈവശാസ്ത്രത്തിന്റെ ഒരു പിന്‍ബലവും ഈ പ്രഹസനതിനില്ല എന്നുകൂടി ഓര്‍ക്കുക.
അല്മായന്റെ മുകളില്‍ അളവറ്റ അധികാരമുള്ള ഇവര്‍, അടിച്ചമര്‍ത്തപ്പെട്ട കാമാവികാരവുമായി നടന്നാല്‍ എന്തൊക്കെ സംഭവിക്കും എന്ന് മേധാവികള്‍ക്ക് അറിയാഞ്ഞിട്ടല്ല. സഭയുടെ മുഖം മിനുക്കാനായി ഇടയ്ക്കിടയ്ക്ക് ഓരോ പ്രസ്താവനകള്‍ തട്ടിവിടുന്നതല്ലാതെ, പുരോഹിതരുടെ പീഡനങ്ങള്‍ ഒരു തെറ്റാണെന്ന് അവര്‍ക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം.

വത്തിക്കാന്റെ ചൂഷണോപാധിയായ ഈ നയത്തിന്റെ ഇരകളായി എത്രയോവൈദികരും കന്യാസ്ത്രീകളും ഉണ്ടെന്നോര്‍ക്കുക. അപലപനീയമായ ഈ നയം അവരുടെ ജീവിതം നരകതുല്യമാക്കുക മാത്രമല്ല, നമ്മുടെയൊക്കെ കുട്ടികളുടെ സുരക്ഷിതത്വവും അപകടപ്പെടുത്തുകയാണ്.
This is not a blunder, but a crime....
ഈ തെറ്റ് തിരുത്താന്‍ തയ്യാറാകാത്ത സഭാധികൃതരെ മാതൃകാപരമായി ശിക്ഷിക്കുകതന്നെ വേണം.
ഈ നയത്തിന്റെ ഒരു ഇര മാത്രമാണ് നമ്മുടെ അഭിവന്ദ്യ ഫാ. രാജു കൊക്കന്‍. ഒളിവില്‍ കഴിയുന്ന കൊക്കനുവേണ്ടി പ്രാര്‍ഥിക്കുക. ഒപ്പം ഇതിന്റെ കാരണക്കാരായ ഫ്രാന്‍സിസ് പാപ്പായെയും കത്തോലിക്കാസഭയുടെ കേരളത്തിലെ തലവനായ ആലഞ്ചേരിയെയും അടിയന്തിരമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുക.
അലെക്സ് ക. Facebook-ൽ 

No comments:

Post a Comment