വചനം വ്യാഖ്യാനിക്കാൻ നമ്മുടെ മാർമേനിമാരും പട്ടക്കാരും മഹാവിരുതരാണ്. യേശുപോലും നിരൂപിക്കാത്ത അർത്ഥങ്ങൾ അവർ കണ്ടെത്തി വിളമ്പും. സഹോദര സ്നേഹത്തിന് യേശു മുമ്പിൽ വച്ചുതന്നത് സ്വന്തം സമുദായത്തിൽ നിന്ന് തിരഞ്ഞെടുത്ത ഒരുദാഹരണമല്ല, അതിനവിടുത്തെയ്ക്ക് പുറംജാതിയായിരുന്ന സമാരിട്ടരിൽ കണ്ടെത്തേണ്ടിവന്നു.
സ്വന്തം മതത്തിലും വിശ്വാസത്തിലും പെട്ട ഒരു വാദ്ധ്യാർക്കും കുടുംബത്തിനും ജീവഹാനിവരെ എത്തുന്ന ദുരിതങ്ങൾ വന്നുഭവിച്ചിട്ടും, ആ കുടുംബത്തെ ചെന്ന് കണ്ട് അവരുടെ ദുഃഖം വാക്കുകൊണ്ടെങ്കിലും പങ്കിടാൻ മാത്രം സഹാനുഭൂതി ഒരു പുരോഹിതനോ കുറ്റവാളിയല്ലാത്ത വേറൊരു മെത്രാനോ ഇല്ലാതെ പോയെങ്കിൽ, ഇവരൊക്കെ പ്രസംഗിക്കുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. മറ്റു വിഭാഗത്തിൽ പെട്ടവരെയും കണ്ടില്ല. ക്രിസ്ത്യാനികളുടെയിടയിൽ മതത്തിന് എന്തർത്ഥമാണുള്ളത് എന്ന് തീവ്രമായി സംശയിക്കേണ്ടിയിരിക്കുന്നു. പള്ളികളും സ്കൂളുകളും കോഴയും നേർച്ചപ്പെട്ടിയും അല്ലാതൊന്നും അതിലില്ല എന്നുതന്നെയല്ലേ അർത്ഥം?
വചനം വ്യാഖ്യാനിക്കാൻ നമ്മുടെ മാർമേനിമാരും പട്ടക്കാരും മഹാവിരുതരാണ്. യേശുപോലും നിരൂപിക്കാത്ത അർത്ഥങ്ങൾ അവർ കണ്ടെത്തി വിളമ്പും. സഹോദര സ്നേഹത്തിന് യേശു മുമ്പിൽ വച്ചുതന്നത് സ്വന്തം സമുദായത്തിൽ നിന്ന് തിരഞ്ഞെടുത്ത ഒരുദാഹരണമല്ല, അതിനവിടുത്തെയ്ക്ക് പുറംജാതിയായിരുന്ന സമാരിട്ടരിൽ കണ്ടെത്തേണ്ടിവന്നു.
ReplyDeleteസ്വന്തം മതത്തിലും വിശ്വാസത്തിലും പെട്ട ഒരു വാദ്ധ്യാർക്കും കുടുംബത്തിനും ജീവഹാനിവരെ എത്തുന്ന ദുരിതങ്ങൾ വന്നുഭവിച്ചിട്ടും, ആ കുടുംബത്തെ ചെന്ന് കണ്ട് അവരുടെ ദുഃഖം വാക്കുകൊണ്ടെങ്കിലും പങ്കിടാൻ മാത്രം സഹാനുഭൂതി ഒരു പുരോഹിതനോ കുറ്റവാളിയല്ലാത്ത വേറൊരു മെത്രാനോ ഇല്ലാതെ പോയെങ്കിൽ, ഇവരൊക്കെ പ്രസംഗിക്കുന്നതും ചെയ്യുന്നതും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. മറ്റു വിഭാഗത്തിൽ പെട്ടവരെയും കണ്ടില്ല. ക്രിസ്ത്യാനികളുടെയിടയിൽ മതത്തിന് എന്തർത്ഥമാണുള്ളത് എന്ന് തീവ്രമായി സംശയിക്കേണ്ടിയിരിക്കുന്നു. പള്ളികളും സ്കൂളുകളും കോഴയും നേർച്ചപ്പെട്ടിയും അല്ലാതൊന്നും അതിലില്ല എന്നുതന്നെയല്ലേ അർത്ഥം?