ഇന്ത്യന്‍ വൈദികനെ അഫ്‌ഗാനില്‍ തട്ടിക്കൊണ്ടുപോയി
മധുര/കാബൂള്‍: ഇന്ത്യന്‍ വൈദികനെ അഫ്‌ഗാനിസ്‌ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. തമിഴ്‌നാട്ടിലെ മധുരയിലുള്ള ജസ്യൂട്ട് പ്ര?വിന്‍സിലെ അംഗമായ ഫാ. അലക്‌സിസ് പ്രേംകുമാ (47)റിനെയാണു തട്ടിക്കൊണ്ടുപോയത്. അഭയാര്‍ഥി കുട്ടികള്‍ പഠിക്കുന്ന ഹെറാത്തിലെ സ്‌കൂളില്‍നിന്നാണ് ആയുധധാരികള്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. മോചനത്തിന് കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ബന്ധുക്കള്‍.
തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ദേവക്കോട്ടൈയില്‍നിന്നുള്ള അലക്‌സിസ്, സന്നദ്ധ സംഘടനയായ ജെസ്യൂട്ട് റെഫ്യൂജീ സര്‍വീസ് (ജെ.ആര്‍.എസ്.) ന്റെ അഫ്‌ഗാനിസ്‌താനി-ലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചിരുന്നു. ദിണ്ഡിഗലിലെ ദളിതുകള്‍, ആദിവാസികള്‍, ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ ഒരു ദശാബ്‌ദത്തോളം പ്രവര്‍ത്തിച്ചശേഷമാണ് അഫ്‌ഗാനിലെത്തിയത്. മൂന്നുവര്‍ഷമായി അഫ്‌ഗാനിസ്‌താനിലുണ്ട്. കുടുംബാംഗങ്ങള്‍ കടുത്ത ദു:ഖത്തിലാണെന്നും അലക്‌സിസിന്റെ മോചനം എളുപ്പം സാധ്യമാക്കണമെന്നും പിതാവ് എ.എസ്.എം. ആന്റണി ആവശ്യപ്പെട്ടു. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇദ്ദേഹം എവിടെയാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു സഹോദരി സഹായ മേരി പറഞ്ഞു. കുടുംബാംഗങ്ങള്‍ ശിവഗംഗ കലക്‌ടര്‍ക്കു പരാതി നല്‍കി.
ഹെറാത്തില്‍ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇന്ത്യക്കാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്നും ഇക്കാര്യം ഹെറാത്ത് ഗവര്‍ണര്‍ സയിദ് ഫാസുള്ള സ്‌ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്‌താവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അലക്‌സിസിന്റെ പേര് ഔദ്യേഗികമായി പുറത്തുവിട്ടിട്ടില്ല. അഫ്‌ഗാനില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. രണ്ടാഴ്‌ചമുമ്പ് ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെയും തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.
- See more at: http://www.mangalam.com/print-edition/international/190754#sthash.TLY7KBpD.dpufതമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ ദേവക്കോട്ടൈയില്‍നിന്നുള്ള അലക്‌സിസ്, സന്നദ്ധ സംഘടനയായ ജെസ്യൂട്ട് റെഫ്യൂജീ സര്‍വീസ് (ജെ.ആര്‍.എസ്.) ന്റെ അഫ്‌ഗാനിസ്‌താനി-ലെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചിരുന്നു. ദിണ്ഡിഗലിലെ ദളിതുകള്‍, ആദിവാസികള്‍, ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ എന്നിവര്‍ക്കിടയില്‍ ഒരു ദശാബ്‌ദത്തോളം പ്രവര്‍ത്തിച്ചശേഷമാണ് അഫ്‌ഗാനിലെത്തിയത്. മൂന്നുവര്‍ഷമായി അഫ്‌ഗാനിസ്‌താനിലുണ്ട്. കുടുംബാംഗങ്ങള്‍ കടുത്ത ദു:ഖത്തിലാണെന്നും അലക്‌സിസിന്റെ മോചനം എളുപ്പം സാധ്യമാക്കണമെന്നും പിതാവ് എ.എസ്.എം. ആന്റണി ആവശ്യപ്പെട്ടു. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇദ്ദേഹം എവിടെയാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു സഹോദരി സഹായ മേരി പറഞ്ഞു. കുടുംബാംഗങ്ങള്‍ ശിവഗംഗ കലക്‌ടര്‍ക്കു പരാതി നല്‍കി.
ഹെറാത്തില്‍ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇന്ത്യക്കാരനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയെന്നും ഇക്കാര്യം ഹെറാത്ത് ഗവര്‍ണര്‍ സയിദ് ഫാസുള്ള സ്‌ഥിരീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്‌താവ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അലക്‌സിസിന്റെ പേര് ഔദ്യേഗികമായി പുറത്തുവിട്ടിട്ടില്ല. അഫ്‌ഗാനില്‍ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. രണ്ടാഴ്‌ചമുമ്പ് ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെയും തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.
http://www.mangalam.com/print-edition/international/190754
No comments:
Post a Comment