പാസ്‌റ്റർ പ്രലോഭിച്ച് എത്തിച്ച ആദിവാസി കുട്ടികൾ ഓർഫനേജിൽ നിന്ന് ഒളിച്ചോടി
Story Dated: Friday,
June 13, 2014 01:39
തിരൂര്‍: പാസ്‌റ്റര്‍ പ്രലോഭിച്ച് ഊരുകളില്‍നിന്നു കൊണ്ടുവന്ന എട്ട് ആദിവാസി കുട്ടികള്‍ അനാഥാലയത്തില്‍ നിന്ന് ഒളിച്ചോടി. സി.എസ്.ഐ. മിഷന്റെ നിയന്ത്രണത്തില്‍ തിരൂര്‍ ആലത്തിയൂരിലെ പരപ്പേരിയില്‍ പ്രവര്‍ത്തിക്കുന്ന ബി.ഇ.എം. ബോയ്‌സ് ഹോസ്‌റ്റലില്‍ നിന്നാണ് ഇവര്‍ മുങ്ങിയത്. ബസ് സ്‌റ്റോപ്പില്‍ കണ്ടെത്തിയ കുട്ടികളെ പിന്നീട് പോലീസ് എത്തി കസ്‌റ്റഡിയില്‍ എടുത്തു.
മണ്ണാര്‍ക്കാട് പൊറ്റാശേരി വനമേഖലയിലെ ആനക്കണ്ണം, ഇരുമ്പന്‍ ചോല ഊരുകളിലെ അംബേദ്‌കര്‍ കോളനിയില്‍ താമസിക്കുന്ന ആറാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇവര്‍. രാവിലെ എട്ടരയോടെയാണ് ഇവര്‍ ഓര്‍ഫനേജില്‍നിന്നു കടന്നത്. കുട്ടികള്‍ കൊടക്കല്‍ ബസ്‌റ്റോപ്പില്‍ ഇരിക്കുന്നതു കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും മലപ്പുറം ജില്ലാ കലക്‌ടറേയും വിവരം അറിയിച്ച ശേഷം കുട്ടികളെ തടഞ്ഞുവച്ചു. അനാഥാലയത്തിലെ പീഡനം കാരണമാണു രക്ഷപ്പെട്ടതെന്ന് കുട്ടികള്‍ പറഞ്ഞതോടെ നാട്ടുകാര്‍ ക്ഷുഭിതരായി. പിന്നീട് കുട്ടികളെ പോലീസ് സ്‌റ്റേഷനിലേക്കു മാറ്റി. ചൈല്‍ഡ് ലൈന്‍ അംഗങ്ങളായ അന്‍വര്‍, മുഹ്‌സിന്‍ പരി എന്നിവരും സി.പി.ഒ. സീമയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. ജോണ്‍സണ്‍ എന്നു പേരുള്ള പാസ്‌റ്റര്‍ ഊരുകളില്‍ വന്നു ഐസ്‌ക്രീം, വസ്‌ത്രം എന്നിവ വാഗ്‌ദാനം ചെയ്‌ത് മൂന്നു ദിവസം മുമ്പാണു ഇവരെ ഓര്‍ഫനേജില്‍ എത്തിച്ചത്. രക്ഷപ്പെട്ട എട്ടു കുട്ടികള്‍ ഉള്‍പ്പടെ 11 ആദിവാസി കുട്ടികളെയാണു പാസ്‌റ്റര്‍ കൊണ്ടുവന്നത്. ഇവരെ അനാഥാലയത്തോടു ചേര്‍ന്നുള്ള യു.പി. സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്‌തു. അനാഥാലയത്തിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഇവരെ മര്‍ദിച്ചതായും ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട്. കുട്ടികളെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണു അനാഥാലയത്തില്‍ എത്തിച്ചതെന്ന് ഫാ. ഷിബു റജിനോള്‍സ് അറിയിച്ചു. കുട്ടികളെ ചൈല്‍ഡ് ചെയര്‍മാനു മുന്നില്‍ ഹാജരാക്കി. രക്ഷിതാക്കളെ വിവരം അറിയിച്ചു.
കുട്ടികളെ താല്‍കാലികമായി തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലേക്കയച്ച് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടു. കുട്ടികള്‍ ഒളിച്ചോടിയ സ്‌ഥാപനം അനധികൃതമായാണു പ്രവര്‍ത്തിക്കുന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായി.
ബംഗളുരു ആസ്‌ഥാനമായ കിന്റര്‍ നോര്‍ത്ത് ഹിലെ എന്ന സംഘടനയുടെയും സി.എസ്.ഐ. ട്രസ്‌റ്റ് അസോസിയേഷന്റെയും അനാഥ അഗതി സംരക്ഷണ സ്‌പോണ്‍സര്‍ ഷിപ്പ് പദ്ധതികളുടെ തണലിലാണു സ്‌ഥാപനം പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ റിക്രൂട്ട് ചെയ്ാന്‍ ഏജന്റുമാര്‍ പയ്രവര്‍ത്തിക്കുന്നതായി വെല്‍ഫെയര്‍ കമ്മിറ്റിക്കു വിവരം ലഭിച്ചിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ സിറ്റിംഗില്‍ ചെയര്‍മാന്‍ ശരീഫ് ഉള്ളത്ത്, അംഗങ്ങളായ അഡ്വ. നജ്‌മല്‍ ബാബു കൊരമ്പയില്‍, എം. മണികണ്‌ഠന്‍, അഡ്വ. ഹാരിസ പഞ്ചിളി എന്നിവര്‍ പങ്കെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താനും ഉത്തരവായി.

- See more at:
http://www.mangalam.com/print-edition/crime/194434#sthash.DwYgXhGe.dpuf
No comments:
Post a Comment