Translate

Tuesday, June 3, 2014

അഭിവന്ദ്യ പിതാക്കന്മാര്‍ സമക്ഷം കുരീപ്പുഴ ഇടവക ജനങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥന



25.5.14 ല്‍  കൊല്ലം ബിഷപ്പ് ഹൗസിന് മുമ്പില്‍ കുരീപ്പുഴ ഇടവക വിശ്വാസികളെ പോലീസ് ക്രൂരമായി തല്ലി ചതച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ ഇടവകയിലെ ചില വിഷയങ്ങളിലേക്ക് അങ്ങയുടെ ശ്രദ്ധ സാദരം ക്ഷണിക്കുന്നു.  ഒരു ദേവാലയ നിര്‍മ്മാണവും ഒരു വൈദീകന്റെ സ്ഥലമാറ്റവും മാത്രമല്ല കഴിഞ്ഞ  കുറെ വര്‍ഷങ്ങളായി കുരീപ്പുഴ ഇടവകയില്‍ ചില വ്യക്തികള്‍ മാറി മാറി വന്ന ഒന്ന് രണ്ട് വൈദീകരുടെ ഒത്താശയോടെ വന്‍ സാമ്പത്തീക തിരുമാറികളും തന്നിഷ്ടങ്ങളും നടത്തിയിരുന്നു. സത്യസന്ധരും ആത്മാര്‍ത്ഥതയുമുള്ള വൈദീകര്‍ വന്ന് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അവര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തുകയും എന്ത് വിലകൊടുത്തും അവരെ അടിച്ചമര്‍ത്തി  അവഹേളിച്ച്  ട്രാന്‍സ്ഫര്‍ ചെയ്യിക്കുന്ന പ്രവണതയാണ് നടന്നു വരുന്നത്. അതിന് കൊല്ലം രൂപതയിലെ ഏതാനും വൈദീകരും പൂര്‍ണ്ണ  പിന്തുണയാണ്. നല്ലവരായ വൈദീകരെ സംരക്ഷിക്കുകയും അവരോടൊപ്പം നിന്ന് ഇടവകയുടെ വികസനത്തിന്  പ്രവര്‍ത്തിക്കുന്ന നാട്ടുകാരെയും പലവിധത്തില്‍ ഈ കള്ളകൂട്ടാളികള്‍ വിഷമിപ്പിക്കുന്നു.
കുരീപ്പുഴയിലെ ഇപ്പോഴത്തെ ഇടവക വികാരി ഫാദര്‍ ജോസഫ് ഡാനിയല്‍ ചാര്‍ജ്ജെടുക്കുമ്പോള്‍ ഇടവകയില്‍ ഭരണം കൈയ്യാളിയിരുന്ന ചില വ്യക്തികള്‍ വന്‍ സാമ്പത്തിക അഴിമതിയാണ് നടത്തിയിരുന്നത്. പ്രശസ്തനായ ഒരു ആഡിറ്ററെ കൊണ്ട്  ഈ കാലയളവിലെ കണക്കുകള്‍ ആഡിറ്റ് ചെയ്യിപ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കാതെ രൂപതയിലെ നാല് വൈദീകര്‍ ചേര്‍ന്ന് നടത്തിയ  അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കണ്ടുപിടിച്ച പല വന്‍ കള്ളത്തരങ്ങളും മറച്ച് വച്ച്  വെറും 65,000/-(അറുപത്തി അയ്യായിരം)രൂപയുടെ മാത്രം തിരുമറിയായി കാണിച്ച്  ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. അതിനെതിരെ നിലപാട് എടുത്ത ഫാദര്‍ ജോസഫ്  ഡാനിയലിനേയും കമ്മിറ്റി അംഗങ്ങളെയും  കൊല്ലം മെത്രാന്‍ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും പെട്ടന്നൊരു അവസരത്തില്‍ അച്ചനെ മാറ്റാനും ശ്രമിച്ചു അതിനെ എതിര്‍ത്ത ഇടവക ജനങ്ങള്‍ ഒന്നടങ്കം 2013 നവംബര്‍ 25-ാം തീയതി കൊല്ലം അരമനയില്‍ തടിച്ചു കൂടി വൈകിട്ട് നാല് മണിവരെ ഇവരെ കാണാന്‍ കൊല്ലം മെത്രാന്‍ കൂട്ടാക്കിയില്ല തുടര്‍ന്ന്  എ.സി.പി ജേക്കബ്ബ് സാര്‍ ഇടപ്പെട്ട് മെത്രാന്‍ വരികയും ദേവാലയം നിര്‍മ്മാണം പൂര്‍ത്തിയാകുംവരെ ജോസഫ് ഡാനിയല്‍ അച്ചനെ മാറ്റില്ലായെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പുതിയ ദേവാലയ നിര്‍മ്മാണത്തില്‍  കോടികളുടെ  വരവ് ചിലവ് ഉള്ളതിനാല്‍ സാമ്പത്തിക തിരുമറിയില്‍ ആര്‍ത്തിപൂണ്ടവര്‍ ജോസഫ് ഡാനിയല്‍ അച്ചനും നിലവിലെ കമ്മിറ്റി അംഗങ്ങളും തുടര്‍ന്നാല്‍ ഒന്നും കൈയിട്ട് വാരാന്‍ കഴിയാത്തതിനാല്‍  ബിഷപ്പ് ഹൗസിലെ ചില വൈദീകരുടെ ഒത്താശയോടെ  വീണ്ടും നിര്‍ബന്ധിത സ്ഥലമാറ്റത്തിന്  ഒരുങ്ങി. കത്തോലിക്ക സഭയുടെ എല്ലാ നിയമങ്ങളും മാറ്റിവച്ച്  വളരെ രഹസ്യമായി സ്ഥലമാറ്റ ഉത്തരവ് 2014 മേയ് 24-ാം തീയതി ശനിയാഴ്ച രാത്രി കുരീപ്പുഴ പള്ളിയില്‍ എത്തിച്ച് 25-ാം തീയതി ഞായറാഴ്ച കാലത്ത്  ദിവ്യബലി മദ്ധ്യേ അറിയിക്കുകയായിരുന്നു. അതും 26-ാം തീയതി തീരുമാനം നടപ്പിലാക്കാനും കൊല്ലം ബിഷപ്പ് സ്ഥലത്ത് ഇല്ലാത്ത ഈ അവസരത്തില്‍ വളരെ രഹസ്യമായി ഇത്ര ധൃതിപിടിച്ച്  ഇങ്ങനെയൊരു ഉത്തരവ്  വായിച്ചതിനെതിരെ കൊല്ലം ബിഷപ്പ്  കുരീപ്പുഴ  ഇടവക ജനങ്ങള്‍ക്ക് നല്‍കിയ വാക്ക്  പാലിക്കാത്തതില്‍ പ്രതിഷേധിച്ച് വളരെ ശാന്തരായി ആബാലവൃദ്ധ ഇടവക ജനങ്ങള്‍ കൊല്ലം ബിഷപ്പ് ഹൗസിലേക്ക് റാലിയായി എത്തി. എന്നാല്‍ ബിഷപ്പ് ഹൗസിന് ഒരു കിലോമീറ്റര്‍ ദൂരെത്തന്നെ റോഡിന് കുറുകെ റോപ്പ് കെട്ടി വന്‍ പോലീസ് സന്നാഹത്തോടെ ഇവര് തടഞ്ഞു. ഇടവക ജനങ്ങള്‍ റോഡിലിരുന്ന് പ്രാര്‍ത്ഥന ചൊല്ലി ഇതിനിടെ പോലീസ് ഉദ്യേഗസ്ഥരുടെ സമര്‍ദ്ദത്തിനു വഴങ്ങി രൂപതയുടെ ബിഷപ്പിന്റെ സെക്രട്ടറി ഫാദര്‍ സന്തോഷും കടവൂര്‍ ഇടവക വികാരി ഫാദര്‍ ജോളി എബ്രഹാമും ബിഷപ്പ് ഹൗസിലെ പ്യൂണും കൂടി ഇടവക ജനങ്ങളോട് സംസാരിക്കാന്‍ വന്നു. ബിഷപ്പ് സ്ഥലത്തില്ല വന്നിട്ട് നിങ്ങള്‍ വന്ന വിവരം അദ്ദേഹത്തെ അറിയിക്കാം എന്ന് പറയുകയും ഫാദര്‍ ജോളി ഏബ്രഹാം ഇടവക ജനങ്ങളെ പരിഹസിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. യാതൊരു തീരുമാനവും  എടുക്കാന്‍ കഴിയാത്തവര്‍ ഇങ്ങനെ വന്ന് സംസാരിച്ചതു തന്നെ ആയിരകണക്കിനു വന്ന വിശ്വാസികളെയും സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യേഗസ്ഥരെയും പരിഹസിക്കുന്നതിന് തുല്യമാണ്. ബിഷപ്പ് സ്ഥലത്ത് ഇല്ലാത്തപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ ഉള്ള വൈദീകര്‍ അരമനയില്‍ ഉണ്ടായിട്ട് ഇങ്ങനെയൊരു നാടകം എന്തിനു കളിച്ചു. കൂടാതെ അപ്പോള്‍ അരമനയില്‍ ഉണ്ടായിരുന്ന ഫാദര്‍ ജോളി ഏബ്രഹാം ഉള്‍പ്പടെ ചില വൈദീകര്‍ അവരെ അടിച്ചു ഒതുക്കി കൊള്ളൂവെന്ന്  പോലീസിന് നിര്‍ദ്ദേശം കൊടുത്തു തുടര്‍ന്ന്  അക്ഷമരായി പൊരിവെയിലത്ത്  വിശ്വാസികളെ  പിരിഞ്ഞു പോയില്ലായെങ്കില്‍ ലാത്തി വീശുമെന്ന ബാനര്‍ പോലീസ് ഉയര്‍ത്തി കാട്ടി. അതുകണ്ട് പേടിച്ച സ്ത്രീകളും കുട്ടികളും നാലുപാടും നിലവിളിച്ചു കൊണ്ട് ചിതറിയോടി ഈ ഓട്ടത്തിനിടയില്‍ പലരും താഴെ വീണു  അവര്‍ക്ക് മുകളിലൂടെ പോലീസ് അതിഭീകരമായ രീതിയില്‍  ലാത്തികൊണ്ട് അടിക്കുകയും റോഡില്‍ വലിച്ചിഴക്കുകയും ചെയ്തു. സ്ത്രീകളെ പിടിച്ച് വലിച്ചിഴച്ചതില്‍ വനിതാ പോലീസ് നോക്കി നില്‍ക്കെ  പുരുഷ പോലീസുക്കാരാണ് അല്‍പ്പ നിമിഷത്തിനകം  ഗ്രനേയ്ഡ് പൊട്ടിച്ച് ഭീതി പരത്തി ഗ്രനെയ്ഡ് പൊട്ടി കലിന് ഗുരുതരമായ പൊള്ളലേറ്റ ഒരു കൊച്ചു കുട്ടിയെ പോലും ആശുപത്രിയില്‍ കൊണ്ടു പോകാന്‍ വന്ന ആംബുലന്‍സില്‍ നിന്ന് പിടിച്ചിറക്കി തുടര്‍ന്ന് പോലീസുകാര്‍ കിട്ടിയവരെയെല്ലാം യാതൊരു ദയയും ഇല്ലാതെ  ബലമായി ജീപ്പില്‍ കയറ്റി കൊണ്ടുപോയി  ഇടവക സംരക്ഷണ സമിതി പ്രസിഡന്റ് ശ്രീ.ബൈജു വിന്‍സെന്റിനെ ക്രൂരമായി മര്‍ദ്ദിച്ച് 'നീയാണ് എല്ലാത്തിനും നേതൃത്വം കൊടുത്തത്' എന്ന് പറഞ്ഞ് പോലീസ് കൊണ്ടുപോയി.അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അവിടുന്ന് നിര്‍ബന്ധിച്ച് ഡിസാചാര്‍ജ് ചെയ്യാന്‍  രാത്രിയില്‍ ശ്രമം നടന്നു അവിടെ തടിച്ചു കൂടിയവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ കിടക്കുന്നവര്‍ക്ക് ശരിയായ ചികിത്സ പോലും നിഷേധിച്ചിരിക്കുകയാണ്. ഇതേ അവസരത്തില്‍  പോലീസ് ഉദ്യോഗസ്ഥര്‍  ബെന്‍സിഗര്‍ ഹോസ്പ്പിറ്റലില്‍ എ.സി റൂമില്‍ വൈദീകരുടെ സംരക്ഷണയില്‍ സുഖ ചികിത്സയിലാണ്. ഇതോടൊപ്പം  ഇടവകയിലെ  പത്തോളം പേരെ  ജില്ലാ ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അന്‍പതോളം പേരെ  രാത്രി വളരെ വൈകിയും കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. ഇത് കൂടാതെ  മറ്റ് നിരവധി പേര്‍ പോലീസ് കസ്റ്റഡിയിലാണ്. വിശ്വാസികള്‍ അരമനയില്‍ എത്തിയ നിരവധി വാഹനങ്ങള്‍ പോലീസ് ബലം പ്രയോഗിച്ച്  കസ്റ്റഡിയില്‍ എടുത്തിരിക്കുകയുമാണ്. 25-ാം തീയതി രാത്രി മുതല്‍ ഇടവക ജനങ്ങള്‍ ഒന്നടങ്കം രാത്രിയും പകലും പ്രാര്‍ത്ഥന നിരതരായി പള്ളി അങ്കണത്തില്‍  തന്നെ കഴിയുകയാണ്.
ഇന്നും ദേവാലയ മുറ്റത്ത്  ഞങ്ങള്‍ തടിച്ചു കൂടി ഇരിക്കുകയാണ്. ഞങ്ങളുടെ ഒന്‍പത് സഹോദരങ്ങള്‍ ജയിലുമാണ്. അതിനാല്‍ എത്രയും വേഗം ഞങ്ങള്‍ക്ക് ഒരു സമാധാനം ചെയ്തു തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.

കുരീപ്പുഴ ഇടവക ജനങ്ങള്‍


No comments:

Post a Comment