Translate

Wednesday, June 18, 2014

നമ്മള്‍ ചെയ്യേണ്ടതു ചെയ്യുന്നില്ല!


ജോണി ജെ. പ്ലാത്തോട്ടം
എന്‍റെ കുറിപ്പുകള്‍ക്ക് കമന്‍റെഴുതിയ ജോസഫ് മറ്റപ്പള്ളിക്കും സക്കറിയാസ് നെടുങ്കനാലിനും നന്ദി! മിഷനറിമാരോട് ഗുജറാത്തില്‍ നരേന്ദ്രമോഡി സ്വീകരിച്ചതായി മറ്റപ്പള്ളി പറയുന്നത് എല്ലാം ശരിയാണെങ്കില്‍പ്പോലും കേന്ദ്രം ഭരിക്കുന്നയാള്‍ എന്ന നിലയില്‍ മോഡിയില്‍നിന്നുണ്ടാകുന്ന നടപടികള്‍ വ്യത്യസ്തമാകാനാണ് സാധ്യത. ആഗോളതലത്തില്‍ മോഡി പിടിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന പ്രശസ്തിക്കും ഇമേജിനും സഹായകമായതെന്തും അദ്ദേഹം ചെയ്തേക്കാം. ഇവിടെ ന്യൂനപക്ഷവും ആഗോളതലത്തില്‍ വലിയ പക്ഷവുമായ ക്രൈസ്തവരെ കൂടെ നിര്‍ത്തുന്നു എന്ന പേരു നേടാന്‍ മോഡി ശ്രമിച്ചേക്കും. നേരത്തെ, തന്നെ ചീത്ത പറഞ്ഞിട്ടും, മറ്റു പാര്‍ട്ടികളുടെ സഹായം ഇപ്പോള്‍ ആവശ്യമില്ലാതിരുന്നിട്ടും ജയലളിതയുമായി അടുക്കാന്‍ മോഡി ശ്രമിക്കുന്നതു ശ്രദ്ധിക്കുക.
ഞാന്‍ കുറിപ്പില്‍ വ്യക്തമായി സൂചിപ്പിക്കുന്നതു
പോലെ, മെത്രാന്മാരെ അണ്ടര്‍ എസ്റ്റിമേറ്റു ചെയ്യാതിരിക്കുക. അവരുടെ തന്ത്രങ്ങളെ, ഡല്‍ഹിയിലും ആഗോളതലത്തിലും സുപ്രീംകോടതി വിധികളിലും ഒക്കെ അവര്‍ക്കുള്ള മേല്‍ക്കൈ ഇവ മറക്കാതിരിക്കുക. മറ്റപ്പള്ളി സാര്‍ ഇക്കാര്യത്തില്‍ അമിത ശുഭാപ്തിവിശ്വാസിയോ അശ്രദ്ധനോ ആണെന്നു തോന്നുന്നു. ക്ഷമിക്കണം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മള്‍ ഇങ്ങനെ ദാര്‍ശനിക ചര്‍ച്ചകളിലും ബൗദ്ധിക സാമര്‍ഥ്യങ്ങളിലും ഏര്‍പ്പെട്ട് ഒരു മൂന്നാം കക്ഷിയെപ്പോലെ നില്ക്കേണ്ടവരാണോ എന്നുള്ളതാണ്. നമുക്ക് ചര്‍ച്ച് ആക്ടിനെയും വിദ്യാഭ്യാസബില്ലിനെയും പോലുള്ള സുപ്രധാന വിഷയങ്ങള്‍ ഒരിക്കല്‍ക്കൂടി പൊതുസമൂഹത്തിന്‍റെ മുന്നിലും സമുദായമധ്യത്തിലും ബി.ജെ.പിയുടെ ശ്രദ്ധയിലും ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ പുതിയ രാഷ്ട്രീയ സാഹചര്യം എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം എന്ന ചിന്തയാണുണ്ടാകേണ്ടത്.
വിദ്യാഭ്യാസമേഖല അപ്പാടെ കൈയടക്കിയശേഷവും ഇപ്പോഴത്തെ വിദ്യാഭ്യാസനയം തൃപ്തികരമല്ല എന്നു പറഞ്ഞുകൊണ്ടാണ് കെ.സി.ബി.സി. കേന്ദ്രത്തെ പിന്തുണയ്ക്കുന്നത് എന്നുകൂടി ഓര്‍മ്മിക്കുക. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും മുറുമുറുപ്പ് എന്നു പറഞ്ഞതുപോലെയാണിത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ നവീകരണം ആഗ്രഹിക്കുന്നവരെല്ലാം ഒന്നുകൂടി ചേര്‍ന്ന്, പുലിക്കുന്നേല്‍ സാറുമായി സഹകരിച്ച് ഒരു ചര്‍ച്ച നടത്തുകയും പുതിയ പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടത് സര്‍വപ്രധാനമാണെന്നു കരുതുന്നു.
നമുക്ക് ആ വഴിക്കു നീങ്ങാം.

6 comments:

  1. ചിന്തയും കർമ്മവും ഒരുമിക്കുന്നില്ലെങ്കിൽ വേണ്ടാത്തതൊക്കെ അനുഭവിക്കേണ്ടിവരും. സഭയിലെ അധികാരവർഗത്തിന്റെ കൊള്ളരുതായ്കകൾ വെളിച്ചത്തു കൊണ്ടുവരുന്നത് ആവശ്യമാണ്‌. എന്നാൽ അവിടംകൊണ്ട് തീർന്നാൽ പോരാ എന്നാണ് ജോണി പ്ളാത്തോട്ടം ഓർമിപ്പിക്കുന്നത്‌. ചെയ്യേണ്ടത് ചെയ്യേണ്ടപ്പോൾ ചെയ്യാതെപോയതിന്റെ പരിണതഫലങ്ങൾക്ക് ഉദാഹരണമാണല്ലോ നമ്മുടെ പിടിവിട്ടുപോകുന്ന അണക്കെട്ടുകൾ. ഇത്തരുണത്തിൽ ഈ മാസത്തെ KCRM മീറ്റിങ്ങിലെ ചർച്ചാവിഷയവും (അല്മായ പ്രസ്ഥാനങ്ങളുടെ പരിമിതികൾ), ജോസ് പി. തേനേത്ത് സത്യജ്വാലയിൽ എഴുതിയ ലേഖനവും (നസ്രാണി കത്തോലിക്ക നിയമം പ്രാബല്യത്തിൽ കൊണ്ടുവരാൻ) ഏവരുടെയും ശ്രദ്ധയിൽ പെടുത്തുകയാണ്. ചിതറിക്കിടക്കുന്ന പ്രസ്ഥാനങ്ങൾ സഹകരിച്ചു പ്രവർത്തിച്ചാൽമാത്രമേ നമ്മുടെ ലക്ഷ്യത്തിലെത്താൻ കഴിയൂ. നമ്മൾ ചെയ്യേണ്ടത് ചെയ്യുന്നില്ല എന്നത് ഒരു സത്യമാണ്. അതംഗീകരിക്കണം. കാര്യങ്ങൾ നിജസ്ഥിതിയിൽ കൊണ്ടുപോകാൻ ഇടവകകൾ തോറും തീവ്രവിശ്വാസികൾ സംഘടിതമായി പ്രവർത്തിക്കുന്നുണ്ട്. മെത്രാന്മാർ സൂത്രശാലികളാണ്. അവരുടെ കൈയിലുള്ളത് ചുമ്മാ കിട്ടിയ സ്വർഗരാജ്യമാണ്. അതവർ ആര്ക്കും ചുമ്മാ അങ്ങ് വിട്ടുകൊടുക്കില്ല. ഈ സാത്താന്മാർക്കെതിരെ ഒത്തൊരുമിച്ചു നീങ്ങിയാലേ നീതിക്കുവേണ്ടി ദാഹിക്കുന്നവർക്ക് എന്തെങ്കിലും ചെയ്യാനാവൂ. നീതിക്കുവേണ്ടി പീഡനം സഹിക്കുന്നതുകൊണ്ടുമാത്രം ഒന്നും സംഭവിക്കാൻ പോകുന്നില്ല. ശ്രീ ജോണിയെപ്പോലുള്ള അനേകർ ക്രിയാത്മകമായ നിർദ്ദേശങ്ങളുമായി മുന്നോട്ടു വരട്ടെ. KCRM മീറ്റിങ് - Pala Tom's chamber, 28 June, 2014, 2 pm.

    ReplyDelete
  2. ശ്രി ജോസ് ആന്റണിയുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ സന്തോഷം തോന്നി. പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരോട് നന്ദി പറയാനേ എനിക്ക് തോന്നിയിട്ടുള്ളൂ. യുദ്ധത്തിനു തയ്യാറാകുന്നവര്‍ ഒരിക്കലും ശത്രുവിനെ അണ്ടര്‍ എസ്ടിമെറ്റ് ചെയ്യാന്‍ പാടില്ല. ജോസ് ആന്റണി പറഞ്ഞതുപോലെ മോഡിയെ കൈയ്യിലൊതുക്കാന്‍ തിര്‍ച്ചയായും സഭാധികാരികള്‍ ശ്രമിക്കും. പക്ഷെ, മോഡി അവരെ നേരിടുന്നത് തന്ത്രപരമായി ആയിരിക്കും എന്നത് മോഡിയെ അറിയാവുന്നവര്‍ പറയും. മോഡി ഗുജറാത്തില്‍ ഭരിച്ചപ്പോള്‍ അവിടെ ഒരു മന്ത്രിയെ ഉണ്ടായിരുന്നുള്ളൂ, അദ്ദേഹം മാത്രം. മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ മേല്‍ക്കൈ മോഡി എടുത്തുകൊണ്ടാണിരുന്നത്. അത് തന്നെയാണ് കേന്ദ്രത്തിലും കാണുന്നത്. ഒപ്പം നില്‍ക്കാന്‍ രണ്ടാമതൊരുവന്‍ അവിടെയില്ല. തത്വത്തില്‍ മോഡി ഒരു ഏകാധിപതിയാണ്; ഈ ഇന്ത്യാ മഹാരാജ്യം ഭരിക്കാന്‍ ഒരു എകാധിപതിക്കെ കഴിയൂ എന്നതല്ലേ സത്യം? മോഡിയുടെ സെക്രട്ടറി വൃന്ദം കുറെ ഉദ്യോഗസ്ഥരുടെ കൂട്ടമല്ല. രാജ്യത്തുണ്ടാകുന്ന ഓരോ ചലനങ്ങളും അവര്‍ അറിയുന്നു. മോദിയെപ്പറ്റി കേരളത്തില്‍ എഴുതപ്പെട്ടിട്ടുള്ള സര്‍വ്വ ലേഖനങ്ങളും അവര്‍ അറിയുന്നുണ്ടായിരുന്നുവെന്നോര്‍ക്കണം. ഗുജറാത്തിനെ ഏറ്റവും തുറന്ന് കാട്ടിയ കേരളത്തിലെ ഒരു പ്രശസ്ത ദിനപത്രത്തിന്‍റെ ലേഖകനെ അദ്ദേഹത്തിന്‍റെ സെക്രട്ടറി നേരിട്ട് വിളിപ്പിച്ചു, തൊട്ടടുത്ത ദിവസം.
    ആഗോള തലത്തില്‍ കത്തോലിക്കാ സഭ ശക്തമായിരിക്കാം. പക്ഷെ, കത്തോലിക്കരെ വളര്‍ത്താന്‍ മോഡി എന്തെങ്കിലും ചെയുമെന്നു ഞാന്‍ കരുതുന്നില്ല. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. തട്ട് കിട്ടാതെ നോക്കുകയെന്നത്തെ ഇപ്പോള്‍ മെത്രാന്മാര്‍ക്ക് ചെയ്യാനുള്ളൂ, അതാണ്‌ അവര്‍ ചെയ്യുന്നതും.
    അത്മായര്‍ ഏര്‍പ്പെട്ടിരിക്കുന്ന ധര്‍മ്മ യുദ്ധത്തിന്‍റെ ലക്‌ഷ്യം വിശ്വാസികളെ ആത്യന്തികമായി സത്യത്തിലേക്ക് കൊണ്ടുവരികയെന്നതാണ്. ആ അര്‍ത്ഥത്തില്‍ അത്മായാശബ്ദത്തിന് മാത്രമല്ല തന്ത്രപരമായ നീക്കങ്ങള്‍ക്കും അതിന്റേതായ ഒരു പങ്കുണ്ട്. ഈ ധര്‍മ്മയുദ്ധത്തില്‍ ഓരോരുത്തരും അവരവര്‍ക്കാവുന്ന രീതിയില്‍ പങ്കെടുക്കട്ടെ; അതിനും ഞാന്‍ എതിരല്ല, അതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം. ഞാനിതിനെയൊക്കെ അനിവാര്യമായ അസന്നിഗ്ദാവസ്ഥ എന്ന നിലയിലെ കാണുന്നുള്ളൂ.

    ReplyDelete
  3. ശ്രീ. ജോണി പ്ലാത്തോട്ടത്തിൻറ്റെ ലേഖനസംഗ്രഹം ഇരുബ് ചുട്ടുപഴുത്ത് കടുംച്ചുമപ്പായിരിക്കുബോഴാണ് കൂടംകൊണ്ടടിച്ച് അതിന് ഉദ്ദേശിയ്ക്കുന്ന രൂപം കൊടുക്കേണ്ടത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. മോദിയെപ്പോലുള്ള ഒരു പ്രധാനമന്ത്രിയെ ഭാരതജനതയ്ക്കു ലഭിക്കാൻ അറുപത് വർഷത്തിനുമേൽ നോക്കിയിരിക്കേണ്ടിവന്നു. ഈ സുവർണാവസരം ക്രിയാത്മകമായ രീതിയിൽ അതായത് 'ചർച്ചാക്റ്റ്', വിദ്യാഭ്യാസ ബില്ലിലെ പതിനൊന്നാം വകുപ്പ് നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങൾ നേടിയെടുക്കണം എന്ന ശ്രീ. പ്ലാത്തോട്ടത്തിൻറ്റെ അഭിപ്രായത്തിന് നാം വളരെ പ്രാധാന്യം നല്കണം. സുപ്രധാനമായ ഇക്കാര്യങ്ങൾ മോദി ഗവണ്മെൻറ്റിൻറ്റെ ശ്രദ്ധയിൽ പെടുത്താനുള്ള എല്ലാ വഴികളെപ്പറ്റിയും നാം കാര്യമായി ആലോചിക്കേണ്ട സമയമാണിത്.
    ‘ചർച്ചാക്റ്റ്' പോലുള്ള കാര്യങ്ങളെ സംബന്ധിക്കുന്ന മെമ്മോറാണ്ടം ഇലെക്ട്രോണിക് മീഡിയവഴി ആയിരങ്ങളുടെ ഒപ്പ് ശേഖരിച്ച് മോദി ഗവണ്മെറ്റിന് നല്കാവുന്നതാണ്. ശ്രീ. നെടുങ്കനാൽ സൂചിപ്പിച്ചതുപോലെ വരുന്ന KCRM യോഗത്തിൽ പലവിധ നിർദേശങ്ങൽ ചർച്ചചെയ്ത് ക്രിയാത്മകമായ തീരുമാനങ്ങൽ സ്വീകരിച്ച് ആ വഴി മുൻപോട്ട് പോകേണ്ടിയിരിക്കുന്നു.

    ReplyDelete
    Replies
    1. ക്രിയാത്മകമായി പ്രതികരിച്ചതിന് നന്ദി ചാക്കോ സാറെ .സസ്നേഹം ജോണി .

      Delete
    2. This comment has been removed by a blog administrator.

      Delete
  4. "മെത്രാന്മാർ സൂത്രശാലികളാണ്. അവരുടെ കൈയിലുള്ളത് ചുമ്മാ കിട്ടിയ സ്വർഗരാജ്യമാണ്. അതവർ ആര്ക്കും ചുമ്മാ അങ്ങ് വിട്ടുകൊടുക്കില്ല. ഈ സാത്താന്മാർക്കെതിരെ ഒത്തൊരുമിച്ചു നീങ്ങിയാലേ നീതിക്കുവേണ്ടി ദാഹിക്കുന്നവർക്ക് എന്തെങ്കിലും ചെയ്യാനാവൂ. നീതിക്കുവേണ്ടി പീഡനം സഹിക്കുന്നതുകൊണ്ടുമാത്രം ഒന്നും സംഭവിക്കാൻ പോകുന്നില്ല. ശ്രീ ജോണിയെപ്പോലുള്ള അനേകർ ക്രിയാത്മകമായ നിർദ്ദേശങ്ങളുമായി മുന്നോട്ടു വരട്ടെ"എന്ന സാക്ക്നെടുംകനലിന്റെ ഉദ്ബോധനം മനസ്സിൽ ഏറിയപ്പോൾ അറിയാതെ പേനയെടുത്തുപോയി!
    ഓരോ ഗ്രാമങ്ങളിലും (സഭാടിസ്ഥാനത്തിലല്ല )ചിന്തിക്കുന്ന മനസുകൾ ഒരുമിക്കണം , ആലോചനായോഗങ്ങൾ കൂടണം , കര്മ്മ നിരതരാകണം..എന്നാലേ പള്ളിത്തർക്കവും,ശവക്കോട്ടത്തല്ലും ,പുരോഹിത മേല്ക്കൊയ്മയും , വല്ലവന്റെയും വിയര്പ്പിന്റെ കാശിലെ മേര്സിടീസും, അരമനകളും, ളോഹയുടെ കപടരാഷ്റ്റ്രീയവും, ,കുമ്പസാരവും,കൂട്ടകുർബാനയും,സ്വവര്ഗരതിയും ,സ്ത്രീപീഡനവും ,ഓക്കേ ഓക്കേ ഒരു നിയന്ത്രണ്ത്തിലാകൂ ..ഗ്രാമങ്ങളിൽ പോലും "പള്ളിമുറ്റത്തു മറ്റൊരു പള്ളി " പണിയുന്ന ദുർവ്യയം മതിയാക്കി ,ആ പണത്തിനു "ഭഗവത്ഗീത" അച്ചടിച്ചു ഓരോ അച്ചായനും കത്തനാര്ക്കും കപ്പിയാര്ക്കും കൊടുക്കട്ടെ, അവർ ക്രിസ്തുവിനെ അടുത്തറിയാൻ... ,ആത്മജ്ഞാനം ഉള്ളവരായി അവനിതന്മാറിൽ വിലസി വാഴാൻ...
    ശ്രീ .ജോണ്‍ പ്ലാംതോട്ടമെ താങ്കൾ പ്ലംതോട്ടമല്ല ക്രിസ്തുവിന്റെ മുന്തിരിത്തോട്ടത്തിലെ ഒന്നാംതറി വേലക്കാരനാണു സത്യം ! വയസുകാലത്തും മനസിലെ (എന്റെ ആലയത്തെക്കുറിച്ചുള്ള) )എരിവുമായി ജീവിക്കുന്ന ചാക്കോ കളരിക്കലും, യുവനേതാവ് മറ്റപ്പള്ളീസാരും ! ഭാഗ്യവാന്മാർ!!

    ReplyDelete