മതങ്ങള്‍ നല്കുന്ന ദൈവത്തിന്റെ രസകരമായ ചില ലക്ഷണങ്ങള്‍.....
ശ്രീ. സി. രാധാകൃഷ്ണന്
വര്‍ഷങ്ങള്‍ക്കു മുന്‍പ് മാധ്യമം വാരികയില്‍ എഴുതിയ ഒരു കുറിപ്പാണിത്.
ഈ അടുത്ത കാലത്ത് ഒരു അദ്ധ്യാപകനുണ്ടായ അനുഭവമാണ് ഇത്. കുട്ടികള്‍ക്ക് ലോകപരിചയം കിട്ടണം എന്നു കരുതുന്ന ഒരു നല്ല അദ്ധ്യാപകനാണദ്ദേഹം. അതിനുതകുന്ന കാര്യങ്ങള്‍ ക്ളാസ്സില്‍ പറയുകയും ചോദിക്കുകയും ചെയ്യും. ഒരു ദിവസം ഉപന്യാസം എഴുതാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ച വിഷയം 'ദൈവത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം' എന്നായിരുന്നു. ദൈവത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി എഴുതിയാല്‍ മതി എന്ന വിശദീകരണവും അദ്ദേഹം നല്കി.
കുട്ടികള്‍ എഴുതിയ കുറിപ്പുകളിലെ സംഗതികള്‍ എകോപിപ്പിച്ച്
അക്കമിട്ട് കുറിച്ചാല്‍ ഇങ്ങനെ ഇരിക്കും.
1. ദൈവത്തിന് സാരമായ കേള്‍വിക്കുറവുണ്ട്. ഉച്ചഭാഷിണികളിലൂടെ വളരെ ഉറക്കെ പറഞ്ഞാലല്ലാതെ ഒന്നും ചെവിയില്‍ കേറില്ല.
2. ദൈവം വലിയ പണക്കാരനാണ് സ്വര്‍ണ്ണവും വെള്ളിയും മേഞ്ഞ കൊട്ടാരങ്ങളിലും മിനാരങ്ങളിലും താമസിക്കുന്നു.
3. ദൈവത്തിന് കാറ്റും വെളിച്ചവും ഇഷ്ടമല്ല. ജനാലകളില്ലാത്ത അറകളിലാണ് മിക്കവാറും ഇരിപ്പ്.
4. കാര്യം നിറവേറ്റിക്കൊടുക്കുന്നതിന് ദൈവം നിശ്ചിത നിരക്കുകളില്‍ കൈക്കൂലി വാങ്ങും.
5. ദൈവം ഭക്ഷണ പ്രിയനാണ്. ദിവസത്തില്‍ പല നേരവും നന്നായി തിന്നണം. അതും പാലും തേനും പഞ്ചസാരയും നെയ്യും ഒക്കെയേ വേണ്ടു. പക്ഷേ ഒരിക്കലും ദഹനക്കേടോ ഹൃദ്രോഗമോ വരില്ല, വിസര്‍ജ്ജനങ്ങള്‍ ഇല്ല !
6. ദൈവത്തിന് വൃത്തിയും വെടിപ്പും പിടിക്കില്ല. ചുറ്റും ദുര്‍ഗ്ഗന്ധം വേണം.
7. തന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലിച്ചാകുന്ന കാഴ്ചയാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട വിനോദം.
8. വെടിയും അമിട്ടും ഗുണ്ടും റോക്കറ്റും ബോംബും ഒക്കെയാണ് ദൈവത്തിന് ഹരം.
9. തന്നെ ചുമലിലേറ്റി ആളുകള്‍ തെരുവിലൂടെ നടക്കണമെന്നാണ് ദൈവം ആശിക്കുന്നത്.
10. തനിക്ക് ജയ് വിളിക്കാത്തവര്‍ക്ക് ദൈവം സഹായം നല്‍കില്ല.
11. ദൈവത്തിന്റെ കണ്ണും ശരിയല്ല. ആരെയും കാണില്ല. അരികിലേക്കു വന്നാലല്ല്ലാതെ.
12. ദൈവത്തിന് മുഖസ്തുതി പ്രിയമാണ്.
13. ഓരോ മതത്തിലെ ദൈവത്തിനും ഓരോ പ്രത്യേക ഭാഷയേ അറിയൂ.
14.ഏറ്റവും വലിയ മോഷ്ടാക്കളെ തെരഞ്ഞുപിടിച്ചാണ് ദൈവം തന്റെ കാര്യസ്ഥന്മാരായി നിയമിക്കുക.
15. മുട്ടും വിളിയും തട്ടും കൊട്ടും കുഴലൂത്തുമില്ലെങ്കില്‍ ദൈവം ഉണരില്ല. (ശ്രീ അലെക്സ് കെ. Facebookൽ ഇട്ടത്)
"എന്റെ ദൈവം കത്തോലിക്കാ ദൈവമല്ല" എന്നു് കത്തോലിക്കാസഭയുടെതന്നെ പോപ്പ് അടുത്ത കാലത്ത് കുമ്പസാരിച്ചപ്പോൾ അദ്ദേഹത്തിൻറെ മനസ്സിലും ആ ദൈവത്തിന് ഈ (ദുർ)ഗുണങ്ങൾ ഉണ്ടെന്നുള്ള ചിന്ത നിലനിന്നിരിക്കണം.

No comments:
Post a Comment