മാന്നാനമോ കൂനമ്മാവോ? വത്തിക്കാനിലേക്ക് കണ്ണുനട്ട് ഇരുസഭകളും
Story Dated: Saturday, June 14, 2014 01:42
കൊച്ചി: ആഗോള കത്തോലിക്കാസഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ ഉയര്‍ത്തപ്പെടുമ്പോള്‍, ആ
പുണ്യാത്മാവിന്റെ മഹിമയില്‍ അഭിമാനം കൊള്ളുകയാണ് കേരളത്തിലെ ലത്തീന്‍, സിറിയന്‍ സഭകള്‍. ഇരു സഭാവിഭാഗത്തിനും ഒരുപോലെ പ്രിയങ്കരനും സ്വന്തവുമാണ് ചാവറയച്ചന്‍. വാഴ്‌ത്തപ്പെട്ടവനാക്കപ്പെട്ട നാള്‍ മുതല്‍ കൂനമ്മാവിലും മാന്നാനത്തും അദ്ദേഹം സ്‌ഥാപിച്ച പ്രസ്‌ഥാനങ്ങള്‍ ഒരുപോലെ വിശ്വാസികളുടെ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയിരുന്നു.
കേരളത്തില്‍ ലത്തീന്‍, സുറിയാനി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കാരെല്ലാം ഏക ആത്മീയ നേതൃത്വത്തിന്‍ കീഴില്‍ ഏക സമൂഹമായി കഴിഞ്ഞിരുന്ന കാലത്താണ് 1871 ജനുവരി മൂന്നിന് ചാവറയച്ചന്‍ കൂനമ്മാവ് കൊവേന്തയില്‍ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി ഇന്ന് ലത്തീന്‍ വിഭാഗത്തിന്റെ വരാപ്പുഴ അതിരൂപതയുടെ കീഴിലാണ്. എന്നാല്‍ ചാവറയച്ചന്റെ ഭൗതികദേഹം അടക്കം ചെയ്‌ത് 18 വര്‍ഷത്തിനുശേഷം ഭൗതികാവശിഷ്‌ടങ്ങള്‍ അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങളിലൊന്നായിരുന്ന മാന്നാനത്തേക്ക് കൊണ്ടുപോയി. അവ അവിടുത്തെ ആശ്രമ ദേവാലയത്തില്‍ പ്രത്യേകം തയാറാക്കിയ കല്ലറയില്‍ അടക്കം ചെയ്‌തുവെന്നാണ് ചരിത്രം. മാന്നാനത്തെ സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയം സുറിയാനി സഭയുടേതാണ്. ഇരു സഭകള്‍ക്കും ഒരുപോലെ സ്വീകാര്യനും ചരിത്രപരമായി ആ സഭകളുടെ ഭാഗവുമായ ചാവറയച്ചനെ വിശുദ്ധ നിരയിലേക്ക് സഭ ഉയര്‍ത്തുമ്പോള്‍ കൂനമ്മാവിനാണോ മാന്നാനത്തിനാണോ പ്രാമുഖ്യം കിട്ടുക എന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സഭാകേന്ദ്രങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു.
18 വര്‍ഷം അന്ത്യവിശ്രമംകൊണ്ട കൂനമ്മാവാണ് ചാവറയച്ചന്റെ യഥാര്‍ത്ഥ അന്ത്യവിശ്രമ സ്‌ഥലമെന്ന് ലത്തീന്‍സഭ വ്യക്‌തമാക്കുന്നു. 1957 ല്‍ ചാവറയച്ചനെ പുണ്യപുരുഷനായി നാമകരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
1958 ല്‍ ദൈവദാസന്‍ എന്ന പദവിയിലേക്കുയര്‍ത്തി. 1984 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ചാവറയച്ചനെ ധന്യനായി പ്രഖ്യാപിച്ചു. പിന്നീട് വിവിധ ഘട്ടങ്ങളില്‍ വിശുദ്ധ പദവിക്കായുള്ള തെളിവുശേഖരണ നടപടിക്രമങ്ങള്‍ക്കായി വത്തിക്കാന്‍ ആധാരമാക്കിയത് മാന്നാനത്തെ കല്ലറയില്‍ നിന്ന് ശേഖരിച്ച തിരുശേഷിപ്പുകളാണെന്ന് സുറിയാനി സഭ അടിവരയിടുന്നു. എങ്കില്‍, ഒരു വിശുദ്ധന്റെ നാമത്തിലുള്ള മുഖ്യ തീര്‍ത്ഥാടന കേന്ദ്രം സഭയ്‌ക്ക് ആഴത്തില്‍ വേരുകളുള്ള കേരളത്തില്‍ രണ്ടിടത്തുണ്ടാവുമോ എന്നതാണ് വിശ്വാസസമൂഹം കാത്തിരിക്കുന്നത്.
ഇതുസംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാന്‍ സീറോ മലബാര്‍ സഭയുടെ തലവനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കഴിഞ്ഞദിവസം ലത്തീന്‍ അതിമെത്രാസന മന്ദിരമായ വരാപ്പുഴ ബിഷപ്പ് ഹൗസിലെത്തി വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലുമായി ആശയവിനിമയം നടത്തിയിരുന്നു. സഹമെത്രാന്മാരായ ഡോ. സെബാസ്‌റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസഫ് പുത്തന്‍വീട്ടിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചാവറയച്ചനെ സംബന്ധിച്ച് നിര്‍ണായക രേഖകളും അക്കാലത്തെ എഴുത്തുകളും ലത്തീന്‍ സഭാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് സീറോ മലബാര്‍ സഭ നേതൃത്വം ശ്രമിച്ചത്. ഇക്കാര്യത്തില്‍ ഇരു റീത്തുകളും തമ്മില്‍ ആശയക്കുഴപ്പമോ ആശയഭിന്നതയോ അകല്‍ച്ചയോ ഉണ്ടാവരുതെന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഗ്രഹപ്രകാരമാണ് ഇരു സഭാ നേതാക്കളും കൂടിക്കണ്ടതെന്ന് സഭാ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചാവറയച്ചനെ സംസ്‌കരിച്ച കൂനമ്മാവ് പള്ളി 1968 ല്‍ അഗ്നിക്കിരയായപ്പോള്‍ പലതും നഷ്‌ടപ്പെട്ട കൂട്ടത്തില്‍ ചാവറയച്ചനെ സംബന്ധിച്ച നിര്‍ണായക രേഖകളും നഷ്‌ടമായിരുന്നു. നേരത്തെ, മലബാര്‍ വികാരിയാത്തിന്റെ കീഴിലായിരുന്ന കൂനമ്മാവ് പള്ളിയെ തൃശൂര്‍ രൂപതയ്‌ക്ക് കീഴിലേക്കു മാറ്റുന്നതു സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നതിനാല്‍ ഒരുവര്‍ഷത്തോളം ഈ പള്ളി അടച്ചിട്ട കാലയളവിലാണ് ചാവറയച്ചന്റെ ഭൗതീകാവശിഷ്‌ടങ്ങള്‍ മാന്നാനത്തേക്കു കൊണ്ടുപോയതെന്ന വാദമാണ് ലത്തീന്‍സഭ ഉന്നയിച്ചിട്ടുള്ളത്.
ഇതിനാല്‍, ശാസ്‌ത്രീയ പരിശോധന കൂടാതെ പിന്നീടുണ്ടായ അവകാശവാദങ്ങളെ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ലത്തീന്‍സഭ. നാമകരണ നടപടിക്കായി കൂനമ്മാവിനെ വത്തിക്കാന്‍ ഒരുപരിധിയില്‍ കൂടുതല്‍ ആശ്രയിച്ചിട്ടുമില്ല. വരാപ്പുഴ അതിരൂപത നേതൃത്വം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന നിലപാട് നിര്‍ണായകമാണ്. അക്കാരണത്താലാണ് മെത്രാന്മാരുടെ കൂടിക്കാഴ്‌ചയ്‌ക്ക് കളമൊരുങ്ങിയത്.
ഇതിനിടെ, ലത്തീന്‍ ബിഷപ്പുമാര്‍ ചാവറയച്ചനെ സംബന്ധിച്ച തങ്ങളുടെ അവകാശവാദങ്ങള്‍ മാര്‍പ്പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്നും സൂചനയുണ്ട്. വരാപ്പുഴ അതിരൂപതയാകട്ടെ വിശുദ്ധ പ്രഖ്യാപനത്തോടെ ആരംഭിക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ കമ്മിറ്റി രൂപീകരിക്കാനും ഒരുങ്ങുന്നു.

രാജുപോള്‍
- See more at:
http://www.mangalam.com/print-edition/keralam/194827#sthash.wqKp2Nu8
No comments:
Post a Comment