Translate

Monday, June 16, 2014

മോചിപ്പിച്ചു തരുമോ ?

എന്റെ പാപങ്ങള്‍ ഏതെങ്കിലും റോമെന്‍ കത്തോലിക്ക പുരോഹിതന്‍ കുമ്പസാരം വഴി ഒന്ന് മോചിപ്പിച്ചു തരുമോ ?
1) ഞാന് ദൈവാരാധനക്കായി പ്രതിമകളും ചിത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട് !അവയെ മുട്ടുകുത്തി കുമ്പിട്ട് പ്രണമിച്ച്‌ ഒന്നാം പ്രമാണം ലoങ്കിച്ചിട്ടുണ്ട് !!( (ലേവ്യര്‍ 26 ;1),(Acts17:29),(Isiya 42:17),(Jeramia10:1-11),(Purappadu 20:3-6).
2) ഞാന് സ്വര്‍ഗത്തിലേക്ക് പോകുവാനായി ആകാശത്തിന്‌ കീഴില് പല നാമങ്ങള് ഉപയോഗിച്ച് ദൈവത്തോട് അപേക്ഷിച്ചിട്ടുണ്ട് !!((അപ്പ;പ്രവര്‍ത്തനങ്ങള്‍ 4 ;12).
3)ഞാന് യേശുക്രിസ്തുവില് വിശ്വസിക്കാതെ സ്നാനമേറ്റിട്ടുണ്ട് !!(മാര്‍ക്കോസ് 16:16),(Acts2:41)
4) ഞാന് എന്റെ അത്മീയ പിതാവ് എന്ന് പല മനുഷ്യരെയും വിളിച്ചിട്ടുണ്ട് !!((മത്തായി 23:9).
5) ദൂതന്‍ മറിയത്തിനു കൊടുത്ത കൃപനിരഞ്ഞവളെ എന്ന ദൈവ വചനം നന്മനിറഞ്ഞവളെ എന്ന് മാറ്റി അവതരിപ്പിച്ചിട്ടുണ്ട്!! പലതവണ ഉരുവിട്ടിട്ടുണ്ട് !!(വെളിപാട് 22:18 -19).
6) മനുഷ്യന് നിര്മ്മിച്ച അപ്പമാകുന്ന ആലയത്തില് ദൈവം വസിക്കുന്നു എന്ന് ഞാന് നുണ പറഞ്ഞിട്ടുണ്ട് !!പലരെയും കബളിപ്പിച്ചിട്ടുണ്ട് !!(അപ്പ;പ്രവര്‍ത്തനങ്ങള്‍ 17 ;24) .
7) രക്ഷ കിഴക്കുനിന്നും വരുന്നു എന്ന് വിശ്വസിച്ച് ഞാന് കിഴകോട്ട് തിരഞ്ഞ് നമസ്കരിച്ചിട്ടുണ്ട് !!(.(സങ്കീര്‍ത്തനം 75:6),(എസക്കിയേല്‍ 8:16)
9 ).ഇതാ ക്രിസ്തു അവിടെ ഇവിടെ അല്ലെങ്കില് അവിടെ എന്ന് പറഞ്ഞപ്പോള് ഞാന് അങ്ങോട്ട്‌ ക്രിസ്തുവിനെ കാണാന് ഓടിയിട്ടുണ്ട് !അനേകരെ ഓടിപ്പിച്ചിട്ടുണ്ട് !(.(മത്തായി 24:23 ),(ലുക്കാ 17 ;23) .10 . ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാതെ ഞാന് മതകര്മ്മ അനുഷ്ടാനങ്ങള് കൊണ്ട് ദൈവത്തെ ആരാധിച്ചു എന്ന് അവകാശപ്പെട്ടിട്ടുണ്ട് !!((യോഹന്നാന്‍ 4 ;24)
.11 ).വിശുധര്ക്ക് വേണ്ടി പ്രാര്ഥിക്കാതെ ഞാന് വിശുദ്ധരോട് പ്രാര്ഥിച്ചിട്ടുണ്ട് .(എഫേസോസ് 6 ;18).
12).കര്‍ത്താവ്‌ ,ജെരുമിയ 8 ;1 ,2 ല്‍ പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും അസ്ഥികള്‍ കല്ലറയില്‍ നിന്ന് പുറത്തെടുത്തു പ്രധര്‍ശിപ്പിക്കരുത് എന്ന് കല്പ്പിച്ചിരിക്കുമ്പോള്‍ ,മരിച്ചുപോയ മനുഷ്യരുടെ കല്ലറപൊളിച്ചു അവരുടെ അസ്ഥികളും മൃതശരീര അവശിഷ്ടങ്ങളും പ്രധര്‍ശനതിനും വണക്കത്തിനും പ്രാര്ഥനക്കും ഞാന് ഉപയോഗിച്ചിട്ടുണ്ട് .
13 )ദൈവത്തിന്റെ പ്രതിരുപം ക്രിസ്തുവും അവിടുത്തെ സുവിശേഷവും ആയിരിക്കുമ്പോള്‍ ,ദൈവത്തിന്റെ പ്രതിരുപമായി പ്രതിമകളും മറ്റുവസ്തുക്കളും ഞാന് ഉപയോഗിച്ചിട്ടുണ്ട് (2കോറിന്തോസ് 4 ;4) .
14 . തൈലാഭിഷേകം ചെയ്തു പ്രാര്‍ഥിക്കുമ്പോള്‍ കര്‍ത്താവ്‌ പാപം ക്ഷമിക്കും എന്നും രോഗം സുഖപ്പെടുത്തും എന്നും വചനം പറയുമ്പോള്‍ തൈലാഭിഷേകം കഴിഞ്ഞു സമാധാനത്തോടെ മരിക്കണം എന്ന് ഞാന് പഠിപ്പിച്ചിട്ടുണ്ട് .(യാക്കോബ് 5:14 ,15)
15 .യഥാര്‍ത്ഥ ക്രിസ്തുവിന്റെ സഭയുടെ ഭൗതിക സ്വത്തുക്കള്‍ വിശ്വാസികളുടെ പൊതുവകഎന്ന് ഞാന് ഗണിക്കാതെ സ്വാര്ഥനായി ഉപയോഗിച്ചിട്ടുണ്ട് !!!! (അപ്പ;പ്രവര്‍ത്തനങ്ങള്‍ 4 ;32).
16. എടുക്കാന് പ്രയാസമുള്ള മതകര്മങ്ങള് വിശ്വാസികളുടെ മുകളില് യേശുക്രിസ്തുവിന്റെ പേര് പറഞ്ഞു ഞാന് അടിചെല്പ്പിച്ചിട്ടുണ്ട് (മത്തായി 11 ;30) .
17 . ചില മനുഷ്യാത്മാക്കള്‍ ദൈവത്തിന്റെ വാസസ്ഥലത്ത് രാജ്ഞി ആയി ഇരിക്കുന്നു എന്ന് ഞാന് നുണ പഠിപ്പിച്ചിട്ടുണ്ട് (യോഹന്നാന്‍ 14:30) ,(യോഹന്നാന്‍ 3:13 ).
18 . പാരമ്പര്യത്തിന് വേണ്ടി ഞാന് ദൈവവചനതിനെ ധിക്കരിച്ചിട്ടുണ്ട് (മത്തായി 15 ;6 -8).
(നിയമാവര്‍ത്തനം18: 9),(1 കോരി11:1,2),(Pillipians3:17)(Markose7:6-9).
19 ) വിശ്വാസത്തില് നിന്ന് ഉത്ഭവിക്കാത്ത പ്രവര്ത്തി /ദൈവ വചനത്തിന്റെ ലoഖനം / നിര്മല മനസാക്ഷിക്ക് വിരുദ്ധമായ പ്രവര്ത്തി/ ചെയ്യേണ്ട നന്മ ചെയ്യാതിരിക്കല്/ അധര്മ്മം ഇവ പാപം എന്ന് ഞാന് അറിയുന്നു, ഇവയില് ചിലത് ഞാന് ചെയ്തുപോയി ( എസക്കിയേല് 28 : 15 ).(1 യോഹന്നാന് 5 : 16 )....
20 ) ദൈവ വചനത്തിന് എതിരായി ചെയ്യ്‌തിരുന്ന വന്കിട പാപങ്ങള് കൂടാതെ ഇത്തിരി കുശുമ്പ് , ഇത്തിരി അസൂയ , ഇത്തിരി കോപം ഇത്തിരി കണ്മോഹം , ഇത്തിരിജീവനത്തിന്റെ പ്രതാപം എന്നിങ്ങനെയുള്ള വ്യക്തിപരമായ ചില ചെറിയപാപങ്ങളുo വേറെയുണ്ട് !!
എന്റെ പാപങ്ങള്‍ ഏതെങ്കിലും റോമെന്‍ കത്തോലിക്ക പുരോഹിതന്‍ കുമ്പസാരം വഴി ഒന്ന് മോചിപ്പിച്ചു തരുമോ ?
courtsy - Kerala catholic community
(A Facebook post by Kerala Catholic Reformation)

No comments:

Post a Comment