ഉഷ്ണം ഉഷ്ണേന ശാന്തി !
മാതാപിതാക്കളുടെ ജഡരാഗ്നിയിൽനിന്നും (അഗ്നിയിൽ നിന്നും) ഉരുവായ മനുഷ്യശരീരം ചേതനയറ്റു ജഡമാകുമ്പോൾ അതിനെ അഗ്നിക്ക് തന്നെ തിരികെ കൊടുക്കുന്നതാണ് പഞ്ചഭൂത നിർമ്മിതമായ ഏതു ശരീരത്തോടും കാണിക്കാവുന്ന ഏറ്റവും വലിയ ആദരവു ! അതിനുപകരം , അത് കത്തനാര്ക്ക് കാശുണ്ടാക്കാൻ പള്ളിപ്പറമ്പു പൊന്നുംവിലയ്ക്ക് വാങ്ങി , അവിടെതന്നെ ഒന്നാംകൂദാശയായി അടിപിടിയും അട്ടഹാസവും,കഴിഞ്ഞത് മൂടുന്നു ! പിന്നീടതിന്റെ പോലീസ്,കോടതി ഇടപെടീലുകൾ ! ഹോ കര്ത്താവിനും നാണക്കേടു ! എന്തായാലും കത്തനാർ/മെത്രാൻ അറിയാതിത് നടപ്പില്ല ! പള്ളിപ്പറമ്പിൽ ശവക്കല്ലറകൾക്കു യാതൊരു സുരക്ഷിതത്വം ഇല്ലായെങ്കിൽ പിന്നെന്തിനു ഇത്രയും കാശുകളഞ്ഞു മാർബിളും ഗ്രനേറ്റും ഒക്കെ ഒട്ടിച്ചു നാം മടയരാകണം? നമ്മുടെ നല്ലവരായ അയൽവാസി ഹിന്ദുവിനെ ദഹിപ്പിച്ചതുപോലെ നമുക്കും ആയിക്കൂടെ ? നമ്മുടെ വല്യവല്യപ്പച്ചൻ മാമോദീസാ മുങ്ങും മുൻപേ ആ തലമുറകളെ ദഹിപ്പിക്കുകയായിരുന്നല്ലൊ!? നമ്മൾ പിതാക്കന്മാരെ മറക്കുന്നു ! വലിയതെറ്റു ! ആയതിനാൽ നമുക്കിനിയും പള്ളീപ്പറമ്പും കത്തനാര്കക്ഷിവഴക്കും ഈക്കൊലച്ചതിയും കത്തനാരുടെ പിരിവും ധൂർത്തും ഒക്കെ മടുത്തില്ലേ ?,മതിയാക്കരുതോ? സമയമായി തിരിഞ്ഞു നോക്കാനും തിരിഞ്ഞു ചിന്തിക്കാനും ! ഈ അനീതിയോടും വിവരക്കേടിനോടും മുഖംതിരിക്കൂ...
എന്റെ ഗ്രാമത്തിലെ പല പള്ളികളുടെയും സെമിത്തേരി നിറഞ്ഞു!പുതിയവരെ "കൂട്ടക്കല്ലറയെന്ന നിത്യനരകത്തെലേക്കു" തള്ളാൻ കത്തനാർ കാത്തിരിക്കുന്നു ! ഇതിനും പാവം തലമുറ ലക്ഷങ്ങൾ കൈക്കൂലി / വിലകൊടുക്കണം ! ഈ പക്കത്തട്ടിപ്പിൽനിന്നും നമുക്ക് രക്ഷിക്കപ്പെടേണ്ടേ ? മാർഗ്ഗം ഒന്നേയുള്ളൂ,നാം നമ്മുടെ പൂർവപിതാക്കന്മാരെ പിൻപറ്റുക !
മാമോദീസാമുതൽ ശവക്കുഴിക്കേസുവരെ ഒരു മനുഷ്യജന്മം ഏതെല്ലാം വകുപ്പിലായി എത്രായിരം രൂപാ "രൂപാ" താകൾക്കു കൊടുക്കണം എന്നറിയാമോ ? ഒടുവിൽ ,സർവവ്യാപിയായ തമ്പുരാനെന്ന നിത്യ ചൈതന്യത്തിന്റെ "വലതുഭാഗത്ത് നമ്മെ ഇരുത്തേണമേ" ,എന്നൊരു പാതിരിജലപാനവും! സർവവ്യാപിയുടെ ഇടതുഭാഗം ഇനീ പാതിരിപ്പടയ്ക്കും എന്നാകാം വ്യങ്ങ്യം...മടയന്മാരായി മരിക്കരുതേ മനുഷ്യാ..ചിന്തിക്കൂ..പലവട്ടം ചിന്തിക്കൂ..
ശവകല്ലറകളോടും ഇങ്ങെനെ ദ്രോഹം ചെയ്യണോ ? ..
കോലഞ്ചേരി പള്ളിയുടെ നാല്‌പതോളം ശവകല്ലറയുടെ തല കല്ലുകൾ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ തകര്ത്തു..... — withSanthosh Muringasseril Chacko and 48 others.
കോലഞ്ചേരി പള്ളിയുടെ നാല്‌പതോളം ശവകല്ലറയുടെ തല കല്ലുകൾ ഇന്നലെ രാത്രി സാമൂഹ്യ വിരുദ്ധർ തകര്ത്തു..... — withSanthosh Muringasseril Chacko and 48 others.
കുടുംബകല്ലറ ഒരു പൊങ്ങച്ചപ്രതീകമാണു ! ഭൂമിദേവിയുടെ പൊന്നോമനക്കുഞ്ഞുങ്ങലാണീ സാരപ്രപഞ്ചം!. "ലോക സമസ്താ സുഖിനോ ഭവന്തൂ" എന്ന ഭാരതീയ ദൈവീക ചിന്തയും , മറ്റുമതങ്ങളിലെ ദൈവത്തോടുള്ള ജല്പനചിന്തകളും തമ്മിലുള്ള അന്തരമാണീ കുടുംബകല്ലറയും "ഞങ്ങൾക്കുള്ള കർത്താവും"! ഒരേകുടുംബകല്ലറയിൽ മൂടപ്പെടുന്ന രണ്ടുപേരിൽ ഒരുവൻ സ്വര്ഗത്തിലും , മറ്റൊരുവൻ നരകത്തിലും അന്ത്യന്യായവിധിനാളിൽ പോകേണ്ടിവന്നാൽ ഈ പൊങ്ങച്ചകല്ലറയും കുടുംബവും എവിടെപ്പോയി? "മനുഷ്യാ നീ മണ്ണാകുന്നു" എന്ന ഭൌതീകതയും , "മനുഷ്യാ നീ ആത്മാവാകുന്നു" എന്ന ആത്മബോധവും തമ്മിൽ വലിയ അന്തരമുണ്ട് ! അതാണീ ഭാരതീയർ "ജഡം" തീയിളിടുന്നതും ഗംഗയിൽ ഒഴുക്കുന്നതും, മറ്റുമതക്കാർ പുരോഹിതന്റെ പോക്കറ്റിൽ കിടന്നു (കല്ലറകളിൽ) നിത്യനരകത്തിലാകുന്നതും !
ReplyDelete