അടിച്ചമര്‍ത്തല്‍ പ്രശ്‌നപരിഹാരമാകുന്നില്ല, സഭയില്‍ ജനപങ്കാളിത്ത്വം ഉറപ്പുവരുത്തുകയാണ് അഭികാമ്യം
By George Katticaren
പോപ്പ് വിമര്‍ശനം സ്വാഗതം ചെയ്യുന്നു. സമൂഹവും സഭയും വളരണമെങ്കില്‍ വിമര്‍ശനം അനിവാര്യമായ ഘടകമാണ്. ഇതാണ് ഇന്നത്തെ യുഗത്തിന്റെ കാഴ്‌ച്ചപ്പാട് .
പുരോഹിതരേയും സന്യസ്‌തരെയും വിമര്‍ശിക്കുന്നത് ഒരു കൊടും പാപമാണെന്ന്‌് വിശ്വസിപ്പിച്ചിരുന്നതും / വിശ്വസിച്ചിരുന്ന തുമായ കാലഘട്ടം ഏതാണ്ട ് അസ്‌തമിക്കറായിയെന്നാണ് സംഭ വവികാസങ്ങള്‍ ചൂണ്ടികാണിക്കുന്നത്.
വിമര്‍ശിച്ചാല്‍ മൂന്നും നാലും തലമുറവരെ വൈദികശാപം ഏറ്റെടുക്കേിവരുമെന്നു ള്ള ഭയപ്പെടത്തല്‍ തന്ത്രത്തീലൂടെയാണ് ഈ കാലഘട്ടംവരെയും പുരോഹിതസമൂ ഹം വിശ്വാസജനത്തെ അടക്കി ഭരിച്ചുകൊണ്ടിരുന്നത്.
പുരോഹിത വിമര്‍ശനമെന്ന വിഷയത്തില്‍ കുമ്പസാരം കൊണ്ടൊന്നും യാതൊരു ഫലമില്ല. പാപമോചനം കിട്ടണമെങ്കില്‍ പല തലമുറകള്‍വരെ കാത്തിരിക്കണം. അതുവരെ ശുദ്ധീകരണ സ്ഥലത്തെ യാതനകള്‍ അനുഭവിക്കേണ്ടിവരും. അതിനു േശഷമേ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിതുറന്നുകിട്ടുകയുള്ളൂ. ശുദ്ധികരണസ്ഥലത്തുവെച്ച് 99% കത്തിയെരിഞ്ഞു വാടിപോയ പരുവത്തില്‍ ആത്‌മാവ് സ്വര്‍ഗ്ഗത്തിലേക്കും പോയിട്ടും യാതൊരു പ്രയോജനമില്ല. ഈ വിധത്തിലുള്ള ഭയത്തിനു വിധേരായി ജീവിതകാലം മുഴുവന്‍ മൌനം പാലിച്ചു സത്യാനേഷണത്തിനു തുനിയാതെ അലസരായി അല്ലേലുയ പാടി ജീവിച്ച് , ഇഹലോകവാസം വെടിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ ആരെങ്കിലും എത്തിചേര്‍ന്നവരുണ്ടോ എന്നുചോദിച്ചാല്‍ അതിനും ഉത്തരം മുട്ടും. അതിന് യാതൊരു തെളിവുകള്‍ ഇല്ല.
ഒരു ക്രിസ്‌ത്യാനി ക്രിസ്‌തുവിനു സാക്ഷ്യം വഹിക്കുവാന്‍ കടപ്പെട്ടവനാണ്.. ്രകിസ്‌തുവിന്റെ ആഗമനവും ജീവതവും സത്യാനേ്വഷണത്തിനും സത്യം പ്രഘോഷി ക്കുന്നതിനും വേണ്ടിയുള്ള ആത്‌മാര്‍പ്പണമായിരുന്നു. പീഡിത സമുഹത്തിന്റെ ദു:ഖങ്ങള്‍ക്കു അറുതി വരുത്തുക, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്‌ദമുയര്‍ത്തുക എന്ന മാതൃകയാണ് യേശു കാണിച്ചുതന്നത്. സത്യം പ്രഘോഷിക്കുവാന്‍ യേശുവിനു പുരോഹിതരെയും വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്.
ഭൂമിയിലാണ് സ്വര്‍ഗ്ഗം. "God is not the God of the dead, but of the living. --Jesus, Matthew 22:32". (അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്). സത്‌ചിന്തകളും സത്‌പ്രവര്‍ത്തികളുംകൊണ്ട് ഭൂമിയില്‍ സ്വര്‍ഗ്ഗം സൃഷ്‌ടിക്കാന്‍ സാധിക്കുമെങ്കില്‍ അവിടെയാണ് സ്വര്‍ഗ്ഗം.
േമാക്ഷ പ്രാപ്‌തിക്കുവേണ്ടി ആള്‍ ദൈവങ്ങളെ പ്രീതീപ്പെടുത്താനും അവരുടെ പുറകേ ഓടുന്ന ഇന്നത്തെ സമൂഹത്തിന്റെ നെട്ടോട്ടം വിചിത്രമാണ് ്രകിസ്‌തു സ്ഥാപിച്ച സഭയുടെ ഇന്നത്തെ നിലപാട് എന്താണ്? പ്രതേ്യകിച്ച് കേരള കത്തോലിക്കസഭയെ സംബന്ധിച്ചിടത്തോളം വളരെ പരിതാപകരമായ അവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനുശേഷം വീണ്ടുമൊരു അന്‍പതു വര്‍ഷം പിന്നിട്ടു പോയി. അതില്‍ നിര്‍ദ്ദേശിക്കുന്നവിധത്തിലുള്ള അല്‍മായ അവകാശ സ്വാതന്ത്ര്രങ്ങളൊന്നും സഭ ജനങ്ങള്‍ക്കു ഇന്നുവരെ നല്‍കി യിട്ടില്ല. പണം നല്‍കാനും, പ്രാര്‍ത്ഥിക്കാനും, അനുസരിക്കാനും എന്നതില്‍ കവിഞ്ഞ് അൽമായര്‍ക്ക് സഭയില്‍ വേറെ പങ്കില്ല. അല്‍മായര്‍ അജ്ഞാനികളും രണ്ടാംതരം പൗരമാരും അടിമ ജോലിക്കാരുമാണെന്നുള്ള കേരള കത്തോലിക്ക സഭാനേതാക്കമാര്‍ വച്ചു പുലര്‍ത്തുന്ന മനസ്ഥിതി ക്രിസ്‌തിയ പ്രബോധനങ്ങളുമായി യാതൊരു ബന്ധമില്ല. ഉദാ: കെസിബിസിയുടെ അല്‍മായ കമ്മീഷന്‍ മൂന്നു മെത്രാന്‍ അടങ്ങുന്ന സമിതിയാണ്. ഇവര്‍ അല്‍മായരാണോ? അതുപോലെ സഭയുടെ വനിത കമ്മീഷന്‍, അ തും മൂന്നു മെത്രാന്‍മാര്‍ അടങ്ങുന്ന സമിതിയാണ്. സഭയുടെ ഘടനാപരമായ ഈ സംവിധാനം വിരോധാഭാസവും അപഹാസ്യവുമാണ്. ഇതില്‍ നിന്നു ഒട്ടും വ്യത്യസ്‌തമല്ല സിബിസിഐ യുടെ അല്‍മായകമ്മീഷന്‍. അതും മൂന്നു മെത്രാന്മാരുടെ സമിതി. ഇതിന്റെ ചെയര്‍മാന്‍ കാഞ്ഞിരപള്ളി രൂപതാദ്ധ്യക്ഷനായ ബി. അറയ്‌ക്കനാണ്‌്.
പ്രവാസികളായ മോനിക്കതോമസ് ദമ്പതികള്‍ ഒരു ജീവി തകാലംമുഴുവന്‍ ജര്‍മനിയില്‍ ജോലിചെയ്‌തു സമ്പാദിച്ച സ്വത്തുക്കള്‍ തന്ത്രപൂര്‍വം ഈ ബിഷപ്പിന്റെ രൂപത കൈവശ പ്പെടുത്തി. അത് തിരിച്ചു ചോദിക്കാന്‍ ചെന്ന മോനിക്കയെന്ന സ്‌ത്രീയെ പോലിസിനെ വിന്യസിപ്പിച്ചു വിരട്ടി ഓടിപ്പിച്ചു. പ്രവാസിലോകം ഈ മെത്രാനെതിരാണ്.
മാത്രമല്ല അവര്‍ രോഷാകുലരാണ്.
"ദീപിക " വെറും നിസാരവിലക്ക് ബിസിനസ് മഫിയകള്‍ക്ക് വിറ്റു. അതിനുശേഷം ജനങ്ങളുടെ പൈസകൊണ്ട് പൊന്നും വിലക്ക് അതു തിരിച്ചു വാങ്ങി. ഈ കച്ചവടത്തിലെ കോടികളുടെ ലാഭവിഹിതത്തെ സംബന്ധിച്ചുള്ള കഥകള്‍ ഇന്നും കെട്ടട ങ്ങിയിട്ടില്ല. ജനങ്ങളുടെ പണംകൊണ്ട് ടാന്‍സാനിയായില്‍ (ആഫ്രിക്ക) ആയിരകണക്കിന് ഏക്കറേജ്‌് വീസ്‌തീര്‍ണ്ണമുള്ള എസ്‌റ്റേറ്റുകള്‍ വാങ്ങിക്കൂട്ടിയ കഥകള്‍ ജനങ്ങളുടെ ഇടയില്‍ പാട്ടാണ്. ഇത് നിഷേധിക്കുവാനോ സ്ഥിരികരിക്കുവാനോ ഈ െമത്രാന്‍ ഇന്നുവരെ തയ്യാറായിട്ടില്ല.
സഭയില്‍ അല്‍മായര്‍ക്കും പ്രതേ്യകിച്ച് വനിതകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കാതെ ചുഷണത്തിന്റെയും അടിച്ചമര്‍ത്തിലന്റേയും കെമസ്‌ട്രിയാണ് സഭ ഇ ന്നുവരെ കൈകൊണ്ടിട്ടുള്ളത്. അവരെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തുക െയന്ന നയമാണ് സഭ സ്വീകരിച്ചിരിക്കുന്നത്. ഈ കാരണംകൊണ്ടല്ലെ ഭാരത കത്തോ ലിക്കസഭ പോപ്പു ഫ്രാന്‍ന്‍സിസ് നിര്‍ദ്ദേശിച്ച ഫാമിലി സര്‍വ്വേയോട് പ്രതീകരിക്കാ ത്തത് ?
അല്‍മായര്‍ ശബ്‌ദിച്ചാല്‍ സഭാധികാരികളുടെ രാഷ്‌ട്രിയ പോലീസ് സ്വാധീനം ഉപ േയാഗിച്ചു അല്‍മായരെ വിരട്ടുമെന്നുള്ള മുന്നറയിപ്പാണ് മോനിക്കാ തോമസ് സം ഭംവം നല്‍കുന്ന പാഠം. ഇത് ഒറ്റപ്പെട്ട സംഭവമല്ല.
ചങ്ങനാശേരിയിലും , പാലായിലും അല്‍മായര്‍ നടത്തിയ പ്രതിഷേധ പ്രകടനം പോലിസിനെ വിന്യസിപ്പിച്ച് അലങ്കോലപ്പെടുത്തിയത് ഈയടുത്ത നാളുകളിലാണ്. കൂരിപ്പുഴ സംഭവത്തില്‍ ഒരു പടികൂടെ ഉയര്‍ന്നു.
അല്‍മായരെ തല്ലിചതച്ച് അവരു െട പേരില്‍ കേസ് ഉണ്ടാക്കുകയെന്നതാണ് പുതിയ തന്ത്രം. മെയ് 26 ാംതിയതി കൂ രിപ്പുഴ (കൊല്ലം ഡിസ്‌ട്രിക്‌റ്റ്) യില്‍ ്‌സ്‌ത്രീജനങ്ങളും കുട്ടികളും പങ്കെടുത്ത അല്‍ മായപ്രതിഷേധ പ്രകടനത്തില്‍ പോലിസിനെ വിന്യസിപ്പിച്ച് ലാത്തിയും ടിയര്‍ ഗ്യാസും ്രപയോഗിക്കുവാന്‍ അവസരം സൃഷ്‌ടിച്ചത് ് ഒരു മതസിദ്ധാന്തങ്ങള്‍ക്കും ന്യായികരി ക്കുവാന്‍ സാധിക്കാത്ത സംഭവമാണ്.
അല്‍മായര്‍ക്ക് അവരുടെ അവകാശങ്ങള്‍ പറയുവാനും പ്രതിഷേധിക്കുവാനുള്ള സ്വാതന്ത്രമുണ്ട്. ചര്‍ച്ചയില്‍ ഇരിക്കുന്ന വിഷയം ( വികാരിയുടെസ്ഥലമാറ്റം) പൊതു ധാരണയില്‍ എത്തുന്നതിനു മുമ്പ് കൊല്ലം ബിഷപ്പ് സ്‌റ്റാന്‍ലി റോമന്‍ സ്വന്ത തീരു മാനം നടപ്പിലാക്കാന്‍ മറ്റു വൈദികരെ ഏല്‌പിച്ചിട്ട് വിദേശത്തേക്കു പറന്നു. പ്രതി േഷധറാലിയുടെയും അനിഷ്‌ടസംഭവങ്ങളുടെയും കാരണമിതായിരുന്നു.
കൂരിപ്പുഴ ഗ്രാമവാസികള്‍ സധാരണ ജനങ്ങളാണ്. മത്‌സ്യബന്ധനമാണ് ആ തീരപ്ര േദശത്തെ പ്രധാന തൊഴില്‍. പള്ളിപണിക്ക് അവര്‍ സ്വരൂപിച്ച് നല്‍കിയ രണ്ടുകോ ടിയിലേറെ രൂപ ഉത്തരവാദിത്വപ്പെട്ട വൈദികര്‍ സുതാര്യത ഇല്ലാതെ കൈകാര്യം ചെ യ്‌തുവെന്ന ആക്ഷേപം നിലവിലുണ്ട്‌്.
പുതിയതായി ചാര്‍ജെടുത്ത വികാരി ഫാ. ജോസഫ് ഡാനിയേല്‍ തിരിമറികള്‍ വെ ളിച്ചത്തു കൊണ്ടുവന്നു. മറ്റുവൈദികരുടെ സമ്മര്‍ദ്ദമൂലമാണ് ഫാ. ജോസഫിന്റെ ഇപ്പോഴത്തെ സ്ഥലമാറ്റം എന്നു പറയപ്പെടുന്നു. ഇടവകക്കാര്‍ നല്‍കുന്ന പണം ഏതുവിധത്തില്‍ ചെലവഴിക്കുന്നു എന്നറിയുവനു ള്ള അവരുടെ അവകാശം തികച്ചും ന്യായമാണ്.
26 ാം തിയതിമുതല്‍ ഒന്‍പതിലേറെ ഗൃഹനാഥമാര്‍ പോലീസ് കസ്‌ഡടിയിലായതു െകാണ്ട് പല കുടുംബങ്ങളും കഷ്‌ടത്തിലാണ്‌്. പലകൂട്ടികള്‍ക്കും മര്‍ൃദ്ദനമേറ്റിട്ടുണ്ട്. ്രപശ്‌നം അവസാനിപ്പിക്കാന്‍് മനുഷത്വപരമായ ഒരു സമീപനമാണ് ഉത്തമമെന്ന് േതാന്നിയതിന്റെ പേരില്‍ ഒരു ചര്‍ച്ചയ്‌ക്കു കളമൊരുക്കുവാന്‍ ഈ ലേകഖന്‍ ഇടവ ക പ്രതിനിധികളും രൂപത വികാരി ജനറലും മറ്റു പുരോഹിതരുമായി സംസാരിച്ചു. ഇരുകൂട്ടരും ഒരു സാമധാന ചര്‍ച്ചക്ക് ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും.
വിദേശത്തു കഴിയുന്ന ബിഷപ്പിന്റെ സമ്മതം അനിവാര്യമാണ്. വികാരി ജനറലിന്റെ ഉപദേശപ്രാ കാരം അദ്ദേഹത്തിനു മെയില്‍ അയച്ചുവെങ്കിലും അതിനു മറുപടി അയക്കുവാന്‍ അദ്ദേഹം സന്മനസ്സ് കാണിച്ചില്ല.
ഇവിടെ പലചോദ്യങ്ങളും ഉയരുന്നുണ്ട്. ഇത് ഒരു ആസൂത്രിത സംഭവമല്ലേ? വിവാദ വിഷയത്തിന് തീ കൊളുത്തിയിട്ട് ബിഷപ്പ് സ്‌റ്റാന്‍ലി റോമന്‍ വിിദേശത്തേക്ക് പറ ന്നു.
െനറോ ചക്രവര്‍ത്തി തന്റെ പാലസിന്റെ മുകള്‍ നിന്നു കൊണ്ട് പാട്ടു പാടി ഉല്ലസിച്ചു കത്തിയെരിയുന്ന റോമാ നഗരം വീക്ഷിക്കുന്ന രംഗം ചരിത്രകാരന്മാര്‍ വിവരിക്കുന്നു ണ്ട്. അതിനു സമാനമായ ചരിത്രമാണ് കൂരിപ്പുഴയലും സംഭവിച്ചതെന്നാണ് ഒരു വായനക്കാരന്റെ അഭിപ്രായം.
ധാര്‍മിക ചുമതലയുടെ ഭാഗമായി മാന്യ വായനക്കാര്‍ പ്രതേ്യകിച്ചു പ്രാവാസിലോകം, പുരോഹിതര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകളിലൂടെ ഇതില്‍ തീഷ്‌ണ മായി ഇടപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. വാര്‍ത്താവിനമയരംഗത്തെ ആധുനിക സ േങ്കതികവിദ്യകള്‍ പല പ്രശ്‌നങ്ങള്‍ക്കും ശീഘ്രപരിഹാരം കാണാന്‍ വഴി തെളിച്ചിട്ടുണ്ട്.
അടിച്ചമര്‍ത്തല്‍ പ്രശ്‌നപരിഹാരമാകുന്നില്ല, സഭയില്‍ ജനപങ്കാളിത്ത്വം ഉറപ്പുവരത്തുകയാണ് അഭികാമ്യം www.soulandvision.blogspot.com

Bp.Stanly Roman |

ഇന്ന് കത്തോലിക്കാ സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശ്രി. ജോര്‍ജ്ജ് ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തലവന്മാരെ നിയന്ത്രിക്കാന്‍ ഇവിടെ ആരുമില്ല. കാഞ്ഞിരപ്പള്ളി മെത്രാന്റെ പേരില്‍ ഗുരുതരമായ ആരോപണങ്ങള്‍ നിരവധി കേന്ദ്രങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. പ്രവൃത്തിയില്‍ ഒരു ക്രൈസ്തവനു ചേരുന്ന പ്രവൃത്തികളല്ല അദ്ദേഹത്തിന്റെതെന്നു പറയാത്ത ആളുകളും ആ രൂപതയില്‍ കുറവാണ്. അനൌദ്യോഗിക സഞ്ചാരങ്ങളാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത. ആര്ഭാടത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിരൂപങ്ങളായി ജീവിക്കുന്ന മെത്രാന്മാര്‍ തന്നെയാണ് സഭയില്‍ ഇന്ന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
ReplyDeleteവന്നു വന്ന് കത്തോലിക്കാ സഭയെന്നാല്‍ ഒരു അച്ചടക്ക പരിപാലന സമിതിയായി മാറിയിരിക്കുന്നു. കാനോന്‍ നിയമത്തിന്‍റെ മറവില്‍ വിശ്വാസികളെ ചട്ടം പഠിപ്പിക്കുകയാണ് സഭാധികാരികളുടെ പ്രധാന ജോലി. അതാണ് ക്രിസ്തു പഠിപ്പിച്ചിച്ചിരിക്കുന്നതെന്നും അവര്‍ വിശ്വസിക്കുന്നു. അല്ലായിരുന്നെങ്കില്‍ കോതമംഗലത്ത് ഒരു കൈവെട്ട് വിവാദമേ ഉണ്ടാകുമായിരുന്നില്ല.
ഇന്ന് ഭയം പല വൈദികരെയും പിടികൂടിയിട്ടുണ്ട്. വിവാദ വിഷയങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ പലരും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. വിശ്വാസികള്‍ക്ക് അതല്ല വേണ്ടത്. നല്ല മാതൃകകള്‍ കാണിച്ചുകൊടുക്കാന്‍ ശേഷിയുള്ള വഴികാട്ടികളെയാണ്. അങ്ങിനെ ആഗ്രഹിച്ചു ഈ വഴി തേടിയെത്തിയ പലരും ഇന്ന് നിരാശരാണ്. ശ്രി. ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചതുപോലെ വൈദികരെ വിമര്‍ശിക്കുകയെന്നത് ഇന്ന് ഒരു വിശ്വാസിക്കും ഭയമുള്ള ഒരു കാര്യമല്ല. സമൂഹ മദ്ധ്യത്തില്‍ അവരുടെ വില ഇത്ര മേല്‍ താഴ്ന്ന ഒരവസരം ഇതിനു മുമ്പ് ഉണ്ടായിട്ടുമില്ല. സഭ വിട്ടു പോകുന്ന ഒരുവനോടും എന്ത് കൊണ്ട് അങ്ങിനെ ചിന്തിക്കുന്നുവേന്ന് ചോദിക്കാന്‍ ആളില്ല, എന്നെ മാമ്മോദീസാ മുക്കണമെന്നു പറഞ്ഞ് ആരും ആരെയും ഇപ്പോള്‍ ബുദ്ധിമുട്ടിക്കാറുമില്ല, ഒരു സാമൂഹ്യ പ്രശ്നങ്ങളിലേക്കും സമൂഹം വൈദികരെ ക്ഷണിക്കാറുമില്ല. ഓരോ രൂപതയിലും രാഷ്ട്രിയ പാര്‍ട്ടികള്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ഥികള്‍ തങ്ങള്‍ പറയുന്നവര്‍ ആയിരിക്കണമെന്ന് രൂപതകള്‍ നിര്‍ദ്ദേശം വെയ്ക്കുന്നുവെന്നു കേള്‍ക്കുമ്പോള്‍ എത്ര തരം താണ സാമൂഹ്യ പ്രവര്‍ത്തനം ആണ് സഭ നടത്തുന്നതെന്ന് കാണാവുന്നതെയുള്ളൂ. ഓരോ രൂപതയിലും മെത്രാന്മാരെ നിയന്ത്രിക്കാന്‍ പോന്ന അത്മായ കമ്മിറ്റികള്‍ ആവശ്യമാണ്. മെത്രാന്റെ തിരഞ്ഞെടുപ്പിലും ഒളിച്ചു കളികള്‍ ഒഴിവാക്കണം. മെത്രാന്മാരുടെ ആര്‍ഭാടത്തിനും നിയന്ത്രണം വേണം. ഇതൊക്കെ ശ്രദ്ധിക്കാനും നിയന്ത്രിക്കാനും മസ്സില്‍ പവ്വറോ ഇശ്ചാ ശക്തിയോ ദൈവാനുഗ്രഹമോ ഉള്ള ഒരു മേലധികാരി ഈ മെത്രാന്മാര്‍ക്ക് മുകളില്‍ എന്നുണ്ടാവും? അതുണ്ടാവുമെന്ന് ആരും കരുതുന്നില്ല, അതുകൊണ്ട് തന്നെ ഇന്ന് സഭ നേരിടുന്ന പ്രശ്നങ്ങള്‍ ഉടനെങ്ങും അവസാനിക്കാനും പോകുന്നില്ല.
"അടിച്ചമര്‍ത്തല്‍ പ്രശ്‌നപരിഹാരമാകുന്നില്ല, സഭയില്‍ ജനപങ്കാളിത്ത്വം ഉറപ്പുവരുത്തുകയാണ് അഭികാമ്യം" ഈ തലവാചകം തന്നെ ഒരു തിരുത്തലിനു മനസുകാണിക്കണം എന്നാണെന്റെ മതം ! സഭയിൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് പകരം , തീര ഇല്ലാതെയായാൽ (ജനം കര്ത്താവിന്റെ വചനം കരളിൽ ഉറപ്പിച്ചാൽ മത്തായി 6/6) പള്ളി താനേ കാലിയാകും ! പള്ളിയിൽ കത്തനാരും കപ്പിയാരും പാവം മണവാട്ടിവേഷക്കാരും മാത്രമായി കുർബാനകൂടണം! ജനം അവന്റെ "ക്രിസ്തീയവേല" ചെയ്യണം (നല്ല സമര്യാക്കാരനകാൻ) പള്ളിയും കൂദാശയും കത്തനാരുടെ കൂർമ്മബുദ്ധിയിൽനിന്നും ഉരുവായവയാണെന്നും ഇവയും കര്ത്താവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നുമുള്ള വലിയ സത്യം ഓരോ സത്യാന്വേഷികളും അറിഞ്ഞിരിക്കണം ! ഈ അറിവ് അറിഞ്ഞവർ തന്റെ അയക്കാരനെ സ്നേഹിച്ചു അവനിലും നിറയ്ക്കണം !സഭയേയും പുരോഹിതനെയും നന്നാക്കാൻ ശ്രമിച്ച പാവം നസരായനെന്തുപറ്റി എന്ന് കാലം കണ്ടതല്ലേ ? "ഒക്കാത്ത പോട്ടിൽ ഒരു കൊട്ട ആപ്പ് " എന്നാ ചൊല്ലുപോലെ ; നടപ്പില്ല ,നന്നവുകില്ല ,നന്നാക്കാൻ ദൈവത്തിനും ആവുകയുമില്ല !കാരണം ,സഭകൾ ദൈവത്തിൽനിന്നും അകലെ അകലെയായി അകന്നുപോയി ! ഇവ പുരോഹിത മതങ്ങളാണ് (മതമെന്നാൽ അഭിപ്രായം) ദൈവത്തിനു ഒരു സഭയുമില്ല,ഒരു സഭയും വേണ്ടാതാനും!
ReplyDelete