ബാര്‍ കോഴ: രസീതു കൊടുത്ത് കൈക്കൂലി വാങ്ങുമോ? (മാര്‍ കൂറിലോസ്)
on 31-January-2015
കോട്ടയം: ബാര്‍ കോഴ സംബന്ധിച്ച എല്ലാ കാര്യങ്ങളും കൊച്ചുകുട്ടികള്‍ക്ക് പോലും വ്യക്തമായിട്ടും ഇക്കാര്യത്തില്‍ ഇനിയും കേരള സമൂഹത്തിന് തെളിവു വേണോയെന്ന് യാക്കോബായ സുറിയാനിസഭ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ചോദിച്ചു. നാണം ഇല്ലാത്തവരാണ് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. രസീത് കൊടുത്ത് ആരെങ്കിലും കൈക്കൂലി വാങ്ങുമോയെന്ന് ഇനിയും തെളിവ് ചോദിക്കുന്നവര്‍ ഓര്‍ക്കണം. സിഎസ്ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കൂറിലോസ്.
ഓട്ടോറിക്ഷകള്‍ പോലെ ധാരാളം ബിഷപ്പുമാരുണ്ട്. രണ്ടിനും കേരളത്തില്‍ പഞ്ഞമില്ല. സഭകള്‍ തിന്മകള്ക്കെതിരെ ആര്‍ജവത്തോടെ പ്രതികരിക്കണം. നമ്മളുടെ ആളെ തൊട്ടാല്‍ ലേഖനം എഴുതുന്ന സ്ഥിതിയാണിപ്പോള്‍. ബാര്‍ കോഴയെക്കുറിച്ചുള്ള ശബ്ദരേഖയിലൂടെ കാര്യങ്ങള്‍ വ്യക്തമാണ്. ബാര്‍ പൂട്ടിയതു തന്നെ കാശുമേടിച്ച് തുറക്കാനാണ്്. ഫലത്തില്‍ "ബാര്‍ വാപ്പസി'യാണ് നടക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ പണം വാങ്ങിയവരുടെ പട്ടികയെക്കുറിച്ച് തന്നെ പറയുന്നു. ഭരണം കയ്യാളുന്നവര്‍ക്ക് ഇതൊക്കെ ഇല്ലാതാക്കാനും പറ്റുമെന്ന് സമൂഹം ഭയക്കുന്നു. ഈ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനികള്‍ യഥാര്‍ഥ പ്രതിപക്ഷമാകണം.
യേശുക്രിസ്തുവിനും ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. സാമ്രാജ്യത്വവും മുതലാളിത്തവും എല്ലാത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പണത്തിന്റ ആധിപത്യവും ആര്‍ത്തിയും വലിയ തിന്മയായി. പുതിയ ദൈവമായി പണം വരുന്നു. പണത്തെ ആരാധിക്കുന്ന നിലയിലേക്ക് ക്രിസ്ത്യാനിയും മാറി. അതായത് ക്രിസ്തുവിനു പകരം മാമോനെ ആരാധിക്കുന്നു. സഭകളെയും അഴിമതി ബാധിക്കുന്നു. സുവിശേഷ കണ്‍വന്‍ഷനുകള്‍ പോലും മദ്യമുതലാളിയുടെ പണംകൊണ്ട് നടത്തുന്ന സ്ഥിതിയുണ്ട്.ഇംഗ്ലണ്ടില്‍ പള്ളികളില്‍ പ്രാര്‍ഥിക്കാന്‍ വിശ്വാസികള്‍ കുറഞ്ഞപ്പോള്‍ വലിയ ഹാളിന്റെ പകുതി ബാറിന് വാടയ്ക്ക് കൊടുത്തത് കാണാനടിയായി. അവിടെത്തന്നെ പ്രത്യേക ഹാളിലിരുന്ന് മദ്യപിക്കാന്‍ കൂടുതല്‍ പണം ഈടാക്കുന്നതായി മനസ്സിലാക്കി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആ ഭാഗം പള്ളിയുടെ "മദ്ബഹ' യായിരുന്നെന്നായിരുന്നു മറുപടി.സത്യത്തില്‍ ക്രിസ്തുവില്‍ നിന്ന് ക്രിസ്ത്യാനികളും ശ്രീനാരായണഗുരുവില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രസ്ഥാനക്കാരും ഗാന്ധിയില്‍ നിന്ന് ഗാന്ധിയന്മാരും അകലുന്നു. ബാര്‍ കോഴയിലൊക്കെ കുരുങ്ങിയവര്‍ ഖദറെങ്കിലും ധരിക്കാതിരിക്കണം - മാര്‍ കൂറിലോസ് പറഞ്ഞു.
Congratulations and God bless to you Bishop Mar Koorillos. You are literally true, Christ has no followers
ReplyDeletein the Church (hardly any even among bishops) Narayana Guru has only the liquor mafia, and Gandijl has any
number of Godsays only today. They are now constructing even temples for him. What are things to come: temples of God
or temples betrayers of God, (or temples of Dead-God?) Faced with these things what do people expect from
church Leadership if not roaring lions like Baptist in the desert demanding: Make straight the way of the
Lord or else get out of HIS way like Pope Benedict XVI? What we find in the Church today is the SIN of eloquent
silence to which you alone seem to a solitary exception and therefore most a shining Example and witness to
Jesus..
I had the good fortune of seeing it at close quarters at the Knanaya Endogamous Seminar at Red Cross
auditorium, in Kottayam on 20/12/13. There you had the courage to denounce the practice in Kottayam Diocese,
which is not seen in any of the Catholic Bishops in India. May your generation increase and multiply among the
so-called preachers of the WORD. The need of the hour is more John the Baptists, prepared to be beheaded and
paraded in dance halls full of intoxicated people going crazy, as in Herod's time. james Kottoor
James Kottoor commented:
ReplyDeleteCongratulations and God bless to you Bishop Mar Koorillos. You are literally true, Christ has no followers in the Church (hardly any even among bishops) Narayana Guru has only the liquor mafia, and Gandijl has any number of Godsays only today. They are now constructing even temples for him. What are things to come: temples of God or temples betrayers of God, (or temples of Dead-God?) Faced with these things what do people expect from church Leadership if not roaring lions like Baptist in the desert demanding: Make straight the way of the Lord or else get out of HIS way like Pope Benedict XVI? What we find in the Church today is the SIN of eloquent silence to which you alone seem to a solitary exception and therefore most a shining Example and witness to Jesus..
I had the good fortune of seeing it at close quarters at the Knanaya Endogamous Seminar at Red Cross auditorium, in Kottayam on 20/12/13. There you had the courage to denounce the practice in Kottayam Diocese, which is not seen in any of the Catholic Bishops in India. May your generation increase and multiply among the so-called preachers of the WORD. The need of the hour is more John the Baptists, prepared to be beheaded and paraded in dance halls full of intoxicated people going crazy, as in Herod's time. james Kottoor
ഇന്നത്തെ ക്രിസ്ത്യാനിക്ക് അവരുടെ രൂപതയുടെ അദ്ധ്യക്ഷൻ പറയുന്നതിന് അപ്പുറമില്ല. അത്രയ്ക്ക് കാട്ടിയാണ് അവരുടെ വിശ്വാസത്തിന്റെ തൊലിക്ക്. അവർ പറയുന്നതുകൊണ്ട് ദീപിക വരുത്തുന്നു, അവർ പറഞ്ഞതുകൊണ്ട് പിള്ളേരെ കത്തോലിക്കാ സ്കൂളിൽ തന്നെ വിടുന്നു. അവർ പറഞ്ഞതുകൊണ്ട് അന്ധവിശ്വാസം പഠിക്കാൻ അവര്‍ക്ക് ഫ്രീ കിട്ടുന്ന ആഴ്ചയിലെ ഒറ്റ ദിവസമായ ഞായറാഴ്ചയും പിള്ളേരെ സ്കൂളിൽ വിടുന്നു. അവർ പറഞ്ഞു, അവർ പറഞ്ഞു ..... ഈയിടെ എന്റെ കസിണ് പറയുകയായിരുന്നു "മുരിക്കൽ പിതാവു പറഞ്ഞത്രേ, ഇന്നത്തെ വിദ്യാഭ്യാസത്തിന് ഒരു കഴമ്പുമില്ലെന്ന്". മുരിക്കൽ പിതാവ് അങ്ങനെ പറഞ്ഞില്ലെങ്കിൽ ഇന്നത്തെ വിദ്യാഭ്യാസം നല്ലതാണെന്ന് തന്നെ കരുതാമായിരുന്നു! എന്തൊരു ജനപപ്പടാ ഇവിടെയുള്ളത്. കുറിലോസ് മെത്രാൻ യാക്കോബായ ആയതുകൊണ്ട്, അദ്ദേഹം പറയുന്നതിൽ നമ്മൾ കത്തോലിക്കർക്ക് ചേരുന്ന സത്യമുണ്ടാകാൻ വഴിയില്ല; മുതുക്കനായ പവ്വത്തിൽ പറഞ്ഞതായിരിക്കും ശരി, മാണിയും കൂട്ടരും കോഴ ഒരിക്കലും വാങ്ങിക്കാണില്ല!
ReplyDeleteഈ ജനം നന്നാവില്ല എന്ന് ക്രിസ്തു നേരത്തെ മുന്‍കൂട്ടി കണ്ടിരുന്നു.
"കണ്ണുനീര് തുള്ളിയെ സ്ത്രീയോടുപമിച്ച" കാവ്യഭാവനപോലെ "ഓട്ടോറിക്ഷായെ മേത്രാന്കൂട്ടത്തോട്" ഉപമിച്ച മാര്‍ കൂറീലോസിന്റെ ഭാവനയെ നമിക്കുന്നു ! ളോഹയിട്ടവര്‍ സത്യം പറയാന്‍ തുടങ്ങി എന്നത് നല്ലത് തന്നെ ! മാര്‍ കൂറിലോസ്മെത്രാച്ചന് "ആള്‍ക്കൂട്ടത്തില്‍ തനിയെയുള്ള" എന്നതും ആശ്വാസകരം തന്നെ ! അരിയാഹാരം കഴിക്കുന്ന ഏതു പൊട്ടനും ചെട്ടിക്കുമറിയാം മാണി കീശ വീര്പ്പിച്ചകാര്യം ! വല്ലവന്റെയും ചിലവില്‍ ഓസിനു കഴിയുന്ന രക്തകൂട്ടയ്മയാണ് മത രാഷ്ട്രീയ നേതാകല്ക്കെന്നും ഉള്ളത് ! ഓസ്കാര്‍ രാഷ്ട്രീയക്കാരെ കല്ലെറിഞ്ഞിട്ടു കാര്യമില്ല !"നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ "എന്നല്ലേ ബോധ്മുള്ളവന്റെ നീതിബോധം ? "ഓസ് ഓസ്" എന്ന് പേരിന്റെവാലായി ചേര്‍ത്ത മെത്രാന് ഒന്നാമതായി ഈ "വരുത്തന്പേരു" മാറ്റി നന്നാവട്ടെ ! k
ReplyDelete.... വേണ്ടാത്തതും സ്വന്തമാക്കി വിറ്റീടുവാന്,
ReplyDeleteവേണ്ടവര്ക്കേകാതിരിക്കുവാ, നെന്തിലും
ലാഭമെടുക്കാൻ നിനക്കാരു നല്കിയി-
ങ്ങിന്നവകാശം? നിനക്കു കിട്ടുന്നവ
നിന് സോദരര്ക്കുമേകേണ്ടതാം; സ്നേഹമോ-
ടിങ്ങു നടത്തേണ്ട കൈമാറ്റമൊക്കെയും
ലോഭമോടെ ലാഭമിച്ഛിച്ചു ചെയ്യുവാന്‍
നിന് ന്യായമെന്താണ്? നിന്നുണ്മ പോലുമേ
നിന് സ്വന്തമല്ലെന്നറിഞ്ഞിട്ടുമെന്തുകൊ-
ണ്ടെന് പിതാവിന് വീടു സ്വന്തമാക്കുന്നു നീ?'' http://josantony-josantony.blogspot.in/