Translate

Wednesday, February 11, 2015

കോഴക്ക് ഒരു ഡോളർ അല്ലെങ്കിൽ കോഴക്ക് ഒരു പിടി ഡോളർ.

നര്‍മ്മ  ലേഖനം

 എ.സി. ജോർജ്

കാലങ്ങളായി കോഴ ഉണ്ടെങ്കിലും ഈ സമീപകാലത്ത് വേദിയിലും, വീഥിയിലും ഏതാണ്ട് സർവ്വമണ്ഡലങ്ങളിലും കോഴാ.... കോഴാ.... എന്ന പേര് മുഴങ്ങി കേൾക്കുന്നു. ഏതായാലും നാട്ടിലെ പാലാക്ക് അടുത്തുള്ള കോഴ, പ ത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പിന്നെ നമ്മുടെ കോഴഞ്ചേരി സംഗമം എന്നീ 'കോഴ' പദം ചേർത്ത സ്ഥലനാമക്കാരും പ്രസ്ഥാനക്കാരും ക്ഷമിക്കണം.

ഇപ്പോൾ കോഴ എന്ന പദം സകലരും ജപമാല ചൊല്ലുന്നതുപോലെ ഉരുവിട്ടുരുവിട്ട് മഹത്തീകരി ച്ചു. ഇപ്പോൾ നമ്മുടെ ശ്രദ്ധ അങ്ങോട്ട് കോഴയിലേക്കായി. നല്ലകാര്യം. സംഗതികളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആയിരിക്കെ നമ്മുടെ ഫൊക്കാനാ, ഫോമാ, വേൾഡ് മലയാളി, വേൾഡ് വൈഡ് മലയാളി, ഗ്ലോബൽ മലയാളി, പ്രവാസി മലയാളി, പ്രയാസ മലയാളി എന്നീ എണ്ണിയാലൊടുങ്ങാ ത്ത മലയാള സംഘടനകൾ ഇങ്ങനെ വൃഥാ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ ആസനത്തിലൊ സിംഹാസന ത്തിലൊ കുത്തിയിരുന്നാൽ മതിയൊ? ഒന്നനങ്ങണ്ടെ...?

ഒന്നനക്കി കൊടുക്കണ്ടെ.... വല്ലതുമൊക്കെ ഒന്നു ചെയ്യണ്ടെ? അല്ലെങ്കിലെ ന്താ ഒരു ത്രില്ല്. സംഘടനകൾ സംഘടിക്കണം, സംഘടിപ്പിക്കണം, പ്രകടനം നടത്തണം, കുറഞ്ഞപക്ഷം പത്ര ത്തിലെല്ലാം ഒറ്റയായും പെട്ടയായും ഫോട്ടോകളെടു ത്ത് പൊന്നാട ചാർത്തി നിന്ന് പ്രതിഷേധ കുറിപ്പുകൾ ഒരു പെരുമഴ മാതിരി പ്രത്യക്ഷ പ്പെടണം.

ഫൊക്കാനയും ഫോമയും മറ്റും മറ്റും അതുണ്ടായ കാലം മുതൽ ഓരോ വർഷവും ഇതാ പുതുപുത്തന്‍ പരിപാടികൾ, പദ്ധതികൾ എന്നും പറഞ്ഞ് പഴയ വീഞ്ഞ് എ പ്പോഴും പുതിയ കുപ്പിയിൽ അവതരിപ്പിക്കാറുണ്ട്. അതായത് ചോറും സാമ്പാറും ഇക്കൊല്ലം തന്നാൽ അടുത്ത കൊല്ലം, അവർ തരും, സാമ്പാറും ചോറും, ഇതു മാത്രം പരസ്പരം ഓരോ വർഷവും മാറ്റി മറിച്ച് പുതുമയാണെന്ന് പറഞ്ഞ് അവതരി പ്പിക്കുന്നു. എന്നാലിതാ തിക ച്ചും പുതുമയുള്ളതും വ്യത്യസ്ഥവുമായ ഒരു പദ്ധതി ഫൊക്കാനക്കും ഫോമക്കും. മറ്റേത് സംഘടനക്കും പരീക്ഷിക്കാനൊ പ്രവൃ ത്തിപഥത്തിൽ കൊണ്ടുവരാനൊ അങ്ങ് എറിമിട്ടു തരികയാണ്. ലേഖകന്റെ ഈ പുതിയ കണ്ടുപിടുത്തത്തിന്റെ അല്ലെങ്കിൽ നിർദ്ദേശത്തിന്റെയൊ പേരിൽ ലേഖകനെ വ്യക്തിപരമായി അവാർഡ് നൽകിയും ഫലകം തന്നും പൊന്നാട ചൂടിച്ചും തൊ പ്പിയിട്ടും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യരുതേ.. എന്ന് താണുകേണ് അപേക്ഷിക്കുന്നു. അതെല്ലാം അർഹിക്കുന്നവർക്കും പിന്നെ ചൊറിയുന്നവർക്കും കാശുമുടക്കുന്നവർക്കും ഗ്ലാമർ ഉള്ളവർക്കും കൊടു ത്ത് ബഹുമാനി
ക്കുക.

എന്താണ് സംഘടനകളും സംഘാടകരും ചെയ്യേണ്ടത്. സംഗതി നിസ്സാരം. ഇവിടെ മുഖ്യവിഷയം കോഴായും പാലായിലെ മാണിക്യം എന്ന് ചിലർ കൊട്ടിഘോഷിക്കുന്ന കേരള ധനമന്ത്രി കെ.എം. മാണി, മണി മേടിച്ചു, ഭവനത്തിൽ മണി എണ്ണുന്ന യന്ത്രം  ഉണ്ട് എന്നതൊക്കെ ആണല്ലൊ.
എന്നാൽ പുള്ളിയാകട്ടെ ഞാൻ  ശുദ്ധ -പരിശുദ്ധ എന്നൊക്കെ പറമ് മറ്റൊരു പുണ്യാളന്റെ മാതിരി അങ്ങ് രൂപക്കൂട്ടിലേക്കു കേറുകയാണ്. വിശുദ്ധരായ അൽഫോന്സാമ്മയുടെയും, കുര്യാക്കോസ് ഏലിയാസച്ചന്റേയും ഏവുപ്രാസി അമ്മയുടേയും പ്രസക്തി തന്നെ പാലായിലെ മാണിക്യം അടിച്ചെടുക്കുമോ എന്നാണ് സംശയം. അങ്ങനെ നമ്മുടെ ചർച്ചാ വിഷയമായ കോഴ അല്ലെങ്കിൽ മണി മേടിയ്ക്കാത്തവരായ ധാരാളം പുണ്യജന്മങ്ങൾ അങ്ങ് ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ടെന്ന് പറയപ്പെടുന്നു. അഷ്ടിക്കു വകയില്ലാത്ത മുഴുപട്ടിണി പാവങ്ങളായി തീരുമ്പോൾ അവർ അറിയാതെ മണി അല്ലെങ്കിൽ കോഴ വാങ്ങുന്നതിൽ എ ന്താണ് തെറ്റ് എന്ന് ചിലർ ചോദിക്കുന്നു. അത്തരത്തിലൊരാളായ നമ്മുടെ കുഞ്ഞുമാണിയുടെ പട്ടിണി അകറ്റാനായി ഒരു പട്ടിണി ഫണ്ട് അല്ലെങ്കിൽ ഒരു കോഴ ഫണ്ട് ശേഖരണാർത്ഥം ഫെയിസ് ബുക്കിൽ ആഷിക്  അബു എന്നൊരാൾ ഒരു കുറിപ്പ് എഴുതിയതിന്റെ പേരിൽ അഷ്ടിക്ക് വകയില്ലാത്ത മാണിക്കായി കൊച്ചു കൊച്ചു ചില്ലിക്കാശുകൾ ഡ്രാഫ്റ്റ് ആയും മണി ഓർഡറായും പാലായിലേക്കൊഴുകി എത്തിയത്രെ. കൊടുക്കാന്‍ കാശില്ലാത്ത ചിലർ പള്ളിപ്പെരുന്നാളിലും ഉൽസവപറമ്പിലും പോയി തെണ്ടി കാശ് പിരിച്ച് മാണിയുടെ വിലാസത്തിൽ അയച്ചുവത്രെ. ചിലർ കുട്ടികളെ കൊണ്ട് പഴയ മാതിരി തീപ്പട്ടി അരി ശേഖരണവും നട ത്തി. അങ്ങനെ കോഴ ഫണ്ട് ഒരു ഇറച്ചികോഴിയുടെ മാതിരി കൊഴുത്ത് കൊഴുത്ത് ചെനക്കി ചെനക്കി പാലായിലെത്തി കൊക്കരക്കൊ കൊക്കരക്കൊ... എന്ന് കൂവി മാണിയുടെ സ്വൈര്യം കെടുത്തിയപ്പോൾ നമ്മുടെ അമേരിക്കന്‍ മലയാളി സംഘടനാനേതാക്കളുടെ മനസ്സിൽ ഉദിക്കുന്ന ഒരു പുതുപുത്തൻ ആശയം പോലെ മാണിയുടെ മനസ്സിലും പുത്തൻ ആശയം ഉദിച്ചു.

തന്റെ വിലാസത്തിലെത്തുന്ന ഈ പട്ടിണി ഫണ്ട്, കോഴി അല്ലെങ്കിൽ കോഴാ ഫണ്ട് വഴിതിരിച്ച് കേരളാ ഗവണ്മെന്റിന്റെ കാരുണ്യാ ഫണ്ടിലേക്ക് അങ്ങ് അയച്ചേക്കാമെന്ന്.. ഇപ്പോ.. ഫോമാ...ഫൊക്കാനക്കാർക്ക് പറഞ്ഞുവരുന്ന ആശയം പിടികിട്ടിയൊ. പ ച്ചക്ക് അങ്ങു പറയാം..
ഫൊക്കാനാ വർഷങ്ങളായി ഭാഷക്ക് ഒരു ഡോളർ എന്ന പേരിലും ഫോമാ ഭാഷക്ക് ഒരു പിടിഡോളർ എന്ന പേരിലും നമ്മുടെയിടയിൽ കൊച്ചുകാശ് പിരിക്കാറില്ലെ? അത് ഭാഷക്ക് വല്ല
ഗുണവും ചെയ്യുന്നുണ്ടോ. അതൊ വെറും ഫോട്ടോ ഓപ്പർച്ചുണിറ്റി പബ്ലിസിറ്റി സ്റ്റണ്ടാണൊ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. അതെന്തുമാകട്ടെ... ഇതാണ് ലേഖകൻ നിർദ്ദേശിക്കുന്ന പുതിയ പദ്ധതി. ഫൊക്കാനാ ഉടൻ  തന്നെ കോഴക്കൊരു ഡോളർ എന്ന പേരിലും ഫോമാ കോഴക്കൊരു പിടി ഡോളർ എന്ന പേരിലും ഒരു നിത്യസഹായനിധി ആരംഭിക്കണം. പിരിവ് ഉടന്‍ തുടങ്ങണം. അതിന്റെ ഒറ്റയായും പെട്ടയായുമുള്ള പത്രക്കുറിപ്പുകളും ഫോട്ടോകളും പത്രമാധ്യമതാളുകളിൽ നിറയുകയും വേണം. അതാണ് പ്രധാനം. എല്ലാം എഴുതാന്‍ ആളില്ലെങ്കിൽ മണി കൊടുത്ത് നാട്ടിൽ നിന്നുള്ള എഴു ത്തുകാരേയും റിപ്പോർട്ടറന്മാരേയും ഹയർ ചെയ്യണം. നമ്മുടെ ഇവിടെ വെട്ടിത്തിളങ്ങി നിന്ന് അവാർഡുകൾ വാരിക്കൂട്ടുന്ന ചില സാഹിത്യ ശിരോമണികളോടു ചോദിച്ചാൽ മാത്രം മതി അവർ നാട്ടിലെ ഔട്ട്‌സോഴ്‌സിംഗ് എഴുത്തുകാരെ പറ്റി റിപ്പാർട്ടറന്മാരെ പറ്റി വിവരങ്ങളും റെയിറ്റും പറഞ്ഞു തരും.

പിന്നെ ഈ ശേഖരിക്കുന്ന കോഴക്കൊരു ഡോളർ അല്ലെങ്കിൽ കോഴക്കൊരു പിടി ഡോളർ പാലായിലെ മാണികുഞ്ഞ്ചേ ട്ടനുമാത്രം കൊടുത്ത്  ഡിസ്‌ക്രിമിനേഷൻ കാണിക്കരുത്. മറിച്ച് നാട്ടിലെ എല്ലാ കോഴ മന്ത്രിമാർക്കും, ഉദ്യോഗസ്ഥർക്കും തുല്യമായി വീതിച്ച് ഗഡുക്കളായി കൊടുക്കണം. അതാണ് ജസ്റ്റിസ് ഫോർ ഓൾ എന്നുപറയുന്നത്'ജസ്റ്റിസ് ഫോർ ഓൾ'പ്രസ്ഥാനത്തിന്‍റെ ഒരു ചെറുപ്രവർത്തകനും അഭ്യുദയകാംക്ഷിയുമായ ഈ ലേഖകനും ചെറുവിരൽ അനക്കി സഹായിക്കാൻ സന്നദ്ധനാണെന്ന വിവരം അറിയിക്കുന്നു. ജീവിക്കാൻ വകയില്ലാ ത്തതു കൊണ്ടാണല്ലൊ ഇവരെല്ലാം കോഴ മേടിക്കുന്നത്. ഇവിടെ ഡോളറൊക്കെ മരത്തിൽ നിന്ന് കുലുക്കി പറിച്ചെടുക്കുന്ന അമേരിക്കന്‍ മലയാളി പ്രവാസികൾക്ക് പ്രയാസമില്ലാതെ ഈ കോഴക്കൊരു ഡോളർ പദ്ധതിയിലേക്കൊ, കോഴക്കൊരുപിടി ഡോളർ പ്രസ്ഥാനത്തിലേക്കൊ ഉദാരമായി സംഭാവന ചെയ്യാമല്ലൊ. 

കോഴി പിടുത്തം ഡോളർ ആയാലും കുഴ പ്പമില്ല. പക്ഷെ ഈ മണി എണ്ണുന്ന യന്ത്രമുണ്ടല്ലൊ, അതും വേണം. കേരളത്തിലെ എല്ലാ തെണ്ടികളുടെ ചെറ്റക്കുടിലിലും അല്ലെങ്കിൽ മണിമാളികയിലും ഉണ്ടല്ലൊ ഈ യന്ത്രം. ഈ തെണ്ടി കിട്ടുന്ന നാണയങ്ങളും നോട്ടുകളും അടങ്ങുന്ന മണി യന്ത്രത്തിനല്ലെ എണ്ണി തിട്ടപ്പെടു ത്താൻ പറ്റൂ. അല്ലാതെ മാനുവലായി എണ്ണുക ഈ തെണ്ടികൾക്ക് അസാധ്യമാണ്. അല്ലെങ്കിൽ മാസ്റ്റർ കാർഡും വിസാ കാർഡും തെണ്ടികൾ സ്വീകരിക്കണം.

ഫൊക്കാന-ഫോമ തുടങ്ങിയ ആനകൾക്ക്, ആമകൾക്ക്, കോഴക്ക് ഒരു ഡോളർ എന്ന രീതിയിൽ പിരിവു നടത്താം. ഫൊക്കാന തുടങ്ങിയ ആനകൾ വലിയ പിണ്ടമിടുമ്പോൾ കൊച്ചു പിടിയാന സംഘടനകൾ ചെറിയ കാഷ്ടമെങ്കിലും ഇടുന്നത് ഒരു മര്യാദയല്ലെ? ജസ്റ്റീസ് ഫോർ ഓൾ സംഘടനയും കോഴക്കൊരു ഡോളർ എന്നതിനു പകരം കോഴക്കൊരു പെനി എന്നെങ്കിലും
പറഞ്ഞ്‌ ഉടൻ ഒരു ഫണ്ട് പിരിച്ച് സത്വരമായി ആരംഭിച്ച് പേരെടുക്കണം. പിന്നെ അമേരിക്കയിലെ എല്ലാ പ്രവാസി നാട്ടുകൂട്ടങ്ങളും കോഴക്കൊരു പെന്നി ഫണ്ട് പിരിവ് ഉൽഘാടനം ചെയ്യണം.

ഫോമ-ആമ തുടങ്ങിയ മഹാപ്രസ്ഥാനങ്ങൾക്ക് ആമയുടെ മാതിരി നല്ല തൊലിക്കട്ടിയും പ്രതാപവും ഉള്ളതിനാൽ കോഴക്കൊരു പിടി ഡോളർ പദ്ധതി അതിഭയങ്കരവും, പരമ രസകരവുമായ ലാലിസം പരിപാടി വെദിയിൽ അവതരിപ്പിച്ചുകൊണ്ട് ഉൽഘാടനം ചെയ്യാം. ലാലിസമില്ലെങ്കിൽ പിന്നെന്താ ഒരു രസവും, ഇമ്പവും. കമ്മ്യൂണിസവും, സോഷ്യലിസവും, മാർക്‌സിസവും പഴയ റഷ്യയുടെ പ്രതാപം അവസാനിച്ചതോടെ തകർന്നു എന്നാണല്ലൊ പറയുന്നത്. ഇനി ലാലിസവും മലയാളികൾക്ക് പരീക്ഷിക്കാം. പിന്നെ ബാപ്റ്റിസം, റേസിസം, ലിബറലിസം ഒന്നും അത്രകണക്കിൽ കൊള്ളിക്കേണ്ട. ഉൽഘാടനത്തിൽ ഒരു കേരളാ സ്റ്റൈൽ കൂട്ടയോട്ടവും വേണം. ഓട്ടത്തിൽ നമ്മുടെ അമേരിക്കൻ മലയാളി നേതാക്കളോടൊപ്പം കേരളത്തിൽ നിന്നെ ത്തുന്ന രാഷ്ട്രീയ-സിനിമാ-സാഹിത്യ സിലിബ്രിറ്റികൾ മുന്നിൽ നിൽക്കണം. എന്നാൽ മാത്രമെ ഉൽഘാടനത്തിന് ഒരു കുതിപ്പും കിതപ്പും കിട്ടുകയുള്ളൂ. ഓഡിറ്റോറിയത്തിൽ ഓഡിയന്റ്സായി ആരും ഇല്ലേലും സാരമില്ല. അവിടെ മൈക്കിന്റെ പാപ്പാനും ഫോട്ടോ വീഡിയോ പിടുത്തക്കാരും എടുപ്പുകാരും മതി. പക്ഷെ സംഘടനാ സ്ഥാപക നേതാക്കന്മാരടക്കം സകലരും ഭദ്രദീപം കൊളു ത്തണം. കൂട്ടത്തിൽ മലയാളമൊ ഇംഗ്ലീഷൊ കൊരച്ച് കൊരച്ച് ഒരു പ്രത്യേക ആക്ക സ്റ്റൈലില്‍ പറയുന്ന ഒന്നോ രണ്ടോ ഗ്ലാമർ സുന്ദരി അവതാരികമാരാകാം.അതായത് സ്‌റ്റേജിൽ അതിഭയങ്കര ക്രൗഡ് ഉണ്ടായിരിക്കണം.

അമേരിക്കയിൽ അധികവും കോഴ വാങ്ങാ ത്തതിനാലായിരിക്കണം ഇംഗ്ലീഷിൽ 'ഴ' എന്ന് എഴുതാനോ ഉച്ചരിക്കാനൊ ഒരു പദമില്ലാത്തത്. അവരോട് കോഴ എന്നുച്ചരിക്കാൻ പറഞാൽ അവർ പറയും 'കോളാ' ന്ന്. അതുപോലെ വാഴപ്പഴത്തിന് അവർ പറയും വാളപ്പളം എന്നും കോഴഞ്ചേരിക്ക് കോളഞ്ചേരി, കോഴിക്ക് കോളി, ബാർകോഴക്ക് ബാർകോള, അല്ലെങ്കിൽ ബാർകോയ, എന്നൊക്കെ അവർ പറയും. ഇവിടെ ജനിക്കുന്ന നമ്മുടെ മലയാളി കുട്ടികൾക്കം ഴ പറയാൻ  അറിയില്ല. അവരുടെ നാക്ക് അതിന് വഴങ്ങില്ല. അതിനാൽ അവർ നമ്മളേക്കാൾ 'കോഴ' വാങ്ങാത്തവരും സത്യസന്ധരുമായിരിക്കും. 

നെല്ലും പതിരും എന്നാണല്ലൊ. അൽപം പതിരും പറയാം. സത്യ ത്തിൽ കോഴക്ക് ഒരു ഡോളർ അല്ലെങ്കിൽ കോഴക്ക് ഒരു പിടി ഡോളർ പദ്ധതി കോഴയും കൈക്കൂലിയും വാങ്ങുന്നവർക്കെല്ലാം എതിരായ ഒരു ഗാന്ധിമാർഗ്ഗ സമരമാണ്. ഇടതു കരണ ത്ത് അടി വരുമ്പോൾ വലതു കരണം കൂടികാണി ച്ചു കൊടുക്കുന്ന ഒരു സമരം. കോഴവാങ്ങുന്നവർക്ക് അൽ പ്പം കൂടെ മണി ഉ ന്തിക്കൊടുക്കുന്ന ഒരു പരിപാടി. കോഴ വാങ്ങുന്നവർ ഇത് കണ്ടും കേട്ടും അനുഭവി ച്ചും അവഹേളിതരായി കൈക്കൂലി വാങ്ങലും കോഴ വാങ്ങലും നിർ ത്തണം. ഇവിടെ മാണി മാത്രമല്ല കുറ്റക്കാർ അല്ലെങ്കിൽ കുറ്റം ആരോപിക്കപ്പെട്ടവർ അതിലും വലിയ കോഴ വാങ്ങിയ കൊലകൊമ്പന്മാർ ഇപ്പൊഴും മുമ്പും നമ്മുടെ മന്ത്രിസഭകളിലുണ്ടായിരിക്കാം. എന്നാൽ പിടിക്ക െപ്പടുന്നവരാണ് ക്രൂശിക്ക െപ്പടുന്നവർ. കക്കാന്‍ പഠിച്ചാൽ പോരാ നിൽക്കാനും പഠിക്കണം എന്നു പറയാറില്ലെ. പലനാൾ കക്കുന്നവൻ ഒരിക്കൽ പിടിക്ക െപ്പടും എന്ന് പറയാറില്ലെ. കാര്യസാധ്യ ത്തിനായി കോഴയും കൈക്കൂലിയും കൊടുക്കുന്നവരും കുറ്റക്കാരാണ്. കോഴ വാങ്ങി എന്ന പരാതി പറയുന്നവർ അതു ന്യായമായി തെളിയിക്കാനും ബാധ്യസ്ഥരാണ്. എന്നാൽ ന്യായമായ തെളിവുകൾ കൊടുക്കുമ്പോൾ അതു തെളിവല്ലെന്നു പറമ് തടിതപ്പാനൊ അധികാരമുപയോഗി ച്ച് അന്വേഷണം അട്ടിമറിക്കാനൊ പരാതിക്കാരെ ഏതെങ്കിലും തര ത്തിൽ സ്വാധീനിക്കാനൊ ഭീഷണിപ്പടു ത്താനൊ അല്ല ശ്രമിക്കേണ്ടത്. ചങ്കെടു ത്ത് കാണിക്കുമ്പോൾ ചെമ്പരത്തിപ്പൂവാണെന്നു പറയരുത്. കോഴ കൊടുക്കുമ്പോൾ അതിന് ആരും രസീത് വാങ്ങാറില്ല. ഏതു വമ്പനായാലും രാജിവെച്ച് അന്വേഷണം നേരിടണം. ഇതിൽ ജാതിമത ചിന്തകൾക്ക് യാതൊരു പ്രസക്തിയുമില്ല. ജസ്റ്റിസ് ഫോർ ഓൾ.

അന്തരി ച്ച പ്രസിദ്ധ തെന്നിന്ത്യ നടൻ മക്കൾ തിലകം എംജിആർ ഒരു സിനിമയിൽ അഭിനയിച്ചു പാടിയ ഒരു തമിഴ് ഗാനം ഓർക്കുകയാണ്. 'ഒരു തവരു ചെയ്താൽ അവൻ ദൈവമാനാലും വിട മാട്ടെ...

കൂട്ടത്തിൽ ഒന്നുകൂടി കുറിക്കട്ടെ. ഇതെല്ലാം നെല്ലും പതിരുമായി എടുക്കണം അത്രമാത്രം.

സമീപകാല െത്ത കേരള രാഷ്ട്രീയ, സാമൂഹ്യ വാർ ത്തകൾ അമേരിക്കയിലെ പ്രവാസി മലയാളികളേയും അവരുടെ സംഘടനാ പ്രവർ ത്തനങ്ങളേയും കോർ ത്തിണക്കിയുള്ള ഒരു നർമ്മ  ലേഖനം മാത്രമാണിത്. സാമൂഹ്യ പ്രതിബ2തയോടെ നമ്മൾ എഴുതണ്ടെ? ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ചൊല്ലിൽ എ േപ്പാഴും എഴുതാൻ പറ്റുമോ? നർമ്മ രൂപ ത്തിലെങ്കിലും രാജാവ് നഗ്നനാണെന്ന് പറയണ്ടെ? പ്രത്യേകിച്ച് നാട്ടിൽ നടമാടുന്ന അസംബന്ധങ്ങൾ എഴുതാനും പ്രസിദ്ധീകരിക്കാനും യുഎസിൽ ജീവിക്കുന്ന മലയാളി എഴുത്തുകാർ ഇത്ര ഭയ െപ്പടണൊ? ഇവിടെ യുഎസിൽ നമുക്ക് കുറച്ച് നീതിയും യുഎസ് വ്യവസ്ഥിതിയും സുരക്ഷിതത്വവുമുണ്ടല്ലൊ? നാട്ടിലെ ഗുണ്ടകൾ ഏതായാലും ഇവിടെ വന്ന് നമ്മളെ അടിക്കുകയില്ല. പിന്നെ നാട്ടിൽ പോകുന്നകാലംവരെ അവരങ്ങനെ നമ്മ ളെ അടിക്കാൻ  നോക്കി ഇരിക്കുമോ?
ഇനിയും ഒ ത്തിരി പോയിന്റുണ്ടായിരുന്നു എഴുതാൻ. 'എഴുത േന്താറും വളരും വളര േന്താറും
എഴുതും' എന്നാണല്ലൊ മാണിസൂക് ത്തം. പക്ഷെ എന്തു ചെയ്യാനാണ് കോഴകളുടെ കഥകേട്ട്
ആകപ്പാടെ ഒരു തലകറക്കം. അതിനാൽ ഇവിടെ തൽക്കാലം നിർത്തുന്നു. എന്തിനധികം
മൊഴിമൂ ത്തൂകൾ...മിഴിനീർ... കോഴയാണെങ്ങൂം.....കേഴുക.....പ്രിയ നാടേ....

No comments:

Post a Comment