പൌരാഹിത്യം ഉപേക്ഷിച്ച 'റാഫി കാരയ് ക്കാട്ട്' എന്ന പുരോഹിതന്റെ ജീവിത കഥ അദ്ദേഹം തന്നെ വിവരിക്കുന്നുണ്ട്. എറണാകുളത്ത് സമ്മേളിക്കുന്ന പുരോഹിതർക്ക് ഇദ്ദേഹത്തിന്റെ പ്രസംഗം ഒരു ആത്മസന്ദേശമായിരിക്കാം. തിന്നു കുടിച്ചു മദിച്ചുല്ലസിച്ച് ജീവിക്കുന്ന പുരോഹിതർക്കെതിരെയാണ് ഇദ്ദേഹം വചന പ്രഘോഷണം നടത്തുന്നത്. ആർഭാടത്തിൽ മുങ്ങിയിരിക്കുന്ന കത്തോലിക്കാ പുരോഹിതർക്ക് സഭയെ ചോദ്യം ചെയ്യുന്നവർ സഭയ്ക്ക് പുറത്തു പോകുന്നത് സന്തോഷമാണ്. തന്മൂലം ആരും ചോദ്യം ചെയ്യാതെ പുരോഹിതരുടെയും മെത്രാന്മാരുടെയും തോന്ന്യാസം തുടരുകയും ചെയ്യാം. സഭയ്ക്കു പുറത്തുനിന്നു സമരം ചെയ്യുന്നവരെക്കാൾ ശക്തിയുള്ള നാവ് സഭയ്ക്കുള്ളിലുള്ളവരുടെതാണ്. അതിനായി എറണാകുളം സമ്മേളനം സഹായകമാകട്ടെ. ജന്മം തന്ന നമ്മുടെ മാതാപിതാക്കളുടെ പാരമ്പര്യത്തിൽ മുറുകെപ്പിടിച്ച് മെത്രാൻ പുരോഹിതർക്ക് മൂക്കുകയർ ഇടേണ്ടത് ജനിക്കാൻ പോവുന്ന കുഞ്ഞുങ്ങൾക്കും നല്കുന്ന സേവനമായിരിക്കും. അതിനുത്തരം മറ്റൊരു സഭയിൽ ചേരുകയെന്നതല്ല. മനുഷ്യന്റെ വികാരങ്ങളെ മനസിലാക്കുന്ന ഒരു മാനുഷിക മതമാണ് നമുക്കു വേണ്ടത്. അവിടെ അന്ധമായ മത വികാരങ്ങളെയും ഇല്ലാതാക്കണം.
Translate
Saturday, February 21, 2015
പൌരാഹിത്യം വിട്ട റാഫി കാരയ്ക്കാട്ട്

Subscribe to:
Post Comments (Atom)
യഹൂദനായ യേശു യഹൂദമതത്തിലെ 'യാഗങ്ങളെ' വിലക്കി, അവരുടെ ദുരാചാരങ്ങളെ വെറുത്തു, ദേവാലയത്തില്‍ത്തന്നെ ഒരു നവീകരണത്തിനായി സ്വയം കൈകളില്‍ ചാട്ടവാര്‍ ഏന്തി ! മെത്രാന്മാരെ അവഹേളിച്ചു , അവരുടെ പിണിയാള്കളെ ശപിച്ചു ! നാം ആയിരിക്കുന്നിടത്ത് നിന്നുകൊണ്ടുതന്നെ മാറ്റത്തിനായി പോരാടണം! മതം മാറലും സഭ മാറലും മനനമുള്ള മനുഷ്യന്‍റെ വഴിയേ അല്ല !
ReplyDeleteഎന്‍റെപള്ളിയില്‍ കഴിഞ്ഞയിടെ കത്തനാരായ ഒരു പയ്യന്‍ എന്നോട് "അച്ചായന്‍ ഈ പള്ളിയില്‍ നിന്ന് പോയാലെ അച്ചന്മാര്‍ക്ക് ആശ്വാസമാകൂ "എന്ന്! "ആശ്വാസം ക്രിസ്തുവിലാണ്" എന്നുപോലും അറിയാത്തോന്‍ കത്തനാരാകുന്നു , കലികാലവൈഭവം!