Translate

Sunday, February 8, 2015

The witty Pope Francis

www.youtube.com/embed/VIPTdtEvr40?rel=0



ഒത്തിരി നല്ല കാര്യങ്ങൾ പറഞ്ഞ് പുരോഹിതരെയും മെത്രാന്മാരെയും തറപറ്റിക്കുന്ന നമ്മുടെ പാപ്പാ ഇപ്പോൾ തമാശകൾ പറയാനും തുടങ്ങിരിക്കുന്നു. മനുഷ്യരെയും അവരുടെ ജീവിതത്തെയും വളരെ ഗൌരവമായി കാണുന്നവർ അതൊരു തമാശയായും കാണേണ്ടിവരും എന്നതാണ് സത്യം. അതാണ്‌ പോപ്പിനും സംഭവിച്ചിരിക്കുന്നത്. ഈ വീഡിയോ കാണുക. അതിൽ പറയുന്ന തമാശകളിൽ രണ്ടെണ്ണം ഇങ്ങനെ.
ലോകകുടുംബദിനത്തിൽ ഒരു പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: ശരിയാണ്, ഒരു പരിപൂർണ ഭർത്താവിനെയോ പരിപൂർണ ഭാര്യയേയോ കണ്ടുമുട്ടുക അത്ര എളുപ്പമല്ല. അപ്പോൾ പിന്നെ ഒരു പരിപൂർണ അമ്മായിയമ്മയെ എവിടെ കാണാനാണ്! എനിക്കമായിയമ്മ ഇല്ലെങ്കിലും അവരെങ്ങനെയായിരിക്കുമെന്ന് ഊഹിക്കാൻ എനിക്കാകും.
ആൾക്കാർ ചിരിക്കാൻ തുടങ്ങിയപ്പോൾ പോപ്പിനും ഹരമായി. അടുത്തതായി പോപ്‌ പറഞ്ഞ ഒരു കഥ: ഒരിക്കൽ ഒരാള് കരഞ്ഞുകൊണ്ട്‌ അദ്ദേഹത്തെ സമീപിച്ചു. എന്ത് പറ്റി എന്ന ചോദ്യത്തിന് അയാൾ പറഞ്ഞു, എന്റെ അമ്മായിയമ്മ കാഴ്ചബംഗ്ലാവിലെ ചീങ്കണ്ണിക്കുളത്തിൽ വീണുപോയി. അയ്യോ എനിക്കെന്തു ചെയ്യാൻ പറ്റും എന്ന് പോപ്‌. ദയവായി അതിൽ കിടക്കുന്ന ചീങ്കണ്ണികളുടെ സുരക്ഷിതത്ത്വത്തിനായി മുട്ടിപ്പായി ഒന്ന് പ്രാർഥിക്കണേ! എന്നായിരുന്നു അയാളുടെ അപേക്ഷ.

No comments:

Post a Comment