Translate

Thursday, February 5, 2015

കൊച്ചി ദേശീയ സമ്മേളനത്തിലേയ്ക്ക് ഏവർക്കും സ്വാഗതം! കെ.സി.ആർ. എം

ഏവർക്കും നന്ദിയോടെ, റെജി ഞള്ളാനി,ചെയർമാൻ സ്വാഗതസംഘം -  +(91) 9447105070.

ബഹുമാന്യരെ,

  കത്തോലിക്കാസഭയിലെ സ്ഥാപനവൽക്കരണത്തിന്റെ ഫലമായും മറ്റു വ്യത്യസ്തകാരണങ്ങളാലും കത്തോലിക്കാസഭയിലെ സന്യാസം വിട്ടിറങ്ങിയ പുരോഹിതരുടെയും കന്യാസ്ത്രികളുടെയും അസാധാരണ സമ്മേളനം ഈ മാസം ഇരുപത്തിയെട്ടിന് (28-2-2015) എറണാകുളം പാലാരി വട്ടം എസ്സ് എൻ. ഡി. പി യോഗം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. പ്രസ്തുത സമ്മേളനത്തിൽ സാമൂഹിക-സാംസ്‌കാരിക-ആത്മിയ മണ്ഡലങ്ങളിലുള്ളവർ പങ്കെടുക്കുന്നു. കെ.സി.ആർ.എം ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ മഹാസമ്മേളനത്തിൽ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. 

    ഈ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി  പ്രാദേശിക, ദേശീയ, അന്തർദേശീയതലത്തിലുള്ള പത്ര/റ്റിവി/സോഷ്യൽ നെറ്റുവർക്കുകൾ വൻപ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതിന്  കെ.സി.ആർ.എം ന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. സമ്മേളനവിജയത്തിന് സ്വദേശത്തുനിന്നും വിദേശത്തുനിന്നും ആയിരക്കണക്കിന് ആശംസകൾ ലഭിക്കുകയുണ്ടായി. 

    സമൂഹത്തിന്റെയും സഭാനേതൃത്വത്തിന്റെയും ബോധപൂർവ്വമായ അവഗണനയും സാമ്പത്തിക ഉപരോധവും മൂലം ഈ വിഭാഗത്തിലെ ഭൂരിപക്ഷം പേരും ദുരിതപൂർണ്ണമായ ജീവിതമാണ് നയിക്കുന്നത്.  സ്വന്തം കുടുംബങ്ങൾ പോലും പുറംതിരിഞ്ഞു നിൽക്കുന്നു. സഭക്കുള്ളിൽ നിൽക്കുന്ന ഭൂരിപക്ഷം പുരോഹിതരേക്കാളും കന്യാസ്ത്രികളേക്കാളും ബഹുമാന്യരാണ് ഇവരെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ദേശീയ സമ്മേളനം വിളിച്ചു കൂട്ടുവാൻ കെ.സി.ആർ. എം. നെ പ്രേരിപ്പിച്ചത്. സമൂഹം ഈ സത്യം  തിരിച്ചറിയണം. ഇവരിൽ ഉന്നത നിലവാരം ഉള്ളവരും സമൂഹത്തിനു വേണ്ടി ജീവിക്കുവാൻ സൻമനസ്സുള്ളവരുമായ നിരവധി പേർ ഉണ്ട്. ഇവരുടെ സേവനം സമൂഹത്തിന് പ്രയോജനപ്പെടുത്തുവാൻ കഴിഞ്ഞാൽ അത് വലിയ മുതൽ കൂട്ടാകുമെന്നതിൽ സംശയമില്ല.

             ഇവരും നമ്മുടെ കുടുംബങ്ങളിൽ നിന്നുമുള്ള സഹോദരി സഹോദരങ്ങളാണ്. പലരും സഭക്കും സമൂഹത്തിനും വേണ്ടി ജീവിതം മാറ്റിവച്ച് സേവിച്ചവരാണ്. പരി. കുർബാന മധ്യേ നാം ഇവരുടെ കൈകളിൽനിന്നും കുർബാന സ്വീകരിച്ച്, യേശുവിനെ സ്വീകരിച്ചവരാണ്. മാമ്മോദീസയും ആദ്യ കുർബാനയും വിവഹ ആശീർവദവും ഇവരിൽനിന്നും നമ്മൾ സ്വീകരിച്ചിട്ടുണ്ട്.  എന്നിട്ടും ഈ ബഹുമാന്യരോട് എന്താണിങ്ങനെയെന്ന് ചിന്തിക്കണം. യേശുവിലുള്ള സ്‌നേഹവും ആദർശ ശുദ്ധിയും   മറ്റു ചില ദുരനുഭവങ്ങളും സഭക്കുള്ളിലെ ചില അന്ത വിശ്വാസങ്ങളും സ്ഥാപനവൽക്കരണവും മറ്റു ചില തിരിച്ചറിവുകളും മൂലമാണ് ഇവരിൽ  ഭൂരിപക്ഷം പേരും പുറത്തു വന്നിട്ടുള്ളതെന്ന് ഇവരുടെ തുറന്ന മനസ്സിനെ അടുത്തറിഞ്ഞാൽ കാണുവാൻ കഴിയും. സത്യം ഇതായിരിക്കെ നമ്മുടെ ഈ സഹോദരങ്ങളെ എല്ലാവിധത്തിലും സംരക്ഷിക്കുകയും കുറ്റവാളികളെ തുറന്നു കാട്ടുവാൻ സമൂഹം മന്നോട്ടുവരുകയും വേണം.  ഈ തിരിച്ചറിവിന്റെ ആദ്യ പടിയെന്ന നിലയിൽ ആദ്യ ദേശീയസമ്മേളനത്തിൽതന്നെ ഈ ബഹുമാന്യരെ ആദരിച്ചുകൊണ്ട് നമുക്ക് തുടക്കംകുറിക്കാം.  എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നതോടൊപ്പം 28ാ-ം തിയതിയിലെ സമ്മേളനത്തിലേയ്ക്ക്  ഏവരേയും ക്ഷണിക്കുകയും ചെയ്യുന്നു.
             കൊച്ചി സമ്മേളനവിജയത്തിനായി കെ.സി.ആർ.എം ന്റെ പ്രവർത്തകരെല്ലാവരും രാപകലില്ലാതെ പ്രവർത്തിച്ചു. സ്വാഗതസംഘത്തിലും ഉപദേശകസമിതിയിലുമുള്ള മുഴുവൻ പ്രവർത്തകരേയും ഞാനീയവസരത്തിൽ പേരെടുത്തുപറയുകയാണ്. പ്രത്യേകിച്ച് ഞങ്ങളുടെ പ്രസിഡന്റ് ജോർജ്ജ് ജോസഫ്, വൈസ് ചെയർമാൻ പ്രൊഫ. ഇപ്പൻ ഏറ്റവും പ്രിയങ്കരനായ ജന.സെക്രട്ടറി കെ.കെ. ജോസ് കണ്ടത്തിൽ,സത്യജ്വാലയുടെ എഡിറ്ററും നിശബ്ദസേവനത്തിന്റെ പ്രതീകവുമായ ജോർജ്ജ് മൂലേച്ചാലിൽ, എല്ലാറ്റിന്റേയും മുൻനിരക്കാരനായ സാമുവൽ കൂടൽ, സ്ഥാപക പ്രസിഡന്റ്, മാത്യൂ തറക്കുന്നേൽ, മുൻ   പ്രസിഡന്റ് പി.എസ്സ്.  ജോസഫ്, സി.വി. സെബാസ്റ്റിയൻ, സംഘടനയുടെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന സഖറിയാസ് നെടുങ്കനാൽ, ജോസഫ് മറ്റപ്പളളി, ജോസ് ആന്റണി, ജോസഫ് പടന്നമാക്കൽ,ചാക്കോ കളരിക്കൽ,ജെയിംസ് കോട്ടൂർ, ജോർജ്ജ് കട്ടിക്കാരൻ എന്നിവരും  സെബാസ്റ്റിയൻ മണ്ണേക്കനാട്, ടോമി തുരുത്തിത്തറ, അഡ്വ.വർഗ്ഗീസ് പറമ്പിൽ കെ.സി.ആർ. എം ന്റെ ധീരവനിത അഡ്വ. ഇന്ദുലേഖ ജോസഫ്, അഡ്വ .ജോസ് ജോസഫ്, അഡ്വ. ജോസ് പാലിയത്ത്, സി.സി ബേബിച്ചൻ, പി. കെ. മാത്യു ഏറ്റുമാനൂർ, റ്റി. ഒ. ജോസഫ്, ലൂക്കോസ് മാത്യു, സി. കെ. പുന്നൻ, ആന്റോ കോക്കാട്ട്, ജെയിംസ് പുല്ലൂടൻ, ലാലൻ തരകൻ, ജോസഫ് വെളിവിൽ, സിസിലി മുരിക്കാശ്ശേരി, എം. എൽ. ആഗസ്തി തുടങ്ങിയവരുടെ  സേവനങ്ങളും എടുത്തു പറയേണ്ടതാണ്.

     സമ്മേളനത്തിന്റേ ശക്തി കേന്ദ്രമായ ഫാദർ ഷിബു, ഫാ. മാണി പറമ്പേട്ട്. ഫാ. സ്നേഹാനന്ദ ജ്യോതി,  ഫാ. ജോർജ്ജ് ,  സിസ്റ്റർ മോളി. സിസ്റ്റർ ഷേർളി, സിസ്റ്റർ മരിയ. ഫാ. തോമസ് ബെൽത്തങ്ങാടി,ശ്രീ. ബേബി പാലക്കാട് തുടങ്ങിയവരുടെ സേവനം വിലമതിക്കാനാവാത്തതാണ്.

       നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിനെന്നും, രണ്ടോ അതിൽ അധികമോ ആളുകൾ എന്റെ നാമത്തിൽ ഒന്നിച്ചുകൂടിയാൽ അവരുടെ മധ്യേ ഞാനുണ്ടാവുമെന്നും അരുൾ ചെയ്ത യേശു നാഥനോടും ദൈവകുമാരനെ നമുക്ക് പ്രധാനം ചെയ്ത പരിശുദ്ധ കന്യകാമാതാവിനോടും ചേർന്നു നിന്നുകൊണ്ടും, നമ്മുടെ ഈ സഹോദരങ്ങളെ നമ്മോടു ചേർത്ത് നിർത്തിക്കൊണ്ടും, നമ്മുടെ കടമ നിർവ്വഹിക്കാം. എല്ലാം ദൈവത്തിൽ അർപ്പിക്കാം.
                         
സ്‌നേഹാദരവോടെ.
                                                            റെജി ഞള്ളാനി ,
                         ചെയർമാൻ സ്വാഗതസംഘം, +(91) 9447105070.

ബന്ധപ്പെടേണ്ട മറ്റു പേരുകള്‍: 

കെ. കെ. ജോസ് കണ്ടത്തില്‍ - +(91) 8547573730, ജോര്‍ജ്ജ് മൂലേച്ചാലില്‍ - +(91) 9497088904


1 comment:

  1. 'നിത്യജീവനെ പ്രാപിക്കുവാന്‍ എന്ത് ചെയ്യേണം' എന്ന നീതിശാസ്ത്രിയുടെ ചോദ്യത്തിന് ഉത്തരമായി യേശുദേവന്‍ മനസ്സില്‍ അന്നേരം അരുമയോടെ മെനഞ്ഞ കഥാപാത്രമാണല്ലോ "നല്ലസമരായന്‍ "!
    ക്രിസ്തുവിനു ഏറ്റം പ്രിയനായവന്‍ ! വഴിമാറി ഒഴിഞ്ഞുമാറിനടന്നകന്ന കുര്ബാനക്കത്തനാരും ലേവ്യനും ആകാതെ; ജീവനുള്ള നാള്‍വരെ കരുണയുള്ള നല്ലസമരായന്‍ ആകുവാന്‍ കൊതിച്ച എനിക്കും ആ ഭാഗ്യം ഈ നടത്തിപ്പിലൂടെ ലഭിച്ചതില്‍ നിയതീ, നിനക്കെന്‍ പ്രണാമം! സഭയുടെ വേല 'ദൈവവേല 'എന്ന് തെറ്റിദ്ധരിപ്പിച്ചു അകത്തുകയടറ്റി മുടിവടിച്ച് വേഷം മാറ്റി, പീഡിപ്പിച്ഛവശരാക്കി,ഒടുവില്‍ സമൂഹത്തില്‍ വലിച്ചെറിയപ്പെട്ട കരിവേപ്പിലസമമായ ജീവിതങ്ങളെ അവരുടെ മനസിന്‍റെ മുറിവുണക്കി ആശ്വാസം പകരാന്‍, നിനക്കേറ്റം പ്രിയമാര്‍ന്ന ഈ ചെറിയൊരു വേലയ്ക്കായി എന്നെയും ജീവനില്‍ ഉണര്‍ത്തിയ ചൈതന്യമേ പ്രണാമം !! ആത്മപ്രനാമം !!

    ReplyDelete