Translate

Monday, May 11, 2015

പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണു തുറന്നു !

പാലുകുടിക്കുമ്പോള്‍ പൂച്ച കണ്ണു തുറന്നു !
ഇതൊരു അതിശയമല്ല ; മറിച്ചു വല്ലവരും കാണുന്നുണ്ടോ എന്ന ഒരു 'ജനറല്‍ ചെക്കപ്പ് ' മാത്രമാണ് .  നാടായനാടാകെ പള്ളികള്‍/ പള്ളിക്ക് മൂട്ടില്‍ വീണ്ടുമൊരു  മത്സരപ്പള്ളി/ പള്ളിക്കുതെക്കേല്‍ മറുഗ്രൂപ്പിന്റെ പൊല്ലാപ്പുപള്ളി/ പിന്നെ കാശൂറ്റാനായി മുക്കിനു മുക്കിനു പുണ്യാളന്മാരുടെ കലഹത്തിന്റെ കവലപ്പള്ളികള്‍ / കുരിശുപള്ളികള്‍,  മനനമില്ലാത്ത ജനത്തിന്‍റെ ചോരവറ്റിച്ചു കള്ളപാതിരിപ്പടയെക്കൊണ്ട്  പണിയിച്ചിട്ടു, അതിന്റെ "കൂദാശ"ക്കാശും വാങ്ങി മേര്സിഡീസില്‍  ചെത്തിനടക്കുന്ന, അരമനകളില്‍ പള്ളിയുറങ്ങുന്ന സില്‍ക്കില്‍ പൊതിഞ്ഞ തിരു"മേനി"മാര്‍ ഇതാ ഒന്ന് കണ്ണു തുറന്നുരിക്കുന്നു ! "ഇടപ്പള്ളിപ്പള്ളി വത്തിക്കാന്റെ ഡ്യൂയൂപ്ലിക്കേറ്റാ"ണന്നാരോ പറഞ്ഞുപോലും, "ഒരുപാട് കോടിക്കാശായിപോലും", കൂദാശകാശു വാങ്ങിയ ശേഷം കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍, വിളഞ്ഞ പാതിരിമാര്‍. കൂടി  ഒരു കണ്ടെത്തല്‍! ഭേഷ് ! !  ടീവീ യില്‍ ധൂപക്കുറ്റിവീശി കര്‍ദ്ദിനാള്‍ പുകപരത്തി വിളമ്പരം ! പള്ളിപണിയുടെ  ചിലവുകുറയ്ക്കാനും, സിമന്റു ധൂര്‍ത്തില്ലാതെയാക്കാനും പുതിയ ഇടയലേഖനം. കല്‍പ്പനകള്‍ ! കര്‍ദ്ദിനാള്‍/മെത്രാനെ മുകളിലൊരുവന്‍ ഇരിപ്പുന്ടെന്നകാര്യം മറന്നാണീ കപടനാടകം നിങ്ങള്‍ ആടി ജനത്തെ വെറും മര്‍ന്ഗോടന്മാരാക്കുന്നത്! ഒന്നാമതായി നിങ്ങളുടെ കുപ്പായത്തുണിയുടെ വലിപ്പം കുറയ്ക്കൂ , നീളം ഇപ്പോള്‍ നാല്‍പ്പതു മീറ്ററല്ലേ ? നഗ്നത മറയ്ക്കാന്‍ കുരിശില്‍ മരിച്ചവന് എത്ര തുണിയായിരുന്നു ? അവന്‍ ഏതരമനയലാണ് പള്ളിയുറങ്ങിയത്?
"കഴുതമേലേറിയോനെ കളിയാക്കാന്‍ മേര്സിടീസും കുരിശിലെ സ്നേഹം വിറ്റ് നിങ്ങള്‍ വാങ്ങുമ്പോള്‍ ,വിറയ്ക്കുന്നു മാലാഖമാര്‍,ഭയക്കുന്നു സാത്താന്‍പോലും! കാശു വീഴാന്‍ കുരിശടി പണിയുവോരെ..."(അപ്രിയ യാഗങ്ങള്‍ )കുപ്പായക്കീശ  ചെറുതാക്കൂ ..വി.മത്തായി പത്തു നല്ലൂണ്ണംവായിക്കൂ ...കാലം അതിക്രമിച്ചു "ഘര്‍ വാപസി" അരികെ അരികെ അരികെ...

No comments:

Post a Comment