Translate

Saturday, May 2, 2015

ആറു മാസങ്ങള്‍, ആറു മുഴം മുമ്പില്‍ !
KCRM നന്ദി പറയുന്നു...... എല്ലാവര്‍ക്കും ....


KCRM ന്‍റെ ആഭിമുഖ്യത്തില്‍ Church Citizens' Voice തുടങ്ങിയിട്ട് ആറു മാസങ്ങള്‍ പൂര്‍ത്തിയാവുന്നു. ലോകം മുഴുവന്‍ വായനക്കാരെ ആകര്‍ഷിക്കാന്‍ അതിനു കഴിഞ്ഞു. ഇന്ത്യയില്‍  പ്രചാരത്തിലുള്ള സമാന പ്രസിദ്ധീകരണങ്ങളില്‍ റാങ്കിങ്ങില്‍ Church Citizens' Voice ആണ് ഇപ്പോള്‍ മുന്നില്‍. Global Ranking  പ്രകാരം 584479 ആണ് ഈ സൈറ്റിന്‍റെ റേറ്റിംഗ്. ഇന്ത്യയില്‍ ഇത്  41701 ആണ്. അല്മായാശബ്ദം ബ്ലോഗ്‌ യഥാക്രമം 1803360,  104042 എന്ന റേറ്റിംഗിലാണ്. 
ഈ വലിയ വളര്‍ച്ച കുറഞ്ഞൊരു കാലം കൊണ്ട് നേടാന്‍ സഹായിച്ച എല്ലാ വായനക്കാര്‍ക്കും അഭ്യുദയ കാംഷികള്‍ക്കും KCRM ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. 

ചിന്തിപ്പിക്കുന്ന അനേകം വാര്‍ത്തകളും ലേഖനങ്ങളും Come Let Us Break Our Families പോലെ ഈ വെബ്സൈറ്റില്‍ എപ്പോഴും ഉണ്ടാവും. സഭാ സംബന്ധമായ എല്ലാ വാര്‍ത്തകളും ഒരിടത്ത് നിന്ന് വായിക്കുക....

                                Church Citizens' Voice

3 comments:

  1. സക്കറിയാസ് നെടുങ്കനാല്‍ എഴുതുന്നു: "ഡന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്" എന്നൊരു വാക്യം ഷെയ് ക്സ്പീയറിന്റെ ഹാംലെറ്റിൽ നിന്ന് ശ്രീ കോട്ടൂർ തന്റെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. Hamlet Act 1, scene 4, 87–91 Marcellus, Horatio എന്നിവർ തമ്മിലുള്ള സംഭാഷണത്തിലാണ് ഇത് വരുന്നത്. അതിന്റെ ചരിത്ര പശ്ചാത്തലം ഈ നാടകം പഠിച്ചിട്ടുള്ളവർക്ക് മനസ്സിലാകും. സഭയിൽ ഇന്ന് നടമാടുന്ന അക്രൈസ്തവമായ കുതന്ത്രങ്ങളിലേയ്ക്കാണ് ജെയിംസ്‌ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വിശുദ്ധിയിൽ മാനസിക പൊരുത്തമുള്ള ഒരു ജനമായി തുടരേണ്ട സഭയിൽ ഇന്നുള്ളത് വിഭാഗീയതയുടെ അതിപ്രസരമാണ്. ജാതി, ഭാഷ, റീത്ത്, വിശ്വാസം, സാമ്പത്തിക നിലവാരം, കെട്ടുകഥയിൽ കവിഞ്ഞ വിശ്വാസ്യത അർഹിക്കാത്ത പാരമ്പര്യം എന്നതെല്ലാം സഭയെ തുണ്ടം തുണ്ടം മുറിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂടെ, നീചവും അടിസ്ഥാനരഹിതവുമായ രക്തശുദ്ധിവാദവും. സഭാതലത്തിൽ ഇന്നേറ്റവും കൂടുതൽ നാറുന്നത് ഈ വാദമാണ്.

    നാം ഇനിയും വളരെ മുന്നേറെണ്ടതുണ്ട്. ഇപ്പോള്‍ തന്നെ ചിന്തിക്കുന്ന എല്ലാ അത്മായരിലും സത്യം മറ കൂടാതെ എത്തിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ഈ വളര്‍ച്ച സഭാധികാരികളെ വിരളി പിടിപ്പിക്കുന്നുവെന്നും എല്ലാവരും അറിയുന്നു. ആരെയും ആക്രമിക്കാനല്ല സത്യം പുനസ്ഥാപിക്കാനാണ് ഈ ശ്രമം. അവസാന വിജയം നമുക്ക് തന്നെയായിരിക്കും ഉറപ്പ്!

    ReplyDelete
  2. തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളും ഈ വെബ്സൈറ്റ് നേരിടേണ്ടി വന്നിട്ടുണ്ട്. പത്തോളം പ്രാവശ്യം ഇത് ഹാക്ക് ചെയ്യപ്പെട്ടു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സോഫ്റ്റ് വെയര്‍ കമ്പനി തന്നെ രംഗത്തിറങ്ങേണ്ടി വന്നു, ഇത് നേരിടാന്‍. അവര്‍ സമയാസമയങ്ങളില്‍ ചെയ്തു തന്ന സൌജന്യ സേവനത്തിന് നാം അവരോടു കടപ്പെട്ടിരിക്കുന്നു. ആത്യന്തിക വിജയം വീര്പ്പു മുട്ടുന്ന വിശ്വാസികള്‍ക്ക് തന്നെ ആയിരിക്കും, ഒരു സംശയവും വേണ്ട.

    ReplyDelete
  3. ക്രിസ്തീയ സഭകളിലെ ഇന്നത്തെ സാത്താന്‍റെ കടന്നുകയറ്റം ളോഹകളില്‍കൂടി ആകയാല്‍ , ഇത് കണ്ടു മനം തകര്‍ന്ന എന്നെപ്പോലെയുള്ള മനസുകള്‍ക്ക് (മനസുതുറക്കാന്‍ )അവസരം തന്ന വെബ്സൈറ്റ്/ബോളഗ്/സത്യജ്വാല തലമുറകളില്‍ ഉണര്വേകാന്‍ ദൈവം തുണയാകട്ടെ ! ഇതില്‍ എഴുതുമ്പോള്‍ ഒന്ന് പ്രസവിച്ച സുഖം !!

    ReplyDelete