Translate

Sunday, May 3, 2015

വിശുദ്ധ കലാപങ്ങൾ

Joy Kochuvarkey Varocky
Yesterday at 3:47pm · YouTube ·




Selfie: വിശുദ്ധ കലാപങ്ങൾ - Part 1 | 1st May 2015 | Full Episode

Hosted by dubbing artiste Bhagyalakshmi, Selfie is a show that features what prominent personalities and members of the public have to say regarding a particular topic.


Part 2 | 8th May 2015 |


1 comment:

  1. Alex Kaniamparambil in FB

    “വിശുദ്ധ കലാപങ്ങള്‍” എന്ന ചര്ച്ചയെക്കുറിച്ചുള്ള ചിന്തകള്‍.

    കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്ത വിശുദ്ധ കലാപങ്ങളുടെ രണ്ടു എപ്പിസോഡുളും കണ്ടതിനുശേഷം മനസിലേയ്ക്ക് വന്ന ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ആദ്യമേ, ഇത്തരത്തില്‍ ഒരു വിഷണം ചര്ച്ചയ്ക്കെടുക്കാന്‍ സന്മനസും ധൈര്യവും കാണിച്ച കൈരളി ചാനലിനും, അത് വളരെ ഭംഗിയായ അവതരിപ്പിച്ച ഭാഗ്യലക്ഷ്മിയ്ക്കും, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കെ.സി.ആര്‍.എം. എന്ന സംഘടനയ്ക്കും അനുമോദനങ്ങള്‍.

    ഈ ചര്‍ച്ചയില്‍ നിന്നും ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട ബോധ്യം, കത്തോലിക്കാസഭ അതിന്റെ കുറ്റങ്ങളും കുറവുകളും അംഗീകരിക്കാനോ, തിരുത്താനോ തയ്യാറല്ല എന്നതാണ്.

    കത്തോലിക്കാസഭ ദൈവികമാണെങ്കിലും, കച്ചവടസ്ഥാപനമാണെങ്കിലും (സംശയം തോന്നുന്നത് സ്വാഭാവികം), അതില്‍ എക്കാലത്തും തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ജനം കൂടുതല്‍ ബോധവാന്മാരാവുകയും ഇതുപോലുള്ള വേദികള്‍ ഉണ്ടാവുകയും ചെയ്തതുകൊണ്ട് ആ തെറ്റുകള്‍ക്ക് ഇന്ന് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നു എന്നുമാത്രം. അല്ലാതെ, ഇതൊന്നും ഒരു പുതിയ പ്രതിഭാസമേയല്ല.

    സഭയില്‍ തെറ്റുകള്‍ ഉണ്ടാവുമ്പോള്‍ ആദ്യശ്രമം അവയെ മറയ്ക്കുക എന്നതാണ്. (കവര്‍അപ്പ് ഓപ്പറേഷന്‍). ആ ശ്രമം പാഴായാല്‍ അടുത്ത പടി, എങ്ങിനെയെങ്കിലും ആ തെറ്റുകളെ ന്യായീകരിക്കുക എന്നതാണ്. അതിനായി കുയുക്തികള്‍ നിരത്താന്‍ ബഹുമിടുക്കരാണിവര്‍. സാമാന്യബുദ്ധിയുള്ളവര്‍ക്ക് അപഹാസ്യമായി തോന്നുന്ന വാദമുഖങ്ങള്‍ കൊണ്ട് ചിന്താശേഷി തീരെയില്ലാത്ത തങ്ങളുടെ അനുയായികള്‍ തൃപ്തിപ്പെട്ടുകൊള്ളും എന്നവര്‍ക്കറിയാം.

    ഈ ചര്‍ച്ചയില്‍ ഒരു വൈദികന്‍ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം രസകരമായി തോന്നി. സഭയ്ക്ക് തുടക്കം മുതല്‍ എതിര്‍പ്പുകളെ നേരിടേണ്ടി വന്നിട്ടുണ്ട്, സഭ അതിനെയെല്ലാം അതിജീവിച്ചു എന്നോ മറ്റോ..

    മറ്റൊരു ഭാഷയില്‍ അത് ഇങ്ങനെയും പറയാം.. "സഭ തുടക്കം മുതല്‍ തെറ്റുകള്‍ ചെയ്തിരുന്നു. അവ ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും തിരുത്താന്‍ ഞങ്ങള്‍ ഒരിക്കലും തയ്യാറായില്ല."

    പ്രിയ വൈദികരെ, ഒന്നു ശാന്തമായി ആലോചിച്ചു നോക്കുക. മെഡീവല്‍ കാലഘട്ടത്തിലെ കത്തോലിക്കാസഭയുടെ സ്വാധീനവും പ്രതാപവും യുറോപ്പിലെങ്കിലും ഇന്നെവിടെ പോയി? ഇതു തന്നെയല്ലേ ഇന്ന് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്?

    ഒരു ശരാശരി കത്തോലിക്കന്‍ സഭ തെറ്റുകള്‍ തിരുത്തി, നല്ലയൊരു സ്വാധീനശക്തിയായി ഇവിടെയുണ്ടാവണം എന്നു ആശിക്കുമ്പോള്‍ പുരോഹിതവര്‍ഗത്തിന് അത്തരം ദുര്‍ചിന്തകളൊന്നും ഇല്ല. തങ്ങളുടെ ജീവിതകാലത്ത്, ഇപ്പോഴുള്ള പ്രതാപവും ശക്തിയും മഹത്വവും ഉണ്ടാവണം എന്നു മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്.

    തനിക്കു.ശേഷം പ്രളയം

    ReplyDelete