ന്യൂഡൽഹി
വിവാഹ കാര്യങ്ങളിൽ രാജ്യത്തെ എല്ലാ സമുദായങ്ങൾക്കുമായി പൊതുനിയമം വേണമെന്നു സുപ്രീം കോടതി വാക്കാൽ പറഞ്ഞു. ഇക്കാര്യത്തിൽ നിലപാടു വ്യക്‌തമാക്കാൻ ജഡ്‌ജിമാരായ വിക്രംജിത് സെൻ, അഭയ് മനോഹർ സപ്രെ എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു.
വിവാഹ കാര്യങ്ങളിൽ രാജ്യത്തെ എല്ലാ സമുദായങ്ങൾക്കുമായി പൊതുനിയമം വേണമെന്നു സുപ്രീം കോടതി വാക്കാൽ പറഞ്ഞു. ഇക്കാര്യത്തിൽ നിലപാടു വ്യക്‌തമാക്കാൻ ജഡ്‌ജിമാരായ വിക്രംജിത് സെൻ, അഭയ് മനോഹർ സപ്രെ എന്നിവരുടെ ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു.
ക്രൈസ്‌തവർക്കു ബാധകമായ ഇന്ത്യൻ വിവാഹമോചന നിയമത്തിലെ 10 എ(1) വ്യവസ്‌ഥ ചോദ്യംചെയ്‌ത് ആൽബർട്ട് ആന്റണി നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. രണ്ടു വർഷമായി വേർപിരിഞ്ഞു കഴിയുന്നവർക്കു മാത്രമേ വിവാഹമോചനം നൽകുകയുള്ളൂ എന്ന വ്യവസ്‌ഥയാണു ഹർജിക്കാരൻ ചോദ്യംചെയ്‌തത്.
സ്‌പെഷൽ മാര്യേജ് നിയമം, ഹിന്ദു വിവാഹനിയമം, പാഴ്‌സി വിവാഹനിയമം തുടങ്ങിയവ ഒരു വർഷമായി പിരിഞ്ഞു കഴിയുന്നവർക്കു വിവാഹമോചനം അനുവദിക്കുന്നതാണ്. ക്രൈസ്‌തവർക്കു ബാധകമായ നിയമത്തിനു കേന്ദ്രംതന്നെ ഭേദഗതി കൊണ്ടുവരേണ്ടതാണെന്നു കോടതി വാക്കാൽ പറഞ്ഞു. ഏതു മതത്തിലുള്ള വ്യക്‌തിക്കും ബാധകമാകുന്ന പൊതുനിയമം കൊണ്ടുവരാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും കോടതി പറഞ്ഞു.
ഇന്ത്യൻ വിവാഹമോചന നിയമത്തിലെ രണ്ടുവർഷ വ്യവസ്‌ഥ ഭരണഘടനാ വിരുദ്ധമാണെന്നു കേരള, കർണാടക ഹൈക്കോടതികൾ നേരത്തേ നിലപാടെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഈയിടെ ബോംബെ ഹൈക്കോടതി കാലാവധി ഒരുവർഷമാക്കി കുറച്ചു വിധി പ്രസ്‌താവിച്ചിരുന്നു. കേരള, കർണാടക ഹൈക്കോടതികളുടെ വിധികളെ കേന്ദ്ര സർക്കാർ ചോദ്യംചെയ്‌തിട്ടില്ലെന്നതും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
http://www.manoramaonline.com/news/india/marriage-code-supreme-court.html
മറ്റുസമുദായങ്ങളില്‍ ഒരുവര്‍ഷം പരസ്പ്പരസമ്മതത്തോടെ പിരിഞ്ഞുതാമസിക്കുകയാണെങ്കില്‍ വിവാഹമോചനം അനുവദിക്കുന്നതാണ്. ക്രിസ്ത്യന്‍ സമുദായം മാത്രം രണ്ടുവര്‍ഷം പിരിഞ്ഞുതാമസിക്കണമെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്
ReplyDeletehttp://indianexpress.com/article/india/india-others/allow-christians-to-divorce-after-1-year-separation-supreme-court/