Translate

Saturday, May 2, 2015

പോൾ തേലെക്കാട്ട് വിളിച്ചു പറയുന്നത് കേൾക്കേണ്ടതാണ്.


Theophilus A J Angelose and 3 others shared this video

തങ്ങൾ ചെയ്തത് ആദ്യം മുതൽ ഇന്നുവരെ തറ്റാണെന്നറിഞ്ഞുകൊണ്ട് KCBC യുടെ വക്താവ്, പോൾ തേലെക്കാട്ട് വിളിച്ചു പറയുന്നത് കേൾക്കേണ്ടതാണ്.



വാര്‍ത്താ അവതാരകനായാല്‍ ഇങ്ങനെ തന്നെ വേണം.


രണ്ടു കാലിലെ മന്തും വെച്ച് കൊണ്ട് ഒരുകാലിലെ മന്തിനെ പരിഹസിച്ചാല്‍ ഇങ്ങനെയിരിക്കും ...
എന്തായാലും വാര്‍ത്ത അവതരകനെ ഞാന്‍ സമ്മതിച്ചു ...
വേണ്ട സമയത്ത് വേണ്ടപോലെ ചോദ്യങ്ങള്‍ ചോതിക്കുന്നുണ്ട.
(കൈവെട്ടുകേസും ആയിട്ടുള്ള ന്യൂസ്‌ ആണ്)

3 comments:

  1. പോൾ തെലെക്കാട്ട് എന്ന ചിന്തകാൻ (വേദശബ്ദം - മലയാളം വാരിക) മെത്രാന്മാരുടെ ഒരു വെറും മൂടുതാങ്ങിയായി തരംതാഴുന്നത് ഇന്നലെയും കണ്ടു. കൈരളിയിൽ 'വിശുദ്ധ കലാപം' എന്ന ചർച്ചയിൽ, യുക്തിസഹമായ ഒറ്റ കാര്യം പറയാൻ അങ്ങേർക്ക് കഴിഞ്ഞില്ല. ഇത് കഷ്ടം തന്നെ. അവിടെ സംസാരിച്ച മറ്റ് രണ്ടു വൈദികരുടെ കാര്യവും തഥൈവ. അവർ പിടിച്ചിടം തന്നെ സത്യം, സനാതന സത്യം എന്ന പിടിവാശി. ചെറുപ്പക്കാർ പോലും യുക്തി പിഴക്കുന്നത്‌ എവിടെയെന്നു എളുപ്പത്തിൽ കണ്ടുപിടിക്കുമ്പോൾ ഇവർ സെമിനാരി ജീവിതത്തിൽ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു വളര്ന്നിട്ടില്ല എന്നതാണ് കത്തോലിക്കാ സഭയുടെ ഗതികേടിനു പിന്നിൽ. ശ്രീ റെജി ഞള്ളാനിയും ശ്രീ കെ കെ ജോസും സഭയിലെ അപച്ചയങ്ങളെപ്പറ്റി ശക്തമായി സംസാരിച്ചു.

    ReplyDelete
  2. പോൾ തേലക്കാടിനെപോലുള്ള വിവദോഷികൽ ഒരിക്കലും സീറോ മലബാർ സഭക്ക്
    ഒരലങ്കാരമല്ല, മറിച്ച് അപമാനമാണ്. നേരത്തെ ഒരു പാവം കന്യാസ്ത്രീയെ സഹ
    പ്രവർത്തകനും ധ്യാനഗുരുവുമായ ഒരു വൈദികശ്രേഷ്ടൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു.
    അതിനെ ചെറുത്തുനിന്ന കണ്ണൂർകാരി സിസ്റ്റർ അനിതയെ നിഷ്ക്കരുണം സഭയിൽനിന്ന്
    പുറത്താക്കി വൈദികനെ സഭയിൽ തുടരാൻ അനുവദിച്ചു. ഇപ്പോളിതാ തൊടുപുഴ
    ന്യൂമാൻ കോളേജിലെ പ്രൊഫസർ ജോസഫ് സാറിന്റെ അവസ്ഥയും മറിച്ചല്ല. കോടതി
    കുറ്റക്കാരനല്ല എന്നു വിധിച്ചിട്ടും അദ്ദേഹത്തെ സർവ്വീസിൽ തിരിച്ചെടുക്കാൻ കാലതാമസം
    എടുക്കുകയും സർവ്വീസിൽനിന്നു വിരമിച്ചിട്ടും അദ്ദേഹത്തിന് ലഭിക്കേണ്ടതായ ആനുകൂല്ല്യങ്ങൽ
    തടഞ്ഞുവക്കാൻ മുൻ കൈയെടുക്കുകയും ചെയ്ത ഈ പോൾ തേലക്കാടിനെ സഭയിൽ
    നിന്നുതന്നെ മാറ്റംചെയ്യണമെന്നു സഭാദിഹൃതരോട് അപേക്ഷിച്ചുകൊള്ളുന്നു.
    കൂടാതെ മറ്റ് സഭകളിൽ നടക്കുന്ന പോരായ്മകളെ ചൂഷണം ചെയ്ത് അവരെ പ്രലോഭിപ്പിച്ച്
    കത്തോലിക്കാസഭയിലെ തെറ്റുകുറ്റങ്ങൽ അവരുടെതലയിൽ കെട്ടിവച്ച് തല ഊരാനാണ്
    ഫാ. തേലക്കാടിനെപോലുള്ളവർ ശ്രമിക്കുന്നത്. സ്വന്തം സഭയിലെ തെറ്റുകൽ കാണാൻ കഴിയാത്തവർ
    എന്തിനാണ് മറ്റ് ഇതരസഭകളുടെ കാര്യങ്ങളിൽ ഇടപെടുന്നത്.

    ReplyDelete
  3. പോൾ തേലക്കാടിനെപോലുള്ള വിവരദോഷികള്‍ സഭയുടെ വക്താകളായി tv യില്‍ തിളച്ചുമറിയുന്നനേരം ക്രിസ്തു വിലപിക്കുകയാണ് !ഈ ചെട്ടകള്‍ക്ക് സുഖിച്ചുവാഴാനാണല്ലോ ഞാന്‍ പത്രോച്ഛനോട് "നീ എന്റെ സഭയെ പണിയുക" എന്ന പൊട്ടത്തരം പറഞ്ഞത് ? കൊഴികൂകും മുന്‍പേ അതിയാന്‍ വളരെ കൂളായി എന്നെ മൂനുപ്രാവസ്യം തള്ളിപ്പറഞ്ഞു ! എന്നാല്‍ ഇവന്മാരോ ളോഹയ്ക്കുള്ളില്‍ കയറിക്കൂടി നിമിഷംപ്രതി എന്നെയും എന്റെ പാവം അപ്പനെയും തള്ളിപ്പറയുന്നു ! "സോദോം" പോലും ഇവന്മാര്‍ക്ക് പുല്ലാന്നുപോലും!!!

    ReplyDelete