ഉള്ളവൻ
ഇല്ലാത്തവന് കൊടുക്കാൻ പറഞ്ഞ ജീസസിന്റെ ലാളിത്യത്തിന്റെ തനി അനുകരണം.... പാപ്പയുടെ ലളിത ജീവിതത്തിൽ നിന്നും ആവേശം ആർജിച്ചതിന്റെ ഉത്തമ ഫലം...
ഹോ കുളിര് കോരുന്നു !!!
Rajan Oommen അതിനു പുറകില്‍ അനീതി നടകക്കാന്‍ പാടില്ലായിരുന്നു!! അത് കുഞ്ഞാടുകളുടെ കഴിവ് കേട് !! ഹാ ഹാ!! കുഞ്ഞാടുകള്‍ പ്രതികരിക്കൂ!!
Sneha Ganga മനുഷ്യന് സ്വബോധമില്ലെങ്കിൽ
ബ്രാഹ്മണ വർഗ്ഗവും ഗോവർഗ്ഗത്തിന് തുല്യം തന്നെ.
ബ്രാഹ്മണ വർഗ്ഗവും ഗോവർഗ്ഗത്തിന് തുല്യം തന്നെ.
"പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ കപടഭക്തരെപ്പോലെ പള്ളികളില്‍ പോകരുതേ" എന്നരുളിയവന്റെ നാമത്തില്‍ നാടാകെപള്ളില്‍ ,പള്ളിമൂട്ടില്‍ പള്ളി !പള്ളിത്തെക്കേല്‍ പള്ളി ! പാതിരിയുടെ മിടുക്കേ..അംബംബട രാഭണാ....
ReplyDeleteറോമിലും വത്തിക്കാനിലും ഒക്കെ പോകാൻ പല കാരണങ്ങളാൽ എല്ലാവർക്കുമൊന്നും സാദിക്കില്ല.
ReplyDeleteഅതുകൊണ്ട് സീറോ മലബാർ സഭ അല്മായർക്കുവേണ്ടി എറണാകുളത്ത് എടപ്പള്ളിയിൽ വത്തിക്കാനു
സദൃശ്യമായി ഒരു മിനി വത്തിക്കാൻ സ്രഷ്ടിച്ചുവെന്നുമാത്രം. കർദ്ദിനാൽ മാർ ആലഞ്ചേരി പിതാവിനെ
പോലും അംബരപ്പിച്ചുകളഞ്ഞു ഈ മിനി മണിസൗധം. ചുരുക്കിപറഞ്ഞാൽ എടപ്പള്ളിയിൽ പോകുന്നത്
വത്തിക്കാനിൽ പോകുന്നതുപോലെയെ തോന്നൂ. ഇങ്ങനെ എത്ര എത്ര മണിസൗധങ്ങളാണ് നാട്ടിൽ പല-
യിടത്തായി തല പൊക്കുന്നതെന്നു അറിയുമോ അല്മായരെ. ജനങ്ങളെ പലരീതിയിൽ ചൂഷണം ചെയ്ത്
തട്ടിപ്പറിച്ചുണ്ടാക്കുന്ന പണം മുഴുവൻ ഇതുപോലെത്തെ മണിസൗധങ്ങളായി മാറുന്നു. നിർബന്തിത പണ
പിരിവുമൂലം അല്മായർ പലരീതിയിലും ക്ലേശങ്ങൽ അനുഭവിക്കുന്നു. പണം നൽകിയില്ലെങ്കിൽ അല്മായന്
ശുസ്ത്രൂക്ഷ നിഷേധിക്കുന്നു. കുഞ്ഞുങ്ങളെ വേദപാഠം പഠിപ്പിക്കാതിരിക്കുക, കല്ല്യാണം, മാമോദീശ
ആദ്യ കുർബാന സ്വീകരണം, മരിച്ചടക്ക് തുടങ്ങിയ ശുസ്ത്രൂഷകൽ നടത്തികൊടുക്കാതിരിക്കുക. അങ്ങനെ
എന്തെല്ലാം പേക്കൂത്തുകളാണ് ഈ മെത്രാനും വൈദികരും ചേർന്നു കാട്ടികൂട്ടുന്നത്.
ഇതിനൊക്കെ പുറമെ സമാധാനം എന്നു ഒന്നുണ്ടോ, അതുമില്ല. ഭാര്യയെയും മക്കളേയും വീട്ടിൽ
തനിച്ചാക്കി ജോലിക്ക് പോകാൻ വരെ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൽ പോകുന്നത്. സീറോ മലബാർ
സഭയിലെ മത തീവ്രവാദികളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇപ്പോൽ ജനങ്ങൽ. പണത്തിന് വേണ്ടി
എന്തും ചെയ്യാൻ മടിയില്ലാതായിരിക്കുന്നു സീറോ മലബാർ സഭയിലെ വൈദികരും, അതുപോലെതന്നെ
മെത്രാന്മാരടക്കം കർദ്ദിനാളും. സീറോ മലബാർ സഭയിലുള്ള മത തീവ്രവാദികളായ നികൃഷ്ടരായ വൈദികരേയും
മെത്രാന്മാരേയും സഭയിൽനിന്ന് നീക്കം ചെയ്യണം. കാമവെറിയന്മാരായ നികൃഷ്ടരായ വൈദികരുടെ മേൽ സഭ
കാണിക്കുന്ന അലംഭാവം ഖേദകരംതന്നെ. സഭ ഇവരെയൊക്കെ സംരക്ഷിക്കുകയാണ് ഇപ്പോൽ ചെയ്തുകൊണ്ടി
രിക്കുന്നത്. ഒരു കന്യാസ്ത്രീയെ വരെ പീഡിപ്പിക്കാൻ ശ്രമിച്ച ധ്യാന ഗുരുവരെ രക്ഷപെട്ട ചരിത്രമാണ് ഈ
അടുത്തനാളിൽ നാം കണ്ടത്. ധ്യാനഗുരുവിന്റെ രക്ഷക്ക് ഒരു കന്യാസ്ത്രീയെ തന്നെ ബലികൊടുത്ത് ആ സിസ്റ്ററെ
അപകാസ്യവും നിന്ദ്യയുമായി പരിഹസിച്ച് പുറം തള്ളി. ഇതൊക്കൊയല്ലേ യഥാർത്ഥത്തിൽ മത തീവ്രവാദം.
അതും കത്തോലിക്കാസഭയിൽ തന്നെ. ഇങ്ങനെ എത്ര എത്ര ഉദാഹരണങ്ങൽ നമ്മുടെ മുൻപിൽതന്നെ എടുത്ത്
കാണിക്കാനുണ്ട്. എന്നിട്ടാണ് മുസ്ലീംഗിനെ ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ട് അവരെ ഇസ്ലാമിക തീവ്രവാദികളെന്നു
ഫാ. പോൾ തേലക്കാടൻ അഭിസംബോധന ചെയ്തത്. നമ്മുടെ സഭയിൽ വൈദികരും മെത്രാന്മാരും കാണിച്ചു
കൂട്ടുന്ന അക്രമങ്ങൽക്കും അനീതികൽക്കും നാം എന്ത് പേരുവിളിക്കണം. ക്രൈസ്ഥവ മത തീവ്രവാദികളെന്നു
വിളിച്ചാൽ മതിയാകുമോ?.
പാതിരിപ്പടയുടെ മതതീവ്രവാദത്തില്‍നിന്നും അടിമത്തത്തില്‍നിന്നും രകഷപെടാന്‍ സാധാരണക്കാരന് ഓരോ ഒരുവഴിയെയുള്ളൂ ! നമ്മുടെ മക്കള്‍ ഭാരതത്തിലെ സനാതനമതത്തിലേക്ക് ഒരു മടക്കയാത്ര നടത്തിയെ മതിയാകൂ.. അതിനായി ഒന്നാമതായി അവരുടെ തലമുറയുമായി നമ്മുടെ 'തലമുറ' വിവാഹബന്ധത്തില്‍ ഏര്‍പ്പെടണം ! അപ്പോള്‍ പാതിരിയുടെ വിവാഹകൂദാശ ,അതിലൂടെ ഉണ്ടാകുന്നതലമുറക്കുള്ള മാമോദീസ /അവരുടെ വിവാഹം /കാലമാകുമ്പോള്‍ മരണാനന്തര കൂദാശതട്ടിപ്പുകള്‍ എല്ലാം കത്തനാര് കീശയില്‍ വയ്ക്കേണ്ടിവരും ! ഒടുവില്‍ കൂദാശപ്രാന്തുമൂത്തു പാതിരിമാര്‍ ,തങ്ങളെ ഈ പഴ്വേലയ്ക്ക്, തട്ടിപ്പിന്പറഞ്ഞയച്ച അപ്പന്മാര്‍ക്കിട്ടു കൈവശമുള്ള മുഴുവന്‍ കൂദാശയും ചെയ്യേണ്ടിയും വരും ! ജനമോ,അയല്‍ക്കാരനെ സ്നേഹിക്കാന്‍ തുടങ്ങും ! അവന്റെ രാജ്യം ഓട്ടോമാറ്റിക്ക് ആയി ഇവിടെ നടമാടും!
ReplyDeleteഈ ഏപ്രില്‍ ഇരുപത്തിയഞ്ചിനു പാലയ്ക്കടുത്തു ഉഴവൂരില്‍ വച്ച് നടന്ന ക്നാനായകത്തോലിക്കാസഭയുടെ നവീകരണ ക്യാമ്പിന്‍റെസമാപനസമ്മേളനത്തില്‍, നമ്മുടെ പഴയ ചീഫ് വീപ് ശ്രീ പീ സീ ജോര്‍ജ് ഉത്ഘാടനപ്രസംഗം നടത്തിയശേഷം, ദൈവകൃപയാല്‍ ക്ഷണിതാവായ എനിക്കും നാലുവാക്ക് പറയാന്‍ അവസരം ലഭിച്ചു ! വിവരദോഷികളും ദൈവത്തെ അറിയാത്തവരുമായ പുരോഹിതര്‍ കാരണം,പത്തും നാല്പത്തിയന്ച്ചും വയസായിട്ടും വിവാഹം കഴിക്കാനാകാതെ അവരുടെ "തലമുറ" പടുവൃക്ഷമാകുന്നു !! ആ ദൈവമക്കളോട് മിശ്രവിവാഹത്തിലൂടെ "ഘര്‍ വാപ്പസികളാകാന്‍" ഞാന്‍ ആഹ്വാനംചെയ്തു! എങ്കിലേ നാം അബ്രഹാമ്യരാകൂ ... അയക്കാരനെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തു വിജയിക്കുകയുള്ളൂ ....പാതിരിപ്പടയുടെ ഈ അടിമത്തത്തിലേക്കു സ്വയം ഹോമിക്കാന്‍ ജീവിതം വിട്ടുകൊടുക്കുന്ന നാം ഓരോരുത്തരും നിക്രിഷ്ട ജീവികളാണന്നാണ് എന്റെ വാദം ! അല്ലാതെ 'പിണറായി' പറഞ്ഞ പുരോഹിതരല്ല നിക്രിഷ്ടജീവികള്‍ !!
നിങ്ങള്‍ എന്താ 30 കോടി ചിലവാക്കി പണിത പള്ളിയെ കുറിച്ചൊരു പോസ്റ്റും ഇടാത്തതു?
ReplyDeleteഅതൊക്കെ ഭയങ്കര ആഡംഭരമല്ലേ? അതിന്റെയൊക്കെ ആവശ്യമുണ്ടോ?
അല്ല മനോജേ, വീടുപണിയൊക്കെ കഴിഞ്ഞോ?
ഹാ ഒരു വിധം തീര്‍ത്തു, ഒന്നും പറയണ്ടാ
എത്ര സ്ക്വയര്‍ഫീറ്റുണ്ടു?
2500, ഇന്നത്തെ കാലത്ത് അത്രയെങ്കിലും വേണ്ടെ?
നിനക്കു ഒരു കുട്ടിയല്ലെ?
അതെ
നിന്റെ ഫാമിലി നിന്റൊപ്പം ഗള്‍ഫിലല്ലേ?
അതെ
അപ്പോ വീടു അടച്ചിട്ടിരിക്കുകയാണോ?
അതെ ഇനി നാട്ടില്‍ വരുമ്പോ നില്കാലോ?
മാത്തപ്പന്‍ വീടുപണിയെകുറിച്ച് എന്താലോചിക്കാത്തെ?
എനിക്കു ചെറിയ ഒരു വിടുണ്ടു അതിന്റെ ആവശ്യമേയുള്ളൂ.
നിങ്ങളു ഒരു ലക്ഷ്വറി കാറു വാങ്ങിയെന്നു കേട്ടു.
അതെ ഒരു എക്സ്ചേഞ്ചു ഒഫര്‍, പത്തു പതിനഞ്ചു ലക്ഷം ആ വഴിക്കു പോയി.
മാത്തപ്പന്‍ കാറു മാറ്റുന്നില്ലേ?
ഏയ് ഇതു തന്നെ ധാരാളം.
മാത്തപ്പനു ഒരു മാറ്റവുമില്ലല്ലോ? ആ പഴയ മൊബൈല്‍ തന്നെയാണോ ഇപ്പോഴും?
അതെ എനിക്കതിന്റെ ആവശ്യമേയുള്ളു, ഫേസ്ബുക്കൊക്കെ വീട്ടില്‍ വന്നിട്ടു നോക്കാലോ.
ഞാന്‍ ഈയിടത്തു ഒരു ഐ ഫോണ്‍ വാങ്ങി 55 തൌസന്റായി, എല്ലാവര്‍ക്കിപ്പതുണ്ടു.
അതെ കം ടു ദ പോയിന്റ് , ഇത്രയും വലിയ പള്ളീ പണിയണ്ട കാര്യണ്ടോ?
മനോജെ മനോജു വല്ല സംഭാവന കൊടുത്തിട്ടുണ്ടോ?
എയ് , ഞാനോ പള്ളിപണിയാനോ പത്തിന്റെ പൈസ കൊടുക്കില്ല ഈ മാതിരി വൃത്തികേടു കാട്ടാന്‍, എന്നാലും പ്രതികരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ! മാത്തപ്പന്‍ എന്തായാലും ഇതെഴുതണം , നമ്മുടെ പത്രങ്ങള്‍ക്കു ഇതെഴുതാന്‍ പേടിയാ, അവിടെയാണു സോഷ്യല്‍ മീഡിയ കടന്നു വരണ്ടതു!
ശരിയാണു ഞാന്‍ പള്ളിയുടെ ആഡംഭരത്തെ കുറിച്ചും മനോജിന്റെ ആഡംഭരത്തെകുറിച്ചും എഴുതാം!
അല്ല നീയാളെ കളിയാക്കാണോ?
അല്ല ചിലരുടെ ആവശ്യം മറ്റൂള്ളവര്‍ക്കു അനാവശ്യമായിരിക്കും!നമ്മുടെ ഉള്ളിലിരിപ്പല്ലേ സമൂഹത്തില്‍ പ്രതിഫലിക്കുന്നതു! ഞാന്‍ മാത്രം ഡീസന്റ് ബാക്കിയെല്ലാവരും കച്ചറ!
http://www.manoramaonline.com/style/festivals-and-religion/eruthuapuzha-church.html
ReplyDeleteഎരുമേലി∙ പള്ളികളുടെ നിർമാണത്തിലെ ആർഭാടം ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആഹ്വാനമെത്തു മുമ്പെ 22ലക്ഷം രൂപ ചിലവിൽ 126ദിവസം കൊണ്ട് മനോഹരമായ പള്ളി നിർമ്മിച്ച് എരുത്വാപ്പുഴ ഇടവകക്കാർ മാതൃക കാട്ടി. കാഞ്ഞിരപ്പള്ളി രൂപതയ്ക്കു കീഴിൽ ഏറ്റവും ചുരുങ്ങിയദിനം കൊണ്ട് പണി പൂർത്തിയാക്കിയ പള്ളിയെന്ന ഖ്യാതിയും ഇനി എരുത്വാപ്പുഴ ഉണ്ണിമിശിഹാ ദേവാലയത്തിന്.
ReplyDeleteപരമ്പരാഗത നിർമാണ സങ്കൽപ്പത്തെ മാറ്റിമറിച്ചാണ് ഉണ്ണിമിശിഹ പള്ളി സ്ഥാപിച്ചിരിക്കുന്നത്. കേരളീയ വാസ്തു മാതൃകയിലാണ് പള്ളി നിർമ്മിച്ചത്. മനോഹരമായ പള്ളിമുറ്റവും ഒരുക്കി. എരുത്വാപ്പുഴയിലെ പാറനിറഞ്ഞ മൊട്ടക്കുന്ന് നിരപ്പാക്കി നിർമ്മിച്ച പള്ളിക്ക് ആവശ്യമായ തടിയും മറ്റും നൽകിയത് ഇടവകാംഗങ്ങളാണ്. പുറത്തുനിന്നു നോക്കിയാൽ കേരളത്തിലെ പഴയകാലവീടുകളെ ഓർമ്മിപ്പിക്കും. കണമല, ഉമിക്കുപ്പ, പാണപിലാവ് ഇടവകകളിൽ നിന്നുള്ള കുടുംബങ്ങളെ ചേർത്താണ് ഇടവക സ്ഥാപിതമായിരിക്കുന്നത്. ഇടവകാംഗമായ കുഴിക്കാട്ട് സന്തോഷ് ആണ് പള്ളിയുടെ രൂപരേഖ തയ്യാറാക്കിയത്.