Translate

Sunday, June 12, 2016

ദൈവം ഉറങ്ങുന്ന ദേവാലയങ്ങൾ !

ദൈവം ഉറങ്ങുന്ന ദേവാലയങ്ങൾ !                                                                                                                                                                  അമ്മേത്തല്ലിയാലും രണ്ടുപക്ഷമതിനുമുണ്ട് മലയാളിക്ക്" എന്ന ചൊല്ലുപോലെ, മെത്രാന്റേതല്ലാത്ത മെത്രാങ്കായൽ അവസാനകാലത്തെ ആര്ത്തിമൂത്ത മോഷണമായി വിറ്റുപുട്ടടിക്കാൻ ശ്രമിച്ച ധുർഭരണത്തിനു തടയിട്ട നേരുള്ള നേതാവ് ഇന്ന് കള്ളന്മാരുടെ കൂട്ടുകെട്ടിനോ "കണ്ണുകടിയായി "! എന്നതുപോലെ ,ഒരുവിശ്വാസിയുടെ  ശവമടക്കിനെ ചൊല്ലി മെത്രാന്മാർ തമ്മിൽ വിശ്വാസയുദ്ധം! പള്ളിപ്പരീശരുടെയും വിവരദോഷി കുട്ടികത്തനാരുടെയും കൂടെ ശ്രേയസെന്തെന്നറിയാത്ത മെത്രാൻസ്രേഷ്ടനും, പാവം കര്ത്താവിന്റെ പക്ഷത്തൊരു വിലകുറഞ്ഞ മെത്രാനും ! വീണ്ടും ക്രിസ്തു തന്റെ അവസാന 'മരണമൊഴി' ഉരുവിടുകയായി, "പിതാവേ, ഇവർ ചെയ്യുന്നത് ഇന്നതെന്നു ഇവർ അറിയായ്കയാൽ ഇവരോട് പൊറുക്കേണമേ "എന്ന് !                                                                                                                                                                    "ദേവാലയത്തിൽ ദൈവമില്ലെന്നും,അത് 'കള്ളന്മാരുടെ ഗുഹയാണെന്നും', അവിടെ 'പ്രാർഥിക്കാൻ പോകരുതെന്നും' ;പകരം ഹൃദയമാണ് ദേവാലയമെന്നും,അതിലെ നിത്യനായ ദൈവത്തെ മനസിന്റെ മൌനത്തിലൂടെ /ധ്യാനത്തിലൂടെ സ്വയം കണ്ടെത്തുവാനും "നമ്മോടു കാലേകൂട്ടി കല്പിച്ചവനെ മറന്നു , മൂരോൻ പുരട്ടിക്കാനും മലര്ത്തിമുക്കാനും മാത്രമറിയാവുന്ന വയട്ടിപ്പാട് മതചൂഷകരുടെ വാക്കിൽ വിശ്വാസം അര്പ്പിച്ചു സ്വയം നശിച്ച് മറ്റു മൃഗങ്ങളെ വിവരക്കേടിൽ തോല്പ്പിച്ച്ച മനുഷ്യ കൊലങ്ങളാണ് എന്നും പള്ളികൾ നിറയെ !                                                                                                                                                                   അടച്ചുപൂട്ടാൻ തയ്യാറായ സ്കൂളുകൾ  സര്ക്കാര് ഏറ്റെടുക്കുന്നതുപോലെ, ദൈവമില്ലാത്ത ദേവാലയങ്ങൾ സര്ക്കാര്  ഏറ്റെടുത്തു 'ക്രിസ്തീയത' എന്തെന്ന് കത്തനാരെ ഒന്നാംക്ലാസായി  പഠിപ്പിക്കണം! , പൊതുജനമെന്ന ആടുകളെ അതിൽ നിന്നും രക്ഷിക്കുവാനായി {സ്വയം അറിയുവാൻ} 'ഭഗവത്ഗീത' സൌജന്യമായി ഉച്ചഭക്ഷണവും കൊടുത്ത് ഇവറ്റകളെ മുഴുവൻ പഠിപ്പിക്കണം . എങ്കിലെ സിമന്റിന്റെ 'വഴിയോര കാഴ്ചകളായ' ദേവൻ ഉറങ്ങുന്ന  ദേവാലയങ്ങളുടെ നിർമ്മാണപാഴ്ചിലവു നാടും നാട്ടാരും താങ്ങുകയുള്ളൂ ! അതിനായി ഇശ്ചാശക്തിയുള്ള ഒരു സൽഭരണം മൂന്നുകൊല്ലം കഴിഞ്ഞെങ്കിലും കേരളത്തിൽ വരുമെന്ന പ്രത്യാശയോടെ ....  samuelkoodal ...   ,   

No comments:

Post a Comment