രഞ്ജിത്ത്
AMERICA 12-Jun-2016
നടന്‍ അഗസ്റ്റിന്‍ മരിച്ചപ്പോള്‍ യാക്കോബായ സഭയില്‍ നിന്നും ഉണ്ടായ അനുഭവം വെളിപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത്. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയുടെ മുത്തശ്ശിയ്ക്ക് ഉണ്ടായതിനു സമാനമായ അനുഭവമാണ് അഗസ്റ്റിനുമുണ്ടായത്.
മാമോദിസ മുങ്ങിയ പള്ളിയില്‍ തന്നെ അടക്കം ചെയ്യണമെന്നത് അഗസ്റ്റിന്റെ അവസാന ആഗ്രഹമായിരുന്നു. എന്നാല്‍ അഗസ്റ്റിന്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു എന്ന 'കുറ്റം' ചൂണ്ടിക്കാട്ടി സഭ സംസ്‌കാരത്തിനുള്ള അനുമതി നിഷേധിക്കുകയാണുണ്ടായതെന്നും രഞ്ജിത് മാതൃഭൂമിയിലെഴുതിയ കുറിപ്പില്‍ പറയുന്നു.
'മരണം അരികെയെത്തുന്നു എന്ന ബോധത്തില്‍ ഒരിടവേളയില്‍ അയാള്‍ ഭാര്യയോട് പറഞ്ഞിരുന്നു. മാമോദിസ മുക്കിയ പള്ളിയില്‍ വേണം എന്നെ അടക്കേണ്ടത് എന്ന്. 'രഞ്ജിത്ത് പറയുന്നു.
ഇക്കാര്യം മനസിലാക്കി താനടക്കമുള്ള ചിലര്‍ പള്ളി അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും രഞ്ജിത്ത് വെളിപ്പെടുത്തി. ' ആ ആഗ്രഹമാണ് ഒരു ഇടനിലക്കാരന്‍ മുഖേന വികാരിയെ അറിയിച്ച് സമ്മതത്തിനായി കാത്തുനില്‍ക്കുന്നത്.
'ഒരു കാരണവശാലം അനുവദിക്കില്ല.' എന്ന മറുപടിയില്‍ ഉറച്ചുനിന്നു വികാരിയച്ചന്‍.' രഞ്ജിത്ത് വ്യക്തമാക്കി.
അഗസ്റ്റിന്‍ തന്റെയും സുഹൃത്തുക്കളുടെയും ഒപ്പം മൂകാംബിക ക്ഷേത്രവും ശബരിമലയും സന്ദര്‍ശിച്ചിട്ടുണ്ട്. വയനാട്ടിലെ ചുണ്ടയില്‍ എന്ന സ്ഥലത്തെ സെന്റ് ജൂഡിന്റെ പള്ളിയില്‍ അയാള്‍ മെഴുകുതിരി തെളിയിച്ച് മുട്ടുകുത്തി നിറകണുകളോട് പ്രാര്‍ത്ഥിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.
അഗസ്റ്റിന്‍ തന്റെയും സുഹൃത്തുക്കളുടെയും ഒപ്പം മൂകാംബിക ക്ഷേത്രവും ശബരിമലയും സന്ദര്‍ശിച്ചിട്ടുണ്ട്. വയനാട്ടിലെ ചുണ്ടയില്‍ എന്ന സ്ഥലത്തെ സെന്റ് ജൂഡിന്റെ പള്ളിയില്‍ അയാള്‍ മെഴുകുതിരി തെളിയിച്ച് മുട്ടുകുത്തി നിറകണുകളോട് പ്രാര്‍ത്ഥിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ കഴുത്തിലെ സ്വര്‍ണമാല ഊരി പണയം വെക്കുന്ന സമയത്ത് അതിനൊപ്പമുള്ള കുരിശ് കറുത്ത ചരടില്‍ കോര്‍ത്ത് കഴുത്തില്‍ ധരിക്കുന്നതും താന്‍ കണ്ടിട്ടുണ്ടെന്ന് രഞ്ജിത്ത് പറയുന്നു.
അങ്ങനെയുള്ള ഒരാള്‍ക്ക് എന്തിനാണ് കുഴിമാടം നിഷേധിക്കുന്നത് എന്ന ചോദ്യം തന്റെ മനസില്‍ ഉയര്‍ന്നിരുന്നു. അതിനെ മായ്ചു കളഞ്ഞതാണ്. ഇപ്പോള്‍ പ്രിയങ്കയുടെ മുത്തശ്ശിയുടെ സംഭവം അതു വീണ്ടും ഓര്‍മ്മപ്പെടുത്തിയെന്നും രഞ്ജിത്ത് പറയുന്നു.
'സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന മുദ്രകുത്തിയതില്‍ ഇന്ന് ആശ്വാസം തോന്നുന്നു. കാരണം പള്ളിയില്‍ പോയതിന്റെ പേരിലോ റംസാനില്‍ ഒരു നോമ്പുനോറ്റതിന്റെ പേരിലോ എന്റെ ശവം സംസ്‌കരിക്കാന്‍ കഴിയില്ല എന്ന് കോഴിക്കോട്ടെ പൊതുശ്മശാനം നടത്തിപ്പുകാര്‍ പറയില്ല എന്നോര്‍ത്ത്…
അല്ല ഇനി പുതിയ ശിക്ഷാവിധികള്‍ ഉണ്ടാവുമോ എന്നറിയില്ല.' എന്നു കുറിച്ചാണ് രഞ്ജിത്ത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
This comment has been removed by the author.
ReplyDeleteക്രിസ്തുവിനെ ഗുരുവായോ രക്ഷകനായോ കരുതുന്ന ഒരുവനും ഒരു പള്ളിയും, പള്ളിയിലെ വിവരദോഷിക്കത്തനാരെയും,അയ്യാൾ 'തക്സാ പുസ്തകം' മലര്ത്തിവച്ചു വായിച്ചുതീർക്കുന്ന കൂദാശയെന്ന 'classone തട്ടിപ്പും' ഒരിക്കലും ഒരിടത്തും ഒരുനാളും വേണ്ടാ എന്നതാണ് പരമസത്യം ! എങ്കില്പിന്നെ എന്തിനു /എങ്ങിനെ ലോകമാകെ ഈ പാതിരിപാസ്റെര്പട മനുഷ്യരെ ആടുകൾ ആക്കി എന്ന ചോദ്യം ഉദിക്കുന്നു ! ഉത്തരം :- ലോകത്തിനെന്നും 'അറിവിന്റെ അറ' ആയിരുന്ന ഭാരതത്തിന്റെ സനാതനമതചിന്തകൾ സവർണ്ണർ കയ്യടക്കി രഹസ്യമായി സൂക്ഷിച്ചിരുന്നു, ക്രിസ്തുവിനു ശേഷവും എന്നതുതന്നെ ! ക്രിസ്തു തന്റെ സുവിശേഷത്തിനായി 12 പേരെ തിരഞ്ഞെടുത്തയച്ചു എങ്കിൽ ഭാരതത്തിലിത് മറ്റാർക്കും പകരാതെ ബ്രാഹ്മണർ കയ്യടക്കിവച്ചു ! "സവർണ്ണരെ ഭയന്നന്നു സനാതന മതം വിട്ടു സ്രേയസെന്തെന്നറീയാത്ത സഭയിലെത്താൻ , ഭാരതത്തിൻ ഉപനിഷത്ത് ഉപേക്ഷിചെൻ വല്യപ്പച്ചൻ ; തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്" എന്ന [അപ്രിയ യാഗങ്ങളിലെ] എന്റെ രോദനം ഇന്ന് സത്യമായി! " "നിങ്ങൾ തമ്മിൽതമ്മിൽ സ്നേഹിപ്പീൻ" എന്ന ക്രിസ്തുവിന്റെ പുതിയനിയമം "നിങ്ങൾ തമ്മിൽതമ്മിൽ കലഹിപ്പീൻ " എന്ന് കത്തനാര് തിരുത്തി , അതിനായി നൂറായിരം സഭകലും, കനോൻ നിയമങ്ങളും, വേറിട്ട പള്ളികളും. പലതരം കളർ ളോഹകളൂം ഉണ്ടാക്കി; തങ്ങൾക്കറിയാത്ത "ദൈവത്തെ " കൂദാശാവഴി ഗോതമ്പപ്പത്തിൽ കയറ്റി ആടുകളുടെ ശാപ്പാടായി, അവയുടെ വായിൽത്തന്നെ കൊടുക്കുന്നു ! "ദൈവത്തെ സ്വന്തം വയറ്റിൽ ആക്കിയവൻ പിന്നെന്തിനു ദൈവത്തെ ഭയപ്പെടണം "എന്ന ഹുന്കുമായി നാട്ടിൽ [കോസ്മിക് എനർജി' തേടിയലയുന്നു പാവങ്ങൾ ! പക്ഷെ 'കോൺഷിയസ് എനർജി' എന്തെന്ന് പോലും ഒറ്റ ക്രിസ്ത്യാനിക്കും ഇന്നയോളം അറിയുകകൂടിയില്ല എന്നത് വേറൊരു നഗ്നസത്യം ! "പ്രാർഥിക്കാൻ പള്ളിയിൽപോകരുതെന്ന് പറഞ്ഞവനെ അനുസരിക്കാതെ കത്തനാരുടെ പുറകെ പള്ളിയിൽ പോകുന്നവരാരും ക്രിസ്ത്യാനിയെ അല്ല എന്നതു മറ്റൊരു തീരാദു:ഖസത്യം! ഏതു പ്രശ്നത്തിനും ഒരു പരിഹാരമുന്ടെന്നാൽ ക്രിസ്തീയത നശിപ്പിക്കുന്ന പുരുരോഹിത മതത്തിന്റെ മദമിളകിയ പുരോഹിത മേൽകൊഇമയ്ക്കും ഒരു പരിഹാരമുണ്ട് നിശ്ചയം !. ഒന്നാമതായി ജനം 'ആടെന്ന ഭാവം' വെടിഞ്ഞു ബോധമുള്ള / മനനമുള്ള മനുഷ്യരാവുക !.രണ്ടാമതായി പ്രാർഥിക്കാൻ പള്ളിയിൽ പോകാതെയിരിക്കുക (കര്ത്താവിനെ അനുസരിക്കുക ]!. ഇവന്റെയൊക്കെ കീശ കാലിയാകുമ്പോൾ, താനേ 'കഴുതമേൽ എറിയോനെ' ഇവർ അറിയും/അവന്റെ 'സ്നേഹമെന്ന നിയമം' താനേ മനസിലാക്കും! .ദൈവത്തിന്റെ അപ്പച്ചൻ എന്ന മനോഭാവം മാറി, "ഞാനും പിതാവും ഒന്നാകുന്നു" എന്ന അഹംബോധത്തിൽ ഈ കള്ളപ്പാതിരിമാരും എത്തിച്ചേരും.നിശ്ചയം ആമ്മീൻ ..... samuelkoodal .
ReplyDelete'മരണത്തിന് കീഴ്‌പ്പെട്ട് നിശ്ചേതനമായതിനോട് പൊറുക്കാന്‍ മനസ്സു കാണിക്കണം'' - മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സംവിധായകന്‍ രണ്‍ജിത്ത് മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശം ഇങ്ങനെ. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ആഗ്രഹപ്രകാരം അവരുടെ സംസ്‌കാരം പള്ളി സെമിത്തേരിയില്‍ നടത്താന്‍ പള്ളിയധികൃതര്‍ അനുമതി നിഷേധിച്ചതാണ് വിഷയം.
ReplyDeleteഗായകന്‍ യേശുദാസ് മരിച്ചാല്‍ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ പോയതിന്റെ പേരില്‍ അദ്ദേഹത്തിന് പള്ളി സെമിത്തേരിയില്‍ അന്ത്യവിശ്രമം നിഷേധിക്കുമോ എന്ന ചോദ്യം ചാനല്‍ ചര്‍ച്ചയ്ക്കിടെ രണ്‍ജിത്ത് ഉന്നയിച്ചതായും വാര്‍ത്ത കണ്ടു.
ആചാരാനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലും വിട്ടുവീഴ്ച്ച ചെയ്താല്‍ മതം അല്ലെങ്കില്‍ സഭ എങ്ങനെ നിലനില്‍ക്കും?
പെസഹാദിനത്തില്‍ കാല്‍ കഴുകുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്നും ആര്‍ഭാടപ്പള്ളികള്‍ നിര്‍മ്മിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഉള്‍പ്പെടെയുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ കേരളത്തിലെ സീറോ മലബാര്‍ സഭയുടെ അധികാരികള്‍ വിമുഖത കാണിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.
മതപരമായ രീതിയില്‍ വിവാഹവും മൃതസംസ്‌കാരവും നടത്തണമെന്ന് നിര്‍ബന്ധമുള്ളവര്‍ മതം അനുശാസിക്കുന്ന രീതിയില്‍തന്നെ ജീവിക്കട്ടെ. മതത്തിന്റെ /സഭയുടെ നിര്‍ദേശങ്ങളും നിയമങ്ങളും പാലിക്കാന്‍ വിമുഖത കാട്ടുന്നവരും അതിനു നിവൃത്തിയില്ലാത്തവരും ശവസംസ്‌കാരവും മറ്റും പള്ളിയില്‍തന്നെ വേണമെന്ന് എന്തിന് വാശിപിടിക്കണം? സ്വന്തം പറമ്പോ പൊതു ശ്മശാനമോ ഉള്ളപ്പോള്‍ അടക്കിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടോ?. മരിച്ചു കഴിഞ്ഞാല്‍ ബോഡി മാത്രമായിത്തീരുന്ന നമ്മളെ എങ്ങനെ ഡിസ്‌പോസ് ചെയ്യണമെന്ന് സാഹചര്യമനുസരിച്ച് നമ്മുടെ ഉറ്റവര്‍ തീരുമാനിക്കട്ടെ. മുന്‍കൂട്ടി ആഗ്രഹങ്ങള്‍ പറഞ്ഞ് അവരെ ത്രിശങ്കുവിലാക്കാതിരിക്കാം. പ്രത്യേകിച്ചും പല പള്ളികളിലെയും കുടുംബക്കല്ലറകളുടെ നിരക്ക് ലക്ഷങ്ങളില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍.
കാശുള്ളവനും സെലിബ്രിറ്റികള്‍ക്കും വേണ്ടി നിയമങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നതിന്റെയും പാവപ്പെട്ടവനോടു വിവേചനം കാട്ടുന്നതിന്റെയും പേരില്‍ കേരളത്തിലെ പല സഭകള്‍ക്കും പള്ളികള്‍ക്കുമെതിരെ ഇതിനു മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബോളിവുഡ് നടിയുടെ മുത്തശ്ശിയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പള്ളിയുടെ നിലപാട് ന്യായമെന്നേ പറയാനാകൂ. അവരുടെ ആഗ്രഹം സാധിക്കാന്‍ പള്ളി അധികൃതര്‍ തയ്യാറായിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ നടിയെ കണ്ടപ്പോള്‍ കവാത്തു മറന്ന കത്തനാര്‍മാര്‍ക്കെതിരെ രംഗത്തെത്തുമായിരുന്നില്ല എന്നു പറയാനാകുമോ?
മരിച്ച സ്ത്രീയോ അവരുടെ ആഗ്രഹം നിഷേധിക്കപ്പെട്ടതോ അല്ല ഈ സംഭവം വാര്‍ത്തയാക്കിയതും പ്രതികരണപ്രതിഭകളെ ഇതിലേക്ക് നയിച്ചതും. അവര്‍ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയാണ് എന്നതാണ്. കേരളത്തിലെ സഭകളുടെ അനീതിക്ക് ഇരകളായ എത്രയോ പേര്‍ ഇന്നാട്ടിലുണ്ട്? ഇപ്പോള്‍ മാധ്യമങ്ങളില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന പ്രതികരണക്കാരാരും ഈ വിഷയങ്ങളിലൊന്നും ഇടപെട്ടതായി കണ്ടിട്ടില്ല.
പിന്നെ യേശുദാസിന്റെ കാര്യം. പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ അടക്കും യേശുദാസിന്റെ അടക്കും രണ്ടു സഭകളിലെ കാര്യമാണ്. യേശുദാസ് നമ്മോടൊപ്പമുണ്ട്.
അദ്ദേഹത്തിന് ദീര്‍ഘായുസുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. അല്ലാതെ അദ്ദേഹത്തിന്റെ മരണവും അനന്തര ചടങ്ങുകളും സങ്കല്‍പ്പിച്ച് നമ്മള്‍ എന്തിന് സമയം കളയണം?. മാത്രവുമല്ല, താന്‍ മരിച്ചാല്‍ എവിടെ അടക്കണം എന്ന ആഗ്രഹം യേശുദാസ് ഇതുവരെ പ്രകടിപ്പിച്ചതായി അറിവില്ല. മരിച്ചുകഴിഞ്ഞ് പള്ളിയില്‍ അടക്കാനാണ് ഉറ്റവര്‍ തീരുമാനിക്കുന്നതെങ്കില്‍ അതിന് അനുമതി നല്‍കണമോ വേണ്ടയോ എന്ന കാര്യം
പള്ളിയധികൃതര്‍ക്ക് വിടുക.
മേലധ്യക്ഷന്‍മാര്‍ പറയുന്നതെല്ലാം വിശ്വസിച്ച്, അവരുടെ ഭീഷണികള്‍ക്ക് വഴങ്ങി അവര്‍ പറയുന്നതനുസരിച്ചു മാത്രം ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട് നമ്മുടെ നാട്ടില്‍. ഇവര്‍ക്കാണ് സഭകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. മരിച്ചവരുടെ സോഷ്യല്‍ സ്റ്റാറ്റസ് നോക്കി നിയമങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍ അതുവഴി ഈ കുഞ്ഞാടുകളെ വഞ്ചിക്കുകയായിരിക്കും. ചട്ടങ്ങളും നിയമങ്ങളും ഉണ്ടെങ്കിലേ അവയുടെ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി തലതെറിച്ച വിശ്വാസികളെ വിചാരണ ചെയ്യാന്‍ സ്‌കോപ്പുളളൂ.
ഈ ലേഖനത്തിനു മറുപടിയായി ശ്രീ പതാലിയുന്നയിച്ച വാദങ്ങൾ ശരി തന്നെയാണ്. ശ്രീ മതി പ്രിയങ്കാ ചൊപ്രായുടെ മുത്തശിയെ പള്ളിയിലടക്കാൻ അനുവദിച്ചിരുന്നെങ്കിൽ വികാരിയെ ക്രൂശിക്കാൻ ഇതിലധികം ജനം പ്രതിക്ഷേധങ്ങളുമായി രംഗത്ത് വരുമായിരുന്നുവെന്നതും വാസ്തവികം തന്നെ. ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന യേശു ദാസന്റെ കാര്യവും ചർച്ച ചെയ്യുന്നതും പ്രസക്തമല്ല. പക്ഷെ ഒരാൾ ജീവിച്ചിരിക്കുമ്പോൾ അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ സഭയതു മാനിക്കേണ്ടതാണ്. മരിച്ചു പോയ ശവത്തോട് അവഹേളനം നടത്തിയാൽ ശവം അറിയുന്നില്ല. അതേസമയം വേദനിപ്പിക്കുന്നത് പള്ളിയുടെ നിയമം പാലിച്ചു ജീവിച്ച മറ്റു ബന്ധുജനങ്ങളെയും സുഹ്രുത്തുക്കളെയുമാണ്. മരിച്ചു പോയവനെ പുരോഹിതന് ശിക്ഷിക്കാനും സാധിക്കില്ല.
Deleteസഭയുടെ നിയമമനുസരിച്ച് ആത്മഹത്യ ചെയ്യുന്നവർക്ക് പണ്ട് തെമ്മാടിക്കുഴിയായിരുന്നു വിധിച്ചിരുന്നത്. എന്നാൽ തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകനായിരുന്ന ജോസഫ് സാറിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്തപ്പോൾ അവരെ പള്ളി സെമിത്തേരിയിൽ അടക്കാൻ സഭ അനുവദിച്ചത് കേരള സഭയുടെ മാറ്റമാണ്. ഒരു പുരോഹിതൻ ആത്മഹത്യ ചെയ്തപ്പോഴും പള്ളി അയാളെ പുരോഹിത കാർമ്മികത്വത്തോടെ സെമിത്തേരിയിലടക്കി. അതിന്റെയർത്ഥം വേണമെങ്കിൽ ചക്ക വേരേലും കായിക്കുമെന്നു പറഞ്ഞപോലെ അർഹമായ സമയത്ത് ഇത്തരം കാര്യങ്ങളിൽ സഭയ്ക്ക് തീരുമാനമെടുക്കാൻ കഴിയുമെന്നാണ്. സാഹിത്യകാരനായിരുന്ന പൊൻകുന്നം വർക്കിയെ സെമിത്തേരിയിൽ മറവു ചെയ്യാൻ സഭ അനുവദിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരം സ്വന്തം പറമ്പിൽ അടക്കുകയാണുണ്ടായ്ത്.
ആരോ ഫേസ് ബുക്കിൽ ഒരു പോസ്റ്റിട്ടിരിക്കുന്നത് വായിച്ചു, "ദൈവം പ്രവാചകരെ നന്മ നിലനിർത്താൻ ഭൂമിയിലയച്ചപ്പോൾ 'ശൈത്താൻ' നന്മയെ നശിപ്പിക്കാൻ പുരോഹിതരെ പകരം അയച്ചു." പുരോഹിതരുടെ ചിന്താഗതികളെ തുലനം ചെയ്യുമ്പോൾ 'യൂദാസ്' എന്തു നല്ലവനായിരുന്നു. അയാൾ പശ്ചാത്താപിച്ച് പണസഞ്ചി വലിച്ചെറിഞ്ഞു. ഇന്ന് പുരോഹിതർ ശവത്തെ കുത്തി സെമിത്തേരി പ്ലോട്ടിനായി ലക്ഷക്കണക്കിനു രൂപയാണ് ചോദിച്ചു മേടിച്ച് കുന്നു കൂട്ടുന്നത്. പാവപ്പെട്ടവൻ മരിച്ചാലും കരുണ കാണിക്കില്ല. ദരിദ്രന്റെ പിച്ചച്ചട്ടിയിലും കയ്യിട്ടു വാരും. അഭിനവ കായംകുളം കൊച്ചുണ്ണി മാരെന്നും ഇവരെ വിശേഷിപ്പിക്കാം. കൊലപാതകിക്കും വ്യപിചാരം നടത്തി ജീവിക്കുന്നവനും പള്ളിപ്പറമ്പുണ്ട്. കൊന്നത് പുരോഹിതനെങ്കിൽ അയാൾ സഹനദാസനും വിശുദ്ധനുമാകും. അയാള്ക്കുവേണ്ടി കപ്പേളകളും പണി തീർക്കും. അമ്പലത്തിലൊന്നു കാലുകുത്തി മരിച്ചാൽ അവൻ തെമ്മാടിക്കുഴിയിലും. എം.പി. പോളിന്റെ ശവത്തോട് നിന്ദ കാണിച്ച വെറിയന്മാരായ പുരോഹിത ചരിത്രവും കേരള സുറിയാനി സഭയ്ക്കുണ്ട്. തെറ്റ് തെറ്റാണെന്നു പറയാൻ പ്രാകൃത സഭയായ സീറോ മലബാർ നേതൃത്വം നാളിതുവരെ തയ്യാറായിട്ടുമില്ല.
പള്ളി സെമിത്തേരികൾ പണിയാനുള്ള പണം സ്വരൂപിച്ചത് പുരോഹിതന്റെ തറവാട്ടു വീടുകളിൽ നിന്നുമല്ല. അത് വിശ്വാസിയുടെയും അവിശ്വാസിയുടെയും പൂർവിക സ്വത്താണ്. പള്ളി കൂദാശകൾ മാമ്മോദീസാ മുങ്ങിയ ഏവനും നടത്തി കൊടുക്കണമെന്ന് വത്തിക്കാൻ അനുശാസിക്കുന്നു. ആ സ്ഥിതിയ്ക്ക് പുരോഹിതരെ നിയന്ത്രിക്കുന്ന ധാർമ്മിക നേതൃത്വം ആരെന്നും മനസിലാകുന്നില്ല. യേശുവിനെ വധിച്ച യഹൂദരെന്തു ഭേദം. അവർ അവിടുത്തെ ഭൌതിക ശരീരം കഴുകനു ഭക്ഷിക്കാൻ കൊടുത്തില്ല. മാന്യമായി കല്ലറയ്ക്കുള്ളിൽ യേശുവിനെ അടക്കാൻ സമ്മതിച്ചു. ഇന്നത്തെ പൌരാഹിത്യ ഷൈലോക്കുകൾ കുഞ്ഞാടുകളെ വളർത്തുന്നതിനു പകരം രക്തം ഊറ്റി കുടിക്കാനാഗ്രഹിക്കുന്നു.
അതുപോലെ സർക്കാരും നിശബ്ദരായിരിക്കരുത്. കുഴിമാടത്തിനായി പള്ളിയീടാക്കുന്ന പണത്തിനു മുപ്പതു ശതമാനമെങ്കിലും നികുതി ചുമത്തണം. സർക്കാരിന്റെ ഖജനാവ് കാലിയെന്നും കേട്ടു. എന്തുകൊണ്ട് പുരോഹിതരുടെയും പള്ളിയുടെയും വരുമാനത്തിൽ സർക്കാർ നികുതി ചുമത്താൻ മടിക്കുന്നു. ബില്ല്യൻ കണക്കിനു രൂപാ സർക്കാരിനു നികുതി കൊടുക്കാതെ സ്വരൂപിക്കുന്ന പണം അവിശ്വാസിയുടെ വിയർപ്പിന്റെ ഫലവുംകൂടിയാണ്. അങ്ങനെയെങ്കിൽ പള്ളിയിലെ ആചാരങ്ങളിൽ പങ്കുകൊള്ളുന്നില്ലെന്നാരോപിച്ച് ഒരുവന്റെ ശവത്തിനു ഈ വെള്ളയടിച്ച ശവകൂപങ്ങളായ പുരോഹിതർ എന്തിനു വിലപറയുന്നു?