Translate

Friday, June 24, 2016

"മെത്രാൻ സൈന്യം "

  "മെത്രാൻ സൈന്യം "                                                                                                                                                                      ദൈവമേ സത്യം , പെന്തക്കോസുകാരുടെ സാക്ഷ്യം പറച്ചിൽ പോലെ ഒരു ഓർത്തോഡോക്സ് സാക്ഷ്യം കുറിക്കുകയാണ് ഞാൻ !                                                                                                       ക്രിസ്തുവിനെ കുരിശിച്ച കയ്യാപ്പായ്ക്ക് അന്ന്  "മെത്രാൻ സൈന്യം " ഉണ്ടായിരുന്നതായി നാം ബൈബിളിൽ വായിച്ചറിഞ്ഞതാണല്ലോ! റോമായിൽ പോപ്പിന്റെ സൈന്യം "സ്വിസ്സ് ഗാർഡിനെ " ഞാൻ വത്തിക്കാനിൽ പോയി നേരിൽ കണ്ടിട്ടുമുണ്ട് ! അതിനു സമാനമായി കേരളത്തിലെ മിക്കവാറും മെത്രാന്മാർക്കും കവലച്ചട്ടമ്പികൾ [പള്ളിപാരീസർ] സൈന്യമായുണ്ട് എന്നതാണ് എന്റെ ഇന്നത്തെ അനുഭവസാക്ഷ്യം ! കാഞ്ഞിരപ്പള്ളിയിൽ കഴിഞ്ഞയിടെ അറയ്ക്കൽ  മെത്രാൻ ഒരു പാവം ജർമൻ നഴ്സിനെ പറ്റിച്ചു കൈക്കലാക്കിയ ഭൂമിതട്ടിപ്പുകേസിൽ KCRM നയിച്ച വിമോചന റാലിയിൽ പങ്കെടുത്ത എന്നെയും കൂട്ടരെയും വിരട്ടാൻ  അറയ്ക്കൽമെത്രാന്റെ ഗുണ്ടാക്കൾ കാഞ്ഞിരപ്പള്ളിയിൽ  പോരിന് വന്നതും എന്റെ മറ്റൊരു ജീവനസാക്ഷ്യമാണ് ! കർത്താവ് വെറുത്ത / മനുഷ്യന് ഒരിക്കലും ഒരിടത്തും ആവശ്യം ഇല്ലാത്ത / ദൈവത്തെ അറിയാത്ത ഈ പൗരോഹിത്യത്തിന്റെ തട്ടിപ്പുകൾ കുട്ടിക്കാലം മുതൽ നേരിൽ കണ്ടറിഞ്ഞ എനിക്കു ഇവറ്റകളെ എന്നും വെറുക്കുവാനെ കഴിയൂ.....അവരുടെ കപടനാടകങ്ങൾ വരുംതലമുറകൾ അറിയുവാനും, ഈ നിക്രിഷ്ട ജീവികളിൽനിന്നും അകന്നുജീവിക്കുവാനും സമൂഹത്തെ ബോധവൽക്കരിക്കുന്ന ഒരു 'മാനവസേവ'എന്റെ വിരൽകൂട്ടു ചെയ്യാറുമുണ്ട് ! എന്നാൽ അതിൽ വ്യക്തിഹത്യ ഞാൻ ചെയ്യാറുമില്ല ! പക്ഷെ  ഇന്നെനിക്കു 'വാട്സാപ്പിലൂടെ' ഒരു ഭീഷണിരചന എന്റെ ഉറ്റ ചെങ്ങാതിയുടെ മകൻ കൊടുത്തിരുന്നു ! അതിനെ പ്രോത്സാഹിപ്പിക്കുവാനായി ഒരു മെത്രാൻപയ്യനും മിനക്കെട്ടിരുന്നു ! "സ്വയം ആത്മപരിശോധനയില്ലാത്ത മെത്രാനെ നിനക്കു ഹാ കഷ്ടം" എന്നല്ലാതെ ആ പൊട്ടമനസ്സിനോട് എനിക്കൊന്നും പറയുവാനില്ല ! "വിളിക്കപ്പെട്ട വിളിക്കു യോഗ്യനായി" ഇനിയെങ്കിലും ജീവിച്ചാൽ ഇതിയാനു നന്ന് ! "കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ "!                                                                                                                          "മറവിതന്നിരുളിലായി ഒളിപ്പിച്ചു ഞാനെൻ പാപം ,                                                                                    സ്വയം നീതിമാനായ്‌ എന്നെ മനം വിധിച്ചു ;                                                                                           കണക്കു നോക്കുന്നോനെന്നു കനകാഭ രഥമേറി                                                                    വരുമെന്നറിയാതാത്മൻ ഭയന്നു മേവി "                                                                                               എന്നു ഞാൻ പണ്ടെഴുതിയ ഒരു 'ഗാനപല്ലവി' ഒരിക്കൽ കൂടി മെത്രാനോട് അയാൾക്കുവേണ്ടി പാടിക്കൊണ്ട് പേനാ .....യോട്,  "കണ്ണേ മടങ്ങുക, കരിഞ്ഞും അലിഞ്ഞും അശു മണ്ണാകുമീ മലരു വിസ്‌മൃതമാകുമിപ്പോൾ " കുമാരനാശാന്റെ കാവ്യ ഭാവനയെ നമിക്കുന്നു !!           

No comments:

Post a Comment