Translate

Sunday, June 26, 2016

ചാവേർപ്പട

 ചാവേർപ്പട                                                                                                                                                   പൗരോഹിത്യത്തെ തിരുത്തുവാനും അവരുടെ ചതിക്കെണിയിൽ നിന്നും ജനത്തെ രക്ഷിക്കുവാനും വെറും മൂന്നരക്കൊല്ലം ശ്രമിച്ചതിന് ക്രിസ്തുവിനു കൂലിയായി കുരിശിൽ തൂങ്ങേണ്ടിവന്നു എന്നറിയാമെങ്കിലും / പുരോഹിതനെ തൊട്ടാൽ കൈമാറും എന്നതും അറിയാമെങ്കിലും [തൂറിയവനെ ചുമന്നാൽ ചുമന്നവനും നാറും എന്നതുപോലെ] വരാവുന്ന എല്ലാ ആപത്തുകളും മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് ഒരു ചാവേർപ്പടയെന്നോണം സത്യജ്വാലാലയും, അല്മായ ശബ്ദവും അതിലെ പ്രവർത്തകരും, പ്രവർത്തിക്കുന്നത് !നാസറായന്റെ ഹൃദയം കവർന്ന ജോസെപ് പുലിക്കുന്നേലിന്റെ കേരള ഘടക നേതാക്കളായി ആയിരങ്ങൾ ഓരോ ഗ്രാമങ്ങളിലും പള്ളികളിലും ഉണർന്നുകഴുഞ്ഞു എന്ന കാലത്തിന്റെ കേളി കാണാതെ കണ്ണടച്ചു ഇരുട്ടാക്കുന്ന ളോഹാധാരികളെ നിങ്ങൾ കണ്ണുതുറന്നാലും കുരുടന്മാർ തന്നെ !                                                                                           "                                                                          "എന്റെ കുരിശു എടുത്തു എന്നെ അനുഗമിക്ക" എന്ന ക്രിസ്തുവിന്റെ യുദ്ധകാഹളം ഹൃദയത്തിൽ സദാ കേട്ടുകൊണ്ടാണീ ഓരോ പേനായും  ചലിക്കുന്നതു ! അവന്റെ ജീവന്റെ രക്തം  തൂലികയിൽ മുക്കി എഴുതുന്ന ഈ അക്ഷരങ്ങളെ മായിച്ചു കളയാൻ ഒരു സഭയും , മെത്രാനും, കാപ്പിയാര് മൂത്ത കത്തനാരും, പള്ളിദാദാക്കളും വൃഥാ ശ്രമിക്കേണ്ടതില്ല .. !                                                                                                 കഴിഞ്ഞ ദിവസങ്ങളിൽ എന്നെ ഭീഷണിപ്പെടുത്തി ഒരു മെത്രാൻഗുണ്ടാ എന്നെ സോഷ്യൽ മീഡിയാകളിലൂടെ വിരട്ടാൻ ശ്രമിക്കുന്നു ! ആപയ്യൻ എന്റെ സ്നേഹിതന്റെ,ഒരകന്ന ചാർച്ചക്കാരന്റെ മകനായതു് കൊണ്ടും , "പ്രതികാരം യഹോവയ്ക്കുള്ളത്" എന്നത് മനസിൽ പണ്ടേ ഉറച്ചതുകൊണ്ടും എനിക്കവനോടും അവന്റെ ഭോഷത്തരത്തിനോടും തികഞ്ഞ മൗനം തന്നെയാണ്! കുപ്പായമിട്ട് ആഭാസത്തരം  ചെയ്യുന്നവനെ ന്യായവിധിനാളിൽ കർത്താവും അപ്പനും മാലാഖമാരും കൂടി കൈകാര്യം ചെയ്യട്ടെ !കുരിശുമാലനെഞ്ചിലും , കയ്യിൽ വലിയ സ്വർണ്ണക്കുരിശുമിട്ടുകൊണ്ടു നടക്കുന്ന ഇതുങ്ങളെ  കുരിശിൽ മരിച്ചവനും ഭയക്കും എന്നിവർക്കുറപ്പായതിനാലാണ് ഇങ്ങനെ ഇവർ വിലസുന്നത് ! "സംഭവാമി യുഗേ യുഗേ" എന്ന ശ്രീക്രിഷ്ണവചനപ്രകാരം ഈ അനീതിമോന്മാരെ കൈകാര്യം ചെയ്യാൻ ഇവിടെ 'ഹിന്ദുമൈത്രി' ഉണരുകതന്നെ ചെയ്യും നിശ്ചയം ! ദൈവത്തെയും മനുഷ്യരെയും ശങ്കിക്കാത്ത മനസുകളെ നിങ്ങൾക്കു ഹാ കഷ്ടം!     സാമുൽകൂടൽ .

No comments:

Post a Comment