[സത്യജ്വാല ജൂൺ ലക്കത്തിൽനിന്ന് ]
സോണി ജോസ്
(ആദ്യഭാഗം വായിക്കാൻ സന്ദർശിക്കുക:
അവസാനഭാഗം
33) AD 1054-ല്‍ സഭപിരിയുന്നു!! സ്വതന്ത്ര 'പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭ' ജന്മമെടുക്കുന്നു. കാരണം, സഭാതലവന്മാരായ
പാപ്പായും പാത്രിയാര്‍ക്കീസും തമ്മിലുള്ള അധികാരമത്സരങ്ങളും
സൗന്ദര്യപ്പിണക്കങ്ങളും, അതിനെത്തുടര്‍ന്ന് റോമന്‍
സാമ്രാജ്യത്തിലുണ്ടായ പൗരസ്ത്യ-പാശ്ചാത്യഭിന്നതകളും.
34) AD 1079-ല്‍ പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത് വിലക്കുന്നു.
35) എ
ഡി 1090-ല്‍ വി. മറിയത്തിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ജപമാല ആരംഭിക്കുന്നു.
36) AD 1095-1099 കാലയളവില്‍ ഒന്നാം കുരിശുയുദ്ധം. പോപ്പുമാരുടെ
നിര്‍ദ്ദേശാനുസരണം കുരിശുയുദ്ധങ്ങള്‍ തുടങ്ങുന്നു! ജറുശലേം പിടിച്ചെടുക്കാന്‍ അലക്‌സിയന്‍
ചക്രവര്‍ത്തി ഒന്നാം യുദ്ധത്തിനിറങ്ങി! ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി.
37) AD 1147-1149 വര്‍ഷങ്ങളില്‍ രണ്ടാം കുരിശുയുദ്ധം.
38) AD 1189-1192 വര്‍ഷങ്ങളില്‍ മൂന്നാം കുരിശുയുദ്ധം.
39) AD 1190-ല്‍ പാപമോചന
ചീട്ടിന്റെ വില്പ്പന ആരംഭിക്കുന്നു.അപ്പനെയും അമ്മയെയും വെട്ടികൊല്ലു ന്നതും, പരിശുദ്ധാത്മാവിനെതിരായി ദൂഷണംനടത്തു
ന്നതും ഉള്‍പ്പെടെ, ഏതു മാരകപാപങ്ങളും പണം കൊടുത്താല്‍ പുരോഹിതന്‍
മോചിപ്പിച്ചുതരും എന്നു പഠിപ്പിച്ചു പള്ളികളില്‍ നടപ്പാക്കി.
40) AD 12-ാം നൂറ്റാണ്ടില്‍ ഏഴു കൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.
41) AD 1202-1204 വര്‍ഷങ്ങളില്‍
നാലാം കുരിശുയുദ്ധം.
42) AD 1215-ല്‍ കുര്‍ബാനയിലെ അപ്പത്തിനും വീഞ്ഞിനും പദാര്‍ത്ഥമാറ്റം
സംഭവിച്ച് യേശുവിന്റെ ശരീര-രക്തങ്ങളായി മാറുമെന്ന സിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍
പ്രഖ്യാപിച്ചു. 'Transubstantiation' എന്ന പേരിലുള്ള സിദ്ധാന്തമായിരുന്നു അത്!! AD 831-നും 833-നും ഇടയ്‌ക്കെഴുതപ്പെട്ടിരുന്ന
'De
Corpore et Sanguine Domini' എന്ന പുസ്തകത്തില്‍
നിന്നാണ് ഇദ്ദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന്‍ കത്തോലിക്കാസഭ
ഏറ്റെടുത്ത് അംഗീകരിക്കുകയായിരുന്നു.
43) AD 1215-ല്‍ കുമ്പസാരം ആരംഭിച്ചു.
44) AD 1217-1221-ല്‍ അഞ്ചാം കുരിശുയുദ്ധം.
45) AD 1220-ല്‍ ഓസ്തി (കുര്‍ബാനയപ്പം) വണങ്ങണമെന്ന് ഹെനോറിയസ്
മൂന്നാമന്‍ മാര്‍പ്പാപ്പാ കല്പന പുറ
പ്പെടുവിച്ചു. പിന്നീട് അത്, അരുളിക്കയില്‍ ആരാധിക്കണം എന്നാക്കിത്തീര്‍ത്തു.
46. AD 1228-1229 വര്‍ഷങ്ങളില്‍ ആറാം കുരിശുയുദ്ധം.
47) AD 1229 വാലന്‍ഷ്യ സൂനഹദോസില്‍വച്ച് റോമന്‍ കത്തോലിക്കാസഭ
സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും നിരോധിത പുസ്തക
ങ്ങളുടെ പട്ടികയില്‍ ബൈബിള്‍ ഉള്‍പ്പെടുത്തു
കയും ചെയ്തു.
48) AD 1248-1254 കാലയളവില്‍ എഴാം കുരി
ശുയുദ്ധം.
49) AD 1251-ല്‍ സന്യാസിമഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍
ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്ന്യാസി അവതരിപ്പിച്ചു.
50) AD 1270-1272 വര്‍ഷങ്ങളില്‍ എട്ടും ഒന്‍പതും കുരിശുയുദ്ധങ്ങള്‍.
51) AD 1311-ല്‍ റാവന്ന സൂനഹദോസില്‍വച്ച് ശിശുസ്‌നാനം അംഗീകരിച്ചു.
52) AD 1414-ല്‍ കുര്‍ബാനസമയത്ത് സാധാരണ കാര്‍ക്കു വീഞ്ഞ്
നിരോധിച്ചു.
53) AD 1439-ല്‍ ഫ്‌ളോറന്‍സിലെ സൂനഹദോ സില്‍ വച്ച്
ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള പഠിപ്പി ക്കല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചു.
54) AD 1545-ല്‍ ത്രെന്തോസ് സൂനഹദോസില്‍വച്ച് പാരമ്പര്യം ബൈബിളിനു
തുല്യമായി പ്രഖ്യാപി ക്കപ്പെട്ടു. അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബി ളിന്റെ ഭാഗമായി
പ്രഖ്യാപിച്ചു.
55) AD 16-ാം നൂറ്റാണ്ട്: മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ കാല്‍വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യൂറോപ്പിലെ
ക്രിസ്തുമതവിശ്വാസികളുടെ ഇടയില്‍ നടന്ന സഭാനവീകരണശ്രമങ്ങളെത്തുടര്‍ന്ന് സഭ
പിളരുന്നു! 'സ്വതന്ത്ര പ്രൊട്ടസ്റ്റന്റ് സഭകള്‍' രൂപംകൊള്ളുന്നു! കത്തോലിക്കാസഭയിലെ അനാചാരങ്ങള്‍ എതിര്‍ക്കപ്പെടുന്നു!
അതേത്തുടര്‍ന്ന്, തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍
സ്വതന്ത്ര 'പ്രൊട്ടസ്റ്റന്റ് സഭ'കളുടെ അതിവേഗ വളര്‍ച്ച.
56) AD 1599-ല്‍ ഉദയംപേരൂര്‍ സൂനഹദോസ്. ഇന്ത്യയിലെ ക്രിസതീയസഭയെ
റോമിനുകീഴി ലുള്ള ഭരണത്തില്‍ കൊണ്ടുവരുന്നു.
57) AD 1618-1648 കാലഘട്ടത്തില്‍, പ്രൊട്ടസ്റ്റന്റ് നവീകരണശ്രമങ്ങളെത്തുടര്‍ന്ന്, മുപ്പതു
വര്‍ഷത്തെ കാത്തോലിക്കാ-
പ്രൊട്ടസ്റ്റന്റു രക്തച്ചൊരിച്ചില്‍! റോമാസാമ്രാജ്യത്തിലെ രാജാക്കന്മാരുടെയും
മാര്‍പ്പാപ്പാമാരുടെയും നേതൃത്വത്തില്‍ പ്രോട്ടസ്റ്റന്റു വിശ്വാസികളെ നിര്‍ദ്ദയം
കൊന്നൊടുക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവര്‍ 80 ലക്ഷത്തോളം പേര്‍!
58) AD 1653 ജനുവരി 3-ന് കൂനന്‍ കുരിശു സത്യം. ഇന്ത്യയില്‍ മാര്‍ത്തോമ്മാ
സ്ഥാപിച്ച സഭ
യിലേക്ക് കോളനിവാഴ്ചയുടെ ബലത്തില്‍
വിദേശരാജ്യ ങ്ങളില്‍നിന്ന് അനാചാരങ്ങളും ആധിപത്യങ്ങളും, അതിവേഗം കടന്നുകയറി! അതിനെ ചെറുത്തുനിന്ന, മാര്‍ത്തോമ്മാനസ്രാണികള്‍ അവരില്‍നിന്നു വേര്‍പെട്ടു!!
നസ്രാണി സഭ പിളര്‍ന്നു.
59) AD 1854-ല്‍ മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ്
9-ാമന്‍ പ്രഖ്യാപിച്ചു.
60) AD 1870-ല്‍ ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ
എന്തു പഠിപ്പിച്ചാലും അദ്ദേഹത്തിനു തെറ്റുപറ്റില്ല (തെറ്റാവരം) എന്ന് ഒന്നാം
വത്തിക്കാന്‍ സൂനഹദോസില്‍ 9-ാം പീയൂസ് മാര്‍പ്പാപ്പാ പ്രഖ്യാപിച്ചു!
61) AD 1950-ല്‍ മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യമായി പീയുസ്
12-ാമന്‍ പ്രഖ്യാ പിച്ചു.
62) AD 1965-ല്‍ മറിയത്തെ സഭാമാതാവായി പോള്‍ 6-ാ മന്‍
പ്രഖ്യാപിച്ചു. സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ നടക്കുന്നു.
63) AD 1996-ല്‍ പരിണാമസിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2-ാ
മന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു .
64) AD 2000-ല്‍ കത്തോലിക്കാസഭ കഴിഞ്ഞ കാലങ്ങളില്‍ മാര്‍പ്പാപ്പമാരുടെ
നേതൃത്വത്തില്‍ ചെയ്തുകൂട്ടിയ മഹാപാതകങ്ങള്‍ക്ക് ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പ്പാപ്പ
ലോകത്തോട് ക്ഷമചോദിച്ചു.
(അവസാനിച്ചു)
No comments:
Post a Comment