Translate

Friday, October 11, 2019

കെസിആർഎം നോർത് അമേരിക്ക സിസ്റ്റർ ലൂസി കളപ്പുരയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു



 
വടക്കെഅമേരിക്കയിലെ കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ കെസിആർഎം നോർത് അമേരിക്ക ഒക്ടോബർ 09, 2019-ൽ നടത്തിയ അന്തർദേശീയ ടെലിസിൻഫെറൻസിൽവെച്ച്, വഞ്ചി സ്‌ക്വയറിൽ ഒക്ടോബർ 12-ന് നടക്കാൻ പോകുന്ന ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി കളപ്പുരയുടെ സമരത്തിന് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി.

സഭയിൽ ഇന്ന് സ്ത്രീപുരുഷ വിവേചനം ഭീകരാവസ്ഥയിലാണ്. വേട്ടക്കാരൻറെ കൂടെയാണ് സഭ എന്നും. ലൂസിയെപ്പോലുള്ള കന്ന്യാസ്ത്രികളെ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്ന മുറയാണ് മഠങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അനീതിക്കെതിരെ ശബ്ദിച്ചാൽ അനുസരണവൃതം തെറ്റിച്ചു എന്ന കാരണംചുമത്തി പുനരധിവാസം പോലുമില്ലാതെ പെരുവഴിയിലേയ്ക്ക് ഇറക്കിവിടുന്ന മൃഗീയവും അക്രൈസ്തവവുമായ നിലപാടാണ് സന്ന്യാസസഭകൾ സ്വീകരിക്കുന്നത്.

ലൂസി സിസ്റ്ററിൻറെ സഹനസമരം ഒറ്റപ്പെട്ട സംഭവമായി കാണാതെ അത് സാമൂഹ്യ പരിവർത്തനത്തിനുള്ള ഒരു വിളിയായി വിലയിരുത്തേണ്ടിയിരിക്കുന്നു.. മലീമസമായ മതമാഫിയായുടെ പീഡനം ഏറ്റുവാങ്ങി ഒറ്റപ്പെട്ട് മുൻപോട്ടുപോകുന്ന ലൂസി സിസ്റ്ററിൻറെ പ്രത്യക്ഷസമരത്തിൽ കെസിആർഎം നോർത് അമേരിക്ക അവരോടൊപ്പമെന്ന് പ്രഖ്യാപിക്കുന്നു.

ചാക്കോ കളരിക്കൽ

(പ്രസിഡണ്ട്, കെസിആർഎം നോർത് അമേരിക്ക)

No comments:

Post a Comment