കത്തോലിക്കാ സഭയിലെ മുതുമൂപ്പന്മാർക്ക് ഇനിയെങ്കിലും സുബോധം വീഴേണ്ടതാണ്. പത്താംക്ളാസ് പിള്ളേരെ പിടിച്ചുകൊണ്ടുപോയി അച്ചൻപണിക്ക് ഒരുക്കുന്നിടത്തോളം മനശാസ്ത്രവിരുദ്ധമായ പദ്ധതി വേറെയില്ല. എട്ടുംപൊട്ടും തിരിയാത്ത ചെറുക്കന്മാർ വൈദികരായിക്കഴിഞ്ഞാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയുന്നത്. സ്ത്രീലിംഗമുള്ള എന്ത് കണ്ടാലും പിന്നെ വിറളിയും പെരളിയുമാണ്. അങ്ങനെയാണ് കൊക്കന്മാർ ഉണ്ടാകുന്നത്. ഈ വ്യാധി ഇത്രയുംനാൾ ഇവിടങ്ങളിലും വിദേശങ്ങളിലും തുടർന്നിട്ടും ഈ പണ്ഡിതശിരോമണികൾക്ക് സംഗതികളുടെ കിടപ്പ് പിടികിട്ടിയിട്ടില്ല എന്നതുതന്നെ ഈ സിസ്റ്റത്തിന്റെ അപാകതയെ വ്യക്തമാക്കുന്നു.
അറിഞ്ഞുകൊണ്ടുതന്നെയാണ് നമ്മുടെ പൂർവ്വികർ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, സന്ന്യാസം എന്ന ക്രമീകരണം മനുഷ്യസമൂഹത്തിന് ഏറ്റവും മെച്ചമുളളതായി കണ്ടുപിടിച്ചത്. അതാണ് ഇനിയെങ്കിലും ക. സഭയും നടപ്പിൽ വരുത്തേണ്ട വിവേകം. ചെറുപ്പത്തിൽ ബ്രഹ്മചാരികളായി വിദ്യയഭ്യസിച്ചശേഷം, വിവാഹിതരായി, അദ്ധ്വാനിച്ച് ഒരു കുടുംബത്തെ പുലർത്തി, കടമകളെല്ലാം തീർത്ത് സ്വസ്ഥമായി കഴിയുന്നവർ മാത്രം ഇഷ്ടമുണ്ടെങ്കിൽ ആദ്ധ്യാത്മിക ശുശ്രൂഷ ഏറ്റെടുക്കട്ടെ. സ്ത്രീകൾ ഭയമില്ലാതെ കഴിയട്ടെ. ഇന്നൊരു കുഞ്ഞിനുപോലും ഒരു വൈദകന്റെ സാമിപ്യത്തിൽ സുരക്ഷിതത്വം ഇല്ല എന്ന ദുരവസ്ഥ മാറണമെങ്കിൽ ഇതുമാത്രമേ പോംവഴിയുള്ളൂ. ഇന്നുള്ള ചിത്തഭ്രമക്കാരെയെല്ലാം (അക്കൂടെ വൈദികരും കന്യാസ്ത്രീകളും മെത്രാന്മാരും ഉൾപ്പെടും) പോയി കെട്ടാനും കുടുംബം പുലർത്താനുമായി പറഞ്ഞു വിടുക. മേല്പറഞ്ഞ രീതിയിൽ സ്വസ്ഥമായിത്തീർന്ന ജീവിതഘട്ടത്തിൽ മാത്രം സ്ത്രീകളും ഇഷ്ടമുണ്ടെങ്കിൽ സന്ന്യാസം തിരഞ്ഞെടുക്കട്ടെ. വെറുതെയെന്തിനു വല്ല വൈദികവട്ടന്റെയും ഗര്ഭം ചുമന്ന് അവസാനം വല്ല കിണറ്റിലും ജീവത്യാഗം ചെയ്യണം?

ഈ സഭ ഇത്രക്ക് തരംതാണ വിവരദോഷികളാൽ നയിക്കപ്പെട്ടിട്ട്, അതിൽ വിശുദ്ധരുണ്ടാകുന്നു എന്ന് വിശ്വസിക്കണമെങ്കിൽ ഒരാള് അത്രക്ക് മന്ദബുദ്ധി തന്നെയായിരിക്കണം. ഈ ആഗോളവഞ്ചനയുടെ നിറംപിടിപ്പിച്ച വിവരണങ്ങൾ നാളത്തെ ദീപികയിലും മറ്റും താളുകൾ നിറയെ കാണും. അതിരില്ലാത്ത ആത്മവഞ്ചനയുടെ വിളയാട്ടം വികലഭാഷാപ്രയോഗങ്ങളിലൂടെ കത്തോലിക്കാമാദ്ധ്യമങ്ങളിൽ തുടരെ വന്നുകൊണ്ടിരിക്കും! സഭയിൽ ഇന്നുള്ളതെല്ലാം കള്ളപുണ്യാളന്മാരും കള്ളപുണ്യവതികളുമാണ്, ഇന്ന് ആ പദവി കൊടുക്കപ്പെട്ട JP രണ്ടാമനെപ്പോലെ. കുറെ മെത്രാന്മാർക്കും രാഷ്ട്രീക്കാർക്കും ചൊളിവിൽ റോമാവരെ പ്പോകാനുള്ള അവസരം കൊടുക്കുന്നതിനുള്ള ഏർപ്പാട് മാത്രമാണ് ഇത്തരം കോലാഹലങ്ങൾ, അത്രതന്നെ! മനുഷ്യത്വമുള്ള പോപ്പ് ഫ്രാൻസിസ് വന്നിട്ടും ഇക്കാര്യങ്ങളിൽ ഒരു തിരുത്തൽചിന്ത ഉണ്ടാകാത്തത് എന്തുകൊണ്ട് എന്നാലോചിക്കേണ്ടതുണ്ട്. ഉത്തരം ലളിതമാണ് - ഈ സഭയിൽ യേശുക്രിസ്തുവിന് ഒരു സ്ഥാനവുമില്ല. ഒരു മതവിശ്വാസിയുടെ ആദ്യത്തെ ദൈവകല്പനപോലും എല്ലായിടത്തും നിർലജ്ജം ലംഘിക്കപ്പെടുകയാണ്. "ഞാനല്ലാതെ മറ്റൊരു തമ്പുരാൻ നിനക്കുണ്ടാകരുത്" എന്നതിന്റെ നേരേ എതിരാണ് ഇന്ന് കത്തോലിക്കർ അവരുടെ ഏറ്റവും വലിയ വിശ്വാസസത്യമായി കൊണ്ടുനടക്കുന്നത് - ഏകദൈവമാല്ലാത്തതെല്ലാം അവരുടെ ദൈവങ്ങളാണ്. ഇന്നിതാ വിഗ്രഹാരാധകരുടെ ലോകത്ത് രണ്ട് കത്തോലിക്കാദൈവങ്ങൾകൂടി പിറന്നിരിക്കുന്നു!
Tel. 9961544169 / 04822271922