Translate

Sunday, April 27, 2014

രണ്ട് കത്തോലിക്കാദൈവങ്ങൾകൂടി പിറന്നിരിക്കുന്നു!

കത്തോലിക്കാ സഭയിലെ മുതുമൂപ്പന്മാർക്ക് ഇനിയെങ്കിലും സുബോധം വീഴേണ്ടതാണ്. പത്താംക്ളാസ് പിള്ളേരെ പിടിച്ചുകൊണ്ടുപോയി അച്ചൻപണിക്ക് ഒരുക്കുന്നിടത്തോളം മനശാസ്ത്രവിരുദ്ധമായ പദ്ധതി വേറെയില്ല. എട്ടുംപൊട്ടും തിരിയാത്ത ചെറുക്കന്മാർ വൈദികരായിക്കഴിഞ്ഞാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയുന്നത്‌. സ്ത്രീലിംഗമുള്ള എന്ത് കണ്ടാലും പിന്നെ വിറളിയും പെരളിയുമാണ്. അങ്ങനെയാണ് കൊക്കന്മാർ ഉണ്ടാകുന്നത്. ഈ വ്യാധി ഇത്രയുംനാൾ ഇവിടങ്ങളിലും വിദേശങ്ങളിലും തുടർന്നിട്ടും ഈ പണ്ഡിതശിരോമണികൾക്ക് സംഗതികളുടെ കിടപ്പ് പിടികിട്ടിയിട്ടില്ല എന്നതുതന്നെ ഈ സിസ്റ്റത്തിന്റെ അപാകതയെ വ്യക്തമാക്കുന്നു.

അറിഞ്ഞുകൊണ്ടുതന്നെയാണ്‌ നമ്മുടെ പൂർവ്വികർ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, സന്ന്യാസം എന്ന ക്രമീകരണം മനുഷ്യസമൂഹത്തിന് ഏറ്റവും മെച്ചമുളളതായി കണ്ടുപിടിച്ചത്. അതാണ്‌ ഇനിയെങ്കിലും ക. സഭയും നടപ്പിൽ വരുത്തേണ്ട വിവേകം. ചെറുപ്പത്തിൽ ബ്രഹ്മചാരികളായി വിദ്യയഭ്യസിച്ചശേഷം, വിവാഹിതരായി, അദ്ധ്വാനിച്ച് ഒരു കുടുംബത്തെ പുലർത്തി, കടമകളെല്ലാം തീർത്ത്‌ സ്വസ്ഥമായി കഴിയുന്നവർ മാത്രം ഇഷ്ടമുണ്ടെങ്കിൽ ആദ്ധ്യാത്മിക ശുശ്രൂഷ ഏറ്റെടുക്കട്ടെ. സ്ത്രീകൾ ഭയമില്ലാതെ കഴിയട്ടെ. ഇന്നൊരു കുഞ്ഞിനുപോലും ഒരു വൈദകന്റെ സാമിപ്യത്തിൽ സുരക്ഷിതത്വം ഇല്ല എന്ന ദുരവസ്ഥ മാറണമെങ്കിൽ ഇതുമാത്രമേ പോംവഴിയുള്ളൂ. ഇന്നുള്ള ചിത്തഭ്രമക്കാരെയെല്ലാം (അക്കൂടെ വൈദികരും കന്യാസ്ത്രീകളും മെത്രാന്മാരും ഉൾപ്പെടും) പോയി കെട്ടാനും കുടുംബം പുലർത്താനുമായി  പറഞ്ഞു വിടുക. മേല്പറഞ്ഞ രീതിയിൽ സ്വസ്ഥമായിത്തീർന്ന ജീവിതഘട്ടത്തിൽ മാത്രം സ്ത്രീകളും ഇഷ്ടമുണ്ടെങ്കിൽ സന്ന്യാസം തിരഞ്ഞെടുക്കട്ടെ. വെറുതെയെന്തിനു വല്ല വൈദികവട്ടന്റെയും ഗര്ഭം ചുമന്ന് അവസാനം വല്ല കിണറ്റിലും ജീവത്യാഗം ചെയ്യണം? 

ഈ സഭ ഇത്രക്ക് തരംതാണ വിവരദോഷികളാൽ നയിക്കപ്പെട്ടിട്ട്, അതിൽ വിശുദ്ധരുണ്ടാകുന്നു എന്ന് വിശ്വസിക്കണമെങ്കിൽ ഒരാള് അത്രക്ക് മന്ദബുദ്ധി തന്നെയായിരിക്കണം. ഈ ആഗോളവഞ്ചനയുടെ നിറംപിടിപ്പിച്ച വിവരണങ്ങൾ നാളത്തെ ദീപികയിലും മറ്റും താളുകൾ നിറയെ കാണും. അതിരില്ലാത്ത ആത്മവഞ്ചനയുടെ വിളയാട്ടം വികലഭാഷാപ്രയോഗങ്ങളിലൂടെ കത്തോലിക്കാമാദ്ധ്യമങ്ങളിൽ തുടരെ വന്നുകൊണ്ടിരിക്കും! സഭയിൽ ഇന്നുള്ളതെല്ലാം കള്ളപുണ്യാളന്മാരും കള്ളപുണ്യവതികളുമാണ്, ഇന്ന് ആ പദവി കൊടുക്കപ്പെട്ട JP രണ്ടാമനെപ്പോലെ. കുറെ മെത്രാന്മാർക്കും രാഷ്ട്രീക്കാർക്കും ചൊളിവിൽ റോമാവരെ പ്പോകാനുള്ള അവസരം കൊടുക്കുന്നതിനുള്ള ഏർപ്പാട് മാത്രമാണ് ഇത്തരം കോലാഹലങ്ങൾ, അത്രതന്നെ! മനുഷ്യത്വമുള്ള പോപ്പ് ഫ്രാൻസിസ് വന്നിട്ടും ഇക്കാര്യങ്ങളിൽ ഒരു തിരുത്തൽചിന്ത ഉണ്ടാകാത്തത് എന്തുകൊണ്ട് എന്നാലോചിക്കേണ്ടതുണ്ട്. ഉത്തരം ലളിതമാണ് - ഈ സഭയിൽ യേശുക്രിസ്തുവിന് ഒരു സ്ഥാനവുമില്ല. ഒരു മതവിശ്വാസിയുടെ ആദ്യത്തെ ദൈവകല്പനപോലും എല്ലായിടത്തും നിർലജ്ജം ലംഘിക്കപ്പെടുകയാണ്. "ഞാനല്ലാതെ മറ്റൊരു തമ്പുരാൻ നിനക്കുണ്ടാകരുത്" എന്നതിന്റെ നേരേ എതിരാണ് ഇന്ന് കത്തോലിക്കർ അവരുടെ ഏറ്റവും വലിയ വിശ്വാസസത്യമായി കൊണ്ടുനടക്കുന്നത് - ഏകദൈവമാല്ലാത്തതെല്ലാം അവരുടെ ദൈവങ്ങളാണ്. ഇന്നിതാ വിഗ്രഹാരാധകരുടെ ലോകത്ത് രണ്ട് കത്തോലിക്കാദൈവങ്ങൾകൂടി പിറന്നിരിക്കുന്നു! 


Tel. 9961544169 / 04822271922

4 comments:

 1. My response, dear Zac, to your comment:
  I have been advocating and writing precisely what you said: the four Ashrams of Indian philosophy for the Church. Besides didn't St. Paul also say that a Bishop must be husband of one wife (some interpret to mean priests can have more) and should have governed his family of women children and elders?
  And the latest development in the west especially in US is that when dedicated couples have settled their children, say by the age of 50 or so they opt the rest of their life as religious sisters or priests for another 20 years or more. The message is that religious life should not become an impediment to natural life from birth and growth to full flowering. Serving God is not to be done by going against legitimate demands of human nature and developments at various stages.
  Besides it is rooted in the theology of God who had to create man male and female to imprint on them his own image and likeness. "Male and female he created them.". What does it mean to be images and likeness of God? Cardinal João Braz de Aviz, prefect of the Vatican's Congregation for Religious, speaking last August in Rome to a large gathering of religious said: “Man without woman is not fully human. And woman without man is not fully human either. Each without the other is a piece of humanity, incomplete." Gender inequality exists in the Catholic church because men and women forget they cannot be "fully human" without one another. It means men and women be together, walk together and work together, for they do not image God by themselves but only when they are together. He also said when they experiment it in religious life with immature people, the result would be children and those with children will have to leave to take care of them. Does it make sense to reasonable people? james kottoor.

  ReplyDelete
 2. Abraham Kandankery

  Hello Zach, I am happy to receive Almayasabdam and Sathyajwala and I will do all the encouragement.The contents of the publication are sumptuous and bountiful. When we read the short sketches of the lives of the saints it does not impress at all.There is nothing to differentiate them from ordinary lay people. The establishment as a whole is withering.
  The central message of the Bible is love and this love can be practiced through outreach programmes and social changes that are reflective of the time and solid social work.The two popes named herein do not have a solid record of social work,charity and and had an application to reform the church which was started 2000 years ago.

  The Catholicism is not reflective of the social and economic changes that happen today. Many Catholics are poor,disadvantaged and need help.
  We will keep in touch and through the pages of Almayasabdam and Sathyajala we can do a wake up call.

  All the best wishes


  Abraham kandankery (thankachan)

  ReplyDelete
 3. അടുത്ത കേരള കത്തോലിക്ക പുണ്ണ്യാളനായി ref . fr .കൊക്കനെ നമ്മടെ വത്തിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നു! പ്രഖ്യാപനം ഉടൻ പള്ളികളിൽ വായിക്കുന്നതായിരിക്കും ! വിശുദ്ധനാക്കനുള്ള പ്രാഥമീക കൂദാശകൾ സ്വീകരിക്കാൻ അദ്ദേഹം ഇപ്പോൾ റോമിൽ എത്തിയിട്ടുമുണ്ട് (കേരളപോലിസ് ഈ വാർത്ത അറിയാതെയിരിക്കാൻ നാം പ്രാർഥനായജ്ഞം ഓരോ പള്ളികളിലും നടത്തെണ്ടതുമാകുന്നു...

  ReplyDelete
 4. Thomas Perumpallil sent in this comment:

  Congrats Zach!

  കത്തോലിക്കാസഭയ്ക്കും, കത്തോലിക്കർകും ചിന്തികാൻ നല്ല അവസരമാണ് ഈ നിരീക്ഷ്ണത്തിലൂടെ താങ്കൾ കൊടുത്തിരിക്കുന്നത്‌. പുണ്യാളന്മാരും മധ്യസ്തരും, ഇടനിലക്കാരും, ദല്ലാളന്മാരും, അദ്ഭുതപ്രവർത്തകരും, ആൾദൈവങ്ങളും നമുക്ക് ആവശ്യമില്ല. വേണ്ടത് ക്രിസ്തു മാത്രമാണ് .

  ReplyDelete